1 GBP = 92.50 INR                       

BREAKING NEWS

ഹരിയേട്ടന്‍ റിട്ടയര്‍ ചെയ്തതിന്റെ വേദന ഇനി മറക്കാം; ഗള്‍ഫില്‍ മലയാളികളുടെ ബ്രാന്റ് അംബാസിഡറായിരുന്ന അനില്‍ ഇനി മുതല്‍ ലണ്ടനില്‍ എംബസിയില്‍

Britishmalayali
kz´wteJI³

സീനിയര്‍ അഡ്മിനിസ്‌ട്രേറ്ററായി ടി ഹരിദാസ് റിട്ടയര്‍ ചെയ്തപ്പോള്‍ ആശങ്കപ്പെടാത്ത മലയാളികള്‍ ഇല്ല. കാരണം, മലയാളിയുടെ യുകെയിലെ ബ്രാന്റ് അംബാസിഡറായിരുന്നു ഹരിദാസ്. എന്നാല്‍ ആ വിഷമം തീര്‍ക്കാന്‍ മറ്റൊരാള്‍ എത്തുകയാണ്. അതും കൗണ്‍സിലറുടെ പദവിയില്‍. ഗള്‍ഫില്‍ വിവിധ രാജ്യങ്ങളില്‍ കേരളത്തിന്റെ ബ്രാന്റ് അംബാസിഡറായി സേവനം അനുഷ്ഠിച്ച അനില്‍ നോട്ടിയാല്‍ ആണ് ലണ്ടനില്‍ പാസ്‌പോര്‍ട്ടിന്റെയും വിസയുടെയും ഒസിഐയുടെയും ഒക്കെ ചുമതലയുള്ള കൗണ്‍സിലറായി എത്തിയിരിക്കുന്നത്.

ലണ്ടന്‍ ഹൈക്കമ്മീഷനിലെ വെല്‍ഫെയര്‍ കോണ്‍സുലാര്‍ ആയാണ് അനില്‍ നോട്ടിയാലിനെ നിയമിച്ചിരിക്കുന്നത്. അനില്‍ നോട്ടിയാലിന്റെ നിയമനത്തോടെ, പാസ്പോര്‍ട്ട്, വിസാ, മറ്റ് അടിയന്തിര ആവശ്യങ്ങള്‍ എന്നിവയ്ക്കെല്ലാം മലയാളികള്‍ക്ക് ധൈര്യപൂര്‍വ്വം ബന്ധപ്പെടാം. അനില്‍ നോട്ടിയാല്‍ ഉത്തരാഖണ്ഡു കാരനാണ്. എന്നിട്ടും അദ്ദേഹം കേരളത്തിനെ ഏറെ സ്നേഹിക്കുന്ന വ്യക്തിയാണ്.

2015 ലെ സ്വാതന്ത്ര്യ ദിനത്തില്‍ റിയാദില്‍ എത്തിയ ഇദ്ദേഹം മൂന്നു വര്‍ഷത്തിന് ശേഷമാണ് ഈ സേവനം അവസാനിപ്പിച്ച് ലണ്ടനിലേക്ക് എത്തിയിക്കുന്നത്. നേരത്തെ 2004 മുതല്‍ 2007 വരെ റിയാദ് എംബസിയില്‍ ജോലി ചെയ്ത ശേഷം ഖത്തറില്‍ ഇന്ത്യന്‍ എംബസിയില്‍ ജോലി ചെയ്ത ശേഷം വീണ്ടും സൗദിയില്‍ എത്തുകയായിരുന്നു. 1987ല്‍ ബംഗ്ലാദേശ് നയതന്ത്ര കാര്യാലയത്തിലാണ് അദ്ദേഹം ഔദ്യോഗിക ജോലി ആരംഭിച്ചത്.  

വിദേശ സര്‍വീസുകളില്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥര്‍ ഇന്ത്യയിലെ ഏതെങ്കിലും സംസ്ഥാനങ്ങളുടെ ബ്രാന്‍ഡ് അംബാസഡറാകണമെന്ന വ്യവസ്ഥ പ്രകാരമാണ്  അനില്‍ നോട്ടിയാല്‍ കേരളത്തിന്റെ ബ്രാന്‍ഡ് അംബാസിഡറാകുന്നത്. സാധാരണ ഗതിയില്‍ എല്ലാ ഉദ്യോഗസ്ഥരും അവരവരുടെ സംസ്ഥാനങ്ങളെ തെരഞ്ഞെടുക്കുമ്പോള്‍ ഉത്തരാഖണ്ഡ് തലസ്ഥാനമായ നൈനിത്താള്‍ സ്വദേശിയായ ഇദ്ദേഹം കേരളത്തിന്റെ ബ്രാന്‍ഡ് അംബാസഡറാകാനാണ് താത്പര്യപ്പെട്ടത്. കഴിഞ്ഞ സെപ്റ്റംബറില്‍ കേരളത്തിലെത്തിയ അദ്ദേഹം ഗവര്‍ണറെയും മന്ത്രിമാരെയും സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. ആദ്യമാണ് അന്നദ്ദേഹം കേരളം സന്ദര്‍ശിക്കുന്നത്.

ലണ്ടനിലായാലും ലോകത്തിന്റെ ഏതു ഭാഗത്തായാലും മരണം വരെ കേരളത്തിന്റെ അംബാസഡര്‍ തന്നെയായിരിക്കുമെന്നാണ് അനില്‍ നോട്ടിയാല്‍ വ്യക്തമാക്കുന്നത്. മലയാളികളുമായി അത്രമാത്രം സുഹൃദ്ബന്ധമാണ് തനിക്കുള്ളത്. തന്റെ സര്‍വീസ് കാലത്ത് ഖത്തറിലും സൗദി അറേബ്യയിലുമായി 15 വര്‍ഷത്തോളം താന്‍ മലയാളികളുമായി അടുത്തിടപെട്ടു വരികയാണെന്നും അദ്ദേഹം പറഞ്ഞു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category