1 GBP = 89.80 INR                       

BREAKING NEWS

മധ്യപ്രദേശില്‍ മരിച്ചവരുടെ പേരില്‍ വരെ എടുത്തിരിക്കുന്നത് ലക്ഷങ്ങളുടെ 'കര്‍ഷക വായ്പ'! 15 വര്‍ഷമായി നടത്തിവരുന്ന തട്ടിപ്പില്‍ ഗ്വാളിയാറില്‍ മാത്രം നടന്നത് 1200 കോടിയുടെ 'വായ്പ കൊള്ള'; 45 ലക്ഷം പേരുടെ കര്‍ഷക വായ്പ എഴുതി തള്ളിയതോടെ പുറത്തു വരുന്നത് ബിജെപി തണലില്‍ കഴിഞ്ഞിരുന്ന 'വായ്പാ സംഘ'ത്തിന്റെ വിവരമെന്ന് മുഖ്യമന്ത്രി കമല്‍നാഥ്; ഇതു വരെ എടുത്തത് നൂറിലധികം കേസുകള്‍

Britishmalayali
kz´wteJI³

ഭോപാല്‍: കര്‍ഷകര്‍ക്ക് ആശ്വാസമേകി കമല്‍നാഥ് സര്‍ക്കാര്‍ കാര്‍ഷിക വായ്പ എഴുതി തള്ളിയതിന് പിന്നാലെ മധ്യപ്രദേശില്‍ നിന്നും പുറത്തു വരുന്നത് കാലങ്ങളായി കര്‍ഷകരെ കൊള്ളയടിച്ചിരുന്ന വായ്പാ സംഘങ്ങളുടെ കോടികള്‍ മറിഞ്ഞ തട്ടിപ്പു കഥയാണ്. കഴിഞ്ഞ 15 വര്‍ഷത്തിലേറെയായി കര്‍ഷകരെ പിഴിഞ്ഞ് മധ്യപ്രദേശില്‍ വായ്പാ തട്ടിപ്പ് നടന്നു വരികയായിരുന്നു. അടുത്തിടെ കമല്‍നാഥ് സര്‍ക്കാര്‍ കര്‍ഷകരുടെ വായ്പ എഴുതി തള്ളിയതോടെയാണ് മറഞ്ഞിരുന്ന വായ്പാ തട്ടിപ്പുകളുടെ കഥ പുറംലോകമറിയുന്നത്. 45 ലക്ഷം കര്‍ഷകരുടെ വായ്പയാണ് കമല്‍നാഥ് സര്‍ക്കാര്‍ എഴുതി തള്ളിയത്.

എന്നാല്‍ ഇതിനിടയില്‍ അനധികൃതമായി നടത്ത വായ്പാ തട്ടിപ്പില്‍ അതിലും കൂടുതല്‍ കര്‍ഷകര്‍ അകപ്പെട്ടിട്ടുണ്ടാകാമെന്നാണ് സൂചന. സര്‍ക്കാര്‍ എഴുതി തള്ളിയ വായ്പയുടേയും അതില്‍ ഉള്‍പ്പെട്ടിരിക്കുന്ന കര്‍ഷകരുടെ വിശദവിവരങ്ങളും പ്രസിദ്ധീകരിച്ചതാണ് നാളുകളായി നടന്നു വരുന്ന കൊള്ള സര്‍ക്കാര്‍ ശ്രദ്ധില്‍പെടുത്തിയത്. തങ്ങള്‍ എടുക്കാത്ത വായ്പയുടെ പേരിലാണ് തട്ടിപ്പ് നടന്നിരിക്കുന്നതെന്നും കര്‍ഷകര്‍ വ്യക്തമാക്കി. മരിച്ചു പോയ കര്‍ഷകരുടെ പേരില്‍ വരെ വായ്പയെടുത്തിട്ടുണ്ടെന്നുള്ളതാണ് മറ്റൊരു അതിശയിപ്പിക്കുന്ന സംഗതി. 1200 കോടിയുടെ വമ്പന്‍ തട്ടിപ്പാണ് ഗ്വാളിയറില്‍ മാത്രമായി നടന്നിരിക്കുന്നത്.

പലിശരഹിത വായ്പ വഴി കര്‍ഷകര്‍ക്ക് വിത്തും വളവും വാങ്ങുന്നതിനായി മുന്‍ സര്‍ക്കാര്‍ 4526 സംഘങ്ങള്‍ക്ക് വലിയൊരു തുക ഫണ്ട് അനുവദിച്ചിരുന്നു. എന്നാല്‍ കര്‍ഷകര്‍ അറിയാതെ ഇതേ സംഘത്തിലെ ജീവനക്കാരും ഭരണസമിതി അംഗങ്ങളും ഒത്തുചേര്‍ന്ന് ഈ തുക തട്ടിയെടുക്കുകയായിരുന്നുവെന്നാണ് വിവരം. കര്‍ഷകരുടെ പേരില്‍ വായ്പ അനുവദിച്ചതായി കണക്കില്‍ പെടുത്തി തുക എടുത്തശേഷം പുറത്തുകൊള്ളപ്പലിശയ്ക്കു നല്‍കി വരവേയാണ് തട്ടിപ്പ് പുറത്തായത്.

ബിജെപിയുടെ തണലില്‍ കഴിഞ്ഞിരുന്ന ഈ കൊള്ളസംഘം പാവപ്പെട്ട കര്‍ഷകരെ ചതിക്കുന്ന വിവരം വായ്പ എഴുതിത്തള്ളിയില്ലായിരുന്നെങ്കില്‍ ഒരിക്കലും പുറത്തുവരില്ലായിരുന്നുവെന്ന് മുഖ്യമന്ത്രി കമല്‍നാഥ് ചൂണ്ടിക്കാട്ടി. ഈ സംഘങ്ങളുടെ കള്ളവായ്പകളില്‍ കുടുങ്ങിയ കര്‍ഷകര്‍ ആത്മഹത്യ ചെയ്യാനും ഇടയായിട്ടുണ്ട്. കര്‍ഷക വായ്പയുടെ പേലില്‍ തട്ടിപ്പ് നടത്തിയ സംഘങ്ങള്‍ക്കെതിരെ നൂറോളം കേസെടുത്തിട്ടുണ്ട്. സംസ്ഥാന സഹകരണ വകുപ്പിനു കീഴില്‍ വരുന്നതാണ് ഈ സംഘങ്ങള്‍.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category