
എന്‍എച്ച്എസിന്റെ ശക്തിയും തേജസും ഇന്ത്യക്കാരാണ്. അനേകം നഴ്സുമാരും ഡോക്ടര്‍മാരുമാണ് എന്‍എച്ച്എസില്‍ ജോലി എടുക്കുന്നത്. എന്നാല്‍ ഇവര്‍ക്ക് ഒരു രോഗം വന്നാല്‍ ചികിത്സിക്കണമെങ്കില്‍ കയ്യില്‍ നിന്നും കാശു മുടക്കണം? ഇതു ന്യായമാണോ? അതും ഒന്നും രണ്ടും പൗണ്ടല്ല, വര്‍ഷം തോറും 400 പൗണ്ട്. എന്‍എച്ച്എസ് സര്‍ച്ചാര്‍ജ്ജ് എന്‍എച്ച്എസ് ജീവനക്കാര്‍ക്കും ബാധകമാക്കുന്ന അനീതിക്കെതിരെ ശബ്ദം ഉയര്‍ത്തിക്കൊണ്ട് ഇപ്പോള്‍ രംഗത്തിറങ്ങിയിരിക്കുന്നത് മലയാളികള്‍ അടങ്ങിയ എന്‍എച്ച്എസ് ജീവനക്കാര്‍ തന്നെയാണ്.
നിലവിലെ എന്‍എച്ച്എസ് സര്‍ച്ചാര്‍ജ്ജ് വര്‍ധനയില്‍ യുകെയിലെ ഇന്ത്യന്‍ നഴ്സുമാര്‍ക്കും ഡോക്ടര്‍മാര്‍ക്കുമിടയില്‍ പ്രതിഷേധം രൂക്ഷമാകുകയാണ്. യൂറോപ്യന്‍ യൂണിയനു പുറത്തുള്ള ബ്രിട്ടനില്‍ ജോലി ചെയ്യുന്ന പ്രൊഫഷണലുകള്‍ക്കു മേലാണ് വര്‍ധിച്ച സര്‍ച്ചാര്‍ജ്ജ് ചുമത്തിയിരിക്കുന്നത്. 2015 ഏപ്രിലില്‍ സര്‍ക്കാര്‍ ആരംഭിച്ച എന്‍എച്ച്എസ് സര്‍ച്ചാര്‍ജ്ജ് ഈ വര്‍ഷം 200ല്‍ നിന്നും 400 ആയി ഉയര്‍ത്തിയതോടെ ഇതൊരു വന്‍ കൊള്ളയായി മാറിയെന്നാണ് പ്രതിഷേധക്കാര്‍ വ്യക്തമാക്കുന്നത്.
ആറുമാസത്തില്‍ അധികം യുകെയില്‍ ജോലി ചെയ്യുകയോ പഠിക്കുകയോ, ഫാമിലി വിസയില്‍ താമസിക്കുകയോ ചെയ്യുന്നവരാണ് ഈ സര്‍ച്ചാര്‍ജ്ജ് അടക്കേണ്ടത്. എന്‍എച്ച്എസിന് കൂടുതല്‍ കൂടുതല്‍ ഫണ്ട് ഉണ്ടാക്കാന്‍ ഇതുവഴി കഴിയും. എങ്കിലും രാവന്തിയോളം ജോലി ചെയ്യുന്ന നഴ്സുമാര്‍ക്കും ഡോക്ടര്‍മാര്‍ക്കും ചികിത്സിക്കാന്‍ പണം ചോദിക്കുന്ന സര്‍ക്കാര്‍ നിലപാടിനെതിരെ കടുത്ത പ്രതിഷേധമാണ് ഉയര്‍ന്നു വരുന്നത്.
ഇന്ത്യന്‍ ഡോക്ടര്‍മാരുടെ ഏറ്റവും വലിയ സംഘടനയായ ദ ബ്രിട്ടീഷ് അസോസിയേഷന് ഓഫ് ഫിസിഷ്യന്‍സ് ഓഫ് ഇന്ത്യന്‍ ഒറിജിന്‍ എന്ന സംഘടന യുകെ ഹോം ഓഫീസിന് സര്ച്ചാര്ജ്ജിനെ കുറിച്ച് പുനര്‍ വിചിന്തനം നടത്തണമെന്ന് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. എന്‍എച്ച്എസിലെ തൊഴിലാളി പ്രതിസന്ധി പരിഹരിക്കണമെങ്കില്‍ സര്‍ച്ചാര്‍ജ്ജ് കുറച്ചേ മതിയാകൂ എന്ന നിലപാടാണ് അസോസിയേഷന് വ്യക്തമാക്കുന്നത്. അല്ലാത്ത പക്ഷം ഇന്ത്യയില്‍ നിന്നും നഴ്സുമാരെയും ഡോക്ടര്‍മാരെയും റിക്രൂട്ട് ചെയ്യാന്‍ സാധ്യമാവില്ലെന്നും ഇവര്‍വ്യക്തമാക്കി.
സര്‍ച്ചാര്‍ജ്ജ് വര്‍ധനവിനെതിരെ ആര്‍സിഎന്നിന്റെ നേതൃത്വത്തില്‍ നേരത്തെ ക്യാമ്പയിന് നടത്തിയിരുന്നു. ലോകമാകമാനുള്ള പ്രൊഫഷണലുകളെ ആശ്രയിച്ചാണ് എന്‍എച്ച്എസ് മുന്നോട്ട് പോകുന്നതെന്നതിനാല്‍ അവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയില്‍ ഈ വിധത്തില്‍ സര്‍ചാര്‍ജ് വര്‍ധിപ്പിക്കരുതെന്നും ആര്‍സിഎന്‍ ഇംഗ്ലണ്ട് ഡയറക്ടറായ ടോം സാന്‍ഡ്ഫോര്‍ഡ് വ്യക്തമാക്കിയിരുന്നു. ആഗോളതലത്തിലുള്ള 200ല്‍ അധികം രാജ്യങ്ങളില്‍ നിന്നുള്ള കഴിവുറ്റവര്‍ ഇവിടെ ജോലി ചെയ്യുന്നുവെന്നതില് അഭിമാനിക്കുകയാണ് ചെയ്യേണ്ടതെന്നും അതിനാല്‍ അവരെ സര്‍ചാര്‍ജ് ചുമത്തി ഓടിക്കുകയല്ല ചെയ്യേണ്ടതെന്നും സാന്‍ഡ്ഫോര്‍ഡ് വ്യക്തമാക്കി.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam