1 GBP = 92.50 INR                       

BREAKING NEWS

വാല്‍ത്തംസ്റ്റോയില്‍ മരിയന്‍ ദിനശുശ്രൂഷയും ലൂര്‍ദ്ദ് മാതാവിന്റെ തിരുനാളും മറ്റന്നാള്‍ ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടും

Britishmalayali
ജോസ് ജോണ്‍

വാല്‍ത്തംസ്റ്റോ: ലണ്ടനിലെ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ വാല്‍ത്തംസ്റ്റോയിലെ (ഔവര്‍ ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ് പള്ളിയില്‍) ഈ മാസം 13നു ബുധനാഴ്ച മരിയന്‍ ദിനശുശ്രൂഷയും ലൂര്‍ദ്ദ് മാതാവിന്റെ തിരുനാളും ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടുന്നതാണ്. ലൂര്‍ദ്ദ് മാതാവിന്റെ തിരുനാള്‍ രോഗികളുടെ ദിനമായി ആചരിക്കുന്നതോടൊപ്പം രോഗികള്‍ക്കായി പ്രത്യേക ശുശ്രൂഷയും ഉണ്ടായിരിക്കുന്നതാണ്. അതോടൊപ്പം ദിവ്യകാരുണ്യ പ്രദക്ഷിണവും ഉണ്ടായിരിക്കുന്നതാണ്.

 

5:30നു കുമ്പസാരം, 6.30നു പരിശുദ്ധ ജപമാല, 7ന് ആഘോഷമായ വി.കുര്‍ബ്ബാന, തുടര്‍ന്നു നിത്യ സഹായ മാതാവിന്റെ നൊവേന പ്രാര്‍ത്ഥന, എണ്ണ നേര്‍ച്ച, വചന സന്ദേശം, പരി.പരമ ദിവ്യകാരുണ്യ ആരാധനയും  പ്രദക്ഷിണവും എന്നീ തിരുക്കര്‍മ്മങ്ങളും നടക്കും.
പള്ളിയുടെ വിലാസം
Our Lady and St.George Church,132 Shernhall Street, Walthamstow, E17 9HU

തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുത്ത് അനുഗ്രഹങ്ങള്‍ പ്രാപിക്കുന്നതിനായി ഈ മരിയന്‍ ദിന ശുശ്രൂഷകളിലേക്ക് സ്വാഗതം ചെയ്യുന്നതായി സെ.മേരീസ് ആന്റ് ബ്ലസ്സഡ് കുഞ്ഞച്ചന്‍ മിഷന്റെ പ്രീസ്റ്റ് ഇന്‍ചാര്‍ജ് ഫാ.ജോസ് അന്ത്യാംകുളം എംസിബിഎസ് അറിയിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category