1 GBP = 92.60 INR                       

BREAKING NEWS

ബൈക്കില്‍ കറങ്ങി വരാമെന്ന് വിശ്വാസിപ്പിച്ചാണ് ഇലവീഴാപൂഞ്ചിറയില്‍ എത്തിച്ചതെന്ന് പെണ്‍കുട്ടി; രക്ഷപെടാന്‍ മാര്‍ഗ്ഗമില്ലാതായതോടെ പറഞ്ഞതൊക്കെ അനുസരിച്ചെന്നും മൊഴി; കാടും മലയും കയറിയിറങ്ങിയുള്ള നെട്ടോട്ടവും പാറപ്പുറത്തും മരത്തിന്റെ മുകളിലെ താമസവുമായപ്പോള്‍ പെണ്‍കുട്ടി കടുത്ത മാനസിക പിരിമുറുക്കത്തില്‍; 17 വയസുകാരി പെണ്‍കുട്ടിയുമായി 23 ദിവസം കാട്ടില്‍ കഴിഞ്ഞ ടാര്‍സര്‍ അപ്പുവിനെതിരെ പോക്സോയും ബലാത്സംഗ കേസും ചുമത്തി കുറ്റപത്രം തയ്യാറാകുന്നു

Britishmalayali
kz´wteJI³

കുമളി: ഇലീഴാപൂഞ്ചിറയിലെ മലമടക്കുകളിലും കാട്ടിലും 17 കാരിയെ കടത്തിക്കൊണ്ടുവന്ന് 23 ദിവസത്തോളം താമസിച്ച സംഭവത്തില്‍ മേലുകാവ് സ്വദേശി അപ്പുക്കുട്ടന്‍ എന്നറിയപ്പെടുന്ന ജോര്‍ജ്ജി(21 )നെതിരെയുള്ള കേസ്സില്‍ കുറ്റപത്രം തയ്യാറാക്കുന്നതിന് നീക്കം തുടങ്ങി. കുമളി സ്വദേശിനിയായ പെണ്‍കുട്ടി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ജോര്‍ജ്ജിനെതിരെ കുമളി പൊലീസ് കേസെടുത്തിട്ടുള്ളത്. പോസ്‌കോയും ബലാല്‍സംഘവുമാണ് ഇയാള്‍ക്കെതിരെ പൊലീസ് ചുമത്തിയിട്ടുള്ള പ്രധാന വകുപ്പുകള്‍.

കട്ടപ്പന ഡിവൈഎസ്പി ഏ സി രാജ്മോഹന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തിന്റെ മൂന്നാഴ്ചയോളം നീണ്ട തിരച്ചിലിനൊടുവിലാണ് ജോര്‍ജ്ജ് പിടിയിലായത്. പെണ്‍കുട്ടിക്ക് ചൈല്‍ഡ് ലൈന്റെ നേതൃത്വത്തില്‍ കൗണ്‍സിലിങ് നല്‍കി വരികയാണ്. കാടും മലയും കയറി ഇറങ്ങിയുള്ള നെട്ടോട്ടവും ഒറ്റപ്പെട്ട് പാറപ്പുറത്തും മരത്തിന്റെ മുകളിലും മറ്റുമുള്ള താമസവും മറ്റും പെണ്‍കുട്ടിയില്‍ കടുത്ത മാനസിക പിരിമുറുക്കം സൃഷ്ടിച്ചിട്ടുണ്ടെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. ഇതേത്തുടര്‍ന്നാണ് കൗണ്‍സിലിങ് നല്‍കി കൂട്ടിയുടെ മാനസീകാരോഗ്യം വീണ്ടെടുക്കുന്നതിന് രക്ഷിതാക്കളുടെ ഭാഗത്തുനിന്നും നീക്കം ആരംഭിച്ചിട്ടുള്ളത്.

കാട്ടില്‍ ഒറ്റപ്പെട്ടുപോയ ഒരു ദിവസം പത്തടിയിലേറെ ഉയരത്തില്‍ മരത്തിന്റെ മുകളില്‍ക്കയറി ഇരുന്നാണ് നേരം വെളുപ്പിച്ചതെന്നും മറ്റൊരുദിവസം മലയിലെ ഉയര്‍ന്ന പ്രദേശത്തുള്ള പാറപ്പുറത്ത് രാത്രി കഴിച്ചുകൂട്ടിയപ്പോള്‍ തൊട്ടടുത്തുകൂടി പാമ്പ് ഇഴഞ്ഞുപോയി എന്നും ഈ സമയം വല്ലാതെ ഭയപ്പെട്ടു എന്നും മറ്റും പെണ്‍കുട്ടി വെളിപ്പെടുത്തിയിരുന്നു. ഇന്നുവരെ കേട്ടുകേള്‍വിപോലുമില്ലാത്ത ഈ സംഭവത്തിന്റെ പിന്നാമ്പുറത്ത് ഇനിയും പുറത്തുവരാത്ത കൗതുകരമായ നിരവധി വസ്തുതകള്‍ ഉണ്ടെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്. പൊലീസും ജോര്‍ജ്ജും പലവട്ടം 'ഒളിച്ചുകളി ' നടത്തിയെന്നാണ് പുറത്തുവന്നിട്ടുള്ള വിവരങ്ങള്‍.

പൊലീസിനെയും തിരച്ചിലുകാരെയും കബളിപ്പിച്ച് രക്ഷപെടാന്‍ ജോര്‍ജ്ജ് നടപ്പിലാക്കിയ കര്‍മ്മപദ്ധതികള്‍ ആരെയും അത്ഭുതപ്പെടുന്നതായിരുന്നു. പനയുടെ മുകളില്‍ക്കയറി പതുങ്ങിയിരുന്ന ശേഷം താഴെ നില്‍ക്കുന്നവരുടെ ശ്രദ്ധതിരിക്കാന്‍ പനങ്കുരു പറിച്ച് ദൂരേയ്ക്കെറിയുക, പതുങ്ങിയെത്തി കാട്ടിലെ കാപ്പിച്ചെടികള്‍ കുലുക്കിയ ശേഷം ശരവേഗത്തില്‍ ഓടി രക്ഷപെടുക തുടങ്ങിയവ ജോര്‍ജ്ജ് പലവട്ടം പരീക്ഷിച്ച് വിജയിച്ചുവെന്നാണ് പിടിയിലായ ശേഷം നടന്ന ചോദ്യം ചെയ്യലില്‍ നിന്നും പൊലീസിന് ലഭിച്ച വിവരം.

ബൈക്കില്‍ കറങ്ങിവരാമെന്ന് വിശ്വസിപ്പിച്ചാണ് പെണ്‍കുട്ടിയെ ജോര്‍ജ്ജ് ഇലവീഴാപ്പൂഞ്ചിറിലേക്ക് കൂട്ടിക്കൊണ്ടുവന്നതെന്നും പിന്നീട് രക്ഷപെടാന്‍ മാര്‍ഗ്ഗമില്ലാതായതോടെ ഇയാള്‍ പറഞ്ഞതൊക്കെ അനുസരിച്ചെന്നുമാണ് ഇപ്പോള്‍ പെണ്‍കുട്ടി വീട്ടുകാരെ അറിയിച്ചിട്ടുള്ളത്. പെണ്‍കുട്ടിയെ പീഡിപ്പിച്ച മേലുകാവ് സ്വദേശി അപ്പുക്കുട്ടന്‍ എന്നറിയപ്പെടുന്ന ജോര്‍ജ്ജ് ലൈംഗിക വൈകൃതത്തിന്റെ ആള്‍രൂപമെന്നാണ് പുറത്തുവരുന്ന വിവരങ്ങളില്‍ നിന്നും വ്യക്തമാവുന്നത്. രേഖാമൂലം വിവാഹം കഴിച്ചില്ലങ്കിലും എട്ടു മാസത്തോളം അപ്പുവിന്റെ കൂടെ താമസിക്കുകയും പിന്നീട് തുടര്‍ന്നുപോകാന്‍ കഴിയാത്ത അഭിപ്രായ ഭിന്നതകളെത്തുടര്‍ന്ന് സ്വന്തം വീട്ടിലേയ്ക്ക് മടങ്ങുകയും ചെയ്ത പെണ്‍കുട്ടി അടുപ്പക്കാരോട് ഇയാളെക്കുറിച്ച് വെളിപ്പെടുത്തിയത് ആരെയും അമ്പരപ്പിക്കുന്ന വസ്തുതകളാണെന്നാണ് അറിയുന്നത്.

