1 GBP = 87.50 INR                       

BREAKING NEWS

എന്തൊക്കെ തള്ളുകളായിരുന്നു മുഖ്യമന്ത്രീ..! മോദി തട്ടിത്തെറിപ്പിച്ച 700 കോടിയിലധികം സഹായം യുഎഇയില്‍ നിന്നും കൊണ്ടുവരുമെന്ന് പറഞ്ഞിട്ട് എന്തായി? കേരളത്തില്‍ അറബികളുടെ പണംകൊണ്ട് വീടുകള്‍ ഉയരും.. കോടാനുകോടികളുടെ നിക്ഷേപം വരും എന്നൊക്കെ പറഞ്ഞിട്ട് ഇതുവരെ ഒരു ദിര്‍ഹമെങ്കിലും കിട്ടിയോ? ലോകകേരള സഭയുടെ പേരില്‍ മുഖ്യമന്ത്രിയും പരിവാരങ്ങളും വീണ്ടും ദുബായിക്ക് വിമാനം കയറുമ്പോള്‍ ഉയരുന്ന ചോദ്യം യുഎഇ സഹായം ഇനിയെങ്കിലും കിട്ടുമോ എന്നു; പ്രളയക്കെടുതിക്കിടെ വീണ്ടും ധൂര്‍ത്തടി തുടര്‍ന്ന് പിണറായി സര്‍ക്കാര്‍

Britishmalayali
പി വിനയചന്ദ്രന്‍

ദുബായ്: പ്രളയകാലത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി നിരസിച്ച യു.എ.ഇ സര്‍ക്കാരിന്റെ 700കോടിയേക്കാള്‍ അധികം തുകയുടെ സഹായം കൊണ്ടുവരുമെന്ന് വീമ്പുപറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന് നാലുമാസമായിട്ടും ഒരു ദിര്‍ഹം പോലും കൊണ്ടുവരാന്‍ കഴിഞ്ഞില്ല. തന്റെ യു.എ.ഇ സന്ദര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍ അവിടെനിന്ന് 700 കോടിയിലും കൂടുതല്‍ സഹായം ലഭിക്കുമെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ വീമ്പുപറച്ചില്‍. യു.എ.ഇയിലെ കമ്പനികളും സര്‍ക്കാരും കേരളത്തിന് സഹായവും ഇവിടെ നിക്ഷേപവുമായി കാത്തു നില്‍ക്കുകയാണെന്ന് പിണറായി പറഞ്ഞതും ജലരേഖയായി. വെള്ളത്തില്‍ വരച്ച വര പോലെയായിപ്പോയ ആ വാക്കുകള്‍ക്ക് പിന്നാലെ അടുത്തയാഴ്ച പിണറായി വീണ്ടും ദുബായിലേക്ക് വിമാനം കയറുകയാണ്. 14, 15 തീയതികളില്‍ ദുബായില്‍ നടക്കുന്ന ലോകകേരള സഭ രണ്ടാം സമ്മേളനമാണ് ലക്ഷ്യം. ലോകസഭാ തിരഞ്ഞെടുപ്പിന് മുന്‍പ് വന്‍ പിരിവിനാണ് ലോകകേരള സഭ ദുബായില്‍ നടത്തുന്നതെന്ന് ആക്ഷേപം ശക്തമായിട്ടുണ്ട്.

