1 GBP = 92.50 INR                       

BREAKING NEWS

ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും മുല്ലപ്പള്ളിയും ആന്റണിയുമൊക്കെ ഇക്കുറി സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ നിഷ്പ്രഭര്‍; എല്ലാം തീരുമാനിക്കുക വേണുഗോപാല്‍ മാത്രം; രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലേയും ചുമതലയുള്ളപ്പോഴും കേരളത്തെ കാല്‍ക്കീഴില്‍ ഒതുക്കാന്‍ വേണുഗോപാലിന് പ്രത്യേക പദ്ധതികള്‍; കെപിസിസി സമര്‍പ്പിച്ച ലിസ്റ്റില്‍ സമ്പൂര്‍ണ്ണ അഴിച്ചു പണി നടത്താന്‍ രാഹുല്‍ ഏല്‍പ്പിച്ചിരിക്കുന്നതും വേണുവിനെ തന്നെ; ഗ്രൂപ്പ് ബന്ധങ്ങളുടെ പേരില്‍ സീറ്റ് ഉറപ്പിച്ചു നടന്നവരെല്ലാം അങ്കലാപ്പില്‍

Britishmalayali
kz´wteJI³

 

ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ സംഘടനാ ജനറല്‍ സെക്രട്ടറിയാകുന്ന ആദ്യ മലയാളിയാണ് കെ സി വേണുഗോപാല്‍. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ അതിവിശ്വസ്തനായ വേണുഗോപാല്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനിടയില്ല. ഡല്‍ഹിയില്‍ ഇരുന്നു രാജ്യത്തെ മുഴുവന്‍ സീറ്റുകളിലേക്കും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് ചുക്കാന്‍ പിടിക്കുകയാണ് വേണുഗോപാലിന്റെ ഉത്തരവാദിത്തം. ഈ തിരക്കിന് ഇടയിലും കേരളത്തെ പ്രത്യേകം ശ്രദ്ധിക്കാനാണ് വേണുഗോപാലിന്റെ തീരുമാനം. കേരളത്തില്‍ കോണ്‍ഗ്രസ് മത്സരിക്കുന്ന 16 സീറ്റിലും സ്ഥാനാര്‍ത്ഥികളെ കെസി നിശ്ചയിക്കും.

ഇന്ദിരാഗാന്ധിയുടെ വിശ്വസ്തനായിരുന്നു കെ കരുണാകരന്‍. അതുകൊണ്ട് എണ്‍പതുകളില്‍ എല്ലാം നിശ്ചയിച്ചത് കരുണാകരനായിരുന്നു. കേരളം വിട്ടു രാഷ്ട്രീയ തട്ടകം ഡല്‍ഹിയിലേക്ക് എകെ ആന്റണി മാറ്റിയതോടെ കേരളത്തിലെ കോണ്‍ഗ്രസിലെ അവസാന വാക്കായി ആന്റണി മാറി. സോണിയാ ഗാന്ധിയുമായുള്ള അടുപ്പം എല്ലാം ആന്റണി നിശ്ചയിക്കുന്ന അവസ്ഥയിലായി. അപ്പോഴും ഗ്രൂപ്പ് നേതാക്കളുടെ വാക്കുകള്‍ കേട്ടു. എയ്ക്കും ഐയ്ക്കും എല്ലാം വീതിച്ച് നല്‍കി. ഇതിനാണ് മാറ്റമുണ്ടാകുന്നത്. ഇനി എയും ഐയും ഒന്നുമില്ല. കെസിയെ അംഗീകരിക്കുന്നവര്‍ക്ക് സീറ്റ് എന്ന തരത്തിലേക്ക് കാര്യങ്ങള്‍ മാറുകയാണ്. കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും ചേര്‍ന്ന് തയ്യാറാക്കിയ സ്ഥാനാര്‍ത്ഥി ലിസ്റ്റ് പോലും കെ സി വെട്ടുന്ന അവസ്ഥയിലാണ്. ഈ പട്ടികയില്‍ സിറ്റിങ് എംപിമാരൊഴിച്ച് ആര്‍ക്കും സീറ്റ് കിട്ടാനിടയില്ല.

