1 GBP = 92.50 INR                       

BREAKING NEWS

നേരം വെളുക്കും മുന്‍പെ 27കാരന്‍ അടിച്ചു തകര്‍ത്തത് 25 വാഹനങ്ങള്‍! ആലപ്പുഴ നഗരത്തിലെ റോഡരികില്‍ കിടന്ന വാഹനം തകര്‍ക്കാന്‍ കാരണം വാഹന ഇടപാടില്‍ നഷ്ടം വന്ന വൈരാഗ്യത്തില്‍; ദിവസങ്ങളായി മുങ്ങിനടന്ന പ്രതിയെ കുടുക്കിയത് ഇരുന്നൂറോളം സിസിടിവി ക്യാമറാ ദൃശ്യങ്ങള്‍ പരിശോധിച്ച്; വാഹനം തകര്‍ക്കാന്‍ ജാക്കിയും ലിവറുമായി ടൗണില്‍ കറങ്ങിയത് പിക്കപ്പ് വാനില്‍

Britishmalayali
kz´wteJI³

ആലപ്പുഴ: നേരം വെളുക്കും മുന്‍പ് ആലപ്പുഴ നഗരത്തില്‍ 27കാരന്‍ അടിച്ചു തകര്‍ത്തത് 25ലധികം വാഹനങ്ങള്‍. പിക്കപ്പ് വാനില്‍ ജാക്കിലും ലിവറുമായി കറങ്ങി വിവിധ സ്ഥലങ്ങളില്‍ കിടന്നിരുന്ന വാഹനങ്ങള്‍ തല്ലിതകര്‍ത്ത യുവാവ് കാട്ടിക്കൂട്ടിയത് അമ്പരിപ്പിക്കുന്നതാണ്. സംഭവത്തില്‍ ആലപ്പുഴ വാര്‍ഡ് പുത്തുപറമ്പില്‍ ശ്രീലാല്‍ (മിഥുന്‍-27) ആണ് സൗത്ത് പൊലീസിന്റെ വലയിലായത്. ഈ മാസം ഏഴിനായിരുന്നു സംഭവം. പുലര്‍ച്ചെ നാലുമണിക്ക് ശേഷം പിക്കപ്പ് വാനില്‍ ടൗണിലിറങ്ങിയ മിഥുന്‍ നഗരത്തിന്റെ വിവിധ സ്ഥലങ്ങളില്‍ റോഡില്‍ നിറുത്തിയിട്ടിരുന്നു വാഹനങ്ങള്‍ അടിച്ചു തകര്‍ക്കുകയായിരുന്നു.

ഉടമകള്‍ പരാതി നല്‍കിയതിന് പിന്നാലെ അന്വേഷണം ആരംഭിച്ചെങ്കിലും ആരാണ് പിന്നിലെന്ന് ആദ്യം തെളിവ് ലഭിച്ചിരുന്നില്ല. എന്നാല്‍ ഇതേ കേസുകളില്‍ മുന്‍പ് പ്രതികളായവരുടെ വിവരങ്ങള്‍ ശേഖരിക്കകയും 200ല്‍ അധികം സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതിനും പിന്നാലെ പ്രതിയാരെന്ന വിവരം ലഭിച്ചു. മിഥുന്‍ ഉപയോഗിച്ചിരുന്ന പിക്കപ് വാന്‍ സിസിടിവി ദൃശ്യങ്ങളില്‍ നിന്നു തിരിച്ചറിഞ്ഞതാണ് വഴിത്തിരിവായത്. ആലപ്പുഴ ആര്‍ടിഒയുടെ സഹായത്തോടെ ജില്ലയിലെ നൂറ്റന്‍പതിലേറെ പിക്കപ് വാനുകളുടെ വിവരം ശേഖരിച്ചാണു പ്രതിയിലേക്ക് എത്തിയത്.

മിഥുന്റെ വാഹനം പിടികൂടിയ ശേഷം ഇയാളെ പൊലീസ് വിശദമായി ചോദ്യം ചെയ്തിരുന്നു. ആദ്യഘട്ടത്തില്‍ നുണകള്‍ പറഞ്ഞ് അന്വേഷണം വഴിതെറ്റിക്കാന്‍ ശ്രമിച്ചെങ്കിലും ഒടുവില്‍ താനാണ് വാഹനങ്ങള്‍ തകര്‍ത്തതെന്ന് പ്രതി സമ്മതിച്ചു. സെക്കണ്ട് ഹാന്‍ഡ് വാഹനങ്ങള്‍ വില്‍പന നടത്തുന്ന രാജേഷ് എന്നയാളുമായുള്ള വാഹന ഇടപാടില്‍ ശ്രീലാലിന് 40000 രൂപ നഷ്ടം വന്നതിന്റെ വൈരാഗ്യമാണു കൃത്യത്തിലേക്കു നയിച്ചത്. കൊമ്മാടിക്കു സമീപം കടയുടെ മുന്‍വശത്തു നിര്‍ത്തിയിട്ടിരുന്ന രാജേഷിന്റെ വാഹനമാണ് ഇയാള്‍ ആദ്യം നശിപ്പിച്ചത്.

തുടര്‍ന്ന് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ സഞ്ചരിച്ചു വാഹനങ്ങള്‍ തകര്‍ക്കുകയായിരുന്നു. ഇഎസ്ഐ ജംക്ഷനു തെക്കു ഭാഗത്ത് തകര്‍ത്ത വാഹനത്തിന്റെ ഉടമയുമായും ശ്രീലാലിനു മുന്‍വൈരാഗ്യം ഉണ്ടായിരുന്നു. ഇയാള്‍ വാഹനങ്ങള്‍ അടിച്ചു തകര്‍ക്കാനുപയോഗിച്ച ജാക്കി ലിവറും പൈപ്പും കണ്ടെത്തി ശാസ്ത്രീയ പരിശോധനയ്ക്കു നല്‍കി. പൊതുമുതലുകള്‍ നശിപ്പിച്ചിട്ടുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്.

ഡിവൈഎസ്പി പി.വി.ബേബിയുടെ നേതൃത്വത്തില്‍ സിഐ കെ.എന്‍.രാജേഷ് , എസ്ഐമാരായ എം.കെ.രാജേഷ്, പ്രേംകുമാര്‍, സീനിയര്‍ സിപിഒ ആര്‍.മോഹന്‍കുമാര്‍, സിപിഒമാരായ പ്രവീഷ്, സിദ്ദിഖ്, അരുണ്‍കുമാര്‍, റോബിന്‍സണ്‍, വിജേഷ്, ജഗദീഷ്, മന്‍സൂര്‍, ആന്റണി ജോസഫ്, ലാലു അലക്സ് എന്നിവരടങ്ങിയ സംഘമാണു പ്രതിയെ അറസ്റ്റ് ചെയ്തത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category