1 GBP = 86.00INR                       

BREAKING NEWS

ഒന്നര വര്‍ഷത്തെ പ്രണയത്തില്‍ ടിസനും സജിതയും കണ്ടു മുട്ടിയത് അഞ്ചു തവണ; ബ്രിട്ടനില്‍ സഹോദരനുള്ളത് ലണ്ടന്‍ മലയാളിയെ പ്രേമിക്കാന്‍ കാരണമായി; പ്ലാനുകള്‍ മുഴുവന്‍ തെറ്റിച്ചത് ഉറക്കഗുളികകളുടെ എണ്ണം; യുകെ മലയാളി പ്രതിയായ കൊലപാതക ഡയറി പോലീസ് വീണ്ടും തുറക്കുമ്പോള്‍

Britishmalayali
കെ ആര്‍ ഷൈജുമോന്‍

കവന്‍ട്രി: ഉറക്കത്തില്‍ സംഭവിച്ച ഒരു സ്വാഭാവിക മരണം. ഹൃദയാഘാതം ആണെന്ന് വീട്ടുകാരും നാട്ടുകാരും വിധിയെഴുതും. കുറച്ചുകാലം എല്ലാവരും വിഷമത്തോടെ കഴിയും, പിന്നെ സ്വാഭാവികമായും മരണം മറവിയില്‍ എത്തും. ഇങ്ങനെയാണ് പോള്‍ വര്‍ഗീസിന്റെ കൊലപാതകത്തിന് ഭാര്യ സജിതയും യുകെ മലയാളി ആയിരുന്ന ടിസനും ചേര്‍ന്ന് തിരക്കഥ തയ്യാറാക്കിയത്. എന്നാല്‍ വിധിയുടെ തിരക്കഥ മറ്റൊന്നായിരുന്നു. ഒരു ഭാര്യയ്ക്ക് എത്രമാത്രം ക്രൂരയായി മാറാന്‍ കഴിയും എന്ന് ലോകത്തോട് വിളിച്ചു പറയാന്‍ വിധി കരുവാക്കിയതും സജിതയെ തന്നെ.

രാവിലെ ഏഴു മണിക്ക് ജോലിക്കു പുറപ്പെട്ടു രാത്രി 11 മണിക്ക് തിരിച്ചെത്തുന്ന കുടുംബ നാഥന്റെ കഷ്ടപ്പാടുകള്‍ ലൗകിക സുഖം തേടി ഇറങ്ങിയ ഭാര്യയ്ക്ക് പുല്ലു വിലയായി മാറിയപ്പോള്‍ ആ നിര്ഭാഗ്യവാനായ യുവാവിന് സ്വന്തം ജീവനാണ് വിലയായി നല്‍കേണ്ടി വന്നത്. രണ്ടു പെണ്മക്കള്‍ ഇപ്പോള്‍ അച്ഛന്റെയും അമ്മയുടെയും സംരക്ഷണമോ വാത്സല്യമോ അറിയാതെ വളരാന്‍ ഇടയായതും സജിതയുടെ ബുദ്ധിമോശം വരുത്തി വച്ച വിനയായി ഇപ്പോള്‍ വ്യാഖ്യാനിക്കപ്പെടുകയാണ്.

വെറും സാന്ദര്‍ഭികമായി എത്തിയ ഒരു പരിചയം ഒന്നിച്ചു ജീവിക്കണം എന്ന നിലയിലേക്ക് മാറാന്‍ പലതാണ് കാരണം എന്ന വിലയിരുത്തലാണ് കേസന്വേഷിച്ച തൃക്കാക്കര പോലീസ് ടീം നടത്തുന്നത്. കേസിനു ചുക്കാന്‍ പിടിച്ച സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സംഭവം നടന്നു എട്ടു വര്‍ഷമായിട്ടും ഇത് സംബന്ധിച്ച ഓരോ വിവരവും മനസ്സില്‍ സൂക്ഷിക്കുന്നുണ്ട്. കൃത്യത്തില്‍ പ്രതികളായ രണ്ടു പേരും തുല്യ പങ്കു വഹിച്ചിട്ടുണ്ടെങ്കിലും ഒരാള്‍ മാത്രം ശിക്ഷ അനുഭവിക്കേണ്ടി വന്ന സാഹചര്യം ഇപ്പോള്‍ പുനഃ പരിശോധിക്കാന്‍ തയ്യാറാവുകയാണ് പോലീസ്.