സിറ്റിങ് എംഎല്‍എമാര്‍ക്ക് സീറ്റ് കൊടുക്കില്ല. ഇതിലൂടെ ഉമ്മന്‍ ചാണ്ടിയേയും അടൂര്‍ പ്രകാശിനേയും വെട്ടാനാണ് നീക്കം. ഇടുക്കിയില്‍ ഉമ്മന്‍ ചാണ്ടിയെ മത്സരിപ്പിക്കാന്‍ കരുക്കള്‍ നീക്കുന്നത് ഐ ഗ്രൂപ്പാണ്. ചെന്നിത്തലയെ കേരളത്തിലെ ഏക കോണ്‍ഗ്രസ് മുഖമായി ഉയര്‍ത്തിക്കാട്ടാനായിരുന്നു നീക്കം. ഇത് മനസ്സിലാക്കിയാണ് ഉമ്മന്‍ ചാണ്ടി കേരളത്തില്‍ എംഎല്‍എയായി പ്രവര്‍ത്തിക്കട്ടേ എന്ന തീരുമാനം കെസി എടുക്കുന്നത്. ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും തമ്മിലെ തര്‍ക്കം കൃത്യസമയത്ത് പ്രയോജനപ്പെടുത്തി സംസ്ഥാന രാഷ്ട്രീയത്തില്‍ പറന്നിറങ്ങുകയാണ് കെസിയുടെ ലക്ഷ്യം. രാഹുല്‍ ഗാന്ധിയുടെ പിന്തുണ ഇതിന് തുണയ്ക്കുമെന്നാണ് കണക്ക് കൂട്ടല്‍. ഇതിന് വേണ്ടി കൂടിയാണ് സംസ്ഥാന രാഷ്ട്രീയത്തെ തന്നിലേക്ക് അടുപ്പിക്കുന്ന തരത്തില്‍ ലോക്സഭാ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ ഇടപെടുന്നത്.

കാസര്‍കോഡ് എപി അബ്ദുള്ളക്കുട്ടി, വയനാട്ടില്‍ ഷാനിമോള്‍ ഉസ്മാന്‍, വടകരയില്‍ അഭിജിത്ത്, ആലപ്പുഴയില്‍ വിഷ്ണുനാഥ്, തൃശൂരില്‍ പ്രതാപന്‍, ചാലക്കുടിയില്‍ ബെന്നി ബഹന്നാന്‍, ഇടുക്കിയില്‍ മാത്യു കുഴല്‍നാടന്‍, പാലക്കാട് വികെ ശ്രീകണ്ഠന്‍, ആറ്റിങ്ങലില്‍ അടൂര്‍ പ്രകാശ് എന്നിവരെ ഉള്‍പ്പെടുത്തിയാണ് കെപിസിസി ലിസ്റ്റ് തയ്യാറാക്കിയത്. എന്നാല്‍ ഇതില്‍ പലര്‍ക്കും വിജയസാധ്യതയില്ലെന്നാണ് കെസിയുടെ വിലയിരുത്തല്‍. വടകരയിലും ആറ്റിങ്ങലിലും ചാലക്കുടിയിലും ഇടുക്കിയിലും എല്ലാം പുതിയ പേരുകാരേയും കെസി പരിഗണിക്കുന്നുണ്ട്. മത്സരിക്കാന്‍ ആഗ്രഹിക്കുന്ന സിറ്റിങ് എംപിമാര്‍ക്കെല്ലാം സീറ്റ് നല്‍കാന്‍ രാഹുല്‍ ഗാന്ധി നിര്‍ദ്ദേശിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ സിറ്റിങ് എംപിമാര്‍ക്ക് കെസിയുടെ നീക്കം ഭീഷണിയാകില്ല. കൂടുതല്‍ യുവാക്കളേയും വനിതകളേയും സ്ഥാനാര്‍ത്ഥിയാക്കണമെന്നതാണ് കെസിയുടെ നിലപാട്. യുവാക്കള്‍ക്കും വനിതകള്‍ക്കും പുതുമുഖങ്ങള്‍ക്കും അവസരം എന്ന് രാഹുലും ആന്റണിയും പറയുമ്പോള്‍ ഗ്രൂപ്പടിസ്ഥാനത്തില്‍ സീറ്റുകള്‍ വീതം വച്ചാണ് കേരളത്തിലെ പാര്‍ട്ടി നേതൃത്വം ലിസ്റ്റ് തയ്യാറാക്കിയതെന്ന ആക്ഷേപം ശക്തമാണ്.

