1 GBP = 92.50 INR                       

BREAKING NEWS

സ്റ്റീവനേജില്‍ ഫാ: ആന്റണി പറങ്കിമാലില്‍ നയിക്കുന്ന ത്രിദിന വാര്‍ഷിക ധ്യാനം മാര്‍ച്ച് 1, 2, 3 തീയതികളില്‍

Britishmalayali
അപ്പച്ചന്‍ കണ്ണഞ്ചിറ

സ്റ്റീവനേജ്: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത വിഭാവനം ചെയ്ത വിവിധ മിഷനുകളും, കുര്‍ബ്ബാന സെന്ററുകളും കേന്ദ്രീകരിച്ചുള്ള വാര്‍ഷിക ധ്യാനങ്ങളുടെ ഭാഗമായി സ്റ്റീവനേജില്‍ വെച്ച് മാര്‍ച്ച് 1, 2, 3 തീയതികളില്‍ ത്രിദിന ധ്യാനം സംഘടിപ്പിക്കുന്നു. പ്രശസ്ത ധ്യാന ഗുരുവും, ഡിവൈന്‍ റിട്രീറ്റ് സെന്റര്‍ ഡയറക്ടറുമായ ഫാ: ആന്റണി പറങ്കിമാലില്‍ വീ.സി. ഈ ത്രിദിന വചന ശുശ്രൂഷകള്‍ നയിക്കും. സാന്മാര്‍ഗിക മൂല്യ വളര്‍ച്ചക്കും, കുടുംബ നവീകരണത്തിനും, രോഗശാന്തികള്‍ക്കും അതിലുപരി ആത്മീയ പരിപോഷണത്തിനും ഈ വചന ശുശ്രൂഷകള്‍ ഏറെ അനുഗ്രഹദായകമാവും. സ്റ്റീവനേജ്, ലൂട്ടന്‍, വെയര്‍ തുടങ്ങിയ കേന്ദ്രങ്ങളെ ഏകോപിപ്പിച്ചു സംഘടിപ്പിക്കുന്ന പ്രത്യുത തിരുവചന ശുശ്രൂഷയില്‍ പങ്കു ചേരുവാന്‍ എല്ലാ വിശ്വാസികളെയും ക്ഷണിച്ചു കൊള്ളുന്നതായി പ്രീസ്റ്റ് ഇന്‍ ചാര്‍ജ് ഫാ: സെബാസ്റ്റ്യന്‍ ചാമക്കാല അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
മെല്‍വിന്‍ - 07456281428,  സാംസണ്‍ - 07462921022,  ജോസ് (ലൂട്ടന്‍) - 07888754583
ധ്യാന സമയ ക്രമം
മാര്‍ച്ച് 1, വെള്ളിയാഴ്ച - 17:00 മുതല്‍ 21:00 വരെ  
മാര്‍ച്ച് 2, ശനിയാഴ്ച - 11:00 മുതല്‍ 16:00 വരെ 
മാര്‍ച്ച് 3, ഞായറാഴ്ച - 13:00 മുതല്‍ 19:00 വരെ
പള്ളിയുടെ വിലാസം
Saint Hilda's Catholic Church, 9 Breakspear, Stevenage SG2 9SQ

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category