1 GBP = 92.50 INR                       

BREAKING NEWS

സാധാരണ കുടുംബത്തില്‍ നിന്ന് പഠിച്ച് എന്‍ട്രന്‍സ് എഴുതി ഗവണ്‍മെന്റ് മെഡിക്കല്‍ കോളജില്‍ കയറാനുള്ള റാങ്ക് നേടി; അതിനു ശേഷം ഡോക്ടറായി; അവിടെനിന്ന് വീണ്ടും പഠിച്ച് ഐഎഎസ് നേടിയ ഒരാളുടെ ബുദ്ധി അളക്കാന്‍ തല്‍ക്കാലം താങ്കള്‍ പോരാ...; നവോത്ഥാനം വീമ്പിളക്കുന്ന സിപിഎമ്മിനെ കടന്നാക്രമിച്ച് സോഷ്യല്‍ മീഡിയ; എംഎല്‍എയെ തള്ളി പറഞ്ഞ് സിപിഐയും; സബ് കളക്ടറുടെ റിപ്പോര്‍ട്ടില്‍ ഹൈക്കോടതി നിരീക്ഷണവും നിര്‍ണ്ണായകം; രേണുരാജിനെ അധിക്ഷേപിച്ച രാജേന്ദ്രന്‍ എംഎല്‍എ ഊരാക്കുടക്കില്‍

Britishmalayali
kz´wteJI³

ഇടുക്കി: മൂന്നാര്‍ പഞ്ചായത്തിന്റെ ഭൂമി കയ്യേറ്റത്തിനെതിരെ ദേവികുളം സബ് കളക്ടര്‍ രേണു രാജ് ഇന്ന് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും. മുതിരപ്പുഴയാറിന് സമീപം പഞ്ചായത്ത് നടത്തിയ നിര്‍മ്മാണം അനധികൃതമാണെന്നും സ്റ്റോ മെമോ കൊടുത്ത ഉദ്യോഗസ്ഥരെ തടഞ്ഞെന്നും ഹൈക്കോടതിയെ അറിയിക്കാനാണ് തീരുമാനം. അതിനിടെ എസ് രാജേന്ദ്രന്‍ എംഎല്‍എ സബ് കളക്ടറെ അധിക്ഷേപിച്ചത് വലിയ ചര്‍ച്ചയായി കഴിഞ്ഞു. ഇക്കാര്യവും സബ് കളക്ടര്‍ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കും. റവന്യൂ വകുപ്പിന്റെ അനുമതിയില്ലാതെ മൂന്നാറില്‍ നിര്‍മ്മാണം പാടില്ലെന്നും നിയമവിരുദ്ധമായ നിര്‍മ്മാണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അറിയിക്കണമെന്നും രണ്ടായിരത്തിപ്പത്തില്‍ ഹൈക്കോടതിയുടെ ഉത്തരവുണ്ട്. ഈ പശ്ചാത്തലത്തിലാണ് സബ് കളക്ടര്‍ റിപ്പോര്‍ട്ട് നല്‍കുന്നത്.

സ്ത്രീശാക്തീകരണത്തിന്റെ പക്ഷത്തെന്ന് അവകാശപ്പെടുന്ന സര്‍ക്കാരില്‍നിന്നു തിരുവനന്തപുരത്ത് ഡി.സി.പി. ചൈത്ര തെരേസ ജോണിനുണ്ടായ ദുരനുഭവത്തിനു പിന്നാലെ സബ് കലക്ടര്‍ രേണുവിനെ സിപിഎം. എംഎല്‍എയായ രാജേന്ദ്രന്‍ അധിക്ഷേപിച്ചതു സാമൂഹിക മാധ്യമങ്ങള്‍ ആഘോഷമാക്കിയിരുന്നു. ലൈഫ് മിഷന്റെ മുന്‍ സിഇഒ അദിലാ അബ്ദുള്ളയ്ക്ക് പ്രസവാവധി നിഷേധിച്ചതും വ്യാപക ചര്‍ച്ചയായി. ഇതിന് പിന്നാലെയാണ് രേണുരാജിനെ ആക്രമിക്കുന്ന എംഎല്‍എയുടെ നിലപാട് എത്തിയത്. സ്ത്രീയെന്നതുകൊണ്ട് മാത്രമാണ് ഇത്രയും വലിയ അധിക്ഷേപം രേണു രാജിന് നേരിടേണ്ടി വന്നതെന്നാണ് ഉയരുന്ന ആരോപണം. എന്നാല്‍ രാജേന്ദ്രന്‍ എംഎല്‍എ പൂര്‍ണ്ണമായും കൈവിടാന്‍ മുഖ്യമന്ത്രി പിണറായി വിജയനു കഴിയുകയുമില്ല. അതിനാല്‍ ഇലയ്ക്കും മുള്ളിനും പ്രശ്നം വരാത്ത വണ്ണമുള്ള പ്രതിവിധിയാണ് ആലോചിക്കുന്നത്. ദേവികുളത്ത് നിന്ന് രേണുരാജിനെ സ്ഥലം മാറ്റുന്നതിനുള്ള സാധ്യതയും മുഖ്യമന്ത്രിയുടെ ഓഫീസ് ആരായുന്നുണ്ട്. സിപിഐ വിഷയത്തില്‍ രേണുരാജിന് അനുകൂല നിലപാട് എടുത്തതും സര്‍ക്കാരിനെ വെട്ടിലാക്കുന്നുണ്ട്.

ഇന്നു തിരുവനന്തപുരത്തു ചേരുന്ന എല്‍.ഡി.എഫ്. യോഗത്തില്‍ ഇക്കാര്യം സിപിഐ. ഉന്നയിക്കുമെന്നാണു സൂചന. റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്റെ ആവശ്യ പ്രകാരമാകും ഇത്. ഇതിനിടെ രാജേന്ദ്രനെ സിപിഎം ശിസിക്കുമെന്നും സൂചനയുണ്ട്. സബ് കളക്ടറുടെ റിപ്പോര്‍ട്ടില്‍ ഹൈക്കോടതിയുടെ ഭാഗത്ത് നിന്ന് എംഎല്‍എയ്ക്കെതിരെ പരാമര്‍ശമുണ്ടായാല്‍ അത് കൂടുതല്‍ പ്രശ്നമാകുമെന്ന് സിപിഎമ്മിന് അറിയാം. എന്നാല്‍ റിപ്പോര്‍ട്ട് കൊടുക്കാതിരിക്കാന്‍ സബ് കളക്ടറില്‍ നടത്തിയ സമ്മര്‍ദ്ദവും ഫലിച്ചില്ല. ഈ സാഹചര്യത്തില്‍ ഹൈക്കോടതിയില്‍ നിന്ന് പ്രതികൂല പരാമര്‍ശം ഉണ്ടാകുമോ എന്ന് കാക്കുകയാണ് സര്‍ക്കാരും സിപിഎമ്മും.

ദേവികുളം സബ് കലക്ടര്‍ ഡോ. രേണു രാജിനെ അധിക്ഷേപിച്ച സംഭവത്തില്‍ എസ്. രാജേന്ദ്രന്‍ എംഎല്‍എയുടെ ഖേദപ്രകടനവും വിവാദ ചര്‍ച്ചകള്‍ക്ക് അവസാനമിട്ടിട്ടില്ല,. സിപിഎമ്മും സിപിഐയും തള്ളിപ്പറഞ്ഞതോടെ, 'അവള്‍' എന്നതു മോശം വാക്കാണെന്നു കരുതുന്നില്ലെങ്കിലും ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ഖേദമുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, കെട്ടിട നിര്‍മ്മാണവുമായി ബന്ധപ്പെട്ട നിലപാടില്‍ മാറ്റമില്ലെന്നു രാജേന്ദ്രന്‍ ആവര്‍ത്തിച്ചു. പഴയ മൂന്നാറിലെ ബസ് സ്റ്റാന്‍ഡിലെ പഞ്ചായത്ത് വക സ്ഥലത്ത് റവന്യു വകുപ്പില്‍നിന്ന് ആവശ്യമായ അനുമതി നേടാതെ നടത്തുന്ന കെട്ടിടനിര്‍മ്മാണം തടഞ്ഞതിന്റെ പേരിലാണ് 'അവള്‍ ബുദ്ധിയില്ലാത്തവള്‍..., ഐ.എ.എസ്. കിട്ടിയെന്നുപറഞ്ഞ് കോപ്പുണ്ടാക്കാന്‍ വന്നിരിക്കുന്നു...' എന്നിങ്ങനെ രാജേന്ദ്രന്‍ അധിക്ഷേപിച്ചത്. രേണു രാജ് ഇക്കാര്യം ഉടനടി റവന്യു വകുപ്പിലെ മേലുദ്യോഗസ്ഥരെ അറിയിച്ചിരുന്നു. ചീഫ് സെക്രട്ടറി, റവന്യൂ സെക്രട്ടറി, ജില്ലാ കലക്ടര്‍ എന്നിവര്‍ക്ക് ഇന്നലെ രേഖാമൂലം റിപ്പോര്‍ട്ട് നല്‍കി. ഇതിന്റെ തുടര്‍ച്ചയായയാകും ഹൈക്കോടതിയേയും കാര്യങ്ങള്‍ ധരിപ്പിക്കുന്നത്.കെട്ടിടനിര്‍മ്മാണത്തിന് റവന്യു വകുപ്പിന്റെ അനുമതി വേണമെന്ന 2010-ലെ ഹൈക്കോടതി ഉത്തരവ് പഞ്ചായത്ത് അവഗണിച്ചതും ജനപ്രതിനിധികള്‍ അതിനു കൂട്ടുനിന്നതുമടക്കമുള്ള സംഭവങ്ങള്‍ വിശദമാക്കിയാകും ഹൈക്കോടതിക്കു റിപ്പോര്‍ട്ട് നല്‍കുന്നതെന്ന് രേണു രാജ് പറഞ്ഞു. എംഎല്‍എക്കെതിരേ താന്‍ യാതൊരു പരാമര്‍ശവും നടത്തിയിട്ടില്ലെന്നും തനിക്കെതിരേയുണ്ടായ പരാമര്‍ശങ്ങളെല്ലാം റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി.

സ്ഥിതി ഗതികള്‍ വഷളായതു കൊണ്ട് സിപിഎം. ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ. ജയചന്ദ്രനും സിപിഐ. ജില്ലാ സെക്രട്ടറി കെ.കെ. ശിവരാമനും രാജേന്ദ്രനെ തള്ളിപ്പറഞ്ഞു. സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശത്തെത്തുടര്‍ന്ന്, രാജേന്ദ്രനോടു വിശദീകരണം ചോദിച്ചു ജയചന്ദ്രന്‍ കത്ത് നല്‍കി. കൈയേറ്റങ്ങള്‍ക്കെതിരെ സ്വീകരിക്കുന്ന നിയമനടപടികളില്‍ പാര്‍ട്ടി ഇടപെടില്ലെന്നു ജില്ലാ സെക്രട്ടറി വ്യക്തമാക്കി. വിശദീകരണം ചോദിക്കാന്‍ സിപിഎം. സംസ്ഥാന നേതൃത്വവും തീരുമാനിച്ചതോടെയാണ് ഗത്യന്തരമില്ലാതെ രാജേന്ദ്രന്‍ ഖേദപ്രകടനം നടത്തിയത്. അപ്പോഴും, സബ് കലക്ടറുടെ പേര് പരാമര്‍ശിച്ചില്ല. 
ഉദ്യോഗസ്ഥരോടു മോശം പരാമര്‍ശം നടത്തിയതായി രാജേന്ദ്രനെതിരേ മുമ്പും ആരോപണമുയര്‍ന്നിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് വിവാദങ്ങള്‍ അവസാനിപ്പിക്കാന്‍ രാജേന്ദ്രനെതിരെ താക്കീതെന്ന നടപടിയെടുക്കാന്‍ സിപിഎം ആലോചിക്കുന്നത്. അവള്‍ എന്നത് മോശം പദമാണെന്നു കരുതുന്നില്ല. പരാമര്‍ശം ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നു. മൂന്നാര്‍ പഞ്ചായത്തിന്റെ കെട്ടിട നിര്‍മ്മാണവുമായി ബന്ധപ്പെട്ട നിലപാടില്‍ മാറ്റമില്ല. നിര്‍മ്മാണം തടയാന്‍ ഉദ്യോഗസ്ഥരെത്തിയാല്‍ അനുവദിക്കില്ലെന്ന് രാജേന്ദ്രന്‍ ആവര്‍ത്തിക്കുന്നുണ്ട്.

അതിനിടെ രേണു രാജിനോട് അപമര്യാദയായി പെരുമാറിയ എസ് രാജേന്ദ്രന്‍ എംഎല്‍എക്കെതിരെ സമൂഹമാധ്യമങ്ങളിലും രോഷം പുകയുകയാണ്. കലക്ടറെ പിന്തുണച്ച് ഒട്ടേറെ പേരാണ് രംഗത്തെത്തിയത്. ഇക്കൂട്ടത്തില്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ തന്റെ സഹപ്രവര്‍ത്തകയായിരുന്ന രേണുരാജിനെ പിന്തുണച്ച് ഡോ. നെല്‍സണ്‍ പങ്കുവച്ച കുറിപ്പും ശ്രദ്ധനേടുകയാണ്. 'അതായത്, പ്രിയപ്പെട്ട ജനപ്രതിനിധീ, സാധാരണ കുടുംബത്തില്‍ നിന്ന് പഠിച്ച് എന്‍ട്രന്‍സ് എഴുതി ഗവണ്‍മെന്റ് മെഡിക്കല്‍ കോളജില്‍ കയറാനുള്ള റാങ്ക് നേടി, അതിനു ശേഷം ഡോക്ടറായി, അവിടെനിന്ന് വീണ്ടും പഠിച്ച് ഐഎഎസ് നേടിയ ഒരാളുടെ ബുദ്ധി അളക്കാന്‍ തല്‍ക്കാലം താങ്കള്‍ പോരാ...' അദ്ദേഹം കുറിച്ചു.

വൈറലാകുന്ന ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:
കുറെക്കാലമായി തിരക്കുകളില്‍പ്പെട്ട് കാണാതെ പോവുന്ന ചില മുഖങ്ങള്‍ വീണ്ടും കാണുമ്പൊ ഒരു സന്തോഷമാണ്. പ്രത്യേകിച്ച് അവര്‍ നമുക്ക് എത്താന്‍ കഴിയാത്ത ഉയരങ്ങളിലെത്തിനില്‍ക്കുന്നത് കാണുമ്പൊ. അങ്ങനെ സന്തോഷം തോന്നിയ ഒരു മുഖമാണ് രേണുവിന്റേത്.

അങ്ങനെ പറഞ്ഞാല്‍ ചിലപ്പൊ നിങ്ങളറിഞ്ഞെന്ന് വരില്ല. ഡോ.രേണു രാജ് ഐ.എ.എസ് എന്ന് പറഞ്ഞാല്‍ ചിലപ്പൊ അറിഞ്ഞെന്ന് വരും. ഒരു അഞ്ച് വര്‍ഷം മുന്‍പ് സോഷ്യല്‍ മീഡിയയും പ്രിന്റ് മീഡീയയും ഒരേപോലെ ആഘോഷിച്ച സിവില്‍ സര്‍വീസ് പരീക്ഷയിലെ രണ്ടാം റാങ്കുകാരി. ഇന്ന് പക്ഷേ വാര്‍ത്തയില്‍ ആ മുഖം കണ്ടത് അതുപോലെയൊരു നല്ല കാരണത്തിന്റെ പേരിലല്ല. വാര്‍ത്തയുടെ ചുരുക്കം ഇതാണ്. മൂന്നാറില്‍ പുഴയോരം കയ്യേറിയുള്ള പഞ്ചായത്തിന്റെ കെട്ടിടനിര്‍മ്മാണം പരിസ്ഥിതിപ്രവര്‍ത്തകരുടെ പരാതിയെത്തുടര്‍ന്ന് റവന്യൂ വകുപ്പ് സ്റ്റോപ് മെമോ നല്‍കി. അതെത്തുടര്‍ന്ന് എംഎല്‍എ എസ്.രാജേന്ദ്രന്‍ ഇങ്ങനെ പറഞ്ഞു.