വിചാരണയില്‍ എവിടെയാണ് വീഴ്ച വന്നതെന്ന് കണ്ടെത്തി ശിക്ഷ ലഭിക്കാതെ പുറത്തെത്തിയ കഥാനായകന്‍ ടിസനുകൂടി അര്‍ഹമായ ശിക്ഷ വാങ്ങി നല്‍കണം എന്ന ദൗത്യമാണ് ഇപ്പോള്‍ പോലീസിനെ തേടി എത്തിയിരിക്കുന്നത്. പോലീസിന്റെ ഭാഷയില്‍ ഒന്നിന് പിന്നാലെ ഒന്നായി വിളക്കി ചേര്‍ക്കാവുന്ന പല ഘടകങ്ങള്‍ എത്തിയപ്പോഴാണ് ഈ കേസ് ഇത്തരത്തില്‍ പരിണമിച്ചത് എന്നാണ് ബോധ്യപ്പെടുന്നത്.

വെറും ഒന്നര വര്‍ഷത്തെ പരിചയം മാത്രമാണ് ടിസനും സജിതയും തമ്മില്‍ ഉണ്ടായിരുന്നത്. രണ്ടു പേരും ദാമ്പത്യ ജീവിതത്തില്‍ എത്ര മാത്രം സംപതൃപ്തരായിരുന്നു എന്നതും കേസിനു പ്രേരകമായ ബാഹ്യ ഘടകം ആയിരിക്കണം. സജിതയും പോളും തമ്മില്‍ പത്തു വയസ്സിന്റെ അകലം ഉണ്ടായിരുന്നത് പോലെ ടിസനും ഭാര്യയും തമ്മിലും സമാനമായ പ്രായ വ്യത്യാസം ഉണ്ടായിരുന്നു. മാത്രമല്ല സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബത്തില്‍ നിന്നുമാണ് ടിസന്‍ വിവാഹം കഴിക്കുന്നത്. കോട്ടയം പാമ്പാടി സ്വദേശിയായ ടിസനു പെണ്ണ് ലഭിക്കാന്‍ പ്രയാസം നേരിട്ടതിനാലാണ് വിവാഹം വൈകിയതും പാലക്കാട് ജില്ലാ വരെ പെണ്ണന്വേഷിച്ചു നടക്കേണ്ടി വന്നതും ഒടുവില്‍ ഇടത്തരക്കാരായ കുടുംബത്തില്‍ പോയി ബന്ധം ഉറപ്പിക്കേണ്ടി വന്നതുമെന്നുമാണ് ടിസന്റെ നാട്ടുകാര്‍ നല്‍കുന്ന വിവരം.

ഈ വിവാഹത്തില്‍ സ്വാഭാവികമായും ടിസന്‍ അത്ര സന്തുഷ്ടന്‍ അല്ലാതിരികെയാണ് വിസ കാലാവധി തീര്‍ന്നതിനെ തുടര്‍ന്ന് നാട്ടിലേക്കു മടങ്ങേണ്ടി വന്നത്. അതേ സമയം ടിസന്റെ ഭാര്യക്ക് താല്‍ക്കാലികമായി ഒരു ജോലി കണ്ടെത്താന്‍ സന്മനസുള്ള ഒരു മലയാളി തന്റെ സ്ഥാപനം വഴി തയ്യാറാവുകയും ചെയ്തിരുന്നു. ഈ സ്ഥാപനത്തില്‍ തന്നെ ജോലി അന്വേഷിച്ചെത്തിയ ടിസന്റെ പെരുമാറ്റം മൂലം ജോലി ലഭിക്കാതെ പോയതും അയാളെ നിരാശനാക്കിയിരിക്കണം. ഈ സാഹചര്യത്തില്‍ നാട്ടില്‍ എത്തിയ അയാള്‍ മറ്റുള്ളവരോട് പറഞ്ഞ അതേ കള്ളം സജിതയോടും പറയാന്‍ മടിച്ചില്ല. ഉടന്‍ യുകെയിലേക്കു മടങ്ങുകയാണ് എന്നാണ് ടിസന്‍ ഏവരോടും പറഞ്ഞിരുന്നത്. സജിതയും ഇത് വിശ്വസിച്ചു. ഇതിനു അവര്‍ക്കു പല കാരണങ്ങള്‍ ഉണ്ടായിരുന്നു.
സജിതയുടെ യുകെയില്‍ ഉള്ള സഹോദരന് ജോലി സംബന്ധിച്ച ഒരു പ്രയാസം നേരിട്ടപ്പോള്‍ ടിസന്‍ യുകെയിലെ അറിയപ്പെടുന്ന മലയാളി സംഘടന നേതാവിനെ ബന്ധപ്പെടുകയും ജോലി സംബന്ധിച്ച പ്രശ്നത്തിന് പരിഹാരം കണ്ടെത്തുകയും ചെയ്തു. ഇത് സജിതയ്ക്കു ടിസനോടുള്ള പ്രണയത്തില്‍ ആരാധന സൃഷ്ടിച്ച സംഭവമാണ്. തന്റെ കാമുകന്‍ യുകെയില്‍ പോലും വലിയ ബന്ധങ്ങള്‍ ഉള്ള ആളാണെന്നു നാട്ടിന്‍ പുറത്തുകാരിയായ ആ വീട്ടമ്മ മനക്കോട്ട കെട്ടി. ഇത് അവസരമായി ടിസന്‍ വിനിയോഗിക്കുകയും ചെയ്തു. കൂടാതെ സജിതയുടെ മൂത്ത മകള്‍ക്കു ഉള്ള ശാരീരിരിക അസ്വസ്ഥതകള്‍ മനസിലാക്കി ടിസന്‍ കൂടെക്കൂടെ രോഗവിവരം തിരിക്കി വിളിച്ചിരുന്നതും സജിതയ്ക്കു പ്രണയം കലശലാകാന്‍ കാരണമായി.

