1 GBP = 92.50 INR                       

BREAKING NEWS

വിവാദം കത്തി നില്‍ക്കവേ ട്രാക്ക് സ്യൂട്ടും ടീ ഷര്‍ട്ടും അണിഞ്ഞ് രേണു രാജ് മൂന്നാറില്‍ എത്തി ഒറ്റയോട്ടത്തിന് മറി കടന്നത് ഏഴു കിലോമീറ്റര്‍; മൂന്നാര്‍ മാരത്തോണിലെ ഫണ്‍ വിത്ത് റണ്‍ വിഭാഗത്തില്‍ കപ്പടിക്കാന്‍ എത്തിയ സബ് കളക്ടര്‍ വീണ്ടും ഭൂമി പരിശോധനയ്ക്ക് എത്തിയതെന്ന് കരുതി അമിതാവേശം വേണ്ടെന്ന മുന്നറിയിപ്പുമായി സിപിഎം ജില്ലാ സെക്രട്ടറി; ഭരണ കക്ഷി എംഎല്‍എയോട് കൊമ്പു കോര്‍ത്ത് നിയമം നടപ്പിലാക്കാന്‍ ഇറങ്ങിയ ഡോക്ടര്‍ക്ക് വിവാദങ്ങളില്‍ തെല്ലും ചാഞ്ചാട്ടമില്ല

Britishmalayali
kz´wteJI³

ഇടുക്കി: തന്നെ തോല്‍പ്പിക്കാന്‍ ആരെങ്കിലുമുണ്ടോ എന്ന ചോദ്യവുമായി ദേവികുളം സബ് കളക്ടര്‍ ഡോ. രേണുരാജ് ഐ.എ.എസ്. മൂന്നാര്‍ നല്‍കിയ ഉത്തരവും ഇല്ലെന്നായിരുന്നു. ജോലിയിലല്ല കളിക്കളത്തിലും മിടുക്കിയാണ് ഈ ഐഎഎസുകാരി. എംഎല്‍എയുടെ മോശം പദങ്ങള്‍ ഉപയോഗിച്ചുള്ള കടന്നാക്രമങ്ങളില്‍ പതറിപ്പോകുന്നവളല്ലെന്ന് തെളിയിച്ച് മൂന്നാം മൂന്നാര്‍ മാരത്തണില്‍ റണ്‍ വിത്ത് ഫണ്‍ വിഭാഗത്തില്‍ ഒന്നാമതെത്തി ദേവികുളത്തിന്റെ സ്വന്തം സബ് കളക്ടര്‍. തീയില്‍ കുരുത്തവള്‍ വെയിലത്ത് വാടില്ലെന്ന് തെളിയിക്കുകയാണ് രേണുരാജ്.

രണ്ടുദിവസം മുമ്പ് സ്ഥലം എംഎല്‍എ എസ്.രാജേന്ദ്രന്‍ തന്നെ അധിക്ഷേപിച്ച സ്ഥലത്ത് ഇന്നലെ രേണുരാജിന്റെ സുവര്‍ണ ഫിനിഷ്. അതിരാവിലെ ട്രാക്ക് സ്യൂട്ടണിഞ്ഞ് മൂന്നാറിലെത്തിയ സബ് കളക്ടര്‍ റണ്‍ വിത്ത് ഫണ്‍ വിഭാഗത്തില്‍ ഏഴു കിലോമീറ്റര്‍ ദൂരം തളരാതെ ഓടി ഒന്നാമത് ഫിനിഷ് ചെയ്തു. രണ്ടാം സ്ഥാനക്കാരനായത് മൂന്നാര്‍ ഡി.എഫ്.ഒ നരേന്ദ്രബാബു ഐ.എഫ്.എസ് ആയിരുന്നു. മൂന്നാമനാകട്ടെ ഡോ. രേണു രാജിന്റെ പിതാവ് രാജകുമാരന്‍ നായരും. പക്ഷേ ഇതൊന്നും സിപിഎം ജില്ലാ സെക്രട്ടറി അറിഞ്ഞില്ല. ഇന്നലെ ഞായറാഴ്ചയായിട്ടും സബ് കളക്ടര്‍ മൂന്നാറില്‍ എത്തിയത് വിവാദ കെട്ടിടനിര്‍മ്മാണം പരിശോധിക്കാനാണെന്ന് തെറ്റിദ്ധരിച്ച സിപിഎം ജില്ലാ സെക്രട്ടറി കെ.കെ. ജയചന്ദ്രന്‍, രേണു രാജിന് അമിതാവേശമാണെന്ന് കുറ്റപ്പെടുത്തി. പിന്നീടാണ് അബദ്ധം സിപിഎം ജില്ലാ സെക്രട്ടറിക്ക് മനസ്സിലായത്.

