1 GBP = 92.50 INR                       

BREAKING NEWS

എന്തിനാണ് എന്റെ ഹൃദയം നിങ്ങള്‍ ഇങ്ങനെ പലതായി മുറിച്ചു കൊണ്ടിരിക്കുന്നത്; എനിക്ക് നേരിയ പരിചയം മാത്രമുള്ള അങ്ങയുടെ മകള്‍ എന്തിനാണ് നിരന്തരം നുണ പറയുന്നത്? സ്വന്തം കൈപ്പടയില്‍ പിതാവിന് വികാരപരമായി കത്തെഴുതി മേഗന്‍

Britishmalayali
kz´wteJI³

ന്റെ അര്‍ദ്ധസഹോദരി സാമന്ത മെര്‍ക്കല്‍ തനിക്കെതിരെ നിരന്തരം നുണകള്‍ പ്രചരിപ്പിക്കുകയും ആരോപണങ്ങള്‍ ഉന്നയിക്കുകയും ചെയ്യുന്നതില്‍ പരിതപിച്ച് ഹാരി രാജകുമാരന്റെ ഭാര്യ മേഗന്‍ മാര്‍കിള്‍ സ്വന്തം പിതാവായ തോമസ് മാര്‍കിളിന് കത്തെഴുതിയെന്ന് റിപ്പോര്‍ട്ട്. തനിക്ക് നേരിയ പരിചയം മാത്രമുള്ള സാമന്ത എന്തിനാണ് തന്റെ ഹൃദയം ഇത്തരത്തില്‍ പലതായി മുറിച്ചു കൊണ്ടിരിക്കുന്നതെന്നും പിതാവ് എന്തിനാണ് അതിനു കൂട്ടു നില്‍ക്കുന്നതെന്നുമാണ് സ്വന്തം കൈപ്പടയില്‍ വികാരപരമായി എഴുതിയിരിക്കുന്ന കത്തിലൂടെ മേഗന്‍ പിതാവിനോട് ചോദിച്ചിരിക്കുന്നത്.

തന്നെയും ഭര്‍ത്താവ് ഹാരിയെയും കുറിച്ചു പരസ്യമായി ആരോപണങ്ങള്‍ ഉന്നയിക്കുന്നുവെന്ന് പറഞ്ഞ് മേഗന്‍ ഈ കത്തില്‍ തോമസിനെയും സാമന്തയെയും കടുത്ത ഭാഷയില്‍ വിമര്‍ശിക്കുന്നുമുണ്ട്. തങ്ങളെക്കുറിച്ച് മോശമായി വാര്‍ത്ത വരുന്ന ടാബ്ലോയ്ഡുകള്‍ വായിക്കുന്നത് നിര്‍ത്തണമെന്നും ഈ കത്തിലൂടെ മേഗന്‍  തന്റെ പിതാവിനോട് ആവശ്യപ്പെടുന്നു. ദിവസം തോറും സാമന്ത തങ്ങള്‍ക്കെതിരെ നിറം പിടിപ്പിച്ച നുണകള്‍ പറഞ്ഞ് പരത്തുന്നതും മാധ്യമങ്ങള്‍ നിറം പിടിപ്പിച്ചു എഴുതി വിടുന്നതിനും ശമനമുണ്ടാക്കണമെന്നും മേഗന്‍ കത്തിലൂടെ അപേക്ഷിക്കുന്നു.

സാമന്ത ഇത്തരത്തില്‍ പറഞ്ഞു പരത്തുന്ന നുണകള്‍ മൂലം താനേറെ സഹിക്കേണ്ടി വരുന്നുണ്ടെന്നും കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ എഴുതിയിരിക്കുന്ന അഞ്ച് പേജോളം വരുന്ന കത്ത് വെളിപ്പെടുത്തുന്നു. താനും പിതാവുമായുള്ള അകല്‍ച്ച എത്രമാത്രമുണ്ടെന്ന് ഈ കത്തിലൂടെ മേഗന്‍ വെളിപ്പെടുത്തിയിരിക്കുകയാണ്. പത്രങ്ങള്‍ക്ക് തന്നെക്കുറിച്ചുള്ള സത്യവിരുദ്ധമായ വിവരങ്ങള്‍ അഭിമുഖങ്ങളിലൂടെയും മറ്റും പ്രദാനം ചെയ്യുന്നതിലൂടെയും കഥകളുണ്ടാക്കുന്നതിലൂടെയും തന്റെ ഭര്‍ത്താവിനെ ആക്രമിക്കുന്നതിലൂടെയും സാമന്ത തന്റെ ഹൃദയം മില്യണ്‍ കണക്കിന് കഷണങ്ങളാക്കി മുറിക്കുന്നുവെന്നാണ് മേഗന്‍ ആവര്‍ത്തിക്കുന്നത്.

ഹാന്‍ഡ്റൈറ്റിംഗ് എക്സ്പര്‍ട്ടുകള്‍ ഈ കത്ത് വിശദമായി പരിശോധിക്കുകയും ഇതിലൂടെ മേഗന്റെ സ്വഭാവത്തെക്കുറിച്ച് മനസിലാക്കാന്‍ സാധിക്കുന്നുണ്ടെന്നും വെളിപ്പെടുത്തിയിട്ടുണ്ട്. മേഗന്‍ അത്യധികമായ ജാഗ്രതയുള്ള വ്യക്തിയാണെന്നും അതേ സമയം സ്വന്തം ഗുണങ്ങളില്‍ അമിതമായി മതിമറക്കുന്നയാളുമാണെന്നാണ് യുകെയിലെ മുതിര്‍ന്ന ഹാന്‍ഡ്റൈറ്റിംഗ് എക്സ്പര്‍ട്ടായ എമ്മ ബ്രാച്ചെ അഭിപ്രായപ്പെടുന്നത്. വളരെ നയപരമായി പെരുമാറുന്ന സ്ത്രീയാണ് മേഗനെന്നും ഈ കൈയെഴുത്ത് സൂചിപ്പിക്കുന്നുവെന്ന് അദ്ദേഹം എടുത്തു കാട്ടുന്നു. വളരെയധികം ശക്തിപ്രയോഗിച്ചാണ് ഇതിലെ അക്ഷരങ്ങളെഴുതിയിരിക്കുന്നതെന്നതിനാല്‍  വളരെ സമ്മര്‍ദ്ദത്തോടെയും പ്രചോദിപ്പിക്കപ്പെട്ടുമാണ് ഈ  കത്തെഴുതിയിരിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category