രാവിലെ ജോലിക്കു പോയി വൈകിട്ട് എത്തുന്ന ഭര്‍ത്താവ് മറന്നു പോകുന്ന കാര്യങ്ങള്‍ പോലും യുകെയില്‍ നിന്നും വിളിച്ചു ചോദിയ്ക്കാന്‍ ഒരാള്‍ ഉണ്ടായപ്പോള്‍ താനും കുട്ടികളും അയാളുടെ സ്നേഹത്തില്‍ സുരക്ഷിതര്‍ ആണെന്നും സജിത കരുതി. മക്കളിലൂടെയാണ് അയാള്‍ തന്നിലേക്ക് അടുത്തത് എന്നാണ് ഇവര്‍ പൊലീസിന് നല്‍കിയ മൊഴി. എന്നാല്‍ വശ്യമായി സംസാരിക്കുന്ന സുന്ദരമായ ശബ്ദം കേട്ടാണ് താന്‍ സജിതയില്‍ ആകൃഷ്ടനായത് എന്ന് ടിസനും പോലീസിനോട് പറഞ്ഞിട്ടുണ്ട്. ഇതോടെ രണ്ടു കൂട്ടര്‍ക്കും അടുക്കാന്‍ ആവശ്യത്തിലേറെ കാരണമായി.

എന്നാല്‍ ഇതിനായി ഒരു പാവം മനുഷ്യന്റെ ജീവന്‍ എടുത്തത് എന്തിനു? രണ്ടു പേര്‍ തമ്മില്‍ പ്രണയമായാല്‍ ഒരുമിച്ചു ജീവിക്കാമല്ലോ? ഈ ചോദ്യങ്ങള്‍ക്കു സജിത നല്‍കുന്ന ഉത്തരം പോളിന്റേത് സ്വാഭാവിക മരണം ആകുകയും പിന്നീട് ഏവരും സംഭവം മറക്കുമ്പോള്‍ തനിക്കും ടിസനും മക്കളോടൊപ്പം ഒന്നിച്ചു ജീവിക്കാനും കഴിയും എന്ന പ്ലാന്‍ ആണ് കൊലയിലേക്കു എത്തിച്ചതെന്നാണ്. മാത്രമല്ല ഒളിച്ചോടുന്നത് മൂലമുള്ള നാണക്കേട് ഒഴിവാക്കാനും അവര്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ ഇതിനൊക്കെ തടസ്സമായത് ഉറക്കഗുളികയാണ്. പോള്‍ വര്‍ഗീസിന്റെ അമ്മയ്ക്ക് ഉറക്കകുറവിനു ലഭിച്ചിരുന്ന ഗുളിക അധികമായി വാങ്ങാന്‍ സജിത ശ്രമിച്ചെങ്കിലും വെറും പത്തെണ്ണമാണ് സംഭവ ദിവസം ലഭിച്ചത്.
ബയോ കെമിസ്ട്രി ബിരുദധാരി കൂടിയായ ടിസന്‍ നിര്‍ദ്ദേശിച്ചത് 40 ഗുളികയാണ്. എന്നാല്‍ സജിത നല്‍കിയ 10 ഗുളികകള്‍ അടങ്ങിയ ഭക്ഷണം പോലും പോള്‍ വര്‍ഗീസ് അന്ന് രാത്രിയില്‍ പൂര്‍ണമായും കഴിച്ചിരുന്നി . അധിക ഡോസ് ഗുളിക കഴിച്ചാല്‍ സ്വയം മരിച്ചോളും എന്ന പ്ലാന്‍ തെറ്റുന്നത് അങ്ങനെയാണ്. തുടര്‍ന്ന് സ്ഥലത്തുണ്ടായിരുന്ന ടിസനും സജിതയും ചേര്‍ന്ന് തോര്‍ത്തും തലയിണയും ഉപയോഗിച്ച് ബലം പ്രയോഗിച്ചാണ് കൊലപ്പെടുത്തിയത്. പൂര്‍ണ മയക്കത്തില്‍ അല്ലാതിരുന്ന പോള്‍ എതിര്‍ക്കാന്‍ ശ്രമിച്ചപ്പോഴാണ് കഴുത്തില്‍ പാട് വീണത്. ഇത് ഹെല്മറ്റിന്റെ കൊളുത്തു ഉരസിയ് പാടാണെന്നു സജിത പോലീസിനെ ആദ്യം തെറ്റിദ്ധരിപ്പിക്കാന്‍ നോക്കിയെങ്കിലും പുറത്തു നിന്നുള്ള ബലപ്രയോഗമാണ് മരണകാരണമായത് എന്ന് പോസ്റ്റ്മോര്‍ട്ടം ചെയ്ത ഡോക്ടര്‍ വ്യക്തമായി പൊലീസിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

