1 GBP = 85.80INR                       

BREAKING NEWS

ദേശാഭിമാനി ആലുവ പ്രാദേശിക ലേഖകന്‍ സുനേഷ് കോട്ടപ്പുറം നിര്യാതനായി; കാന്‍സര്‍ രോഗബാധയെ തുടര്‍ന്ന് ചികിത്സയിലിരിക്കേ അന്ത്യം; ഫോട്ടോഗ്രാഫിയിലും സജീവമായിരുന്ന ആലുവ മീഡിയ ക്ലബ്ബ് അംഗത്തിന്റെ വിയോഗം സാമ്പത്തിക പരാധീനതകളോട് പടവെട്ടി ജീവിതം മുന്നോട്ടു കൊണ്ടുപോകാനുള്ള ശ്രമത്തിനിടെ

Britishmalayali
kz´wteJI³

ആലുവ: ആലുവ മീഡിയ ക്ലബ്ബ് അംഗം സുനേഷ് കോട്ടപ്പുറം (31) നിര്യാതനായി. ദേശാഭിമാനി ആലുവ പ്രാദേശിക ലേഖകനും പത്രക്കാരുടെ സ്വന്തം ഫോട്ടോഗ്രാഫറുമായിരുന്ന കരുമാലൂര്‍ മാമ്പ്ര കിഴക്കേടത്ത് പള്ളം വീട്ടില്‍ സി.എസ്. സുനേഷ് ഇന്നലെ രാത്രി 11.30 തോടെയാണ് മരണപ്പെട്ടത്.

കാന്‍സര്‍ രോഗബാധയെ തുടര്‍ന്ന് ആലുവ ചുണങ്ങുംവേലി രാജഗിരി ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു. സാമ്പത്തിക പരാധീനതകളെത്തുടര്‍ന്ന് ചികിത്സകള്‍ക്കായി ചികിത്സാ സഹായ സമിതി രൂപീകരിച്ച് ധനസമാഹരണം നടത്തി വരികയായിരുന്നു. ഇന്നലെ രാത്രി 11.30 യോടെയായിരുന്നു മരണം. കൂലിപ്പണിക്കാരായ സുബ്രഹ്മണ്യന്‍ - മങ്ക ദമ്പതികളുടെ മകനാണ്.

നിര്‍ദ്ധന കുടുംബത്തില്‍ ജനിച്ച സുനേഷ് ഏറെ കഷ്ടപ്പെട്ടാണ് ഫോട്ടോഗ്രാഫി മേഖലയില്‍ സജീവമായത്. ആലുവയില്‍ നടക്കുന്ന ഭൂരിഭാഗം പരിപാടികളുടേയും സംഭവങ്ങളുടേയും ദൃശ്യങ്ങള്‍ പത്രങ്ങള്‍ക്കായി പകര്‍ത്തിയിരുന്നത് സുനേഷാണ്. ദി ആലുവ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ യൂത്ത് വിങ് ട്രഷറാറായി പ്രവര്‍ത്തിച്ചു വരികയായിരുന്നു.

സുനേഷ് കോട്ടപ്പുറമെന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. അടുത്തിടെയാണ് ആലുവ ശ്രീകൃഷ്ണ ടെമ്പിള്‍ റോഡില്‍ 'ലില്ലിപ്പുട്ട്‌സ്' എന്ന പേരില്‍ സ്വന്തം സ്റ്റുഡിയോ തുടങ്ങിയത്. ബാങ്ക് വായ്പയെടുത്ത് നിര്‍മ്മിച്ച വീട് കഴിഞ്ഞ പ്രളയകാലത്ത് മുഴുവനായും വെള്ളത്തിനടിയിലായിരുന്നു. വീട്ടുപകരണങ്ങളും നശിച്ചു. വീട് നിര്‍മ്മിച്ചതിന്റെ ബാധ്യത നിലനില്‍ക്കേയാണ് പ്രളയം നാശം വിതച്ചത്.

പുതിയ സ്റ്റുഡിയോവിലൂടെ ജീവിതം വീണ്ടും മുന്നോട്ടു കൊണ്ടു പോകുന്നതിനിടെയാണ് ക്യാന്‍സര്‍ ജീവന്‍ അപഹരിച്ചത്. വയറുവേദനയെ തുടര്‍ന്ന് രാജഗിരി ആശുപത്രിയില്‍ നടത്തിയ വിദഗ്ധ പരിശോധനയിലാണ് ക്യാന്‍സര്‍ രോഗം കണ്ടെത്തിയത്. സഹോദരി: സുനിത. സംസ്‌കാരം വൈകിട്ട് 3.30-ന് വീട്ടുവളപ്പില്‍.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category