1 GBP = 85.00 INR                       

BREAKING NEWS

ഏകാന്തതയെ പ്രണയിച്ച് ജന്മനാട്ടിലെ വീട്ടില്‍ ഒറ്റയ്ക്ക് താമസിച്ചു; അപൂര്‍വ്വമായി മാത്രം കവിതകളെഴുതിയപ്പോഴും മലയാള കവികള്‍ക്കിടയില്‍ പേരെടുത്തു; മഹാരാജാസ് അടക്കമുള്ള കോളേജുകളില്‍ അനേകം ശിഷ്യ സമ്പത്ത്; കവി ജോസ് വെന്മലിയുടെ മരണവും ജീവിതം പോലെ

Britishmalayali
kz´wteJI³

തിരുവല്ല: തിരുവല്ല വെന്മേലിയിലെ വീട്ടില്‍ മരിച്ച നിലയില്‍ കാണപ്പെട്ട കവി ജോസ് വെന്മേലിയുടെ ജീവിതവും മരണം പോലെ ദുരൂഹമായിരുന്നു. പ്രശസ്ത കവിയും അദ്ധ്യാപകനുമായിരുന്ന ജോസ് വെന്മേലിയെ (ജോസ് തോമസ് -62) കാവുംഭാഗത്തെ വീട്ടിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇദ്ദേഹം ഈ വീട്ടില്‍ വര്‍ഷങ്ങളായി ഒറ്റയ്ക്ക് കഴിഞ്ഞുവരികയായിരുന്നു.മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്നാണ് സൂചന.

ദീര്‍ഘകാലം മഹാരാജാസ് കോളേജിലും തൃപ്പൂണിത്തുറ ആര്‍എല്‍വി കോളേജിലും അദ്ധ്യാപകനായിരുന്നു. കോട്ടയം മുട്ടമ്പലം വൈദ്യുതി ശ്മശാനത്തില്‍ ഇന്ന് രാവിലെ 11ന് സംസ്‌കാരം നടത്തും. പൊലീസും ബന്ധുക്കളും സ്ഥലത്തെത്തിയിരുന്നു. കവി കെ ജി ശങ്കരപ്പിള്ള, എ അയ്യപ്പന്‍ എന്നിവരുടെ കവിതകള്‍ ആദ്യകാലത്ത് പ്രസിദ്ധീകരിച്ച തിരുവല്ലയിലെ പരിച എന്ന പ്രസിദ്ധീകരണ സ്ഥാപനം നടത്തിയിരുന്നത് ജോസ് വെമ്മേലിയാണ്. ഏകവചനം ബഹുവചനം എന്നി പുസ്തങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

എറണാകുളം മഹാരാജാസ് കോളേജില്‍ 1988 മുതല്‍ മലയാളം അദ്ധ്യാപകനായിരുന്ന അദ്ദേഹം 2011ല്‍ മൂന്നാര്‍ ഗവ. കോളേജലേക്ക് മാറി. 2013ല്‍ അദ്ധ്യാപന ജീവിതത്തില്‍ നിന്നും വിരമിച്ച അദ്ദേഹം കവിതയെഴുത്തും മറ്റുമായി കാവുംഭാഗത്തെ ജന്മവീട്ടില്‍ ഒറ്റയ്ക്ക് കഴിഞ്ഞു വരികയായിരുന്നു.

കുഴിയാന വരച്ച ഇന്ത്യ, ദിഗംബരന്‍, ഏകവചനം എന്നീ കവിതാ സമാഹാരങ്ങളും ബഹുവചനം എന്ന ലേഖന സമാഹാരവും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല മറ്റു ഭാഷകളിലേക്ക് കവിതകള്‍ വിവര്‍ത്തനം ചെയ്തതും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഭാര്യ: മാവേലിക്കര ചെറുകോല്‍ കാടുവെട്ടൂര്‍ മേടയില്‍ പരേതയായ അലക്സി സൂസന്‍ ചെറിയാന്‍ (റിട്ട. പ്രിന്‍സിപ്പല്‍ ആല ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍), മക്കള്‍: ബോധി തോമസ് ജോസ്, സി.ജെ.സ്തുതി. മരുമകള്‍: മരിയാന്‍ ജേക്കബ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category