അതായത് കേരളത്തിലെ 20 സീറ്റില്‍ 16 ലും മത്സരിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചു കഴിഞ്ഞു. മുസ്ലിം ലീഗ് മൂന്നാം ലോക്സഭാ സീറ്റിന് അവകാശം ഉന്നയിക്കുന്നുണ്ട്. ഇടുക്കിയില്‍ കേരളാ കോണ്‍ഗ്രസിനും നോട്ടമുണ്ട്. ഈ ആവശ്യങ്ങള്‍ കോണ്‍ഗ്രസ് അംഗീകരിക്കില്ല. നിലവിലെ ദേശീയ രാഷ്ട്രീയ സാഹചര്യത്തില്‍ പരമാവധി സീറ്റില്‍ മത്സരിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. ഇത് മുസ്ലിം ലീഗിനേയും കേരളാ കോണ്‍ഗ്രസിനേയും ബോധ്യപ്പെടുത്തും. പരാതികള്‍ ഉയരുമെങ്കിലും മികച്ച സ്ഥാനാര്‍ത്ഥികളെ തന്നെയാണ് നിശ്ചയിച്ചതെന്ന് ഗ്രൂപ്പ് മാനേജര്‍മാര്‍ പറയുന്നു.

അതിനാല്‍ ഈ ലിസ്റ്റ് അതേപടി അംഗീകരിക്കുമെന്നാണ് ഗ്രൂപ്പ് നേതാക്കള്‍ പ്രതീക്ഷിച്ചത്. ഇതാണ് കെസി വെട്ടുന്നത്. എന്‍ എസ് എസിന്റെ അഭിപ്രായം പരിഗണിച്ച് പ്രയാര്‍ ഗോപാലകൃഷ്ണനെ സ്ഥാനാര്‍ത്ഥിയാക്കുന്നത് പോലും പരിഗണനയിലുണ്ട്. സ്ഥാനാര്‍ത്ഥിത്വം പ്രതീക്ഷിക്കുന്ന എം ലിജുവിനും ടി സിദ്ദിഖിനും സതീശന്‍ പാച്ചേനിക്കുമെല്ലാം പ്രതീക്ഷ നല്‍കുന്ന തരത്തിലാണ് കെസിയുടെ ഇടപെടല്‍. ആലത്തൂരിലേക്ക് മാത്രമാണ് കെപിസിസി ആളെ മുന്നോട്ട് വയ്ക്കാത്തത്. ഇവിടേയ്ക്ക് സ്ഥാനാര്‍ത്ഥിയെ കണ്ടെത്താനും കെസി നീക്കം തുടങ്ങിയിട്ടുണ്ട്.

കെപിസിസി തയ്യാറാക്കിയ പ്രാഥമിക പട്ടിക ഇങ്ങനെ
1, കാസര്‍ഗോഡ്-എ.പി അബ്ദുള്ളക്കുട്ടി
2, വയനാട്-ഷാനിമോള്‍ ഉസ്മാന്‍
3, കണ്ണൂര്‍-കെ സുധാകരന്‍
4, വടകര-അഭിജിത്ത്
5, കോഴിക്കോട്-എം.കെ രാഘവന്‍
6, പാലക്കാട്- വി.കെ ശ്രീകണ്ഠന്‍
7, തൃശൂര്‍-ടിഎന്‍ പ്രതാപന്‍
8, ചാലക്കുടി-ബെന്നി ബെഹന്നാന്‍
9, എറണാകുളം-കെ.വി തോമസ്
10, ആലപ്പുഴ- പി സി വിഷ്ണുനാഥ്
11, മാവേലിക്കര-കൊടിക്കുന്നില്‍ സുരേഷ്
12, ഇടുക്കി-മാത്യു കുഴല്‍നാടന്‍/ഉമ്മന്‍ ചാണ്ടി
13, പത്തനംതിട്ട- ആന്റോ ആന്റണി
14, ആറ്റിങ്ങല്‍-അടൂര്‍ പ്രകാശ്
15, തിരുവനന്തപുരം-ശശി തരൂര്‍

