1 GBP = 92.50 INR                       

BREAKING NEWS

ഇടതുവശം ചേര്‍ന്ന് മമ്മൂട്ടി; വലതുവശത്ത് മോഹന്‍ലാലും; നടുക്കു ചിരിച്ചു കൊണ്ട് പിണറായി വിജയന്‍; താരസംഗമത്തിന്റെ ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റു ചെയ്തപ്പോള്‍ ലൈക്കടിച്ച് ഏട്ടന്‍- ഇക്ക ആരാധകര്‍; സൂപ്പര്‍താരങ്ങള്‍ ഒരുമിച്ച് കാണാന്‍ എത്തിയതോടെ സിനിമാ മേഖലയുടെ വളര്‍ച്ചയ്ക്ക് പ്രോത്സാഹനം നല്‍കി സര്‍ക്കാര്‍ ഒപ്പമുണ്ടാകുമെന്ന് മുഖ്യമന്ത്രി; മോഹന്‍ലാലും മമ്മൂട്ടിയും മുഖ്യമന്ത്രിയെ കണ്ടുമടങ്ങിയത് ബജറ്റിലെ വിനോദനികുതി വര്‍ധന പിന്‍വലിക്കാമെന്ന ഉറപ്പും വാങ്ങി

Britishmalayali
kz´wteJI³

കൊച്ചി: കേരളാ മുഖ്യമന്ത്രി പിണറായി വിജയന്‍ ചിരിക്കുന്നത് വിരളമാണെന്നാണ് പൊതുവേയുള്ള ആക്ഷേപം. ഈ ആക്ഷേപം ഉന്നയിക്കുമ്പോഴും മുഖ്യമന്ത്രി നിറഞ്ഞു ചിരിക്കുന്ന ഒരു ചിത്രം സൈബര്‍ ലോകത്ത് വൈറലായി. ഇന്ന് മുഖ്യമന്ത്രിയെ കാണാന്‍ മലയാളത്തിന്റെ സൂപ്പര്‍-മെഗാ സ്റ്റാറുകള്‍ എത്തിയ വേളയിലെ ചിത്രത്തിലാണ് നിറഞ്ഞ ചിരിയുമായി മുഖ്യമന്ത്രി രംഗത്തെത്തിയത്. മോഹന്‍ലാലും മമ്മൂട്ടിയും മറ്റ് പ്രമുഖ സിനിമാക്കാരുമായി നടത്തിയ കൂടിക്കാഴ്ച്ചയുടെ ചിത്രമാണ് പിണറായി ഫേസ്ബുക്കില്‍ പോസ്റ്റു ചെയ്തത്. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ സാഹചര്യത്തില്‍ ഇരുവരും മത്സരിക്കുമെന്ന വാര്‍ത്തകള്‍ വന്നതിനിടെയാണ് ഈ കൂടിക്കാഴ്ച്ച നടന്നത്.

സംസ്ഥാന ബജറ്റില്‍ ധനമന്ത്രി തോമസ് ഐസക്ക് ഏര്‍പ്പെടുത്തിയ വിനോദ നികുതിയിലെ വര്‍ദ്ധനവ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് സിനിമാ രംഗത്തുള്ളവര്‍ കൊച്ചിയില്‍ വെച്ച് മുഖ്യമന്ത്രിയെ കണ്ടത്. എറണാകുളം ഗസ്റ്റ് ഹൗസിലാണ് മുഖ്യമന്ത്രിയെ നേരില്‍ക്കണ്ട് നിവേദനം സമര്‍പിച്ചത്. സിനിമ ടിക്കറ്റുകള്‍ക്ക് പത്ത് ശതമാനം വിനോദനികുതി ഏര്‍പ്പെടുത്തിയത് സിനിമാവ്യവസായത്തെ സാരമായി ബാധിക്കുമെന്ന് ഫെഫ്കയടക്കമുള്ള സംഘടനകള്‍ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. ജി.എസ്.ടി നിലനില്‍ക്കെ ഇരട്ടനികുതി ഏര്‍പ്പെടുത്തുന്നത് നീതീകരിക്കാനാകില്ലെന്നതാണ് വിവിധ സിനിമാസംഘടനകളുടെ പക്ഷം.

സിനിമാക്കാരുടെ പ്രശ്നങ്ങല്‍ ചോദിച്ചു മനസിലാക്കിയ മുഖ്യമന്ത്രി ഇളവു പ്രഖ്യാപിക്കാമെന്ന് സൂചനയാണ് മമ്മൂട്ടിക്കും മോഹന്‍ലാലിനും നല്‍കിയത്. നികുതി പത്തുശതമാനത്തില്‍ നിന്ന് കുറയ്ക്കുന്ന കാര്യം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയെന്ന് ഫെഫ്ക ഭാരവാഹികള്‍ പറഞ്ഞു. കൂടിക്കാഴ്ച്ചയോട് അനുകൂലമായാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. ചലച്ചിത്ര കലാകാരന്മാര്‍ക്കും സിനിമാ മേഖലയുടെ വളര്‍ച്ചയ്ക്കും പ്രോത്സാഹനം നല്‍കി സര്‍ക്കാര്‍ ഒപ്പമുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മമ്മൂട്ടിയും മോഹന്‍ലാലും അടക്കം സിനിമാരംഗത്തെ പ്രമുഖരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.

മുഖ്യമന്ത്രിയെ കാര്യങ്ങള്‍ ധരിപ്പിച്ചെന്നും ധനമന്ത്രി അടക്കമുള്ളവരുമായി വിഷയം ചര്‍ച്ചചെയ്ത് ആവശ്യം അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കിയതായും കൂടിക്കാഴ്ചക്കുശേഷം ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണിക്കൃഷ്ണന്‍ പറഞ്ഞു. നൂറു രൂപയ്ക്കുള്ള താഴെയുള്ള ടിക്കറ്റിന് 10 ശതമാനം വിനോദ നികുതി ഏര്‍പ്പെടുത്താനുള്ള തീരുമാനം സാധാരണക്കാരെയും സിനിമാ വ്യവസായത്തെയും ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.'
സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം പി രാജീവ്, ചലച്ചിത്രരംഗത്തെ വിവിധ സംഘടനകളുടെ പ്രതിനിധികളായ ബി ഉണ്ണിക്കൃഷ്ണന്‍, അപ്പച്ചന്‍, ആന്റണി പെരുമ്പാവൂര്‍, ബോബി ആന്റണി, എം രഞ്ജിത്, ആന്റോ ജോസഫ്, സോഹന്‍ സീനുലാല്‍ തുടങ്ങിയവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category