1 GBP = 92.50 INR                       

BREAKING NEWS

ക്രിസ്ത്യന്‍ റിവൈവല്‍ ഫെല്ലോഷിപ്പ് മൂന്നാം ശനിയാഴ്ച യോഗം വിപുലമായ സൗകര്യങ്ങളോടെ സ്ട്രാറ്റ്‌ഫോര്‍ഡ് സ്‌കൂള്‍ 21ല്‍

Britishmalayali
kz´wteJI³

 

ലണ്ടന്‍: കഴിഞ്ഞ 12 വര്‍ഷങ്ങളായി ക്രിസ്റ്റിയന്‍ റിവൈവല്‍ ഫെല്ലോഷിപ്പിന്റെ ആഭിമുഖ്യത്തില്‍ ലണ്ടന്‍ ഈസ്റ്റ് ഹാമില്‍ എല്ലാ മാസത്തിന്റെ മൂന്നാം ശനിയാഴ്ചകളില്‍ നടന്നുവന്നിരുന്ന സുവിശേഷയോഗം, കൂടുതല്‍ സൗകര്യപ്രദമായ വിശാലമേറിയ ഹാളില്‍ ഈമാസം 16 മുതല്‍ നടക്കും. കോലഞ്ചേരി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ക്രിസ്ത്യന്‍ റിവൈവല്‍ ഫെല്ലോഷിപ്പ്, സഭയല്ല ഹൃദയമാണ് മാറേണ്ടതെന്നും മാനസാന്തരപ്പെട്ടവരുടെ മാനസാന്തരമാണ് കാലഘട്ടത്തിന്റെ ആവശ്യമെന്നും പ്രസ്ഥാവിക്കുന്ന സുവിശേഷ സംരംഭമാണ്. കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളജിന്റെ മുന്‍ പ്രിന്‍സിപ്പലും പ്രഭാഷകനുമായ പ്രൊ. എം വൈ യോഹന്നാന്‍ ആണ് വീഡിയോ സന്ദേശത്തിലൂടെ എല്ലാ മാസവും മുഖ്യ സന്ദേശം നല്‍കുന്നത്.

എല്ലാ വിധത്തിലുള്ള യാത്രാ സൗകര്യങ്ങളും, വിപുലമായ പാര്‍ക്കിങ് സൗകര്യവുമുള്ള സ്റ്റഫോര്‍ഡ് സ്‌കൂള്‍ 21ല്‍ ആയിരിക്കും ഇനി മുതല്‍ മൂന്നാം ശനിയാഴ്ച മീറ്റിങ് നടക്കുന്നത്. രാവിലെ 10ന് ഗാനശുശ്രൂഷയോടെ ആരംഭിക്കുന്ന സുവിശേഷയോഗം രണ്ടിന് അവസാനിക്കും. ഉച്ചഭക്ഷണത്തിന് ശേഷം ആറു സെഷനുകളായി കുട്ടികളുടെ ബൈബിള്‍ ക്ലാസുകള്‍ നടക്കും. വൈകീട്ട് നാലു മണിക്ക് അവസാനിക്കുന്ന ബൈബിള്‍ ക്ലാസുകളില്‍ അനേക കുട്ടികള്‍ പങ്കെടുക്കും.

ശുശ്രൂഷകളില്‍ പങ്കെടുക്കുവാന്‍ എല്ലാ പ്രിയപ്പെട്ടവരെയും ക്ഷണിക്കുന്നതായി പ്രവര്‍ത്തകര്‍ അറിയിച്ചു. 
സ്ഥലത്തിന്റെ വിലാസം
School 2, New Mount Street, Stratford, London, E15 3PA
Contact: 07588455122, [email protected], website : www.crfgospel.org

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category