എന്നാല്‍ കൊലയ്ക്കു ശേഷം സ്വന്തം പറമ്പിലെ കൈതച്ചക്കയും രണ്ടു നാള്‍ കഴിഞ്ഞെത്തുന്ന ക്രിസ്മസിനായി ആശംസ കാര്‍ഡും നല്‍കി കാമുകനെ യാത്രയാക്കിയ സജിതയ്ക്കു തെല്ലും പശ്ചാത്താപം കൊലയ്ക്കു ശേഷവും തോന്നിയിരുന്നില്ലെന്നു പോലീസ് കണ്ടെത്തി. കൊല നടന്ന ഡിസംബര്‍ 21 നു നേരത്തെ വീട്ടില്‍ എത്തി ഒളിച്ചിരുന്ന ടിസന്‍ സജിതയുമായി കിടപ്പറ പങ്കിട്ട ശേഷമാണു അതേ മുറിയില്‍ വച്ച് പോളിന്റെ ജീവിതം അസാനിപ്പിച്ചത്. കാമുകനെ തൃപ്തിപ്പെടുത്താന്‍ പെണ്മക്കളെ രാത്രി എട്ടുമണിയോടെ ഉറക്കാന്‍ പ്രേരിപ്പിച്ചാണ് സജിത ഭര്‍ത്താവിന് മരണം വിധിക്കാന്‍ കാമുകനും ഒത്തു കാത്തിരുന്നതും.

ടിസന്‍ യുകെയില്‍ നിന്നും നാട്ടില്‍ എത്തിയ ശേഷം വെറും അഞ്ചു തവണ മാത്രമാണ് ഇവര്‍ നേരില്‍ കണ്ടത്. ഈ കണ്ടുമുട്ടല്‍ പലപ്പോഴും കൊച്ചിയിലും മറൈന്‍ ഡ്രൈവിലും ആയിരുന്നു. പകല്‍ വീട്ടില്‍ എത്തുമ്പോള്‍ അമ്മയ്ക്ക് ഉറക്ക ഗുളിക നല്‍കി ആരുടേയും കണ്ണില്‍ പെടാതിരിക്കാന്‍ ഉള്ള സാഹചര്യവും സജിത സൃഷ്ടിച്ചു. വീടിനു പരിസരത്തു മറ്റു വീടുകള്‍ ഇല്ലാതിരുന്നതും അനുകൂല ഘടകമായി. ആരെങ്കിലും കണ്ടാല്‍ തന്നെ പൈനാപ്പിള്‍ കൃഷി നോക്കാന്‍ എത്തുന്ന കാര്‍ഷിക വകുപ്പ് ഉദ്യോഗസ്ഥന്‍ ആണെന്ന് പറയാന്‍ ഉള്ള കഥയും ഇരുവരും മെനഞ്ഞിരുന്നു.
ഇത്തരത്തില്‍ വലിയ തരത്തില്‍ പല പ്ലാനുകള്‍ തയ്യാറാക്കിയാണ് സജിതയും ടിസനും തങ്ങളുടെ ബന്ധം ഉറപ്പിച്ചെടുത്തത്. എന്നാല്‍ എവിടെയും വിധിയുടെ പ്ലാന്‍ ആണ് അന്തിമമായി നടപ്പാക്കപ്പെടുക എന്നതാണ് ഈ കേസ് സമൂഹത്തിനു നല്‍കുന്ന സന്ദേശം. എന്നിട്ടും വിധിക്കു എവിടെയോ തെറ്റിയോ എന്ന് ഓര്‍മ്മിപ്പിക്കും വിധമാണ് ടിസന്‍ പുറത്തെത്തിയിരിക്കുന്നത്. അതോ അത് വിധിയുടെ മറ്റൊരു ആവശ്യമാണോ, കാലം ഉത്തരം നല്‍കും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category