മുട്ടം സ്വദേശിനിയായ ഈ പെണ്‍കുട്ടി ഇപ്പോള്‍ ഒരുവയസ്സ് പിന്നിട്ട കുട്ടിയുടെ അമ്മയാണ്. താന്‍ ഗര്‍ഭിണിയായിരിക്കെ പരിചയക്കാരിയായ മറ്റൊരു പെണ്‍കുട്ടിയുമായി അപ്പു ബന്ധപ്പെടുന്നുണ്ടായിരുന്നെന്നും ഇത് മനസ്സിലാക്കിയാണ് താന്‍ ബന്ധം മതിയാക്കി സ്വന്തം വീട്ടിലേയ്ക്ക് പോന്നതെന്നുമാണ് ഇവര്‍ വ്യക്തമാക്കുന്നത്. കഷ്ടപ്പാടും ബുദ്ധിമുട്ടുകളും നിരത്തി മിഴിനീരൊഴുക്കി മുന്നില്‍ നിന്ന അവസരത്തിലാണ് താന്‍ അപ്പുവിനെ ഇഷ്ടപ്പെട്ടു തുടങ്ങിയതെന്നും ഇയാളുടെ സ്വഭാവ സവിശേതകള്‍ സാധാരണക്കാരില്‍ നിന്നും ഏറെ വിഭിന്നമാണെന്ന് ഒപ്പമുള്ള ജീവിതത്തില്‍ ബോദ്ധ്യപ്പെട്ടെന്നും ഇടയ്ക്ക് ഏറെ സ്നേഹവും കരുതലും പ്രകടിപ്പിച്ചിരുന്നെന്നും മറ്റുമാണ് ഇവരുടെ വെളിപ്പെടുത്തല്‍.

മിസ്ഡ് കോളിലൂടെയും വാട്സാപ് സന്ദേശത്തിലൂടെയും മറ്റുമാണ് പ്രധാനമായും ഇയാള്‍ ഇരകകളെ വീഴ്ത്തുന്നതെന്നാണ് പുറമേ പ്രചരിച്ചിട്ടുള്ള വിവരം. പരിചയപ്പെട്ടു കഴിഞ്ഞാല്‍ താന്‍ അനാഥനാണെന്നും വീട്ടില്‍ നിന്ന് ഇറക്കി വിട്ടിരിക്കുകയാണെന്നും സ്നേഹിക്കാന്‍ ആരുമില്ലന്നും മറ്റും പറഞ്ഞ് പൊട്ടിക്കരഞ്ഞ് പെണ്‍കുട്ടികളുടെ സഹതാപം പിടിച്ചുപറ്റുകയായിരുന്നു അപ്പുവിന്റെ രീതി. ഇത് വേണ്ട വണ്ണം ഏറ്റില്ലന്ന് കണ്ടാല്‍ അടുത്തപടി ആത്്മഹത്യ ഭീഷിണിയാണ്. അപ്പുവിന്റെ ഈ പൂഴിക്കടകനില്‍ മനോധൈര്യമുള്ള പെണ്‍കുട്ടികള്‍ പോലൂം അകപ്പെട്ടിട്ടുണ്ടെന്നാണ് സൂചന. തന്റെ ഇരകളുമൊത്തുള്ള കിടപ്പറ രംഗങ്ങള്‍ മൊബൈലില്‍ ചിത്രീകരിച്ച് കൂട്ടുകാരുമൊത്ത് കണ്ടാസ്വദിക്കുന്നതിലും അപ്പു താല്‍പരനായിരുന്നെന്ന വിവരവും പ്രചരിച്ചിട്ടുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category