1 GBP = 92.50 INR                       

BREAKING NEWS

യുകെയില്‍ സ്പൗസ് വിസയിലെത്തിയ 63കാരി ശ്രീലങ്കയിലേക്കുളള നാട് കടത്തല്‍ ഭീഷണിയില്‍; റെഫ്യൂജീ സ്റ്റാറ്റസിലുള്ള ഭര്‍ത്താവിനെയും മക്കളെയും കൊച്ചുമക്കളെയും വിട്ട് പോകേണ്ടി വരുമെന്ന ആധിയില്‍ സുസിത; വയോധികയെ നാടു കടത്തുന്നത് ഭര്‍ത്താവ് റിട്ടയര്‍ ആയി വരുമാനം കുറഞ്ഞുവെന്ന പേരില്‍

Britishmalayali
kz´wteJI³

2014ല്‍ ശ്രീലങ്കയില്‍ നിന്നും സ്പൗസ് വിസയില്‍ യുകെയിലെത്തിയ 63 കാരിയായ സുസിത ബാലസുബ്രഹ്മണ്യത്തോട് ഉടന്‍ യുകെ വിട്ടു പോകാന്‍ ഹോം ഓഫീസിന്റെ ഉത്തരവ്. അടുത്തിടെ റിട്ടയര്‍ ചെയ്ത ഇവരുടെ 71 കാരനായ ഭര്‍ത്താവായ ഷണ്‍മുഖത്തിന് ഏറ്റവും ചുരുങ്ങിയ നിര്‍ബന്ധിത വരുമാനമില്ലെന്ന കാരണം പറഞ്ഞാണ് ഈ വയോധികയോട് യുകെയിലുള്ള തന്റെ മക്കളെയും കൊച്ചുമക്കളെയും വിട്ടു പോകാന്‍ കല്‍പിച്ചിരിക്കുന്നത്.

ഇവരുടെ ഭര്‍ത്താവായ ഷണ്‍മുഖത്തിന് ഹോം ഓഫീസ് 1994ല്‍ റെഫ്യൂജീ സ്റ്റാറ്റസ് അനുവദിച്ചതിനാല്‍ ഇവിടെ തുടരാന്‍ യാതൊരു പ്രശ്നവുമില്ല. തമിഴ് പുലികളുടെ ഭീഷണിയില്‍ നിന്നും ജീവന്‍ രക്ഷിക്കാന്‍ വേണ്ടി ശ്രീലങ്കയില്‍ നിന്നും യുകെയിലേക്ക് പലായനം ചെയ്തതിനാലാണ് അദ്ദേഹത്തിന് അഭയാര്‍ത്ഥി പദവി അനുവദിച്ചിരിക്കുന്നത്. ഇദ്ദേഹത്തെ പിന്തുടര്‍ന്ന് നാലു മക്കളും യുകെയിലേക്ക് എത്തിയതിനാല്‍ അവര്‍ക്കും റെഫ്യൂജീ സ്റ്റാറ്റസുള്ളതിനാല്‍ നാടു കടത്തല്‍ ഭീഷണിയില്ലാതെ ഇവിടെ തുടരാം. എന്നാല്‍ സ്പൗസ് വിസയിലെത്തിയ സുസിതയുടെ കാര്യം മാത്രം പരുങ്ങലിലായിരിക്കുകയാണ് ഇപ്പോള്‍.

പ്രായമായ ഈ ദമ്പതികള്‍ തങ്ങളുടെ 35കാരനായ മകനും കുടുംബത്തിനും ഒപ്പമാണ് യുകെയില്‍ കഴിയുന്നത്. തന്റെ ഭര്‍ത്താവിനെയും മക്കളെയും കൊച്ചു മക്കളെയും പരിപാലിച്ച് സ്വസ്ഥമായി വാര്‍ധക്യ കാലം ചെലവഴിക്കുന്നതിനിടയിലാണ് സുസിതയോട് രാജ്യം വിട്ട് പോകാന്‍ ഹോം ഓഫീസ് മനുഷ്യത്വരഹിതമായി ഉത്തരവിട്ടിരിക്കുന്നത്. 2016ല്‍ തന്റെ വിസ പുതുക്കാനായി സുസിത ഹോം ഓഫീസിന് അപേക്ഷ നല്‍കിയപ്പോഴാണ് പ്രശ്നം ആരംഭിക്കുന്നത്.