വിനോദസഞ്ചാര വികസനത്തിന്റെ ഭാഗമായി നടത്തുന്ന മൂന്നു മാരത്തണ്‍ മത്സരങ്ങളില്‍ ഒന്നിന്റെ ഉദ്ഘാടക കൂടിയായിരുന്നു സബ് കളക്ടര്‍. ഹൈ ആള്‍ട്ടിറ്റിയൂട് സ്റ്റേഡിയത്തില്‍ നിന്ന് ആരംഭിച്ച് മൂന്നാര്‍, വട്ടപ്പാറ, സിഗ്നേച്ചര്‍ പോയിന്റ് സൈലന്റ് വാലി റോഡ് വഴി സ്റ്റാര്‍ട്ടിങ് പോയിന്റില്‍ തിരിച്ചെത്തുന്ന 42 കിലോമീറ്റര്‍ വിഭാഗവും, മൂന്നാര്‍, ലക്ഷ്മി എസ്റ്റേറ്റ് വരെ പോയി തിരിച്ചെത്തുന്ന 21 കിലോമീറ്റര്‍ വിഭാഗവും, സബ്കളക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ മത്സരിച്ച ഹൈ ആള്‍റ്റിറ്റിയൂട് സ്റ്റേഡിയത്തില്‍ നിന്ന് ആരംഭിച്ച് ടൗണ്‍, ഹെഡ് വര്‍ക്ക് ഡാം, പഴയ മൂന്നാര്‍ വഴി തിരിച്ചെത്തുന്ന ഏഴു കിലോമീറ്റര്‍ റണ്‍ വിത്ത് ഫണ്‍ മത്സരവുമാണ് ഉണ്ടായിരുന്നത്. കാനഡ, ഫ്രാന്‍സ്, പോളണ്ട്, സെര്‍ബിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്‍പ്പെടെ 1500 പേരാണ് മറ്റു രണ്ടു മത്സരങ്ങളിലും പങ്കെടുത്തത്.

സര്‍ക്കാര്‍ സ്‌കൂളുകളിലും കോളേജിലും പഠിച്ച സാധാരണ ചുറ്റുപാടില്‍ വളര്‍ന്ന രേണു പഠനത്തിനൊപ്പം തൊട്ടതെല്ലാം പൊന്നാക്കിയ വ്യക്തിത്വമാണ്. ഇതു തന്നെയാണ് മൂന്നാറിലെ മാരത്തോണിലും കണ്ടത്. ഇത്തിത്താനം മലകുന്നം ചിറവുമുട്ടം ക്ഷേത്രത്തിന് സമീപം ശ്രീശൈലത്തില്‍ എം കെ രാജശേഖരന്‍ നായരുടെയും വി എന്‍ ലതയുടെയും മൂത്തമകളായ രേണു രാജ്. സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ രണ്ടാം റാങ്ക് നേടിയാണ് അച്ഛന്റെ സ്വപ്നം സാക്ഷാത്കരിച്ചത്. ബസ് കണ്ടക്ടറായിരുന്ന അച്ഛന് മകളെ ഐഎഎസുകാരിയാക്കാനായിരുന്നു ആഗ്രഹം. വിവാഹശേഷം ഭര്‍ത്താവ് നല്‍കിയ പിന്തുണയും കൂടി ചേര്‍ന്നപ്പോള്‍ രേണു സ്വപ്നം കൈപ്പിടിയിലൊതുക്കി.

