1 GBP = 92.50 INR                       

BREAKING NEWS

മക്കളെ സ്‌കൂളില്‍ നിന്നും വിളിക്കാന്‍ എത്തിയ ബ്രസീലിയന്‍ യുവതിയെ കാത്തിരുന്നയാള്‍ കുത്തിക്കൊന്നു; കൊല്ലപ്പെട്ടത് ഒരു മാസം മുമ്പു വിവാഹമോചനം നേടിയ നാലു കുട്ടികളുടെ അമ്മ

Britishmalayali
kz´wteJI³

സൗത്ത് ലണ്ടന്‍ സ്ട്രീറ്റില്‍ വെള്ളിയാഴ്ച അലിനി മെന്‍ഡെസ് എന്ന 39 കാരി കത്തിക്കുത്തേറ്റു മരിച്ചു. തന്റെ മക്കളെ സ്‌കൂളില്‍ നിന്നും വിളിക്കാന്‍ എത്തിയ ഈ ബ്രസീലിയന്‍ യുവതിയെ കാത്തിരുന്നയാള്‍ കുത്തിക്കൊല്ലുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഒരു മാസം മുമ്പ് വിവാഹമോചനം നേടിയ ഈ യുവതി നാലു കുട്ടികളുടെ അമ്മയാണ്. തെരുവിലെ നിര്‍ത്തിയിട്ടിരുന്ന കാറില്‍ നിന്നും ചാടിയിറങ്ങിയ ആള്‍ സ്ത്രീയെ പിന്തുടര്‍ന്നു കുത്തുകയായിരുന്നുവെന്നാണ് സാക്ഷികള്‍ വെളിപ്പെടുത്തുന്നത്. സറെയിലെ എവെല്ലിലുള്ള മെഡോ പ്രൈമറി സ്‌കൂളിനടുത്തു വച്ചാണു കൊലപാതകം നടന്നത്.

കൊലപാതകവുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന ഒരാളെ സായുധ പോലീസ് അറസ്റ്റു ചെയ്തിരുന്നു. കൊലപാതകം നടന്നയിടത്തു നിന്നും ഒരു മൈല്‍ അകലെ നിര്‍ത്തിയിട്ടിരുന്ന ഒരു വാനിലിരുന്നിരുന്ന 41 കാരന്‍ റിക്കാര്‍ഡോ ഗോഡിന്‍ഹോയാണ് അറസ്റ്റിലായത്. ഇയാള്‍ക്ക് മേല്‍ കൊലപാതക കുറ്റം ചാര്‍ജ് ചെയ്തിട്ടുണ്ട്.  ഇയാളെ ഇന്നലെ സ്റ്റെയിനെസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കുകയും ചെയ്തിരുന്നു. ഈ കൊലപാതകം പോലീസ് വാച്ച്ഡോഗായ ഇന്റിപെന്റന്റ് ഓഫീസ് ഓഫ് പോലീസ് കണ്ടക്ടിന് റഫര്‍ ചെയ്തിട്ടുണ്ടെന്നാണ് ഓഫീസര്‍മാര്‍ പറയുന്നത്.

കൊലപാതകിയെന്ന് സംശയിക്കുന്ന ആളെയും അയാളുടെ സുഹൃത്തുക്കളെയും ചോദ്യം ചെയ്യുന്നത് പോലീസ് തുടരുകയാണ്. ഒരു മാസം മുമ്പായിരുന്നു ഈ യുവതി ഭര്‍ത്താവുമായി വേര്‍പിരിഞ്ഞതെന്ന് സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. തുടര്‍ന്ന് സൗത്ത് ലണ്ടനിലെ സ്ട്രീത്താമിലുള്ള ഷെല്‍ട്ടേഡ് അക്കൊമഡേഷനിലേക്ക് ഈ അടുത്ത ദിവസം യുവതി മാറിത്താമസിക്കുകയും ചെയ്തിരുന്നു. ഭയം കാരണമാണ് ഇവര്‍ ഇത്തരത്തില്‍ താമസം മാറിയിരുന്നതെന്നും സൂചനയുണ്ട്. കൊലപാതകിയ്ക്കും ഇരയ്ക്കും പരസ്പരം അറിയാമെന്നാണ് സറെ പോലീസ് സ്ഥിരീകരിച്ചത്. അലിനി മെന്‍ഡെസ് അംഗമായ റോമന്‍ കത്തോലിക്കാ സഭയിലെ അംഗങ്ങള്‍ ആദരാജ്ഞലി അര്‍പ്പിക്കാനെത്തിയിരുന്നു.

വളരെ സജീവമായിരുന്ന വ്യക്തിയായിരുന്നു മെന്‍ഡെസ് എന്നാണ് എസ്പസമിലെ സെന്റ് ജോര്‍ജ്സ് ചര്‍ച്ചിലെ പുരോഹിതനായ ഫാദര്‍ ജിയാനോം പ്രതികരിച്ചത്. മൂന്ന് ആണ്‍കുട്ടികളും ഒരു പെണ്‍കുട്ടിയുമാണ് ഈ യുവതിക്കുള്ളത്. തന്റെ കുട്ടികള്‍ക്ക് വേണ്ടി ജീവിതം ഉഴിഞ്ഞു വച്ച യുവതിയാണ് തെരുവില്‍ ദാരുണമായി കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട യുവതിയുടെ കുട്ടികളെ സംരക്ഷിക്കുന്നതിനും പിന്തുണയേകുന്നതിനും ഒരു ഫണ്ട് റൈസിംഗ് ക്യാമ്പയിന്‍ ആരംഭിച്ചിട്ടുണ്ട്. ഇതിലേക്ക് ചുരുങ്ങിയ സമയത്തിനുള്ളില്‍ 37,000 പൗണ്ടാണ് സംഭാവന ലഭിച്ചിരിക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category