kz´wteJI³
മിഡില്‍സെക്സിലെ ഹായെസിലുള്ള ഇന്ത്യന്‍ കുടുംബത്തിലെ അംഗമായ സുര്‍ജിത്ത് അത്വാള് (29) 1998ല്‍ കൊല്ലപ്പെട്ടതിന്റെ രഹസ്യങ്ങളുടെ ചുരുളഴിച്ച് കുടുംബാംഗമായ മറ്റൊരു സ്ത്രീ രംഗത്ത്. കുടുംബത്തിന് നാണക്കേടുണ്ടാക്കിയ മരുമകളെന്ന് ആരോപിച്ചു പ്രതികാരം ചെയ്യുന്നതിനായി സുര്‍ജിത്തിനെ ബ്രിട്ടനില്‍ നിന്നും ഇന്ത്യയിലേക്കു കൊണ്ടുവരാന്‍ തങ്ങളുടെ അമ്മായി അമ്മ ബചന് തീരുമാനിച്ചപ്പോള്‍ സുര്‍ജിത്തിന്റെ ഭര്‍ത്താവായ സുഖ്ദേവ് തന്നെ അതിനു സഹായം നല്‍കുകയും ചെയ്തുവെന്ന് ഈ കുടുംബത്തിലെ മറ്റൊരു മരുമകളും സുര്‍ജിത്തിന്റെ സഹോദരിയുമായ സര്‍ബ്ജിത്ത് അത്വാള് വെളിപ്പെടുത്തുന്നു. 'ദി കില്ലര്‍ ഇന്‍ മൈ ഫാമിലി' എന്ന പുതിയ ഡോക്യുമെന്ററിക്ക് വേണ്ടിയാണ് സര്‍ബ്ജിത്ത് ഈ രഹസ്യങ്ങള്‍ വെളിപ്പെടുത്തിയത്.
1998 ഡിസംബറില്‍ പഞ്ചാബിലെ രവി നദിയിലാണ് സുര്‍ജിത്തിന്റെ മൃതദേഹം പൊങ്ങിക്കിടന്നത്. സുര്‍ജിത്ത് തങ്ങളുടെ കുടുംബത്തിന് നാണക്കേടുണ്ടാക്കിയെന്നും അതിനാല്‍ അവളെ ഉപേക്ഷിക്കാന്‍ തങ്ങള്‍ തീരുമാനിച്ചുവെന്നും ബചന് തന്നോട് വെളിപ്പെടുത്തിയിരുന്നുവെന്നും സര്‍ബ്ജിത്ത് അത്വാള് വെട്ടിത്തുറന്നു പറയുന്നു. ഇതു കേട്ട് താന്‍ അന്നു ഞെട്ടിയെന്നും എന്നാല്‍ അമ്മായിയമ്മ തല്ക്കാലത്തെ ദേഷ്യത്തിന് പറയുകയാണെന്ന് ആശ്വസിച്ചിരുന്നുവെന്നും പക്ഷേ പറഞ്ഞ പോലെ സുര്‍ജിത്തിനെ അവര്‍ ഇന്ത്യയില്‍ കൊണ്ടു പോയി തള്ളിയെന്നറിഞ്ഞപ്പോള് താന്‍ തകര്‍ന്നു പോയെന്നും സര്‍ബ്ജിത്ത് വെളിപ്പെടുത്തുന്നു.
തന്റെ ഭാര്യയെക്കുറിച്ച് തന്റെ അമ്മ പറയുന്നത് കേട്ട് സമീപത്ത് സുര്‍ജിത്തിന്റെ ഭര്‍ത്താവ് സുഖ്ദേവ് ഇരുന്നിരുന്നെങ്കിലും അതിനെതിരെ അദ്ദേഹം ഒരു വാക്ക് പോലും ഉരിയാടിയില്ലെന്നും സബ്ജിത്ത് ഓര്‍ത്തെടുക്കുന്നു. കവന്‍ട്രിയിലാണ് സുര്‍ജിത്ത് ജനിച്ചതെങ്കിലും 16-ാം വയസില്‍ സുഖ്ദേവിനെ വിവാഹം ചെയ്തത് മുതല്‍ വെസ്റ്റ് ലണ്ടനിലെ ഹായെസിലാണ് താമസിച്ചിരുന്നത്. തന്നെയും സുര്‍ജിത്തിനെയും ഈ വീട്ടില്‍ തടവു പുള്ളികളെ പോലെയാണ് പരിഗണിച്ചിരുന്നതെന്ന് സര്‍ബ്ജിത്ത് ആരോപിക്കുന്നു. സുര്‍ജിത്തിനെ ഭര്‍ത്തൃവീട്ടിലെ അടുത്ത മുറിയില്‍ വച്ച് ചിലപ്പോള്‍ അമ്മായിയമ്മ ശാരീരിക പീഡനങ്ങള്‍ ഏല്‍പ്പിക്കുന്ന ശബ്ദം കേട്ട് താന്‍ പരിഭ്രമിക്കാറുണ്ടായിരുന്നുവെന്ന് സര്‍ബ്ജിത്ത് വെളിപ്പെടുത്തുന്നു.