സംസ്ഥാനത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഹൈക്കമാന്‍ഡ് സര്‍വേ നിര്‍ണായകമാകും. കേരളത്തില്‍ നിന്നു നല്‍കുന്ന പേരുകള്‍ മാത്രം ആശ്രയിച്ചാകില്ല സ്ഥാനാര്‍ത്ഥികളെ എഐസിസി നിശ്ചയിക്കുക. സിറ്റിങ് എംപിമാര്‍ ഏതാണ്ട് എല്ലാവരും മത്സരിക്കാനാണു സാധ്യതയെങ്കിലും അവരുടെ പ്രകടനവും സാധ്യതകളും സര്‍വേയില്‍ പ്രത്യേകം പരിശോധിക്കുന്നുണ്ട്. ഇതെല്ലാം പരിശോധിച്ചാകും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം നടത്തുക. രണ്ടു തവണ തോറ്റവരെ ഒഴിവാക്കാനുള്ള ഹൈക്കമാന്‍ഡ് നിര്‍ദ്ദേശം സ്ഥാനാര്‍ത്ഥിത്വത്തിനായി കരുനീക്കങ്ങള്‍ നടത്തുന്ന പലരെയും അങ്കലാപ്പിലാക്കി. നിയമസഭയിലോ ലോക്സഭയിലോ രണ്ടു തോല്‍വികള്‍ പിണഞ്ഞവരെ മാറ്റിനിര്‍ത്തി പുതുമുഖങ്ങളെ പരീക്ഷിക്കണമെന്നാണു ഹൈക്കമാന്‍ഡ് നിര്‍ദ്ദേശം. ഇതെല്ലാം തന്റെ അജണ്ട നടപ്പാക്കാന്‍ കെസി സമര്‍ത്ഥമായി ഉപയോഗിക്കും.

തിരഞ്ഞെടുപ്പിനു മുന്‍പു പൊതുവേദികളില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയക്കാര്യം ചര്‍ച്ച ചെയ്യുന്നത് ഏതു പോഷക സംഘടനയായാലും ഹൈക്കമാന്‍ഡ് ഗൗരവമായി കാണുമെന്ന് കെ.സി.വേണുഗോപാല്‍ വ്യക്തമാക്കി കഴിഞ്ഞു. പോഷക സംഘടനാ പ്രവര്‍ത്തകര്‍ക്ക് എന്തും പറയാന്‍ സ്വാതന്ത്ര്യമുണ്ട്, പക്ഷേ, അതു പാര്‍ട്ടി വേദികളിലാകണം. തിരഞ്ഞെടുപ്പുകാലത്ത് പരസ്യമായ ഇത്തരം വിഴുപ്പലക്കിനു മുതിര്‍ന്നാല്‍ നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. കെഎസ്യു എറണാകുളം ജില്ലാ സമ്മേളനത്തിലെ പ്രമേയാവതരണവുമായി ബന്ധപ്പെട്ടു പ്രതികരിക്കുകയായിരുന്നു കെ.സി.വേണുഗോപാല്‍. കേരളത്തിലെ രാഷ്ട്രീയത്തില്‍ ശക്തമായി ഇടപെടുമെന്നതിന്റെ സൂചനയാണ് ഇത്. കെപിസിസിയുടെ സമൂഹമാധ്യമ സെല്ലിലേക്കു മകന്‍ അനില്‍ ആന്റണിയെ നോമിനേറ്റ് ചെയ്തത് എ.കെ.ആന്റണിക്ക് അറിവുപോലുമില്ലാത്ത കാര്യമാണ്. അദ്ദേഹത്തിന് അറിയാത്ത കാര്യത്തില്‍ അദ്ദേഹത്തെ വിമര്‍ശിക്കേണ്ട ആവശ്യമില്ലെന്നും കെസി പറയുന്നു.

സംസ്ഥാനത്തു സിപിഎമ്മുമായി സഹകരിക്കണമെന്നോ വേണ്ടെന്നോ ഹൈക്കമാന്‍ഡ് നിര്‍ദ്ദേശം നല്‍കിയിട്ടില്ല. ഓരോ സംസ്ഥാനത്തെയും സാഹചര്യമനുസരിച്ചു ധാരണയുണ്ടാക്കാന്‍ നിര്‍ദ്ദേശിക്കുക മാത്രമേ ചെയ്തിട്ടുള്ളൂ. തൃപ്തികരമായ ധാരണയാണെങ്കില്‍ ഹൈക്കമാന്‍ഡ് അംഗീകരിക്കും. ബിജെപിയുടെ സീറ്റുകള്‍ കുറയ്ക്കുകയാണു കോണ്‍ഗ്രസിന്റെ ലക്ഷ്യം. അതിനായി യോജിക്കാവുന്ന എല്ലാവരുമായും യോജിക്കും. കേരളത്തിലെ സാഹചര്യം കേരള ഘടകമാണു തീരുമാനിക്കേണ്ടത് വേണുഗോപാല്‍ പറഞ്ഞു. അങ്ങനെ നയപരമായ കാര്യങ്ങളിലും ഇനി അഭിപ്രായം പറയാന്‍ കെ സിക്കാകും. കേരളത്തിലും നമ്പര്‍ വണ്‍ ശത്രു ബിജെപിയാണെന്ന് പ്രഖ്യാപിക്കുകയാണ് കെസി ഇതിലൂടെ ചെയ്യുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category