kz´wteJI³
ചെന്നൈ: ഡിഎംകെ അഴിമതി പാര്‍ട്ടിയാണെന്ന വിവാദ പ്രസ്താവനയ്ക്ക് പിന്നാലെ ഉലകനായകന് കമല്ഹാസന് നല്കിയ ക്ഷണം പിന്‍വലിച്ച് കോണ്‍ഗ്രസ്. കഴിഞ്ഞ ദിവസം നടന്ന ഒരു അഭിമുഖത്തിലാണ് ഡിഎംകെ അഴിമതി പാര്‍ട്ടിയാണെന്ന് കമല്‍ പറഞ്ഞത്. ഇതോടെ പാര്‍ട്ടിയിലേക്കുള്ള ക്ഷണം തമിഴ്നാട് കോണ്‍ഗ്രസ് പ്രസിഡന്റ് കെ.എസ്. അഴഗിരി പിന്‍വലിക്കുകയായിരുന്നു. പാര്‍ട്ടി താഴ്ത്തിക്കെട്ടി പറഞ്ഞതില്‍ ഡിഎംകെയ്ക്ക് അതൃപ്തിയുണ്ടെന്നും അത് കോണ്‍ഗ്രസിനെ അറിയിച്ചുവെന്നുമാണ് വിവരം. ഡിഎംകെയുടെ അതൃപ്തി സംബന്ധിച്ച വാര്‍ത്ത പുറത്തു വന്ന് അല്പ സമയത്തിനകമാണ് കോണ്‍ഗ്രസിന്റെ അറിയിപ്പെത്തിയത്. ഡിഎംകെ സഖ്യം വിട്ടുവന്നാല്‍ കോണ്‍ഗ്രസുമായി സഹകരിക്കാമെന്നു കമല്ഹാസന് ആദ്യമേ വ്യക്തമാക്കിയിരുന്നു.
ഒറ്റയ്ക്ക് മത്സരിക്കുമെന്ന് കമല്ഹാസന്
മക്കള്‍ നീതി മയ്യം ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് കമല്ഹാസന്. പുതുച്ചേരി ഉള്‍പ്പടെ നാല്പത് മണ്ഡലങ്ങളിലും പാര്‍ട്ടി ജനവിധി തേടും. കോണ്‍ഗ്രസ് സഖ്യവുമായി കൈകോര്‍ത്തേക്കുമെന്ന അഭ്യൂഹങ്ങള്‍ തള്ളിയാണ് പാര്‍ട്ടി നിലപാട് കമല്ഹാസന് വ്യക്തമാക്കിയത്.
ഫെബ്രുവരി 21ലെ പാര്‍ട്ടി പ്രഖ്യാപനം മുതല്‍ നിലനിന്ന അഭ്യൂഹങ്ങള്‍ക്ക് അങ്ങനെ വിരാമമാവുകയാണ്. ഡിഎംകെയുമായോ അണ്ണാ ഡിഎംകെയുമായോ കോണ്‍ഗ്രസുമായോ കൈകോര്‍ക്കാന്‍ മക്കള്‍ നീതി മയ്യം ഇല്ല. ബിജെപിയെ തുടര്‍ച്ചയായി കടന്നാക്രമിച്ചപ്പോഴും കോണ്‍ഗ്രസിനോട് പുലര്‍ത്തിയിരുന്ന സമീപനം സഖ്യസാധ്യത വര്‍ധിപ്പിച്ചിരുന്നു.
എന്നാല്‍ ഡിഎംകെയുമായുള്ള കോണ്‍ഗ്രസ് കൂട്ടുകെട്ട് സഖ്യസാധ്യത അവസാനിപ്പിക്കുന്നതിന് വഴിവച്ചു. അഴിമതിയും ജനകീയപ്രശ്നങ്ങളും ഉയര്‍ത്തികാട്ടിയുള്ള ഗ്രാമസഭകളിലാണ് ഇപ്പോള്‍ മക്കള്‍ നീതി മയ്യം പ്രവര്‍ത്തകര്‍. അവസരവാദ മുതലെടുപ്പിനായി സഖ്യം ഉണ്ടാക്കിയാല്‍, അഴിമതിവിരുദ്ധ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍ക്കുമെന്നും ഒറ്റയ്ക്ക് മത്സരിക്കാന്‍ കരുത്തുണ്ടെന്നുമാണ് പാര്‍ട്ടി വിലയിരുത്തല്‍.
യുവാക്കള്‍ക്ക് അവസരം നല്കുമ്പോള് 63 വയസ്സ് പിന്നിടുന്ന കമല്ഹാസന് മത്സരരംഗത്ത് ഉണ്ടാകുമോ എന്ന കാര്യത്തില്‍ പാര്‍ട്ടി വ്യക്തത നല്‍കുന്നില്ല. തന്റെ സ്ഥാനാര്‍ത്ഥിത്വം പാര്‍ട്ടിയുടെ ഭൂരിപക്ഷ അഭിപ്രായം കണക്കിലെടുത്ത് പ്രഖ്യാപിക്കുമെന്നാണ് കമല്‍ഹാസന്റെ നിലപാട്.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam