1 GBP = 92.50 INR                       

BREAKING NEWS

ഒരു വശത്ത് നവോത്ഥാനത്തിന്റെ പേര് പറഞ്ഞ് സമുദായ നേതാക്കളെ ഒപ്പം നിര്‍ത്തി പിണറായി വിജയന്‍; മറു വശത്ത് പിണറായി വിരുദ്ധരെയെല്ലാം ഒരുമിപ്പിച്ച് സംഘപരിവാര്‍; എക്കാലത്തും സമുദായ നേതാക്കളെ സുഖിപ്പിച്ച് ഒപ്പം നിര്‍ത്തിയിരുന്ന യുഡിഎഫിന് കൂടെ ആരുമില്ല; എന്‍എസ്എസ് പോലും സംഘപരിവാര്‍ ക്യാമ്പിലായതിന്റെ തിരിച്ചറിവില്‍ ഞെട്ടി കോണ്‍ഗ്രസ് നേതൃത്വം; വിമത നേതാക്കളെയെങ്കിലും ഒപ്പം നിര്‍ത്താന്‍ ചര്‍ച്ചകളുമായി ബെന്നി ബെഹന്നാന്‍ രംഗത്ത്

Britishmalayali
kz´wteJI³

കൊച്ചി: ശബരിമല സ്ത്രീപ്രവേശനത്തിലൂടെ നവോത്ഥാന കേരളത്തിന് പുതിയ മാതൃക തീര്‍ക്കുകയാണ് പിണറായി സര്‍ക്കാര്‍ ചെയ്തത്. നവോത്ഥാനത്തിന്റെ പേരില്‍ ന്യൂനപക്ഷ-ദളിത് സംഘടനകളെല്ലാം പിണറായി ഇടതു പക്ഷത്ത് ഉറപ്പിച്ചു നിര്‍ത്തി. വെള്ളാപ്പള്ളി നടേശനും പുന്നല ശ്രീകുമാറിനും പിന്നാലെ ക്രൈസ്ത-ഇസ്ലാമിക മത നേതാക്കളേയും സര്‍ക്കാരുണ്ടാക്കിയ നവോത്ഥാന സമിതിയില്‍ പിണറായി എത്തിച്ചു. വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ കരുത്ത് അനുകൂലമാക്കി പിണറായി മുന്നോട്ട് പോയപ്പോള്‍ ആര്‍എസ്എസും നേട്ടമുണ്ടാക്കി. ശബരിമലയിലെ യുവതി പ്രവേശന വിവാദത്തോടെ വിശ്വാസികളെ അണിനിരത്തി അയ്യപ്പ സംഗമവും അയ്യപ്പ ജ്യോതിയും പരിവാറുകാര്‍ നടത്തി. അങ്ങനെ മത-സമുദായ നേതാക്കള്‍ രണ്ട് ചേരിയിലായി. ഇതോടെ പ്രതിസന്ധിയിലായത് യുഡിഎഫ് ആയിരുന്നു. മത-സമൂദായിക സംഘടനകള്‍ എല്ലാവരും കോണ്‍ഗ്രസിനെ കൈവിട്ട അവസ്ഥ. ഇതിന് മാറ്റം വരുത്താനാണ് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹന്നാന്റെ ശ്രമം.

എല്‍.ഡി.എഫ് പിന്തുണയോടെ ആരംഭിച്ച നവോത്ഥാന സമിതിക്ക് ബദലുമായി യു.ഡി.എഫ് ചര്‍ച്ചകളില്‍ സജീവമാവുകയാണ്. ഇതിന്റെ ആദ്യഘട്ടമായി വിവിധ സമുദായസംഘടനകളും വിഘടിത ഗ്രൂപ്പുകളുമായി ചര്‍ച്ച നടത്താന്‍ കണ്‍വീനര്‍ ബെന്നി ബെഹനാനെ ചുമതലപ്പെടുത്തി. ശബരിമല വിഷയത്തിലൂടെ എന്‍എസ്എസ് അടക്കമുള്ളവര്‍ സംഘപരിവാര്‍ പക്ഷത്ത് എത്തിയെന്ന് യുഡിഎഫ് തിരിച്ചറിയുന്നുണ്ട്. നവോത്ഥാനത്തിന്റെ പേര് പറഞ്ഞ് ന്യൂനപക്ഷ പിന്നോക്ക സമുദായ നേതാക്കളെ ഒപ്പം നിര്‍ത്തി പിണറായി വിജയന്‍ നടത്തിയ നീക്കമാണ് കോണ്‍ഗ്രസിന് വെട്ടിലാക്കിയത്. ഇതോടെ മറു വശത്ത് പിണറായി വിരുദ്ധരെയെല്ലാം ഒരുമിപ്പിച്ച് സംഘപരിവാറും നേട്ടമുണ്ടാക്കി. എന്‍എസ്എസിനെ പോലുള്ളവര്‍ പോലും പരിവാറിനൊപ്പമായി. ഇതിന് ബദലുണ്ടാക്കുകയാണ് ബെന്നി ബെഹന്നാന്റെ ചുമതല. എക്കാലത്തും സമുദായ നേതാക്കളെ സുഖിപ്പിച്ച് ഒപ്പം നിര്‍ത്തിയിരുന്ന യുഡിഎഫിന്റെ കൂടെ ആരുമില്ലാത്ത അവസ്ഥ മാറ്റുകയാണ് ലക്ഷ്യം.

