1 GBP = 104.30 INR                       

BREAKING NEWS

ഓര്‍മ്മയായത് തമിഴ്- മലയാള സാഹിത്യത്തെ കൂട്ടിയിണക്കിയ പ്രധാന കണ്ണി; പടയണിയെ പറ്റി വരെ തന്റെ തൂലികയാല്‍ എഴുതിയ തമിഴ് കഥാകൃത്ത് എ.എം. സാലന് വിട പറഞ്ഞ് സാഹിത്യ ലോകം; സ്പീഡ് പോസ്റ്റില്‍ സോര്‍ട്ടിങ് അസിസ്റ്റന്റായി കേരളത്തിലെത്തിയ നാഗര്‍കോവില്‍ സ്വദേശി മടങ്ങുന്നത് ഭാഷയോടുള്ള കൊതി തീരാതെ

Britishmalayali
kz´wteJI³

കൊച്ചി: പ്രശസ്ത തമിഴ് കഥാകൃത്തും വിവര്‍ത്തകനുമായ എ.എം സാലന്‍ (എ.മതി-59) വിടപറയുമ്പോള്‍ കേരളക്കരയ്ക്ക് നഷ്ടമാകുന്നത് തമിഴ് -മലയാള സാഹിത്യത്തെ കോര്‍ത്തിണക്കിയിരുന്ന പ്രധാന കണ്ണിയാണ്. ഞായറാഴ്ച്ച പുലര്‍ച്ചെ രണ്ടുമണിയോടെയാണ് സാലന്‍ അന്തരിച്ചത്. ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സാലനെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിദഗ്ധ ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചതിന് പിന്നാലെ മരണം സംഭവിക്കുകയായിരുന്നു.

തമിഴ്നാട്ടിലെ നാഗര്‍കോവിലില്‍ അരള്‍വായ്മൊഴിയാണ് സാലന്റെ സ്വദേശം. വര്‍ഷങ്ങളായി എറണാകുളം സ്പീഡ് പോസ്റ്റ് ഹബില്‍ സൂപ്പര്‍വൈറസറായിരുന്നു. ഇന്ന് 11നു നാഗര്‍ കോവിലില്‍ സാലന്റെ സംസ്‌കാരം നടക്കും. ഭാര്യ ഭാനുമതി. മക്കള്‍: അജിത്കുമാര്‍, വിദ്യ. മരുമക്കള്‍: ലാല്‍സണ്‍, മണിമേഖല.

'തേര്‍ന്തെടുത്ത മലയാള സിറുകതൈ' 'വട്ടത്തൈ മീറിയ വിരിവുകള്‍, 'ഒതുക്കപ്പെട്ടവര്‍കള്‍' തുടങ്ങിയ ചെറുകഥാ സമാഹാരങ്ങള്‍ അടക്കം 11 പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതില്‍ തേര്‍ന്തെടുത്ത മലയാള സിറുകതൈ മധുര ഗാന്ധിഗ്രാം സര്‍വകലാശാലയിലെ പാഠപുസ്തകമാണ്.

എം ടി. വാസുദേവന്‍ നായര്‍, ഒഎന്‍വി, കമല സുരയ്യ എന്നിവരുടേതടക്കം പ്രശസ്ത കൃതികള്‍ തമിഴിലേക്കു പരിഭാഷപ്പെടുത്തിയിട്ടുണ്ട്. തമിഴ്നാട്ടിലെ ദളിത് സാഹിത്യത്തില്‍ ഏറെ ശക്തമായ കൃതികളിലൂടെ ശ്രദ്ധിക്കപ്പെട്ടയാളായിരുന്നു സാലന്‍. കഴിഞ്ഞ 30 വര്‍ഷമായി അദ്ദേഹം കേരളത്തില്‍ തന്നെയാണ് താമസം.

സാലന്‍ അഥവാ കൂട്ടുകാരന്‍ എന്ന് സുഹൃത്തുക്കള്‍ക്കിടയില്‍ അറിയപ്പെട്ടിരുന്ന പ്രിയകവി വിട വാങ്ങുമ്പോള്‍ ഒട്ടേറെ ഓര്‍മ്മകളാണ് മലയാളത്തിന് സമ്മാനിക്കുന്നത്. തപാല്‍ വകുപ്പില്‍ സോര്‍ട്ടിങ് അസിസ്റ്റന്റായി 28 വര്‍ഷം മുന്‍പാണ് അദ്ദേഹം കൊച്ചിയിലെത്തിയത്. എഴുത്തിലൂടെയും സൗഹൃദങ്ങളിലൂടെയും എ.മതി കൊച്ചിയുടെ പ്രിയ പുത്രനായി മാറി.

ആ പ്രിയം തന്നെയാണ് അദ്ദേഹത്തിന്റെ പേരു പോലും മാറ്റാന്‍ കാരണമായത്. സുഹൃത്തുക്കള്‍ എ.എം സാലനെന്ന് വിളിച്ചു തുടങ്ങിയത് പിന്നീട് അദ്ദേഹം പുസ്തകങ്ങളിലും കൊടുത്തു. കൊച്ചിയെ തന്റെ ജീവശ്വാസം പോലെ സ്നേഹിക്കാന്‍ കാരണമായത് വര്‍ഷങ്ങളായുള്ള കടവന്ത്രയിലെ താമസമാണ്. വിവര്‍ത്തനങ്ങളിലേക്കും കഥകളിലേക്കുമൊക്കെ നയിച്ചതും ആ ഇഷ്ടം തന്നെ.

കൊച്ചി നഗരത്തിന്റെ വളര്‍ച്ചയെ അടിസ്ഥാനമാക്കിയാണ് അദ്ദേഹം 'വട്ടത്തൈ മീറിയ വിരിവുകള്‍' (വികസിക്കാന്‍ കൊതിക്കുന്ന വൃത്തങ്ങള്‍) എഴുതിയത്. ആറു മാസത്തേക്ക് കണ്ണൂരില്‍ താമസിച്ചെങ്കിലും വൈകാതെ തിരികെയെത്തി. പി.കെ.വാസുദേവന്‍ നായരുടെ ആത്മകഥ, തിരഞ്ഞെടുത്ത മലയാള കഥകള്‍ തുടങ്ങിയവ തമിഴിലേക്കു പരിഭാഷപ്പെടുത്തി. തകഴി, വൈക്കം മുഹമ്മദ് ബഷീര്‍, സാറാ ജോസഫ്, പി.വത്സല തുടങ്ങിയവരുടെ രചനകളും മൊഴിമാറ്റി. പടയണിയെപ്പറ്റി ശ്രദ്ധേയമായ ലേഖനമെഴുതി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category