പ്രൈമറി തലം മുതല്‍ പഠനത്തില്‍ മിടുക്കിയായിരുന്നു. ചങ്ങനാശേരി സെന്റ് തെരേസാസ് സ്‌കൂളില്‍ നിന്നും പതിനൊന്നാം റാങ്കോടെയാണ് പത്താം ക്ലാസ് പാസായത്. തൃശൂരില്‍ ഹയര്‍സെക്കന്‍ഡറി പഠനത്തിന് ശേഷം 60-ാം റാങ്കോടെ കോട്ടയം മെഡിക്കല്‍ കോളേജില്‍ എംബിബിഎസിന് പ്രവേശനം നേടി. 2014 ല്‍ പഠനം പൂര്‍ത്തിയാക്കി പ്രാക്ടീസ് ആരംഭിച്ചു. കൊല്ലത്തെ കല്ലുവാതുക്കല്‍ ഇഎസ്‌ഐ ഡിസ്‌പെന്‍സറിയില്‍ ജോലി ചെയ്തുകൊണ്ടാണ് ഐഎഎസ് സ്വപ്നം സഫലമാക്കിയത്. പഠനത്തോടൊപ്പം പാഠ്യേതര വിഷയങ്ങളിലും ഉന്നതനിലവാരം പുലര്‍ത്തിയ രേണു ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം എന്നിവയും അഭ്യസിച്ചിട്ടുണ്ട്. സ്‌കൂള്‍ പഠന കാലത്ത് ഭരതനാട്യത്തിലും മോഹിനിയാട്ടത്തിലും ജില്ലാ തലത്തില്‍ സമ്മാനങ്ങള്‍ നേടി. കായിക മേളകളിലും മാറ്റുരച്ചു. ഈ മികവെല്ലാം ഇപ്പോഴും ഒപ്പമുണ്ടെന്ന് തെളിയിക്കുന്നതാണ് മാരത്തോണിലെ വിജയം.

തൃശൂരിലായിരുന്നു സബ് കളക്ടര്‍ എന്ന നിലയില്‍ രേണുരാജിന്റെ ആദ്യ നിയമനം. നിയമലംഘനങ്ങള്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ച രേണുരാജ് അധികം വൈകാതെ ചിലരുടെ കണ്ണിലെ കരടായി മാറി. വടക്കാഞ്ചേരി വാഴക്കോട്ട് സിപിഎം നേതാക്കളുടെ ഒത്താശയോടെ പ്രവര്‍ത്തിച്ച അനധികൃത ക്വാറി രേണുരാജ് പൂട്ടിച്ചു. പൊലീസും അധികാരികളും ഒത്താശ നല്‍കി പ്രവര്‍ത്തിച്ചുവന്ന ക്വാറിയാണ് രേണുരാജ് ഇച്ഛാശക്തിയോടെ പൂട്ടിച്ചത്. ഒരുദിവസം പുലര്‍ച്ചെ മറ്റാരെയും കൂട്ടാതെ നടത്തിയ പരിശോധനയ്ക്കൊടുവിലാണ് പൊലീസിനെയും മറ്റ് ഉദ്യോഗസ്ഥരെയും വിളിച്ചുവരുത്തി രേണുരാജ് ക്വാറിക്കെതിരെ നടപടിയെടുത്തത്. പിന്നീട് ഒരു വര്‍ഷത്തോളം തൃശൂരില്‍ തുടര്‍ന്ന രേണുരാജ് പ്രളയകാലത്ത് സ്വീകരിച്ച നടപടികളും ചര്‍ച്ചയായി.

വന്‍കിട ഭൂമാഫിയ വിരാജിക്കുന്നയിടമാണ് ദേവികുളം. ഇവിടേക്ക് എത്തുന്ന ആദ്യ വനിതാ സബ് കളക്ടറാണ് രേണുരാജ്. രാഷ്ട്രീയക്കാരുടെ ഒത്താശയോടെ സര്‍ക്കാര്‍ ഭൂമി കൈയേറിയുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന നാട്. ഇവിടെ ചുമതലയേറ്റ അന്നുമുതല്‍ ഇന്നുവരെ മുപ്പതോളം അനധികൃത നിര്‍മ്മാണങ്ങള്‍ക്കാണ് രേണുരാജ് സ്റ്റോപ്പ് മെമോ നല്‍കിയത്. ഇതില്‍ ഗോകുലം ഗോപാലന്റെ മകന്റെ ഉടമസ്ഥതയിലുള്ള കെട്ടിടവും ഉള്‍പ്പെടും. ശക്തമായി മുന്നോട്ടു പോകുന്നതിനിടെയാണ് എസ് രാജേന്ദ്രന്‍ എംഎല്‍എയുടെ അധിക്ഷേപം. എന്നാല്‍ അതിലൊന്നും തളരാതെ 'ഞാന്‍ മുന്നോട്ടുതന്നെ പോകും' എന്നായിരുന്നു രേണു രാജിന്റെ പ്രതികരണം.

അതിനിടെ സബ് കലക്ടറെ പിന്തുണച്ച് റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍ രംഗത്ത് എത്തി. മൂന്നാറില്‍ സബ് കലക്ടര്‍ രേണു രാജ് പ്രവര്‍ത്തിച്ചത് നിയമപരമായി മാത്രമാണ്. ഉദ്യോഗസ്ഥയ്ക്കെതിരെ ഒരുതരത്തിലുള്ള അന്വേഷണവും ആവശ്യമില്ല. മറ്റാര്‍ക്കെങ്കിലും വീഴ്ചയുണ്ടായോ എന്ന് അവര്‍ തന്നെ അന്വേഷിക്കണം. കോടതിവിധി അനുസരിച്ചുള്ള നടപടികള്‍ തുടരുമെന്നും ഇ.ചന്ദ്രശേഖരന്‍ കൂട്ടിച്ചേര്‍ത്തു. സബ് കലക്ടറെ എസ്.രാജേന്ദ്രന്‍ എംഎല്‍എ അധിക്ഷേപിച്ചതിലായിരുന്നു മന്ത്രിയുടെ പ്രതികരണം. എംഎല്‍എ പിന്തുണയ്ക്കുന്നത് അനധികൃത നിര്‍മ്മാണത്തെയെന്ന് സിപിഐ ജില്ലാസെക്രട്ടറി കെ.കെ. ശിവരാമന്‍ പറഞ്ഞു. പരിസ്ഥിതി ലോല മേഖലയിലാണ് പഞ്ചായത്ത് നിര്‍മ്മാണം നടത്തുന്നത്. തെറ്റുതിരുത്തേണ്ട എംഎല്‍എ തെറ്റിന് കൂട്ടുനില്‍ക്കരുതെന്നും ശിവരാമന്‍ തുറന്നടിച്ചു.

ദേവികുളം സബ് കലക്ടറെ അധിക്ഷേപിച്ച എസ്.രാജേന്ദ്രന്‍ എംഎല്‍എയോട് സിപിഎം വിശദീകരണം തേടിയിട്ടുണ്ട്. പഴയ മൂന്നാറില്‍ മുതിരപ്പുഴയാറിന്റെ കരയില്‍ ചട്ടം ലംഘിച്ച് വ്യവസായകേന്ദ്രം നിര്‍മ്മിക്കുന്നത് തടയാനെത്തിയ റവന്യൂ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി തിരിച്ചയച്ചതിനൊപ്പമാണ് എസ്.രാജേന്ദ്രന്‍ എംഎല്‍എ ദേവികുളം സബ് കലക്ടര്‍ രേണു രാജിനെ അധിക്ഷേപിച്ചത്. പഞ്ചായത്ത് ഫണ്ടുപയോഗിച്ചാണ് പുഴയോരം കയ്യേറി വനിതാവ്യവസായകേന്ദ്രം നിര്‍മ്മിക്കുന്നത്. സബ് കലക്ടറുടെ അനുമതി വാങ്ങണമെന്ന വ്യവസ്ഥയും കാറ്റില്‍പ്പറത്തി. ഇതിനെതിരെ നിയമനടപടി തുടരുമെന്ന് സബ് കലക്ടര്‍ അറിയിച്ചു. റവന്യൂ ഉദ്യോഗസ്ഥരുടെ ജോലി തടസപ്പെടുത്തിയവര്‍ക്കെതിരെ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കാനാണ് തീരുമാനം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category