1 GBP = 92.50 INR                       

BREAKING NEWS

വീട്ടില്‍ കള്ളന്‍ കയറിയാല്‍ നിങ്ങള്‍ സഹിച്ചോളുക; പക്ഷേ ട്രാന്‍സ്ജെന്‍ഡറെ പുരുഷനായി വിശേഷിപ്പിച്ചാല്‍ അകത്താകും; ഹെര്‍ട്ട്ഫോര്‍ഡ്ഷെയറിലെ വീട്ടമ്മ അകത്തായത് ട്വിറ്ററില്‍ ട്രാന്‍സ്ജെന്‍ഡറെ പുരുഷനായി വിശേഷിപ്പിച്ചതിന്

Britishmalayali
kz´wteJI³

ഹെര്‍ട്ട്ഫോര്‍ഡ്ഷെയറിലെ ഹിറ്റ്ചിനിലുള്ള 38കാരിയായ വീട്ടമ്മ കേയ്റ്റ് സ്‌കോട്ടോ അറസ്റ്റിലായി. ഓണ്‍ലൈനിലൂടെ ഒരു ട്രാന്‍സ്ജെന്‍ഡര്‍ ആക്ടിവിസ്റ്റായ സ്റ്റെഫാനി ഹായ്ഡെനുമായി നടത്തി വാഗ്വാദത്തിനിടെ ആക്ടിവിസ്റ്റിനെ പുരുഷന്‍ എന്ന് വിശേഷിപ്പിച്ചതിന്റെ പേരിലാണ് കേയ്റ്റ് പിടിലായിരിക്കുന്നത്. വീട്ടില്‍ കള്ളന്‍ കയറിയാല്‍ പോലും അറസ്റ്റ് ചെയ്യാനെത്താത്ത പോലീസാണ് നിസാര കുറ്റം ചെയ്ത കേയ്റ്റിനെ അറസ്റ്റ് ചെയ്യാന്‍ ചാടിപ്പുറപ്പെട്ടെത്തിയതെന്ന ആരോപണവും ശക്തമാണ്. മൂന്ന് പോലീസ് ഓഫീസര്‍മാര്‍ ഇവരെ വീട്ടിലെത്തി അറസ്റ്റു ചെയ്യുകയും സമീപത്തെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടു പോയി ചോദ്യം ചെയ്യുകയുമായിരുന്നു.

അന്വേഷണത്തിന്റെ ഭാഗമായി കേയ്റ്റിന്റെ വിരലടയാളവും ഡിഎന്‍എയും ഫോട്ടോഗ്രാഫും പോലീസ് ശേഖരിച്ചിട്ടുണ്ട്. ഇവര്‍ക്കെതിരെയുള്ള അന്വേഷണം തുടര്‍ന്ന് വരുകയാണ്. ഡിസംബര്‍ ഒന്നിന് അറസ്റ്റിലായതിന് ശേഷം കേയ്റ്റിന്റെ മൊബൈലും ലാപ്ടോപ്പും പോലീസ് ഇനിയും തിരിച്ച് കൊടുത്തിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.  ഇതിനാല്‍ തന്റെ മാസ്റ്റ് ഇന്‍ ഫോറന്‍സിക് സൈക്കോളജി പഠനം വഴിമുട്ടിയിരിക്കുന്നുവെന്നും കേയ്റ്റ് പരിതപിക്കുന്നു. ഓട്ടിസം ബാധിച്ച പത്ത് വയസുകാരിയായ മകളുടെയും മുലപ്പാല്‍ കുടിക്കുന്ന 20 മാസം പ്രായമായ മകന്റെയും മുന്നില്‍ വച്ചാണ് പോലീസ് തന്നെ ഒരു ക്രിമിനലിനെ പോലെ  അറസ്റ്റ് ചെയ്തതെന്നാണ്  ഓണ്‍ലൈന്‍ ഫോറമായ മംസ്നെറ്റിലൂടെ കേയ്റ്റ് ആരോപിക്കുന്നു.

അറസ്റ്റിനു ശേഷം തന്നെ ഏഴു മണിക്കൂറോളം ഡിറ്റെന്‍ഷനില്‍ വച്ചിരുന്നുവെന്നും സാനിട്ടറി പ്രൊഡക്ടുകളോ മറ്റ് അത്യാവശ്യ സാധനങ്ങളോ ലഭ്യമാക്കിയില്ലെന്നും കേയ്റ്റ് ആരോപിക്കുന്നു. തുടര്‍ന്ന് അന്വേഷണം തുടരുമെന്ന വ്യവസ്ഥയില്‍ കേയ്റ്റിനെ പുറത്ത് വിടുകയായിരുന്നു. കേയ്റ്റ് നടത്തിയ ആരോപണത്തെ കുറിച്ച് തങ്ങള്‍ വിശദമായ അന്വേഷണം നടത്തുന്നുവെന്നാണ് ഹെര്‍ട്ട്ഫോര്‍ഡ്ഷെയര്‍ പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. സ്റ്റെഫാനി ഹായ്ഡെനെതിരെ കരുതിക്കൂട്ടി പുരുഷന്‍ എന്ന് കേയ്റ്റ് ആരോപണം നടത്തുകയായിരുന്നുവെന്നാണ് ഹൈക്കോടതിയിലെ രേഖകള്‍ വെളിപ്പെടുത്തുന്നത്.

ആളുകള്‍ തങ്ങളുടെ ലിംഗനില മാറുന്നതിനെ കുറിച്ചുള്ള ഗൗരവപരമായ ചര്‍ച്ച ഹെയ്ഡനുമായി നടത്തുന്നതിനിടെയാണ് കേയ്റ്റ് ഹെയ്ഡനെ പുരുഷന്‍ എന്നു വിളിച്ച് ആരോപിച്ചിരിക്കുന്നത്. ഹെയ്ഡന്‍ പുരുഷനായിരുന്ന കാലത്തെ പേരു വിളിച്ചു കേയ്റ്റ് അധിക്ഷേപിച്ചുവെന്നും ആരോപണമുണ്ട്. ഇതിനെതിരെ പ്രതികരിക്കാന്‍ കേയ്റ്റ് കഴിഞ്ഞ രാത്രി തയ്യാറായിട്ടില്ല. ഹെയ്ഡനെ കേയ്റ്റ് അധിക്ഷേപിച്ചതില്‍ ട്രാന്‍സ്ജെന്‍ഡര്‍ ആക്ടിവിസ്റ്റുകള്‍ കടുത്ത പ്രതിഷേധവുമായി മുന്നിട്ടിറങ്ങിയിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category