
ന്യൂഡല്‍ഹി: വിശാല മോദി വിരുദ്ധ സഖ്യത്തിലൂടെ ബിജെപിയെ കേന്ദ്ര ഭരണത്തില്‍ നിന്ന് പുറത്താക്കുകയെന്ന നിര്‍ദ്ദേശമാണ് കോണ്‍ഗ്രസ് മുന്നോട്ടു വച്ചത്. എന്നാല്‍ പ്രാദേശിക പാര്‍ട്ടികള്‍ക്ക് ഇതിനോട് യോജിപ്പില്ല. കോണ്‍ഗ്രസും ബിജെപിയുമില്ലാത്ത മൂന്നാം മുന്നണിയാണ് അവരുടെ ലക്ഷ്യം.
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു എന്നിവരുടെ നേതൃത്വത്തില്‍ രാജ്യതലസ്ഥാനത്ത് ബുധനാഴ്ച പ്രതിപക്ഷ റാലി സംഘടിപ്പിക്കുമ്പോള്‍ അതിലേക്ക് കോണ്‍ഗ്രസിന് ക്ഷണമില്ല. ബംഗാളില്‍ കോണ്‍ഗ്രസും സിപിഎമ്മും മമതയ്ക്കെതിരെ സഖ്യം പ്രഖ്യാപിച്ചു കഴിഞ്ഞു. ഈ സാഹചര്യത്തിലാണ് കോണ്‍ഗ്രസിനേയും മമതയും കൂട്ടരും ഒഴിവാക്കുക. യുപിയില്‍ ബിഎസ്പി-എസ് പി സഖ്യവും കോണ്‍ഗ്രസിനെ ഒഴിവാക്കിയിരുന്നു.
സ്വേച്ഛാധിപത്യം അവസാനിപ്പിക്കുക, ജനാധിപത്യം സംരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തിയാവും ജന്തര്‍ മന്തറിലേക്കുള്ള റാലി. മമതാബാനര്‍ജിയാണ് റാലിക്ക് നേതൃത്വം നല്‍കുന്നത്. ബിജെപിയുമായി ബന്ധമില്ലാത്ത പാര്‍ട്ടികളില്‍ നിന്നുള്ള പ്രമുഖ നേതാക്കള്‍ റാലിയില്‍ പങ്കെടുക്കുമെന്നാണ് സംഘാടകര്‍ അവകാശപ്പെടുന്നത്. മൂന്നാം മുന്നണിയിലെ പ്രമുഖരെല്ലാം ഈ യോഗത്തിന് എത്തും. മോദിക്ക് തെരഞ്ഞെടുപ്പില്‍ തിരിച്ചടി നേടുമെന്നാണ് മമതയുടേയും കൂട്ടരുടേയും വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ രാജ്യത്തെ പ്രാദേശിക പാര്‍ട്ടികള്‍ക്ക് മുന്‍തൂക്കം കിട്ടുമെന്നാണ് വിലയിരുത്തല്‍. കോണ്‍ഗ്രസിന് വലിയ മെച്ചമുണ്ടാകില്ലെന്നും കരുതുന്നു. അതുകൊണ്ടാണ് കോണ്‍ഗ്രസിനെ മാറ്റി നിര്‍ത്തി അടുത്ത പ്രധാനമന്ത്രിയെ മൂന്നാം മുന്നണി നിശ്ചയിക്കുന്ന തരത്തില്‍ ഫോര്മുലയുണ്ടാക്കുന്നത്.
രാജ്യം നിര്‍ണായകമായ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് റാലിയെപ്പറ്റി വിശദീകരിക്കവെ ആം ആദ്മി പാര്‍ട്ടി നേതാവ് ഗോപാല്‍ റായ് പറഞ്ഞു. കോടിക്കണക്കിന് വരുന്ന സ്വാതന്ത്ര്യസമര സേനാനികള്‍ ജീവന് നല്കി നേടിത്തന്ന സ്വാതന്ത്ര്യത്തെ മോദി - ഷാ കൂട്ടുകെട്ട് തകര്‍ക്കുകയുമാണ് ചെയ്യുന്നത്. ഭരണഘടയും ജനാധിപത്യവും തകര്‍ക്കുന്നുവെന്നും ആംആദ്മി നേതാവ് പറയുന്നു. മമതയെ ഉയര്‍ത്തി കാട്ടുന്ന മൂ്ന്നാം മുന്നണിയാണ് ലക്ഷ്യം. അതുകൊണ്ട് എസ് പിയും ബിഎസ്പിയും യോഗത്തിന് എത്തുമോ എന്നതും നിര്‍ണ്ണായകമാണ്. ഇടതു പക്ഷവും എത്താനിടയില്ല. അതുകൊണ്ട് തന്നെ മോദി വിരുദ്ധ വിശാല പ്രതിപക്ഷ ഐക്യം ഈ തെരഞ്ഞെടുപ്പില്‍ സാധിക്കില്ലെന്നാണ് വ്യക്തമാകുന്നത്.
രാജ്യത്തെ ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കുക എന്നത് ഓരോ പൗരന്റേയും കടമയാണ്. ബിജെപിയോട് ആഭിമുഖ്യം കാണിക്കാത്ത മറ്റു രാഷ്ട്രീയ പാര്‍ട്ടികളെ തെരഞ്ഞുപിടിച്ച് മോദി സര്‍ക്കാര്‍ ആക്രമിക്കുന്ന നടപടിയാണ് കാണുന്നത്. ഇത് ജനാധിപത്യ വ്യവസ്ഥിതിക്ക് എതിരാണ്. മോദി സര്‍ക്കാര്‍ കേന്ദ്ര ഏജന്‍സികളെ മുന്‍നിര്‍ത്തി രാഷ്ട്രീയ എതിരാളികളെ നേരിടാനുള്ള നീക്കമാണ് നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam