1 GBP = 92.30 INR                       

BREAKING NEWS

ജീവകാരുണ്യത്തിനായി അംബാനി 437 കോടി ചെലവാക്കി ഒന്നാമതെത്തിയപ്പോള്‍ 70 കോടി മുടക്കി മലയാളികളുടെ സ്വന്തം യൂസഫലി; വര്‍ഷം 10 കോടിയിലേറെ രൂപ ജീവകാരുണ്യത്തിനായി ചെലവഴിച്ചവരുടെ പട്ടിക പുറത്ത് വിട്ട് ഹുറുണ്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്; അംബാനി ചെലവഴിച്ചത് വിദ്യാഭ്യാസത്തിനെങ്കില്‍ യൂസഫലി സഹായിച്ചത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക്

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: റിലയന്‍സ് രാജാവ് മുകേഷ് അംബാനി ബിസിനസില്‍ മാത്രമല്ല ജീവകാരുണ്യത്തിന്റെ കാര്യത്തിലും മുന്‍നിരയില്‍ തന്നെ. കഴിഞ്ഞ ഒരു വര്‍ഷകാലയളവില്‍ 437 കോടി രൂപയാണ് മുകേഷ് അംബാനി ജീവകാരുണ്യത്തിന് വേണ്ടി മാത്രമായി ചെലവഴിച്ചത്. അതും വിദ്യാഭ്യാസ മേഖലയില്‍. ഹുറുണ്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്ത് വിട്ട ഇന്ത്യക്കാരുടെ ജീവകാരുണ്യ പട്ടികയിലാണ് മുകേഷ് അംബാനി മുന്നിലെത്തിയത്.

10 കോടിയിലേറെ തുക ഒരു വര്‍ഷം ജീവകാരുണ്യത്തിനായി ചെലവഴിച്ചവരുടെ പട്ടികയാണ് ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്ത് വിട്ടത്. പട്ടികയിലുള്ള മലയാളികളുടെ കാര്യമെടുത്താല്‍ ലുലു ഗ്രൂപ്പ് മേധാവി എംഎ യൂസഫലിയാണ് മുന്‍പില്‍. പട്ടികയില്‍ അഞ്ചാം സ്ഥാനം നേടിയ അദ്ദേഹം 70 കോടിയാണ് കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ജീവകാരുണ്യത്തിനായി നീക്കി വച്ചത്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കാണ് യൂസഫലി ഈ തൂക ചെലവഴിച്ചത്.

ഇന്‍ഫോസിസ് സഹ സ്ഥാപകന്‍ ക്രിസ് ഗോപാലകൃഷ്ണന്‍ (27 കോടി രൂപ), ആര്‍.പി. ഗ്രൂപ്പ് മേധാവി രവി പിള്ള (24 കോടി രൂപ), ശോഭ ഗ്രൂപ്പ് മേധാവി പി.എന്‍.സി. മേനോന്‍ (19 കോടി രൂപ), കല്യാണ്‍ ജൂവലേഴ്സ് മേധാവി ടി.എസ്. കല്യാണരാമന്‍ (13 കോടി രൂപ), ജെംസ് എജ്യൂക്കേഷന്‍ മേധാവി സണ്ണി വര്‍ക്കി (10 കോടി രൂപ) എന്നിവരാണ് യൂസഫലിക്കു പുറമെ പട്ടികയില്‍ ഇടം നേടിയ മലയാളികള്‍.

ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഏറ്റവുമധികം തുക എത്തിയത് വിദ്യാഭ്യാസം, ആരോഗ്യ രക്ഷാ മേഖലകളിലാണെന്ന് പട്ടിക വ്യക്തമാക്കുന്നു. 2018 ഓഗസ്റ്റിലുണ്ടായ പ്രളയത്തെ തുടര്‍ന്ന് കേരളത്തിലേക്ക് ദുരിതാശ്വാസ ധനം വന്‍തോതിലെത്തിയെന്ന് ഹുറുണ്‍ റിപ്പോര്‍ട്ട് ഇന്ത്യാ മാനേജിങ് ഡയറക്ടറും ചീഫ് റിസര്‍ച്ചറുമായ അനസ് റഹ്മാന്‍ ജുനൈദ് പറഞ്ഞു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എം.എ. യൂസഫലി 50 കോടി രൂപ നല്‍കിയപ്പോള്‍ റിലയന്‍സ് ഫൗണ്ടേഷന്‍ 21 കോടി രൂപ നല്‍കി. ഇതിനു പുറമെ, റിലയന്‍സ് 50 കോടിയുടെ റിലീഫ് മെറ്റീരിയലും വിതരണം ചെയ്തു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category