എന്‍എസ്എസ് പോലും സംഘപരിവാര്‍ ക്യാമ്പിലായതിന്റെ തിരിച്ചറിവില്‍ ഞെട്ടി കോണ്‍ഗ്രസ് നേതൃത്വമാണ് വിമത നേതാക്കളെയെങ്കിലും ഒപ്പം നിര്‍ത്താന്‍ ചര്‍ച്ചകള്‍ക്ക് ബെന്നി ബെഹന്നാനെ നിയോഗിച്ചത്. കാലങ്ങളായി യു.ഡി.എഫിനൊപ്പംനിന്ന പലവിഭാഗങ്ങളും അടര്‍ന്നുപോകുന്ന അവസ്ഥയുണ്ടാവാതിരിക്കാന്‍ അടിയന്തരമായി ഇടപെടണമെന്നാണ് യു.ഡി.എഫ് നേതൃത്വത്തിന്റെ നിലപാട്. ആദ്യപടിയായി ദളിത് ക്രൈസ്തവ വിഭാഗങ്ങള്‍, മുസ്ലിം സമുദായ മുന്നണികള്‍, കെ.പി.എം.എസ്. (ടി.വി. ബാബു വിഭാഗം), വെള്ളാപ്പള്ളിയെ എതിര്‍ക്കുന്ന എസ്.എന്‍.ഡി.പി യോഗത്തിലെ നേതാക്കള്‍, വിശ്വകര്‍മസഭാ നേതാക്കള്‍, വിളക്കിത്തല നായര്‍ സമാജം തുടങ്ങിയ സംഘടനകളുമായി ബെന്നി ബെഹനാന്‍ ചര്‍ച്ച നടത്തി. വിമതരെയെങ്കിലും യുഡിഎഫിനോട് അടുപ്പിക്കാനാണ് നീക്കം. എന്‍.എസ്.എസ് നേതൃത്വവുമായും വരുംദിവസങ്ങളില്‍ ചര്‍ച്ച നടത്തും. എന്നാല്‍ എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരുടെ നിലപാടാകും നിര്‍ണ്ണായകം.

യു.ഡി.എഫിനോട് താത്പര്യമുള്ള ബി.ഡി.ജെ.എസിലെ നേതാക്കള്‍, ജനതാദള്‍, ജെ.എസ്.എസ്. രാജന്‍ബാബു വിഭാഗം എന്നിവരുമായും ചര്‍ച്ച നടത്തുന്നതിനും ബെന്നി ബെഹനാന്‍ ശ്രമിക്കുന്നുണ്ട്. നവോത്ഥാന സമിതിയും ബിജെപി.യെ പിന്തുണയ്ക്കുന്ന ശബരിമല കര്‍മസമിതിയും സമുദായങ്ങളുടെ ഐക്യനിര കെട്ടിപ്പടുക്കുമ്പോള്‍ വലിയ വോട്ടുചോര്‍ച്ചയ്ക്ക് കാരണമാകുമെന്നാണ് യു.ഡി.എഫ് വിലയിരുത്തല്‍. എന്‍.എസ്.എസ് ഉള്‍പ്പെടെയുള്ളവര്‍ക്ക് എല്‍.ഡി.എഫിനോടുള്ള വിരോധം യു.ഡി.എഫിനോടില്ല. യു.ഡി.എഫിനോട് അടുക്കാന്‍ ഇവര്‍ക്കൊരു പൊതുവേദിയില്ലാത്ത അവസ്ഥയുമുണ്ട്. ഇതു പരിഹരിക്കാനാണു ശ്രമം. സമുദായ, സാമൂഹിക സംഘടകളുമായി ചര്‍ച്ച തുടങ്ങിയിട്ടുണ്ടെന്നും സമിതി രൂപവത്കരിക്കുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടില്ലെന്നും ബെന്നി ബെഹന്നാന്‍ പറയുന്നു. എന്തായാലും ഒരു ബദല്‍ ഐക്യപ്പെടേണ്ടതുണ്ടെന്നും അദ്ദേഹം പറയുന്നു.

എന്‍എസ്എസ് അടക്കമുള്ള സംഘടനകളുടെ പിന്തുണയുണ്ടെങ്കിലേ ലോക്സഭയില്‍ 18 സീറ്റില്‍ ജയിക്കാനാകുവെന്ന് കോണ്‍ഗ്രസ് വിലയിരുത്തുന്നു. മുസ്ലിം ലീഗുള്ളതു കൊണ്ട് മുസ്ലിം മതന്യൂനപക്ഷം യുഡിഎഫിനെ കൈവിടില്ല. എന്നാല്‍ ശബരിമലയില്‍ അയ്യപ്പഭക്തര്‍ പിണങ്ങുന്നതും ക്രൈസ്തവ സഭകള്‍ ഇടത് ക്യാമ്പിലേക്ക് പോകുന്നതും യുഡിഎഫിന് വലിയ തിരിച്ചടിയാണ്. ഇതെല്ലാം മനസ്സിലാക്കിയാണ് പുതിയ വേദിക്കുള്ള കോണ്‍ഗ്രസിന്റേയും യുഡിഎഫിന്റേയും ശ്രമം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category