1 GBP = 87.50 INR                       

BREAKING NEWS

'ആര്‍ത്തവ കലണ്ടര്‍' സൂക്ഷിക്കേണ്ടതിന്റെ ആവശ്യകത മുതല്‍ 'ഐടി'യുടെ അത്ഭുത ലോകം വരെ മനസിലാക്കി കൊടുത്തു; സാനിട്ടറി നാപ്കിനുകള്‍ മുതല്‍ അന്നമില്ലാത്തവര്‍ക്ക് ഭക്ഷണം വരെ നല്‍കി; കൃഷിയിലൂടെ വരുമാനവും ചെറുകിട പ്രോസസ്സിങ് യൂണിറ്റ് വരെ തുടങ്ങാനും ഒപ്പം നിന്നു; ഗര്‍ഭിണികള്‍ അടക്കമുള്ളവരില്‍ നിന്ന് അനീമിയ അപ്പാടെ തുടച്ച് നീക്കി; വനപര്‍ത്തിയുടെ വഴികാട്ടിയായ 'ഐഎഎസ് റാണി'യ്ക്ക് നിറകൈയടി

Britishmalayali
kz´wteJI³

വനപര്‍ത്തി: ഒരു ജില്ലാ കലക്ടറെന്നാല്‍ നാടിന്റെ രക്ഷയ്ക്ക് വേണ്ടി അഹോരാത്രം പ്രവര്‍ത്തിക്കാന്‍ പ്രതിജ്ഞ ചെയ്തവരാണ്. അത്തരത്തില്‍ പ്രവര്‍ത്തിച്ച് നാടിന്റെ ആദരം ഏറ്റുവാങ്ങിയ ഒട്ടേറെ പേരെ നാം കണ്ടിട്ടുമുണ്ട്. എന്നാല്‍ ഒരു നാടിന്റെ മുഴുവന്‍ പ്രാര്‍ത്ഥനകളേറ്റു വാങ്ങി വഴികാട്ടിയായി മുന്നില്‍ നിന്ന് ദാരിദ്ര്യം എന്ന ശത്രുവിനെ തുടച്ച് നീക്കിയ 'ഐഎഎസ് റാണിക്ക്' നിറ കണ്ണുകളോടെ നന്ദി പറയുകയാണ് തെലങ്കാനയിലെ വനപര്‍ത്തി എന്ന ജില്ല.


തനിക്ക് ലഭിച്ച കര്‍മ്മഭൂമിയില്‍ താന്‍ നടപ്പാക്കേണ്ടതെന്തെന്ന് മനസിലാക്കിയ ശ്വേത മെഹന്തി ഐഎഎസിന്റെ പ്രവര്‍ത്തന ഫലമായി അപ്പാടെ മാറിപ്പോയ വനപര്‍ത്തിയുടെ കഥ നമുക്ക് അഭിമാനത്തോടെ തന്നെ പറയാം. ഒരു ചാണ്‍ വയറ് നിറയ്ക്കാന്‍ പെടാപ്പാട് പെടുന്നത് മുതല്‍ ആര്‍ത്തവ കാല ശുചിത്വം മുതല്‍ തൊഴിലില്ലായ്മ വരെ അനുഭവിച്ച ഒരു നാടിനെ പുരോഗതിയുടെ വിഹായസിലേക്ക് നയിച്ച ഈ മിടുമിടുക്കിയുടെ കഥ കേട്ടാല്‍ ആരും നിറകണ്ണുകളോടെ പറയും 'മാഡം ബിഗ് സല്യൂട്ട്'...

കര്‍മ്മ നിരതയായി മാറിയ ശ്വേത മെഹന്തി
തനിക്ക് തെലങ്കാനയിലെ വനപര്‍ത്തിയില്‍ പോസ്റ്റിങ് ലഭിച്ച ആദ്യ ദിനം മുതല്‍ ശ്വേത ആ നാടിന്റെ തുടിപ്പ് മനസിലാക്കുകയായിരുന്നു. പട്ടിണിയും, ദാരിദ്രവും, ചൂഷണവും, തൊഴിലില്ലായ്മയും, രോഗവും, വിദ്യാഭ്യാസം ഉള്‍പ്പടെ അത്യാവശ്യമായ ഘടകങ്ങളുടെ കുറവുമടക്കം ഇഴഞ്ഞ് നീങ്ങിയിരുന്ന ഒരു ജനതയുടെ ചുമതലയാണ് തനിക്കെന്ന് മനസിലാക്കിയ ആ മിടുമിടുക്കി ഏറ്റവും താഴെ തട്ടില്‍ നിന്നും തന്നെ തന്റെ കര്‍മ്മം ആരംഭിച്ചു. ആദ്യം വിശപ്പിനെ തന്നെ തുടച്ച് നീക്കി ആരംഭിച്ച ജൈത്രയാത്ര ഇപ്പോള്‍ വന്നു നില്‍ക്കുന്നത് വനപര്‍ത്തി എന്ന നാടിന്റെ സ്വയം പര്യാപ്തതയിലാണ്.

വാക്കുകളിലല്ല പ്രവര്‍ത്തിയിലാണ് കാര്യമെന്ന് വിശ്വസിച്ചിരുന്ന ശ്വേത വാഗ്ദാനങ്ങള്‍ നല്‍കിയില്ല. പകരം പ്രവര്‍ത്തിച്ച് കാണിച്ചു. തോല്‍ക്കുമോ എന്ന് ഭയന്നില്ല പകരം വെല്ലുവിളികളെ സധൈര്യം നേരിടാന്‍ തീരുമാനിച്ചു. വനപര്‍ത്തിയില്‍ തന്റെ നേതൃത്വത്തില്‍ വന്ന മാറ്റങ്ങളെ പറ്റി ശ്വേതയ്ക്ക് ഒട്ടേറെ ഒന്നും പറയാനില്ല. പകരം ഒരു പുഞ്ചിരി മാത്രം. കര്‍മ്മഭൂമിയില്‍ പോരാടി വിജയം കണ്ട മഹാറാണിയുടെ നിര്‍വൃതിയാണ് ആ ചിരിയില്‍ കാണുന്നത്.
സ്വാതന്ത്ര്യം ലഭിച്ച് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ദാരിദ്ര്യവും പട്ടിണിയും രോഗവും ദുരിതവും മാറാത്ത നാടുകള്‍ ഇന്ത്യയില്‍ പലയിടത്തുമുണ്ട്. എന്നാല്‍ ചുരുങ്ങിയ കാലം കൊണ്ട് ഒരു ജില്ലയെ തന്നെ മാറ്റിയെടുക്കാന്‍ ഒരു യുവ ഐഎഎസ് ഓഫീസര്‍ക്ക് സാധിച്ചിട്ടുണ്ടെങ്കില്‍ അത് രാജ്യത്തെ ഐഎഎസ് പദവിയലങ്കരിക്കുന്ന ഏവരും മാതൃകയാക്കേണ്ട ഒന്നുകൂടിയാണ്.

അനീമിയയടക്കമുള്ള രോഗങ്ങള്‍... ആദ്യം പടിക്ക് പുറത്താക്കിയതിങ്ങനെ
ആശുപത്രിയില്‍ ചികിത്സ തേടിയെത്തുന്ന നാല്‍പത് ശതമാനം ഗര്‍ഭിണികളും അനീമിയയ്ക്ക് അടിമകള്‍! ഇത് ഇവര്‍ക്ക് ജനിക്കാനിരിക്കുന്ന കുഞ്ഞുങ്ങളേയും ബാധിക്കുമെന്ന് മനസിലാക്കിയതോടെ ആദ്യം മരുന്നിനും ഭക്ഷണത്തിനുമുള്ള മാര്‍ഗമൊരുക്കുകയാണ് ശ്വേത ചെയ്തത്. ഒപ്പം തന്നെ പെണ്‍കുഞ്ഞുങ്ങള്‍ക്ക് ബോധവത്കരണ ക്ലാസുകളും നല്‍കി തുടങ്ങി. ജില്ലയിലെ ഭൂരിഭാഗം സ്ത്രീകളിലും അനീമീയ സാരമായി ബാധിച്ചിട്ടുണ്ടെന്നറിഞ്ഞ കലക്ടര്‍ ആരോഗ്യ വിദ്ഗധരെ വിളിച്ച് നടത്തിയ അടിയന്തര ഓപ്പറേഷനായിരുന്നു ആരോഗ്യ രംഗത്തെ ശുദ്ധികലശത്തിന്റെ തുടക്കം.

ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന 110 സര്‍ക്കാര്‍ സ്‌കൂളുകളിലെ 8000ല്‍ അധികം പെണ്‍കുട്ടികളുടെ രക്തപരിശോധന നടത്തിയപ്പോള്‍ കലക്ടര്‍ ഞെട്ടി. ഭൂരിഭാഗം പേര്‍ക്കും അനീമിയയുണ്ട്. ഉടന്‍ തന്നെ ഇവര്‍ക്കായി ബോധവത്കരണവും ഇതില്‍ നിന്നും ര്ക,നെടുന്നതിനുള്ള മാര്‍ഗങ്ങളും പറഞ്ഞു കൊടുത്ത് ആരോഗ്യത്തിന്റെ പാതയിലേക്ക് നയിച്ചു. സാനിട്ടറി നാപ്കിനുകളെ പറ്റി കാര്യമായി അറിവില്ലാതിരുന്ന പെണ്‍കുട്ടികളടക്കമുണ്ടായിരുന്ന വനപര്‍ത്തിയില്‍ മാറ്റത്തിന്റെ കൊടുങ്കാറ്റ് സൃഷ്ടിച്ചു. ആര്‍ത്തവ കലണ്ടര്‍ സൂക്ഷിക്കുന്നത് മുതല്‍ വൈറ്റമിന്‍ ഗുളികകള്‍ വരെ വിതരണം ചെയ്ത് ആദ്യ ചുവട് വയ്പ്പ്.
കുട്ടികളില്‍ മിക്കവര്‍ക്കും ഒരു നേരത്തെ അന്നം പോലും കണ്ടെത്താന്‍ കഴിയാത്തവരാണ് മനസിലാക്കിയതോടെ ഭക്ഷണം നല്‍കി. അനീമിയയ്ക്കെതിരെ ശ്വേത നടത്തിയ പോരാട്ടം ആറ് മാസത്തിനകം ഫലം കണ്ടു. ശ്വേതയുടെ പ്രയത്നത്തിനൊപ്പം നാട്ടിലെ അദ്ധ്യാപകരം തോളോട് തോള്‍ നിന്ന് പ്രവര്‍ത്തിച്ചു. സമത എന്ന പേരില്‍ കലക്ടര്‍ നടത്തിയ ബോധവത്കരണ പരിപാടി ഫലം കണ്ടത് അനീമിയ ബാധിതരുടെ എണ്ണം വെറും നാലു ശതമാനമായി കുറഞ്ഞു എന്നതാണ്.

സ്വയം പര്യാപ്തതയുടെ തങ്കത്തിളക്കം
വനപര്‍ത്തിയിലുണ്ടായിരുന്ന ഭൂരിഭാഗം ആളുകളും കൃഷിയും കൃഷി അനുബന്ധ പ്രവര്‍ത്തനങ്ങളിലൂടെും ഉപജീവനം നടത്തിയിരുന്നവരായിരുന്നു. എന്നാല്‍ ഇതില്‍ നിന്നും ഇവര്‍ക്ക് ആവശ്യത്തിനുള്ള വരുമാനം കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. നിലക്കടലായായിരുന്നു ഇവിടത്തെ പ്രധാന കൃഷി. എന്നാല്‍ മുടക്ക് മുതലിന്റെ പകുതി പോലും വിളവെടുപ്പ് കഴിഞ്ഞാല്‍ കിട്ടുന്നില്ലെന്ന് കര്‍ഷകര്‍ കലക്ടറുടെ മുന്‍പില്‍ നിറ കണ്ണുകളോടെ പറഞ്ഞപ്പോള്‍ ഇവരെ സ്വയം പര്യാപ്തതയിലെത്തിക്കാനായി ശ്വേതയുടെ ശ്രമം.

നിലക്കടല ഉപയോഗിച്ച് വ്യത്യസ്ഥമായ ഉല്‍പന്നങ്ങള്‍ നിര്‍മ്മിക്കാന്‍ പരിശീലനം നല്‍കിയ ശേഷം ഇവരെ ചെറു ഗ്രൂപ്പുകളായി തിരിച്ചു. ദട്ടിയപ്പള്ളി എന്ന ഗ്രാമത്തില്‍ ചെറിയ ഒരു പ്രോസസിങ് യൂണിറ്റ് കൂടി തുടങ്ങിയതോടെ സംഗതി ടോപ് ഗിയറിലാണ് മുന്നോട്ട് നീങ്ങിയത്. പീനട്ട് ബട്ടര്‍, മിഠായി, എണ്ണ എന്നിങ്ങനെ വിവിധ ഉല്‍പന്നങ്ങള്‍ കര്‍ഷകര്‍ നിര്‍മ്മിച്ചു തുടങ്ങിയപ്പോള്‍ പല നാടുകളില്‍ നിന്നും ഓര്‍ഡറിന്റെ മഹാപ്രളയമായിരുന്നു സംഭവിച്ചത്. തോല്‍ക്കരുത് എന്ന ചിന്തയോടെ ഒറ്റക്കെട്ടായി നിന്ന ഒരു ജനതയുടെ മഹാവിജയമായിരുന്നു അത്.
ഇരട്ടിക്കിരട്ടിയായി ഇവരുടെ പ്രയത്നത്തെ ലാഭം തേടിയെത്തി. വോട്ട് എന്നാല്‍ ജനങ്ങള്‍ തന്നെ ജനത്തിന് വേണ്ടി നില കൊള്ളുന്നതാണെനന് പാഠം കൂടി ശ്വത വനപര്‍ത്തിയെ പഠിപ്പിച്ചതോടെ പോളിങ് ബൂത്തിലെത്തി സമ്മതിദാനമറിയിക്കാനും ഇവര്‍ സധൈര്യം മുന്നോട്ട് വന്നു. തങ്ങളുടെയും നാടിന്റെയും മുന്നേറ്റത്തില്‍ ജനാധിപത്യം എന്ന പ്രക്രിയയ്ക്കും വലിയ സ്ഥാനമുണ്ടെന്ന് വനപര്‍ത്തിയെ ശ്വേതയെന്ന മിടുമിടുക്കി പഠിപ്പിച്ചു.

ആര്‍ത്തവ കലണ്ടറില്‍ നിന്നാരംഭിച്ച് ഐടിയില്‍ വരെ അറിവ് നല്‍കി
ഇന്നിന്റെ ലോകം നില നില്‍ക്കുന്നത് തന്നെ ഐടി എന്ന സാങ്കേതിക മായാജാലത്തിലാണെന്ന സത്യമറിയാവുന്ന കലക്ടര്‍ അടുത്തതായി വനപര്‍ത്തിയെ കൈപിടിച്ച് നടത്തിയത് കംപ്യൂട്ടര്‍ വിദ്യാഭ്യാസത്തിലേക്കാണ്. ഇന്റര്‍നെറ്റിന്റെ ലോകത്തേക്ക് സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ കൈപിടിച്ചു നടത്തിയ ശ്വേത കുഞ്ഞുങ്ങള്‍ക്കായി സന്നധ സംഘടനയുടെ സഹായത്തോടെ ലാപ്ടോപ്പ് കംപ്യൂട്ടറുകള്‍ ലഭ്യമാക്കുകയും അതിന്റെ ബാലപാഠങ്ങള്‍ അടക്കം അവര്‍ക്ക് പറഞ്ഞു കൊടുക്കുകയും ചെയ്തു.

ഗുണനിലവാരമുള്ള വിദ്യാഭ്യാസം ലഭിക്കുന്നതിന് ഐടി എന്ന മഹാവിപ്ലവം കൂടിയേ തീരൂവെന്നത് ഒരു നാട് മുഴുവന്‍ മനസിലാക്കിയത് ശ്വേതയിലൂടെയാണ്. കുഞ്ഞുങ്ങളുടെ മാനസികാരോഗ്യം കൂടി മികച്ച രീതിയിലായിരിക്കണം എന്ന് നിര്‍ബന്ധമുണ്ടായിരുന്ന ശ്വേത അതിനായുള്ള ശ്രമങ്ങള്‍ നടത്തി വിജയിച്ചതും അഭിമാനത്തോടെ തന്നെ പറയുന്നു. വോളണ്ടിയര്‍മാരെ വച്ച് കുഞ്ഞുങ്ങളുമായി സംവദിച്ചാണ് ഇതിനുള്ള പരിഹാരം കലക്ടര്‍ കണ്ടത്.
ഇച്ഛാശക്തിയും പ്രാര്‍ത്ഥനയും എന്തിനേയും നേരിടാനുള്ള ധൈര്യവും കൊണ്ട് ഒരു നാടിന്റെ തന്നെ മുഖച്ഛായ മാറ്റിയെടുത്ത ശ്വേത മെഹന്തി ഐഎഎസ് നമുക്കേവര്‍ക്കും പ്രചോദനവും മാതൃകയുമാണ്. വനപര്‍ത്തിയുടെ വഴികാട്ടിയായി മാറിയ ഐഎഎസ് റാണിക്ക് കൊടുക്കാം ബിഗ് സല്യൂട്ട്.....

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category