1 GBP = 92.40 INR                       

BREAKING NEWS

പഴയകാല നേതാക്കള്‍ സജീവമാകുന്നത് എതിര് നില്‍ക്കുന്നത് പാര്‍ട്ടിയിലെ പല ചേരികള്‍; ആര്‍എസ്എസിനെ തള്ളിപ്പറയില്ല; തന്നെ വളര്‍ത്തിയത് ആര്‍എസ്എസ്; നിരാശപ്പെടുത്തുന്നത് ബിജെപി നേതൃത്വത്തിന്റെ കഴിവു കേടും; തിരുവനന്തപുരത്ത് മത്സരിക്കാനുള്ള തീരുമാനം പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയെ ബാധിക്കുമോ എന്ന് ആലോചിക്കേണ്ടത് പിള്ളയും കൂട്ടരും; ഉറച്ച തീരുമാനവുമായി പിപി മുകുന്ദന്‍; മുതിര്‍ന്ന നേതാവിനെ മെരുക്കാന്‍ മൗനം തുടര്‍ന്ന് ബിജെപിയും

Britishmalayali
kz´wteJI³

തിരുവനന്തപുരം: പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട പഴയ കാല പ്രവര്‍ത്തകരേയും നേതാക്കളേയും തിരികെ കൊണ്ടു വന്ന് ബിജെപിയെ ശക്തിപ്പെടുത്തുന്നതില്‍ നേതൃത്വം വീഴ്ച വരുത്തുന്നുവെന്ന് പിപി മുകുന്ദന്‍. തിരുവനന്തപുരം ലോക്സഭയില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നതിന് സമ്മര്‍ദ്ദേ അതിശക്തമാണെന്നും മുകുന്ദന്‍ പറയുന്നു. ശബരിമല വിഷയത്തില്‍ ബിജെപിക്കുണ്ടായ വീഴ്ച തുറന്നു കാട്ടാന്‍ മത്സരിക്കാന്‍ തയ്യാറാകുമെന്ന സൂചനയാണ് മുകുന്ദന്‍ നല്‍കുന്നത്. വിശ്വാസികള്‍ക്കൊപ്പം നിന്ന് പ്രക്ഷോഭം നയിക്കാന്‍ ബിജെപിക്ക് വീഴ്ചയുണ്ടായി എന്നാണ് മുകുന്ദന്റെ വിലയിരുത്തല്‍.

ബിജെപിയിലെ പല ചേരികളാണ് താനുള്‍പ്പെടെയുള്ള പഴയ കാല നേതാക്കള്‍ സജീവമാകുന്നതിന് എതിര് നില്‍ക്കുന്നതെന്നും മുകുന്ദന്‍ പറയുന്നു. തിരിച്ചുപോയവരുടെ കഴിവ് ഉപയോഗിക്കുന്ന കാഴ്ചപ്പാടുണ്ടാകണം. ഞാന്‍ ഇതുവരെ പാര്‍ട്ടിക്കെതിരേ സംസാരിച്ചിട്ടില്ല. ആര്‍എസ്എസ്. വേറെ, പാര്‍ട്ടി വേറെ. ആര്‍.എസ്.എസിനെ തള്ളിപ്പറയാന്‍ ഞാനുണ്ടാവില്ല. ആര്‍.എസ്.എസിലൂടെയാണ് ഞാന്‍ വളര്‍ന്നത്. നേതൃത്വത്തിന്റെ കഴിവുകേട് നിരാശപ്പെടുത്തുന്നു. ഒരോ തവണ ഒരോ നിലപാട്. ഇത് വിശ്വാസ്യത നഷ്ടപ്പെടുത്തി. പത്തുവര്‍ഷമായി പുറത്തുനില്‍ക്കുന്നു. തിരിച്ചെടുക്കാന്‍ ഞാന്‍ ആവശ്യപ്പെട്ടിട്ടില്ല. തടസ്സമുണ്ടെങ്കില്‍ തിരിച്ചെടുക്കാന്‍ പറ്റില്ലെന്ന് പറഞ്ഞാല്‍പ്പോരെ-ഇതാണ് പിപിമുകുന്ദന് ബിജെപി നേതൃത്വത്തോട് വിശദീകരിക്കാനുല്ളത്.

