1 GBP = 87.90 INR                       

BREAKING NEWS

അച്ഛന്‍ മരിച്ചതിന്റെ കൃത്യം 25-ാം വാര്‍ഷിക ദിനത്തില്‍ ചാക്കോച്ചനും യാത്രയായി; ദീപയുടെ കണ്ണുനീര്‍ കണ്ട് ഒരു ദിവസം കൊണ്ട് ആവശ്യമുള്ളതിന്റെ പകുതിയോളം നല്‍കി യുകെ മലയാളികള്‍; കൈകോര്‍ക്കാം ഒരിക്കല്‍ കൂടി

Britishmalayali
kz´wteJI³

25 വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരു ഫെബ്രുവരി ഏഴിനാണ് തൃശ്ശൂര്‍ ജില്ലയിലെ ചാലക്കുടിയ്ക്കടുത്ത് മേലൂര്‍ വടക്കന്‍ വീട്ടില്‍ ഐപ്പുണ്ണി എന്ന ചാക്കോച്ചന്റെ പിതാവ് നിര്യാതനായത്. കാല്‍ നൂറ്റാണ്ടിനിപ്പുറം കൃത്യം പിതാവിന്റെ ചരമ വാര്‍ഷിക ദിനത്തില്‍ ആണ് ചാക്കോച്ചനും മരണത്തിനു കീഴടങ്ങിയത്. പിതാവിന്റെ ഇരുപത്തഞ്ചാം മരണവാര്‍ഷിക ദിവസമെന്നുള്ള കാര്യവും പിതാവിന്റെ ഓര്‍മ്മകളും മരണ ദിവസം രാവിലെ ചാക്കോച്ചന്‍ പങ്കുവച്ചതായി ചാക്കോച്ചന്റെ അമ്മ ഓര്‍ക്കുന്നു. അന്നു രാവിലെ മുതല്‍ തന്നെ അസ്വസ്ഥത അനുഭവപ്പെട്ടുവെങ്കിലും മരണത്തില്‍ കലാശിക്കുമെന്ന് കരുതിയിരുന്നില്ല.


ഒറ്റ ദിവസം കൊണ്ട് നിങ്ങള്‍ നല്‍കിയത് ആവശ്യമുള്ളതിന്റെ പകുതിയോളം
ദുരിതങ്ങളും കഷ്ടപ്പാടുകളും മുടങ്ങാതെ എത്തിയ  ചാക്കോച്ചന്റെ കുടുംബത്തിനായി ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ വായനക്കാരില്‍ നിന്നും ഇന്നലെ ഒറ്റ ദിവസം കൊണ്ട് സമാഹരിച്ചത് 3644 പൗണ്ടാണ്. വിര്‍ജിന്‍ മണി അക്കൗണ്ട് വഴി ഗിഫ്റ്റ് എയ്ഡ് അടക്കം 3444 പൗണ്ടാണ് ലഭിച്ചത്. 78 പേരാണ് വിര്‍ജിന്‍ മണി വഴി സഹായം നല്‍കിയത്. ബാങ്ക് അക്കൗണ്ടിലേക്ക് 8 പേര്‍ ചേര്‍ന്ന് 200 പൗണ്ടുമാണ് നല്‍കിയിരിക്കുന്നത്. ഇങ്ങനെയാണ് 3644 പൗണ്ട് സമാഹരിച്ചത്. ചാക്കോച്ചന്‍ മൃതദേഹം നാട്ടില്‍ സംസ്‌കരിക്കുവാനാണ് തീരുമാനിച്ചിരിക്കുന്നത്. അതായിരുന്നു ചാക്കോച്ചന്റെയും ആഗ്രഹം. അതിനാല്‍ തന്നെ, ചാക്കോച്ചന്റെ ഭാര്യയ്ക്കും രണ്ടു പെണ്‍കുഞ്ഞുങ്ങള്‍ക്കും മാതാപിതാക്കള്‍ക്കും നാട്ടിലേക്ക് പോകുവാനായുള്ള 7000 പൗണ്ടിനാണ് ഈ ധനസഹായ രൂപീകരണം നടക്കുന്നത്.
 
ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് ഹള്ളിനു സമീപത്തെ ബ്രിട്ലിങ്ടണില്‍ താമസിച്ചു വരികയായിരുന്ന ചാക്കോച്ചന്‍ മരണത്തിനു കീഴടങ്ങുന്നത്. കഴിഞ്ഞ മൂന്നു വര്‍ഷമായി ശരീരത്തിലെ ഞരമ്പുകളെ ബാധിക്കുന്ന മോട്ടോര്‍ ന്യൂറോണ്‍ എന്ന രോഗത്തിന് ചികിത്സയിലായിരുന്നു ചാക്കോച്ചന്‍. 47 വയസ് മാത്രമായിരുന്നു പ്രായം. പിതാവിന്റെ 25-ാം ചരമ വാര്‍ഷിക ദിനമായ വ്യാഴാഴ്ച രാവിലെ അമ്മയുമായി പിതാവിന്റെ ഓര്‍മ്മകള്‍ പങ്കുവച്ചിരുന്നു. പിന്നീടാണ് അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചു തുടങ്ങിയത്. അബോധാവസ്ഥയിലായ ചാക്കോച്ചനെ ആംബുലന്‍സ് ടീം സി.പി.ആര്‍ (കൃത്രിമ ശ്വാസം) നല്‍കി ജീവിതത്തിലേയ്ക്ക് തിരിച്ചു കൊണ്ടുവരുവാന്‍ ശ്രമിച്ചുവെങ്കിലും ആ ശ്രമം വിജയിച്ചില്ല. മരണ സമയത്ത് ഭാര്യയും കുഞ്ഞുങ്ങളും തന്റെ അമ്മയും ഭാര്യയുടെ മാതാപിതാക്കളും സമീപത്തു തന്നെയുണ്ടായിരുന്നു. 

മരണത്തിന് രണ്ടു ദിവസം മുമ്പ് ചൊവ്വാഴ്ച ഈ കുടുംബത്തിന് തുടക്കം മുതല്‍ തന്നെ താങ്ങും തണലുമായി നില്‍ക്കുന്ന ഫാ. ആന്റണി ഇവരുടെ വീട്ടിലെത്തി പ്രത്യേകം പ്രാര്‍ത്ഥനകള്‍ നടത്തുകയും ചെയ്തിരുന്നു. മുന്‍പ് കൃത്യമായി പള്ളിയില്‍ പോവുകയും പ്രാര്‍ത്ഥിക്കുകയും ചെയ്തിരുന്ന ചാക്കോച്ചന് ഈ പ്രാര്‍ത്ഥന വളരെയേറെ ആശ്വാസം നല്‍കിയിരുന്നു. ഈ വരുന്ന ബുധനാഴ്ചയാണ് പൊതുദര്‍ശനവും പ്രാര്‍ത്ഥനാ ചടങ്ങുകളും നടക്കുക. ബുധനാഴ്ച വൈകിട്ട് 4.30 മുതലാണ് ബ്രിട്ലിങ്ടണ്‍ ഔര്‍ ലേഡി ആന്‍ഡ് സെന്റ് പീറ്റേഴ്സ് പള്ളിയില്‍ പൊതുദര്‍ശനം ഉണ്ടാകുക. അഞ്ചുമണിക്ക് സംസ്‌കാരത്തോടനുബന്ധിച്ചുള്ള കുര്‍ബ്ബാനയും ഉണ്ടാകും. ഈ മാസം 18ന് നാട്ടിലെ ഇടവക പള്ളിയില്‍ സംസ്‌കാര ചടങ്ങുകള്‍ നടത്തുവാനുമാനാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്.

പക്ഷേ, നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഫ്യുണറല്‍ ഡയറക്റ്ററേഴ്‌സില്‍ നിന്നും മൃതദേഹം കൈപ്പറ്റുന്നതനുസരിച്ച് ഇതില്‍ മാറ്റം വരാന്‍ സാധ്യതയുണ്ട്. പരേതന്റെ മൃതദേഹം നാട്ടില്‍ എത്തിക്കുന്നതിനും ദീപയ്ക്കും കുഞ്ഞുങ്ങള്‍ക്കും മാതാപിതാക്കള്‍ക്കും നാട്ടിലേയ്ക്ക് യാത്ര ചെയ്യുന്നതിനും ഏകദേശം 7000 പൗണ്ട് ചിലവാകുമെന്ന് പ്രതീക്ഷിക്കുന്നു. യുകെയിലെ മാറിയ വിസാ നിയമങ്ങളും എന്‍എംസിയുടെ നൂലാമാലകളും നിമിത്തം ഏകദേശം ഒമ്പതു വര്‍ഷമായി യുകെയിലേക്ക് കുടിയേറിയ ദീപയ്ക്ക് രജിസ്റ്റേര്‍ഡ് നേഴ്സായി ജോലി ചെയ്യുവാന്‍ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ ഒരു വര്‍ഷമായി ചാക്കോച്ചന്റെ രോഗം മൂര്‍ച്ഛിച്ച് കിടപ്പിലായതിനാല്‍ 24 മണിക്കൂറും പരിചരണവും കുഞ്ഞു കുട്ടികളെ നോക്കേണ്ടതും ആവശ്യമായി വന്നതിനാല്‍ ദീപയ്ക്ക് ജോലി ചെയ്യുവാനും സാധിച്ചിരുന്നില്ല.

ബ്രിട്‌ലിങ്ടനിലെ ഒരു നഴ്സിംഗ് ഹോമില്‍ ജോലി ചെയ്തിരുന്നുവെങ്കിലും വിസാ കാലാവധി തീര്‍ന്നതു കൊണ്ട് അവിടെ തുടരാന്‍ സാധിച്ചിരുന്നില്ല. റിക്രൂട്ട് ഏജന്റ് മാരുടെ ചതിയില്‍ പെട്ട് യുകെയിലെ ജോലി മാറ്റത്തിനും മറ്റുമായി വലിയൊരു തുക ഈ കാലയളവിനുള്ളില്‍ ചിലവാക്കേണ്ടതായും വന്നു. ചാക്കോച്ചന്റെ അസുഖവും കുടുംബത്തിന്റെ ദയനീയാവസ്ഥയും പരിഗണിച്ച് ഹോം ഓഫീസ് ഇക്കഴിഞ്ഞയിടെയാണ് ഇവരുടെ വിസ ഡിസംബര്‍ 2020 വരെ പുതുക്കി നല്‍കിയത്. ചാക്കോച്ചന്റെ അസുഖവും വിസാ- ജോലിപ്രശ്നങ്ങള്‍ കൊണ്ടും കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഈ കുടുംബം വളരെ വിഷമഘട്ടങ്ങളില്‍ കൂടി കടന്നു പോകുകയായിരുന്നു.

ഗിഫ്റ്റ് എയ്ഡ് ടിക്ക് ചെയ്യാന്‍ മറക്കല്ലേ...
അതിനാല്‍ തന്നെ, ചാക്കോച്ചന്റെ കുടുംബത്തെ സഹായിക്കേണ്ടത് നമ്മുടെയെല്ലാം ഉത്തരവാദിത്വമാണ്. ചാക്കോച്ചന്റെ കുടുംബത്തിനായി സഹായം നല്‍കുവാന്‍ സാധിക്കുന്നവരെല്ലാം വിര്‍ജിന്‍ മണി അക്കൗണ്ട് വഴി സഹായം നല്‍കണമെന്നാണ് ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നത്. അങ്ങനെയാകുമ്പോള്‍ നല്‍കുന്ന ഓരോ പൗണ്ടിനും 25 ശതമാനം ഗിഫ്റ്റ് എയ്ഡ് തുക കൂടി ചേര്‍ത്ത് ഒരു പൗണ്ട്, ഒന്നേകാല്‍ പൗണ്ടായി നല്‍കുവാന്‍ സാധിക്കും. പണം ഇടുമ്പോള്‍ ഗിഫ്റ്റ് എയ്ഡിന് സമ്മതിച്ചു എന്ന ടിക്ക് ബോക്സില്‍ ടിക്ക് ചെയ്യാന്‍ മറക്കരുത്.
 
വിര്‍ജിന്‍ മണി നല്‍കാന്‍ സാധ്യമല്ലാതെ മറ്റേതെങ്കിലും കാരണം ഉണ്ടെങ്കില്‍ ചാരിറ്റി ഫൗണ്ടേഷന്റെ അക്കൗണ്ടിലേയ്ക്ക് ഇടുക. നിങ്ങളുടെ ഓരോ പൗണ്ടിനും കണക്കുണ്ടാവുകയും അതിന് അത് പരസ്യമാക്കുകയും ചെയ്യുന്നതാണ്. ഒരു പൗണ്ടിന്റെ കാര്യത്തില്‍ പോലും സുതാര്യത കൈവിടുകയില്ല എന്നു മറക്കരുത്. നൂറു ശതമാനം വിശ്വാസത്തോടെ നിങ്ങള്‍ക്ക് ഫണ്ട് നല്‍കാം. ഓരോ പണത്തിന്റെയും ബാങ്ക് സ്റ്റേറ്റ്‌മെന്റുകള്‍ അടക്കം കണക്കുകള്‍ അപ്പോള്‍ പ്രസിദ്ധീകരിക്കുന്നതാണ്. ചാരിറ്റി ഫൗണ്ടേഷന്റെ വെബ്‌സൈറ്റിലും അതു പരിശോധിച്ചു ഉറപ്പു വരുത്താം.
ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ചുവടെ:
Name: British Malayali Chartiy Foundation
Account number: 72314320
Sort Code: 40 47 08
Reference: Chackochan Appeal
IBAN Number: GB70MIDL40470872314320
ഇന്നലെ ബാങ്ക് അക്കൗണ്ടിലേക്ക് ലഭിച്ച തുകയുടെ സ്‌റ്റേറ്റ്‌മെന്റ് ചുവടെ:
 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category