' അവള് ഇതെല്ലാം വായിച്ച് പഠിക്കണ്ടേ? അവള് ബുദ്ധിയില്ലാത്തവള്.. ഏതാണ്ട് ഐഎഎസ് കിട്ടിയെന്ന് പറഞ്ഞ് കോപ്പുണ്ടാക്കാന്‍ വന്നിരിക്ക്ന്ന്.. കളക്ടറാകാന്‍ വേണ്ടി മാത്രം പഠിച്ച് കളക്ടറായവര്‍ക്ക് ഇത്ര മാത്രമേ ബുദ്ധിയുണ്ടാകൂ ' ഈ സബ് കളക്ടര്‍ക്ക് മാത്രമാണ് പ്രശ്നമെന്ന് ഇടുക്കിയുടെ ചരിത്രവും ഭൂമിശാസ്ത്രവും നോക്കിയിട്ടുള്ളവര്‍ക്ക് ഏതാണ്ടൊരു ബോധമുണ്ടാവും. ഇതിനു മുന്‍പത്തെ സബ് കളക്ടറുടെയും അതിനു മുന്‍പ് എലിയെ പിടിക്കാന്‍ വിട്ട പൂച്ചകളെന്ന് വിളിക്കപ്പെട്ടവരുടെയുമൊക്കെ കഥ വായിച്ചറിഞ്ഞതാവുമല്ലോ.

ഈ സര്‍ട്ടിഫിക്കറ്റിന്റെ ആവശ്യമില്ല എങ്കിലും കുറച്ച് കാര്യങ്ങള്‍ പറയാം. ഡോ.രേണുവിനെ ആദ്യമായി കാണുന്നത് 2006 ലാണ്. സെപ്റ്റംബറില്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ ആരംഭിച്ച പുതിയ എം.ബി.ബി.എസ് ബാച്ചിലെ ഒരു വരുംകാല യുവഡോക്ടര്‍മാരിലൊരാളായിട്ട്. പിന്നീട് എട്ടാം നമ്പര്‍ ഡിസക്ഷന്‍ ടേബിളില്‍ അയല്‍വക്കമായിട്ടും വാര്‍ഡില്‍ യൂണിറ്റിലൊരാളായിട്ടും അഞ്ചര വര്‍ഷം. അന്നും ഐ.എ.എസിനെക്കുറിച്ച് ചിന്തയും ആഗ്രഹവുമുണ്ടായിരുന്നു. അത് ഒടുവില്‍ നേടിയെടുക്കുകയും ചെയ്തു

അതായത്, പ്രിയപ്പെട്ട ജനപ്രതിനിധീ, സാധാരണ കുടുംബത്തില്‍ നിന്ന് പഠിച്ച് എന്‍ട്രന്‍സ് എഴുതി ഗവണ്‍മെന്റ് മെഡിക്കല്‍ കോളജില്‍ കയറാനുള്ള റാങ്ക് നേടി, അതിനു ശേഷം ഡോക്ടറായി, അവിടെനിന്ന് വീണ്ടും പഠിച്ച് ഐഎഎസ് നേടിയ ഒരാളുടെ ബുദ്ധി അളക്കാന്‍ തല്‍ക്കാലം താങ്കള്‍ പോരാ. ജനാധിപത്യം ജനങ്ങളുടെ മേലുള്ള ആധിപത്യമെന്നല്ല അര്‍ഥമെന്നും ജനങ്ങള്‍ക്കുവേണ്ടി ജനങ്ങള്‍ തിരഞ്ഞെടുത്ത ജനങ്ങളുടെ പ്രതിനിധി മാത്രമാണെന്നും ആരുടെമേലും - അത് ഇലക്ട്രിസിറ്റി ഓഫീസിലെ ലൈന്‍ മാനായാലും ടോള്‍ പ്ലാസയിലെ തൊഴിലാളിയായാലും സര്‍ക്കാരാശുപത്രിയിലെ ജീവനക്കാരിയായാലും ആരുടെമേലും കുതിരകയറാനുള്ള ലൈസന്‍സല്ലെന്നും ജനപ്രതിനിധികളും മനസിലാക്കണം. അത്രമാത്രം സബ് കളക്ടര്‍ നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചെങ്കില്‍ നിയമം കൊണ്ട് നേരിടണം എംഎല്‍എ ( അയ്യോ സോറി. അങ്ങനെ വിളിച്ചെന്നാല്ലോ അടുത്ത പരാതി) അല്ലാതെ വായില്‍ തോന്നുന്നത് പറഞ്ഞ് ഗ്രാമത്തിന്റെ തലയില്‍ വയ്ക്കേണ്ട. ഡോ.രേണുവിനു സര്‍വ പിന്തുണയും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category