സ്വതന്ത്രനായി മത്സരിക്കാനുള്ള നീക്കം ബിജെപി.യെ സമ്മര്‍ദത്തിനാക്കാനുള്ള തന്ത്രമല്ല. വിവിധ പാര്‍ട്ടികളിലുള്ള അയ്യപ്പഭക്തരാണ് ശബരിമലയുടെ പേരില്‍ നാമജപത്തിനിറങ്ങിയത്. ആള്‍ക്കൂട്ടം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വോട്ടാകുമെന്ന് ധരിക്കുന്നത് അപകടമാണ്. ഹൈന്ദവര്‍ക്കിടയില്‍ വലിയൊരു മൂവ്‌മെന്റ് ഉണ്ടായി. അത് സംഘടന എത്രകണ്ട് ഉപയോഗിച്ചെന്നതിലാണ് സംശയം. സെക്രട്ടേറിയറ്റ് പടിക്കല്‍ ബിജെപി. നടത്തിയ സമരത്തെപ്പറ്റിയും ഇതാണ് പറയാനുള്ളത്. സമരം നടത്തേണ്ടത് പത്തനംതിട്ടയിലായിരുന്നു-മുകുന്ദന്‍ പറയുന്നു. ശബരിമലയില്‍ വലിയ വീഴ്ച ബിജെപിക്കുണ്ടായെന്ന വിലയിരുത്തലാണ് മത്സരിക്കാന്‍ മുകുന്ദന് പ്രേരണയാകുന്നത്.

ശബരിമലയില്‍ വരുന്ന ഭക്തരെങ്കിലും കാണുമായിരുന്നു. നാമജപഘോഷയാത്രയ്ക്കുവന്ന വിശ്വാസികളെ വിസ്മരിക്കാനാവില്ല. വന്നവരെല്ലാം ബിജെപി.ക്കാരാണെന്ന് കരുതരുത്. വ്യത്യസ്ത പാര്‍ട്ടിയിലുള്ളവരാണ് അവരെന്ന ബോധ്യം വേണം. തിരുവനന്തപുരത്ത് മത്സരിക്കാനുള്ള തീരുമാനം പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയെ ബാധിക്കുമോ എന്ന് ആലോചിക്കേണ്ടത് പാര്‍ട്ടിയാണ്. ഞാന്‍ മത്സരിക്കണമെന്ന് പലരും ആഗ്രഹം പ്രകടിപ്പിച്ചു. അവരുമായി ചര്‍ച്ച നടത്തുകയാണെന്നും മുകുന്ദന്‍ വിശദീകരിച്ചു.

മുന്‍ സംഘടനാ ജനറല്‍ സെക്രട്ടറിയായ മുകുന്ദന്റെ പ്രഖ്യാപനം സംസ്ഥാന ബിജെപി ഘടകത്തെ ഞെട്ടിച്ചിരിക്കുകയാണ്. പരസ്യമായി പ്രതികരിക്കാതെ മുകുന്ദനെ മെരുക്കാനുള്ള നീക്കത്തിലാണ് ബിജെപി നേതൃത്വം. എന്നാല്‍, മുകുന്ദന്റേത് സമ്മര്‍ദതന്ത്രമാണെന്നും തെരഞ്ഞെടുപ്പുകാലത്ത് ഇത് പതിവാണെന്നും പ്രമുഖ ബിജെപി നേതാവ് പറഞ്ഞു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും ഇത്തരം പ്രഖ്യാപനമുണ്ടായെന്നതും ഓര്‍മിപ്പിക്കുന്നു. ഗ്രൂപ്പുകള്‍ മുകുന്ദന്റെ പിന്നിലുണ്ടെങ്കിലും ഈ നീക്കം വിലപേശല്‍ തന്ത്രമായി വ്യാഖ്യാനിച്ച് മുനയൊടിക്കാമെന്ന പ്രതീക്ഷയിലാണ് സംസ്ഥാന നേതൃത്വം.

മുതിര്‍ന്ന ആര്‍എസ്എസ് നേതാവായ മുകുന്ദന്‍ ദക്ഷിണേന്ത്യയുടെ ചുമതലയുള്ള ബിജെപി സംഘടനാ ജനറല്‍ സെക്രട്ടറിയായിരുന്നു. 1996-ല്‍ സ്ഥാനം നഷ്ടമായി. തുടര്‍ന്ന് സജീവപ്രവര്‍ത്തനത്തില്‍നിന്ന് വിട്ടുനിന്നു. ആര്‍എസ്എസിന്റെ സാധാരണ പ്രവര്‍ത്തകരുമായി അടുത്ത ബന്ധമുള്ള മുകുന്ദന്‍ ഈയടുത്തായി ആര്‍എസ്എസ് ചില പരിപാടികളില്‍ പങ്കെടുക്കുന്നുമുണ്ട്. ശ്രീധരന്‍പിള്ള പ്രസിഡന്റായതോടെ ബിജെപി നേതൃതലത്തില്‍ പ്രവേശനം പ്രതീക്ഷിച്ചിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category