മുമ്പ് ഫുഡ് ഫാക്ടറി മാനേജരായി ജോലി ചെയ്തിരുന്ന ഇവരുടെ ഭര്‍ത്താവ് ഷണ്‍മുഖം റിട്ടയറായിരിക്കുന്നതിനാല്‍ ഇവിടെ തുടരുന്നതിന് വേണ്ടത്ര വരുമാനമില്ലെന്നും അതിനാല്‍ സുസിതയുടെ വിസ പുതുക്കി നല്‍കാനാവില്ലെന്നും അക്കാരണത്താല്‍ വൈകാതെ രാജ്യം വിട്ട് പോകണമെന്നുമായിരുന്നു ഹോ ഓഫീസ് ഉത്തരവിട്ടത്. തനിക്ക് പല ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും അതിനാല്‍ ശ്രീലങ്കയിലേക്ക് തിരിച്ച് പോകാന്‍ സാധിക്കില്ലെന്നുമാണ് സുസിത മാധ്യമങ്ങളോട് പ്രതികരിച്ചിരിക്കുന്നത്.

തന്റെ കുടുംബാംഗങ്ങളെല്ലാം യുകെയിലാണെന്നും ശ്രീലങ്കയില്‍ ഇപ്പോള്‍ ഉറ്റവരായി ആരുമില്ലെന്നും ഈ വയോധിക പരിതപിക്കുന്നു. അതിനാല്‍ ഈ അവസ്ഥയില്‍ അവിടെ ചെന്നാല്‍ തന്നെ പരിചരിക്കാനാരുമില്ലെന്നും ഇവര്‍ ആശങ്കപ്പെടുന്നു. എന്നാല്‍ തന്നെ ഹോം ഓഫീസ് ബലം പ്രയോഗിച്ച് നാട് കടത്തുമോയെന്ന കാര്യത്തില്‍ സുസിതയ്ക്ക് കടുത്ത ഉത്കണ്ഠയാണുള്ളത്. എന്നാല്‍ ഈ ദമ്പതികള്‍ക്ക് കാര്യമായ പ്രശ്നങ്ങളൊന്നുമില്ലെന്നും ഇവര്‍ക്ക് യുകെ വിട്ട് പോയാലും ശ്രീലങ്കയില്‍ ഒരുമിച്ച് ജീവിക്കാന്‍ സാധിക്കുമെന്നുമാണ് ഹോം ഓഫീസ് ഈ നീക്കത്തെ ന്യായീകരിക്കുന്നത്.

തന്റെ അമ്മയെ ശ്രീലങ്കയിലേക്ക് മടക്കി അയച്ചാല്‍ ആരും അവിടെ നോക്കാനില്ലെന്നും ഒറ്റയ്ക്ക് ജീവിക്കേണ്ടി വരുമെന്നുമാണ് ഇവരുടെ മകനായ മോഹനതാസ് പ്രതികരിച്ചിരിക്കുന്നത്.  താന്‍ ഇവിടെയാണ് സെറ്റില്‍ ചെയ്തിരിക്കുന്നതെന്നും തനിക്ക് ശ്രീലങ്കയില്‍ പോയി അമ്മയെ നോക്കാനാവില്ലെന്നും അദ്ദേഹം പരിതപിക്കുന്നു. ഇവിടുത്തെ മനുഷ്യത്വമില്ലാത്ത ഇമിഗ്രേഷന്‍ സിസ്റ്റത്തിന്റെ ഇരയായി മാറിയിരിക്കുകയാണ് സുസിതയെന്നാണ് ഈ കുടുംബത്തിന്റെ സോളിസിറ്ററായ  നാഗ കാന്‍ഡിയാഹ് ആരോപിക്കുന്നത്.

ഇവരുടെ കാര്യത്തില്‍ ഇവര്‍ ഒരിക്കലും സര്‍ക്കാരിന് ബാധ്യതയല്ലെന്നും ഈ കുടുംബത്തിന് സുസിതക്ക് കൂടി ജീവിക്കാന്‍ സാഹചര്യമൊരുക്കാനുള്ള കെല്‍പുണ്ടെന്നും അതിനാല്‍ ഇവിടം വിട്ട് പോകാന്‍ ഉത്തരവിടരുതെന്നും അദ്ദേഹം വാദിക്കുന്നു. വ്യക്തിഗത കേസുകളില്‍ പ്രതികരിക്കാറില്ലെന്നാണ് ഹോം ഓഫീസ് വക്താവ് പറയുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category