1 GBP = 90.10 INR                       

BREAKING NEWS

ഡയാനയുടെ കമ്മലുകളും രാജ്ഞിയുടെ ബ്രേസ്ലെറ്റും ശരീരം തിളങ്ങി തെളിയുന്ന സുന്ദരമായ വസ്ത്രവും ധരിച്ച് കേയ്റ്റ് എത്തിയപ്പോള്‍ നിലയ്ക്കാത്ത കയ്യടി; സൂപ്പര്‍സ്റ്റാറുകളെയെല്ലാം നിഷ്പ്രഭരാക്കി ബാഫ്റ്റയില്‍ ഗ്രീക്ക് ദേവതയെ പോലെ കേയ്റ്റ് രാജകുമാരി

Britishmalayali
kz´wteJI³

ണ്ടനില്‍ വച്ച് നടന്ന 72-ാമത് ആന്വല്‍ ഇഇ ബ്രിട്ടീഷ് അക്കാദമി ഫിലിം അവാര്‍ഡ് (ബാഫ്റ്റ) ദാന ചടങ്ങില്‍ കേയ്റ്റ് രാജകുമാരി തിളങ്ങുന്ന താരമായി മാറിയെന്ന് റിപ്പോര്‍ട്ട്. റോയല്‍ ആല്‍ബര്‍ട്ട് ഹാളില്‍ ഇന്നലെ നടന്ന പ്രൗഢഗംഭീരവും താരപ്പകിട്ടുമാര്‍ന്ന പരിപാടിയില്‍ പങ്കെടുക്കുവാന്‍ ഡയാന രാജകുമാരിയുടെ കമ്മലുകളും രാജ്ഞിയുടെ ബ്രേസ്ലെറ്റും ശരീരം തിളങ്ങി തെളിയുന്ന സുന്ദരമായ വസ്ത്രവും ധരിച്ചായിരുന്നു കേയ്റ്റ് എത്തിയത്. ആ കാഴ്ച കണ്ടു ഹാളിലെങ്ങും നിലയ്ക്കാത്ത കയ്യടിയും മുഴങ്ങിയിരുന്നു. ഇത്തരത്തില്‍ സൂപ്പര്‍സ്റ്റാറുകളെയെല്ലാം തീര്‍ത്തും നിഷ്പ്രഭരാക്കിക്കൊണ്ടാണ് ബാഫ്റ്റയില്‍ ഗ്രീക്ക് ദേവതയെ പോലെ കേയ്റ്റ് തിളങ്ങിയത്.

അലക്സാണ്ടര്‍ മാക് ക്യൂന്‍ തയ്യാറാക്കിയ അസിമെട്രിക് വൈറ്റ്ഗൗണായിരുന്നു കേയ്റ്റിന്റെ വേഷം. ഇതിന്റെ ഇടത്തെ ചുമലില്‍ പുഷ്പാലംകൃതമായ ഡിസൈന്‍ കാണാം. ഇതിനു പുറമെ 525 പൗണ്ട് വില വരുന്ന തിളങ്ങുന്ന പാദുകങ്ങളും കേയ്റ്റ് ധരിച്ചിരുന്നു. ഡയാന രാജകുമാരിയുടെ കമ്മലുകള്‍ കേയ്റ്റിന്റെ സൗന്ദര്യം വര്‍ധിപ്പിക്കുന്നതില്‍ പ്രധാന പങ്കു വഹിച്ചിരുന്നു. സൗത്ത് സീ പേള്‍ കൊണ്ടുള്ള ഈ ആഭരണം ഡയാന 1991ല്‍ ഇതേ റോയല്‍ ആല്‍ബര്‍ട്ട് ഹാളില്‍ വച്ച് നടന്ന ഒരു കണ്‍സേര്‍ട്ടിന് എത്തിയപ്പോള്‍ ധരിച്ചിരുന്നു. രാജ്ഞിക്ക് തന്റെ അമ്മയില്‍ നിന്നും ലഭിച്ച ക്വാട്രെഫോയില്‍ ബ്രേസ്ലെറ്റും കേയ്റ്റിനു നന്നായി ഇണങ്ങിയിരുന്നു.

മൂന്നു കുട്ടികളുടെ അമ്മയാണ് കേയ്റ്റ് എന്നു വിശ്വസിക്കാന്‍ പ്രയാസമായ വിധത്തില്‍ സ്ലിം ബ്യൂട്ടിയായിട്ടാണ് കേയ്റ്റ് ഇന്നലത്തെ ചടങ്ങിനെത്തിയത്. അവരുടെ സ്ലിം ബ്യൂട്ടി എടുത്തു കാണിക്കുന്ന വിധത്തിലുള്ള വസ്ത്രമായിരുന്നു ഇന്നലെ കേയ്റ്റിന്റെ സൗന്ദര്യം ഇരട്ടിയാക്കിയത്. വസ്ത്രത്തിന് യോജിക്കുന്ന വിധത്തിലുള്ള ലളിതമായ മേയ്ക്കപ്പ് മാത്രമേ രാജകുമാരി ഇന്നലെ ഇട്ടിരുന്നുള്ളൂ. അതായത് പിങ്ക് ലിപ്സ്റ്റിക്കും ഡാര്‍ക്ക് സ്മോക്കി ഐ ഷേഡുമായിരുന്നു കേയ്റ്റ് ഇന്നലെ ഉപയോഗിച്ചത്.

ബാഫ്റ്റയുടെ പ്രസിഡന്റായ വില്യം രാജകുമാരന്‍ ചടങ്ങിനെത്തിയത് ബ്ലാക്ക് ഡിന്നര്‍ സ്യൂട്ട് ധരിച്ചായിരുന്നു. രാജകീയ ദമ്പതികള്‍ ഹാളിലേക്ക് എത്തിയപ്പോള്‍ കവാടത്തില്‍ വച്ചു തന്നെ ഹാളിന്റെ ചീഫ് എക്സിക്യൂട്ടീവായ ക്രെയ്ഗ് ഹസാല്‍ ഊഷ്മളമായ സ്വീകരണം നല്‍കിയാണ് ഇവരെ വരവേറ്റത്. തുടര്‍ന്ന് ഇരുവരെയും സീറ്റുകളിലേക്ക് ആനയിക്കുകയും ചെയ്തു. രാജകീയ ദമ്പതികളെ സ്വീകരിക്കുന്നതിനായി ഏവരും എഴുന്നേറ്റു നില്‍ക്കുകയും ചെയ്തിരുന്നു. മികച്ച നടിക്കുള്ള ബാഫ്റ്റ അവാര്‍ഡ് നേടിയ ഒലിവിയ കോള്‍മാനുമായി കേയ്റ്റ് കുശലാന്വേഷണം നടത്തുന്ന ഫോട്ടോകള്‍ പുറത്തു വന്നിട്ടുണ്ട്. റാമില മലെക്ക് മികച്ച നടനുള്ള പുരസ്‌കാരവും നെറ്റ്ഫ്ലിക്സ് ഹിറ്റായ റോമന്‍ എന്ന ചിത്രം മികച്ച സിനിമയ്ക്കുള്ള ഇപ്രാവശ്യത്തെ ബാഫ്റ്റ പുരസ്‌കാരം സ്വന്തമാക്കി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category