1 GBP = 89.80 INR                       

BREAKING NEWS

10 കൊല്ലം മുമ്പു യുകെയിലെത്തിയിട്ടും നഴ്‌സിംഗ് ജോലിയോ പിആറോ ലഭിച്ചില്ല; ചാക്കോച്ചന്‍ കിടപ്പിലായതോടെ ഉള്ള ജോലിയും നിര്‍ത്തി; മരിക്കും മുമ്പ് ഒന്ന് കാണാനെത്തിയ മാതാപിതാക്കളെയും മക്കളെയും കൂട്ടി മൃതദേഹവുമായി നാട്ടില്‍ പോവാന്‍ 7000 പൗണ്ട് വേണം: ഹള്ളിലെ ദീപയുടെ കണ്ണുനീര്‍ നമുക്ക് തുടയ്ക്കാം

Britishmalayali
ഷാജി ലൂക്കോസ്‌

മ്മളില്‍ ഒരാളായിരുന്നു ഹള്ളിന് സമീപം ബ്രിട്‌ലിങ്ടണിലെ ചാക്കോച്ചനും ഭാര്യ ദീപയും രണ്ടു പെണ്‍ മക്കളും. പത്തു വര്‍ഷം മുന്‍പാണ് അവര്‍ യുകെയില്‍ എത്തിയത്. എന്നിട്ടും വിസ നൂലാമാലകള്‍ മൂലം പി ആര്‍ ലഭിക്കുകയോ കൃത്യമായ ഒരു ജോലി ലഭിക്കുകയോ ചെയ്തില്ല. ഒന്നാലോചിച്ച് നോക്കൂ. നാട്ടില്‍ നഴ്‌സിങ് പഠിച്ച് ജോലി ചെയ്ത് ജീവിതം കരകയറ്റാന്‍ എത്തിയത്. എന്നിട്ടു നഴ്‌സായില്ല. പകരം പിടിച്ചുനില്‍ക്കാന്‍ ഒരു ജോലി കിട്ടിയെങ്കിലും ചാക്കോച്ചന്‍ അപൂര്‍വ്വമായ രോഗം ബാധിച്ചു കിടപ്പിലായതോടെ ആ ജോലിയും അവസാനിച്ചു. ചാക്കോച്ചനൊപ്പം രണ്ടു പെണ്‍മക്കളെയും വളര്‍ത്താന്‍ ദീപ അനുഭവിച്ച യാതനകള്‍ സമാനതകള്‍ ഇല്ലാത്തവ ആയിരുന്നു. 

ഒടുവില്‍ ചാക്കച്ചനെ തേടി മരണം എത്തിയപ്പോള്‍ ചാക്കോച്ചന്റെ ആഗ്രഹങ്ങള്‍ സാധിക്കുന്നതിനുള്ള നെട്ടോട്ടത്തിലാണ് ദീപ. മരിക്കും മുന്‍പ് അച്ഛനെയും അമ്മയെയും കാണണം എന്ന് പറഞ്ഞപ്പോള്‍ ഇല്ലാത്ത കടം വാങ്ങി അവരെ എത്തിച്ചു. അവരുടെ കണ്‍മുന്‍പില്‍ വച്ചു മരണത്തിനു ചാക്കോച്ചനെ വിട്ടു നല്‍കിയാണ് ആദ്യപ്രതിജ്ഞ ദീപ നിറവേറ്റിയത്. തന്റെ മൃതദേഹം നാട്ടില്‍ അടക്കണം എന്നതായിരുന്നു ചാക്കോച്ചന്റെ രണ്ടാമത്തെ ആഗ്രഹം. അതു സാധിച്ചെടുക്കുന്നതിനുള്ള നെട്ടോട്ടത്തിലാണ് ദീപയിപ്പോള്‍. മൃതദേഹം നാട്ടില്‍ എത്തിക്കാനുള്ള നടപടി ക്രമങ്ങള്‍ ആരംഭിച്ചിരിക്കുന്നു.

എന്നാല്‍ ദീപയെ അലട്ടുന്നത് ചെറിയ പ്രശ്‌നമല്ല. ചുറ്റിനും കടത്തിന്റെ കാണാക്കയങ്ങള്‍ മാത്രം പല്ലിളിച്ച് നില്‍ക്കുമ്പോള്‍ മൃതദേഹം നാട്ടില്‍ എത്തിക്കാനും ദീപയ്ക്കും രണ്ടു പെണ്‍മക്കള്‍ക്കും മാതാപിതാക്കള്‍ക്കും ടിക്കറ്റ് എടുക്കുന്നതിനുമായി കുറഞ്ഞത് 7000 പൗണ്ട് വേണം. ജോലിയില്ലാതെ കഴിച്ചുകൂട്ടിയ നാളുകളും കൂട്ടുകാരും നാട്ടുകാരും നല്‍കിയ സഹായവും മാത്രമായിരുന്നു ദീപയുടെ സമ്പാദ്യം. അതുകൊണ്ടാണ് ഒരു നിവര്‍ത്തിയുമില്ലാതെ ദീപ ബ്രിട്ടീഷ് മലയാളി വായനക്കാരോട് സഹായം ചോദിക്കുന്നത്. 

നമ്മുടെ സഹോദരിയാണ് ദീപ. നമ്മുടെ സഹോദരനാണ് അന്തരിച്ച ചോക്കോച്ചന്‍. ആ മൃതദേഹം നാട്ടില്‍ എത്തിച്ച് ആ കണ്ണുനീര്‍ തുടക്കാന്‍ നമുക്കല്ലാതെ ആര്‍ക്കാണ് ചുമതലയുള്ളത്. അതുകൊണ്ടാണ് പ്രിയപ്പെട്ട വായനക്കാരോട് ഞങ്ങള്‍ ചോദിക്കുന്നത്, നമുക്ക് ഒരുമിച്ച് നിന്ന് കൈകോര്‍ത്ത് ദീപയുടെ സങ്കടം മാറ്റാം. ചാക്കോച്ചന്റെ അന്ത്യാഭിലാഷം നിറവേറട്ടെ. 

നിങ്ങളുടെ സഹായങ്ങള്‍ മറക്കാതെ വിര്‍ജിന്‍ മണി ലിങ്ക് വഴി അയക്കുക. എങ്കില്‍ നിങ്ങള്‍ നല്‍കുന്ന ഒരു പൗണ്ടിന് ഒന്നേകാല്‍ പൗണ്ടായി ഞങ്ങള്‍ ദീപക്ക് നല്‍കും. നിവര്‍ത്തിയില്ലെങ്കില്‍ മാത്രം ചുവടെ കൊടുക്കുന്ന ബാങ്ക് അക്കൗണ്ടിലേയ്ക്ക് അയയ്ക്കാം. അതിന്റെ സ്റ്റേറ്റ്‌മെന്റ് ഞങ്ങള്‍ പ്രസിദ്ധീകരിക്കുന്നതാണ്. വിര്‍ജിന്‍ മണിയില്‍ വരുന്ന പൗണ്ടിന്റെ കണക്ക് നിങ്ങള്‍ക്ക് വായിക്കുകയും ചെയ്യാമല്ലോ.
സാധിക്കുമെങ്കില്‍ വിര്‍ജിന്‍ മണി വഴി മാത്രം സഹായം നല്‍കുക; ഗിഫ്റ്റ് എയ്ഡ് ടിക്ക് ചെയ്യാന്‍ മറക്കരുത്
ചാക്കോച്ചന്റെ കുടുംബത്തിനായി സഹായം നല്‍കുവാന്‍ സാധിക്കുന്നവരെല്ലാം വിര്‍ജിന്‍ മണി അക്കൗണ്ട് വഴി സഹായം നല്‍കണമെന്നാണ് ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നത്. അങ്ങനെയാകുമ്പോള്‍ നല്‍കുന്ന ഓരോ പൗണ്ടിനും 25 ശതമാനം ഗിഫ്റ്റ് എയ്ഡ് തുക കൂടി ചേര്‍ത്ത് ഒരു പൗണ്ട്, ഒന്നേകാല്‍ പൗണ്ടായി നല്‍കുവാന്‍ സാധിക്കും. പണം ഇടുമ്പോള്‍ ഗിഫ്റ്റ് എയ്ഡിന് സമ്മതിച്ചു എന്ന ടിക്ക് ബോക്സില്‍ ടിക്ക് ചെയ്യാന്‍ മറക്കരുത്.

വിര്‍ജിന്‍ മണി നല്‍കാന്‍ സാധ്യമല്ലാതെ മറ്റേതെങ്കിലും കാരണം ഉണ്ടെങ്കില്‍ ചാരിറ്റി ഫൗണ്ടേഷന്റെ അക്കൗണ്ടിലേയ്ക്ക് ഇടുക. നിങ്ങളുടെ ഓരോ പൗണ്ടിനും കണക്കുണ്ടാവുകയും അതിന് അത് പരസ്യമാക്കുകയും ചെയ്യുന്നതാണ്. ഒരു പൗണ്ടിന്റെ കാര്യത്തില്‍ പോലും സുതാര്യത കൈവിടുകയില്ല എന്നു മറക്കരുത്. നൂറു ശതമാനം വിശ്വാസത്തോടെ നിങ്ങള്‍ക്ക് ഫണ്ട് നല്‍കാം. ഓരോ പണത്തിന്റെയും ബാങ്ക് സ്റ്റേറ്റ്‌മെന്റുകള്‍ അടക്കം കണക്കുകള്‍ അപ്പോള്‍ പ്രസിദ്ധീകരിക്കുന്നതാണ്. ചാരിറ്റി ഫൗണ്ടേഷന്റെ വെബ്‌സൈറ്റിലും അതു പരിശോധിച്ചു ഉറപ്പു വരുത്താം.
ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ചുവടെ:
Name: British Malayali Chartiy Foundation
Account number: 72314320
Sort Code: 40 47 08
Reference: Chackochan Appeal
IBAN Number: GB70MIDL40470872314320

ജീവിത സ്വപ്‌നങ്ങളും പ്രതീക്ഷകളും കയ്യെത്തിപ്പിടിക്കാനാകാതെ ചാക്കോച്ചന്‍ മടങ്ങിയപ്പോള്‍ തനിച്ചായത് ദീപയും മക്കളും
തൃശ്ശൂര്‍ ജില്ലയിലെ ചാലക്കുടിയ്ക്കടുത്ത് മേലൂര്‍ വടക്കന്‍ വീട്ടില്‍ പരേതനായ ഐപ്പുണ്ണിയുടെ മകനാണ് ചാക്കോച്ചന്‍. 47 വയസ്സ് മാത്രം പ്രായമുള്ള ഈ യുവാവ് ഹളളിനടുത്ത് ബ്രിട്‌ലിങ്ടനില്‍ വ്യാഴാഴ്ച ഉച്ചയ്ക്കാണ് മരിച്ചത്. മുക്കന്നുര്‍ കുളങ്ങര ജോര്‍ജ്ജ് - ആനി ദമ്പതികളുടെ മകളായ ദീപയാണ് ഭാര്യ. പത്തും ആറും വയസുളള രണ്ട് പെണ്‍കുട്ടികളും ഉണ്ട്. മരണ സമയത്ത് ചാക്കോച്ചന്റെ അമ്മ മേരിയും ദീപയുടെ മാതാപിതാക്കളും സമീപത്ത് തന്നെയുണ്ടായിരുന്നു. കഴിഞ്ഞ മൂന്നു വര്‍ഷമായി ശരീരത്തിലെ ഞരമ്പുകളെ ബാധിക്കുന്ന മോട്ടോര്‍ ന്യൂറോണ്‍ ഡിസീസ് എന്ന അസുഖം ബാധിച്ചു കിടപ്പിലായിരുന്നു.

ചാക്കോച്ചന്റെ ആഗ്രഹപ്രകാരമാണ് മാതാപിതാക്കള്‍ നാട്ടില്‍നിന്നും യുകെയില്‍ എത്തിയത്. ഇടവക വികാരി ഫാ. ആന്റണിയുടെ നേതൃത്വത്തില്‍ ഈ കുടുംബത്തിന്റെ സഹായത്തിനായി ഹള്ളിലെയും ബ്രിട്‌ലിങ്ടനിലെയും മലയാളി സമൂഹം പ്രവര്‍ത്തിക്കുന്നുണ്ട്. മൃതദേഹം നാട്ടിലെ ഇടവകയായ സെന്റ് ജോസഫ് പള്ളിയില്‍ തന്നെ സംസ്‌കരിക്കണമെന്ന ചാക്കോച്ചന്റെ അന്ത്യാഭിലാഷമനുസരിച്ച് അതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി വരുന്നു. അടുത്ത ബുധനാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് ബ്രിട്‌ലിങ്ടനിലെ ഔര്‍ ലേഡി ആന്‍ഡ് സെന്റ് പീറ്റേഴ്സ് പള്ളിയില്‍ ശുശ്രൂഷകള്‍ നടത്തി ഈ മാസം 18ന് നാട്ടിലെ ഇടവക പള്ളിയില്‍ സംസ്‌കാര ചടങ്ങുകള്‍ നടത്തുവാനുമാനാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്.

പക്ഷേ, നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഫ്യുണറല്‍ ഡയറക്റ്ററേഴ്‌സില്‍ നിന്നും മൃതദേഹം കൈപ്പറ്റുന്നതനുസരിച്ച് ഇതില്‍ മാറ്റം വരാന്‍ സാധ്യതയുണ്ട്. പരേതന്റെ മൃതദേഹം നാട്ടില്‍ എത്തിക്കുന്നതിനും ദീപയ്ക്കും കുഞ്ഞുങ്ങള്‍ക്കും മാതാപിതാക്കള്‍ക്കും നാട്ടിലേയ്ക്ക് യാത്ര ചെയ്യുന്നതിനും ഏകദേശം 7000 പൗണ്ട് ചിലവാ കുമെന്ന് പ്രതീക്ഷിക്കുന്നു. യുകെയിലെ മാറിയ വിസാ നിയമങ്ങളും എന്‍എംസിയുടെ നൂലാമാലകളും നിമിത്തം ഏകദേശം ഒമ്പതു വര്‍ഷമായി യുകെയിലേക്ക് കുടിയേറിയ ദീപയ്ക്ക് രജിസ്റ്റേര്‍ഡ് നേഴ്സായി ജോലി ചെയ്യുവാന്‍ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ ഒരു വര്‍ഷമായി ചാക്കോച്ചന്റെ രോഗം മൂര്‍ച്ഛിച്ച് കിടപ്പിലായതിനാല്‍ 24 മണിക്കൂറും പരിചരണവും കുഞ്ഞു കുട്ടികളെ നോക്കേണ്ടതും ആവശ്യമായി വന്നതിനാല്‍ ദീപയ്ക്ക് ജോലി ചെയ്യുവാനും സാധിച്ചിരുന്നില്ല.

ബ്രിട്‌ലിങ്ടനിലെ ഒരു നഴ്സിംഗ് ഹോമില്‍ ജോലി ചെയ്തിരുന്നുവെങ്കിലും വിസാ കാലാവധി തീര്‍ന്നതു കൊണ്ട് അവിടെ തുടരാന്‍ സാധിച്ചിരുന്നില്ല. റിക്രൂട്ട് ഏജന്റ് മാരുടെ ചതിയില്‍ പെട്ട് യുകെയിലെ ജോലി മാറ്റത്തിനും മറ്റുമായി വലിയൊരു തുക ഈ കാലയളവിനുള്ളില്‍ ചിലവാക്കേണ്ടതായും വന്നു. ചാക്കോച്ചന്റെ അസുഖവും കുടുംബത്തിന്റെ ദയനീയാവസ്ഥയും പരിഗണിച്ച് ഹോം ഓഫീസ് ഇക്കഴിഞ്ഞയിടെയാണ് ഇവരുടെ വിസ ഡിസംബര്‍ 2020 വരെ പുതുക്കി നല്‍കിയത്. ചാക്കോച്ചന്റെ അസുഖവും വിസാ- ജോലിപ്രശ്നങ്ങള്‍ കൊണ്ടും കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഈ കുടുംബം വളരെ വിഷമഘട്ടങ്ങളില്‍ കൂടി കടന്നു പോകുകയായിരുന്നു.
ഹള്ളിലെയും ബ്രിട്‌ലിങ്ടനിലെയും മലയാളി കുടുംബങ്ങള്‍ ചാക്കോച്ചന്റെ കുടുംബത്തെ സഹായിക്കുവാനായി വര്‍ഷങ്ങളായി ഇവരോടൊപ്പം എല്ലാക്കാര്യങ്ങളിലും മുമ്പില്‍ തന്നെയുണ്ടായിരുന്നു. ആന്റണി അച്ഛന്റെ നേതൃത്വത്തില്‍ ഈ കുടുംബത്തിന് വേണ്ടിയുള്ള പ്രാര്‍ത്ഥനകളും ഇടവകയിലുടനീളം സജീവമായിരുന്നു. ചാക്കോച്ചന് ഒരു സഹോദരനും മൂന്നു സഹോദരിമാരുമാണുള്ളത്. യുകെയില്‍ എത്തുന്നതിന് മുമ്പ് മുംബൈ, ബഹ്റൈന്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ജോലി ചെയ്തിരുന്നു.

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category