യൂസഫലി, രവിപിള്ള, ആസാദ് മൂപ്പന്‍ തുടങ്ങിയ ഏതാനും വ്യവസായികളാണ് ലോക കേരളസഭയ്ക്ക് പണം മുടക്കുന്നത്. ഖജനാവിലെ പണം ധൂര്‍ത്തടിച്ചെന്ന ദുഷ്പേര് ഇല്ലാതാക്കാനാണിത്. ഈ പോക്കിലെങ്കിലും കേരളത്തിന്റെ പ്രളയപുനര്‍നിര്‍മ്മാണം മുഖ്യമന്ത്രിയുടെ മനസിലുണ്ടാവണേ എന്നാണ് ദുരിതബാധിതരുടെ പ്രാര്‍ത്ഥന. കേരളത്തെ രണ്ടുകൈയും നീട്ടി സഹായിക്കാന്‍ യു.എ.ഇ തയ്യാറാണെന്നും ഭവനനിര്‍മ്മാണത്തിലടക്കം യു.എ.ഇ സഹായമുണ്ടാവുമെന്നും മുഖ്യമന്ത്രി പറഞ്ഞ് നാലുമാസമായിട്ടും ഒന്നും നടന്നിട്ടില്ല. കേരളം കഷ്ടപ്പെടാന്‍ യു.എ.ഇ ഒരിക്കലും അനുവദിക്കില്ലെന്നാണ് ദുബായ് സഹിഷ്ണുതാകാര്യ വകുപ്പ് കാബിനറ്റ് മന്ത്രി ശൈഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാന്‍ തന്നോട് പറഞ്ഞെന്നും നവകേരളനിര്‍മ്മാണത്തിനായി മൂന്ന് ഉന്നതതല സംഘങ്ങള്‍ യു.എ.ഇയില്‍ നിന്നെത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇതുവരെ അറബി വേഷമിട്ട ഒരാള്‍ പോലും കേരളത്തെ സഹായിക്കാനെത്തിയിട്ടില്ല.

ലോകത്തെ ഏറ്റവും വലിയ ചാരിറ്റബിള്‍ സ്ഥാപനങ്ങളിലൊന്നാണ് എമിറേറ്റ്‌സ് റെഡ് ക്രസന്റ്. പ്രളയമുണ്ടായപ്പോള്‍ തന്നെ റെഡ് ക്രസന്റ് സ്വന്തം നിലയ്ക്ക് കേരളത്തെ സഹായിക്കാന്‍ സംഭാവനകള്‍ സ്വീകരിച്ചിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. അവര്‍ ശേഖരിച്ച പണം കേരളത്തിലെത്തിയോ എന്ന് വ്യക്തമല്ല. യു.എ.ഇ. പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായ്ദ് അല്‍ നഹ്യാന്റെ സഹോദരന്‍ ശൈഖ് ഹംദാന്‍ ബിന്‍ സായ്ദ് അല്‍ നഹ്യാനാണ് എമിറേറ്റ്‌സ് റെഡ് ക്രസന്റ് ചെയര്‍മാന്‍. യു.എ.ഇ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍-നഹ്യാന്റെ പേരിലുള്ള സായിദ് ചാരിറ്റബിള്‍ ആന്‍ഡ് ഹ്യുമാനിറ്റേറിയന്‍ ഫൗണ്ടേഷന്‍ പുനര്‍നിര്‍മ്മിതിയുടെ രൂപരേഖ ശേഖരിച്ചെന്നും കോടികള്‍ ഒഴുകി വരുമെന്നും മുഖ്യമന്ത്രി വലിയവായില്‍ പറഞ്ഞെങ്കിലും ഇവിടെ ഒന്നും കിട്ടിയിട്ടില്ല.

ഫൗണ്ടേഷന്‍ ചെയര്‍മാനും യു.എ.ഇ. പ്രസിഡന്റിന്റെ സഹോദരനുമായ ശൈഖ് നഹ്യാന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ നേരിട്ട് ചര്‍ച്ചയ്ക്കെത്തിയെന്നാണ് മുഖ്യമന്ത്രി അവകാശപ്പെട്ടിരുന്നത്. മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ചാരിറ്റി ആന്‍ഡ് ഹ്യുമാനിറ്റേറിയന്‍ ഫൗണ്ടേഷന്‍ വൈസ് ചെയര്‍മാന്‍ ഇബ്റാഹിം ബുമെല്‍ഹ, ഭവനനിര്‍മ്മാണം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ സഹായം ഉറപ്പുനല്‍കിയിരുന്നെങ്കിലും ഇതുവരെ പ്രളയത്തില്‍ തകര്‍ന്ന ഒരുവീടും അറബിപ്പണം കൊണ്ട് നിര്‍മ്മിച്ചിട്ടില്ല.

മുപ്പതിലധികം രാജ്യങ്ങളിലായി 16ലക്ഷം കോടി നിക്ഷേപനിധിയുള്ള, അബുദാബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ചെയര്‍മാനായ മുബദല കേരളത്തില്‍ വമ്പന്‍ നിക്ഷേപം നടത്തുമെന്നായിരുന്നു മറ്റൊരു പൊള്ളയായ വാഗ്ദാനം. പെട്രോകെമിക്കല്‍ സമുച്ചയം, ഡിഫന്‍സ് പാര്‍ക്ക്, ലൈഫ് സയന്‍സ് പാര്‍ക്ക്, ഭക്ഷ്യസംസ്‌ക്കരണ കേന്ദ്രം, വ്യോമയാന വ്യവസായം, കൃഷി എന്നിവയില്‍ നിക്ഷേപം നടത്തുമെന്നും യോജിപ്പുള്ള മേഖലകള്‍ കണ്ടെത്താന്‍ ഉന്നതതല സംഘം കേരളത്തിലെത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞെങ്കിലും ഒന്നും നടന്നില്ല. ഡി.പി വേള്‍ഡായിരുന്നു അടുത്ത നിക്ഷേപകര്‍.

സംയുക്തസംരംഭമായി ലോജിസ്റ്റിക് പാര്‍ക്, ഇന്‍ഡ്‌സട്റിയല്‍ പാര്‍ക്ക് എന്നിവയില്‍ മുതല്‍മുടക്കും. ഉള്‍നാടന്‍ ജലഗതാഗത പദ്ധതിയില്‍ താത്പര്യം. ആഴം കുറഞ്ഞ ജലവിതാനത്തിലൂടെ സഞ്ചരിക്കാനുള്ള കപ്പലുകള്‍ അവര്‍ക്കുണ്ട്. തിരുവനന്തപുരം-കാസര്‍കോട് ജലപാതാപദ്ധതിയുടെ ഭാഗമാവും. ചരക്ക് നീക്കം സുഗമമാക്കാന്‍ ചെറുകിട തുറമുഖങ്ങള്‍ വികസിപ്പിക്കാന്‍ തയ്യാര്‍. ഉന്നതതലസംഘം ഉടനെത്തും- മുഖ്യമന്ത്രിയുടെ ഈ വാക്കുകളും ചാപിള്ളയായി. കൊച്ചി സ്മാര്‍ട് സിറ്റി നടപ്പിലാക്കുന്ന ദുബായ് ഹോഡിങ് കമ്പനി പുനര്‍നിര്‍മ്മിതിക്ക് ഒരു കമ്പനിയെന്ന നിലയ്ക്ക് ചെയ്യാന്‍ കഴിയുന്ന എല്ലാ സഹായവും നല്‍കും. സ്മാര്‍ട് സിറ്റിയുമായി ബന്ധപ്പെട്ട് അവര്‍ ഉന്നയിച്ചിട്ടുള്ള കാര്യങ്ങള്‍ പരിഗണനയിലാണ്. ചെയര്‍മാന്‍ അബ്ദുള്ള ഹബ്ബായുമായും വിശദമായ ചര്‍ച്ച നടത്തി- ഇതും ചീറ്റിപ്പോയി.

പ്രളയ പുനര്‍നിര്‍മ്മാണത്തിന് സഹായം തേടി വിദേശരാജ്യങ്ങളില്‍ പോകാന്‍ മന്ത്രിമാര്‍ക്ക് കേന്ദ്രം അനുമതി നിഷേധിച്ചിരുന്നു. ഇത് സംസ്ഥാനത്തിന് എതിരായ നീക്കമാണെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്. വിദേശയാത്ര യാചിക്കാനായിരുന്നില്ല, നാടിന്റെ ഭാഗമായ സഹോദരങ്ങളെ കാണാനായിരുന്നു. അവരുടെ സഹായത്തോടെ പുതിയ കേരളം സൃഷ്ടിക്കാനായിരുന്നു ഉദ്ദേശിച്ചത്. എല്ലാവരേയും കണ്ടിരുന്നെങ്കില്‍ നല്ല സഹായം ലഭിക്കുമായിരുന്നു- ഇതായിരുന്നു യു.എ.ഇയില്‍ നിന്ന് മടങ്ങിയെത്തിയ ശേഷം മുഖ്യമന്ത്രിയുടെ വാക്കുകള്‍. ഇപ്പോള്‍ ലോക കേരള സഭയ്ക്കായി മന്ത്രിസഭ ഒന്നാകെ യു.എ.ഇയിലേക്ക് പോവാന്‍ അപേക്ഷിക്കുമ്പോള്‍ എന്തായിരിക്കും കേന്ദ്രനിലപാട് എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category