1 GBP = 87.50 INR                       

BREAKING NEWS

ജീവനക്കാരിയെ പീഡിപ്പിച്ച സിഎസ്‌ഐ വൈദികനെതിരേ ഒടുവില്‍ കേസെടുത്ത് പോലീസ്; സഭയും പോലീസും തള്ളിക്കളഞ്ഞ പരാതിയില്‍ കേസെടുക്കുന്നത് ഇരയായ യുവതി കോടതിയില്‍ അഭയം തേടിയപ്പോള്‍; ലൈംഗിക ആരോപണം ഉയര്‍ത്തിയതിനെത്തുടര്‍ന്ന് സസ്‌പെന്‍ഡ് ചെയ്ത പ്രതിക്കൊപ്പം നിന്ന സഭയ്ക്ക് ഒടുവില്‍ നാണക്കേട്; തിരുവനന്തപുരത്തെ സിഎസ്‌ഐ സഭയില്‍ തീരാത്ത വിവാദം

Britishmalayali
kz´wteJI³

ഭയും പോലീസും ഇത്രയുംകാലം സംരക്ഷിച്ചിട്ടും ലൈംഗികാതിക്രമം കാണിച്ച വൈദികനെ രക്ഷിക്കാനായില്ല. അതിക്രമത്തിനിരയായ യുവതി കോടതിയില്‍ അഭയം തേടിയപ്പോള്‍, പോലീസിന് വൈദികനെതിരേ കേസെടുക്കേണ്ടിവന്നു. തിരുവനന്തപുരം സി.എസ്.ഐ. സഭയിലെ ഫാദര്‍ നെല്‍സണെതിരേയാണ് ഇപ്പോള്‍ പോലീസ് കേസെടുത്തിരിക്കുന്നത്. സഭയ്ക്ക് കീഴിലുള്ള എല്‍എംഎസ് സെന്ററിലെ ജീവനക്കാരിയായിരുന്ന 46-കാരിയാണ് വൈദികനെതിരേ പരാതിയുമായി രംഗത്തുവന്നത്.

മാനഭംഗപ്പെടുത്തല്‍, ലൈംഗികച്ചുവയോടെ സംസാരിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് വൈദിനെതിരേ വെള്ളിയാഴ്ച പോലീസ് കേസെടുത്തത്. വൈദികനെതിരേ പരാതികൊടുത്തതിന്റെ പേരില്‍ യുവതിയെ സസ്‌പെന്‍ഡ് ചെയ്ത സംഭവം മറുനാടന്‍ മലയാളിയുള്‍പ്പെടെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സംഭവം വിവാദമാവുകയും യുവതി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കുകയും ചെയ്തതോടെയാണ് മ്യൂസിയം പോലീസിന് കേസെടുക്കാതെ ഗത്യന്തരമില്ലാതെ വന്നത്.

കോടതിയുടെ നിര്‍ദേശപ്രകാരമാണ് മ്യൂസിയം പോലീസ് കേസെടുത്തത്. സംഭവത്തില്‍ മ്യൂസിയം പോലീസിന്റെ ഭാഗത്തുനിന്ന് അനാസ്ഥയുണ്ടായിട്ടുണ്ടോ എന്ന കാര്യം അന്വേഷിക്കാന്‍ഡപ്യൂട്ടി കമ്മിഷണറോട്് ആവശ്യപ്പെട്ടതായി സിറ്റി പോലീസ് കമ്മീഷണര്‍ എസ്. സുരേന്ദ്രന്‍ പറഞ്ഞു. മാധ്യമവാര്‍ത്തകള്‍ വായനക്കാരും 'കണക്ട് ടു കമ്മീഷണര്‍' എന്ന വാട്‌സാപ്പ് നമ്പരിലേക്ക് അയച്ചുതന്നിരുന്നതായും അദ്ദേഹം പറഞ്ഞു. അന്വേഷണത്തിന് ഉത്തരവിടുന്ന സമയത്ത് കോടതിയുടെ ഉത്തരവ് ശ്രദ്ധയില്‍പ്പെട്ടിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ശാരീരിക വൈകല്യമുള്ളവര്‍ക്കുള്ള കേന്ദ്രത്തിന്റെ മാനേജരാണ് ആരോപണ വിധേയനായ ഫാദര്‍ നെല്‍സണ്‍. എല്‍എംഎസ് കോംപൗണ്ടിലാണ് ഈ കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. ഇവിടുത്തെ ജീവനക്കാരിക്കു നേരെയാണ് വൈദികന്റെ ഭാഗത്തുനിന്ന് ലൈംഗികാതിക്രമം ഉണ്ടായത്. യുവതി പരാതി നല്‍കി എന്നതു കൊണ്ടുമാത്രം വൈദികനെതിരെ നടപടിയെടുക്കാന്‍ കഴിയില്ലെന്ന നിലപാടിലായിരുന്നു സഭ. കമ്മറ്റി അംഗങ്ങളിലേറെപ്പേരും വൈദികന് അനുകൂലമായ നിലപാടായിരുന്നു സ്വീകരിച്ചിരുന്നത്.

പോലീസ് അന്വേഷണത്തില്‍ തെളിവ് ലഭിക്കട്ടെ എന്ന നിലപാടിലായിരുന്നു സഭാനേതൃത്വം ഇതുവരെ. പോലീസാകട്ടെ, യുവതിയുടെ പരാതി ഗൗരവമായി സ്വീകരിച്ചിരുന്നുമില്ല. കോടതിയുടെ നിര്‍ദേശം വന്നതോടെയാണ് കേസെടുത്തത് തന്നെ. പരാതിക്കുപിന്നില്‍ ബാഹ്യപ്രേരണയുണ്ടെന്ന നിലപാടിലാണ് സഭാ നേതൃത്വം. സ്ഥാപനത്തിലെ ചില കുട്ടികളുടെ അടുത്തുള്ള പരാതിക്കാരിയുടെ മോശം പെരുമാറ്റമാണ് സസ്‌പെന്‍ഷനു കാരണമെന്നും അധികൃതര്‍ പരഞ്ഞിരുന്നു.

കോടതി കേസെടുക്കാന്‍ പറഞ്ഞതോടെ, മ്യൂസിയം പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ശനിയാഴ്ച പരാതിക്കാരിയെക്കണ്ട കന്റോണ്‍മെന്റ് അസിസ്റ്റന്റ് കമ്മിഷണര്‍ വി.എസ്. ധനരാജ് ഇവരില്‍നിന്ന് വിശദമായ മൊഴിയെടുത്തു. എല്‍എംഎസ് കോംപൗണ്ടിലെ സ്ഥാപനത്തിലെത്തിയ പോലീസ് അവിടുത്തെ ഏഴ് ജീവനക്കാരുടെയും മൊഴിയെടുത്തിട്ടുണ്ട്. പരാതിക്കാരി തന്റെ പരാതിയില്‍ സാക്ഷികളായി രേഖപ്പെടുത്തിയിട്ടുള്ളത് ഇവരെയാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category