ഗര്‍ഭിണിയായിരുന്ന വേളയില്‍ പോലും സുര്‍ജിത്തിന്റെ തലപിടിച്ച് ബചന് ചുമരില്‍ ഇടിക്കാറുണ്ടായിരുന്നു. ബചന് ഇഷ്ടമില്ലാത്ത കൂട്ടുകാര്‍ക്കൊപ്പം സുര്‍ജിത്ത് നടക്കുന്നത് കുടുംബത്തിന് ചീത്തപ്പേരുണ്ടാക്കുന്നുവെന്ന കാരണത്താലാണ് സുര്‍ജിത്തിനെ കൊന്ന് തള്ളാന്‍ തീരുമാനിച്ചതെന്നും സബ്ജിത്ത് വെളിപ്പെടുത്തുന്നു. സുഖ് ദേവില്‍ നിന്നും വിവാഹമോചനത്തിന് സുര്‍ജിത്ത് ശ്രമിച്ചിരുന്നെങ്കിലും അയാള്‍ അതിന് തയ്യാറായിരുന്നില്ല. ദമ്പതികള്‍ക്ക് രണ്ടാമത്തെ കുട്ടി പിറന്നപ്പോഴാണ് ബചന് സുര്‍ജിത്തിനെ കൊല്ലുന്നതിനുള്ള ഗൂഢാലോചന ത്വരിതപ്പെടുത്തി അത് തന്നോട് വെളിപ്പെടുത്തിയതെന്നും സര്‍ബ്ജിത്ത് പറയുന്നു.
തന്റെ സഹോദരിയെ ഇന്ത്യയില്‍ കൊണ്ടു പോയി വധിക്കുമെന്ന് അമ്മായി അമ്മ തന്നെ വെട്ടിത്തുറന്ന് പറഞ്ഞതോടെ സര്‍ബ്ജിത്ത് ആകെ തളര്‍ന്നു പോയിരുന്നു. തുടര്‍ന്ന് ഒരു പബ്ലിക്ക് ഫോണ്‍ ബൂത്തില്‍ നിന്നും ക്രൈംസ്റ്റോപ്പേര്സിനെ വിളിച്ചിരുന്നുവെന്നും സര്‍ബ്ജിത്ത് വെളിപ്പെടുത്തുന്നു. സുര്‍ജിത്തിനെ ഇന്ത്യയിലേക്ക് കൊണ്ടു പോയപ്പോള്‍ താന്‍ ക്രൈംസ്റ്റോപ്പേര്സിന് കത്തയച്ചിരുന്നുവെന്നും സര്‍ബ്ജിത്ത് പറയുന്നു. എന്നാല്‍ തങ്ങള്‍ക്ക് 1999 ജനുവരിയില്‍ പേര് വയ്ക്കാത്ത ഒരു കത്താണ് ലഭിച്ചതെന്നും അതിനാല്‍ നടപടിയെടുത്തില്ലെന്നുമാണ് പോലീസ് പിന്നീട് സ്ഥിരീകരിച്ചത്.
സഹോദരിയെ കൊന്ന് തള്ളിയതാണെന്ന് അറിഞ്ഞിട്ടും തുടര്‍ന്നുള്ള ഏഴു വര്‍ഷങ്ങള്‍ സര്‍ബ്ജിത്ത് മൗനം പാലിക്കുകയായിരുന്നു. തുടര്‍ന്ന് ഇക്കാര്യം തന്റെ മാതാപിതാക്കളോട് വെളിപ്പെടുത്തിയപ്പോള്‍ അവര്‍ മെട്രൊപൊളിറ്റന്‍ പോലീസിലെ മുതിര്‍ന്ന ഇന്‍വെസ്റ്റിഗേറ്ററായ ഡിസിഐ ക്ലൈവ് ഡ്രിസ്കോളിനെ കാണാനുള്ള സൗകര്യം സര്ബ്ജിത്തിന് ഏര്‍പ്പെടുത്തി കൊടുക്കുകയായിരുന്നു. സര്‍ബ്ജിത്ത് പ്രദാനം ചെയ്ത വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ക്ലൈവ് പഞ്ചാബിലേക്ക് പോവുകയും കൂടുതല്‍ തെളിവുകള്‍ കണ്ടെത്താന്‍ ശ്രമിക്കുകയുമായിരുന്നു. ഇന്ത്യന്‍ പോലീസുമായി ചേര്‍ന്ന് അദ്ദേഹം നടത്തിയ അന്വേഷണത്തിലൂടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. തുടര്‍ന്ന് വര്‍ഷങ്ങള്‍ നീണ്ട അന്വേഷണങ്ങള്‍ക്കൊടുവിലാണ് ബചനെയും (70), സുഖ്ദേവിനെയും 2007ല്‍ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ബചനെ 20 വര്‍ഷത്തേക്കും സുഖ്ദേവിനെ 27 വര്‍ഷത്തേക്കും തടവിലിടുകയുമായിരുന്നു. എന്നാല്‍ പിന്നീട് അപ്പീലിലൂടെ ജയില്‍ ശിക്ഷാ കാലാവധി യഥാക്രമം 15 വര്‍ഷവും 20 വര്‍ഷവുമായി വെട്ടിക്കുറയ്ക്കുകയുമായിരുന്നു.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam