1 GBP = 97.60 INR                       

BREAKING NEWS

ജീവിതത്തില്‍ നിവര്‍ന്നു നില്‍ക്കാനു ള്ള മാര്‍ഗങ്ങള്‍ ഉപദേശിച്ചു ചിന്മയ മിഷന്‍ പഠന ക്ലാസ്; കവന്‍ട്രിയില്‍ എല്ലാമാസവും വിദ്യാര്‍ത്ഥികള്‍ക്കായി പഠന മാര്‍ഗ നിര്‍ദേശ വേദി

Britishmalayali
kz´wteJI³

കവന്‍ട്രി: അദൃശ്യമായ ഒരു നട്ടെല്ലുണ്ട് മനുഷ്യന്, അതെവിടെയാണ്? ചോദ്യം കേട്ട് ആദ്യം പകച്ചെങ്കിലും മിടുക്കരായ കുട്ടികള്‍ നിഷ്പ്രയാസം ഉത്തരം കണ്ടെത്തി. മനുഷ്യ മനസാണ് അദൃശ്യമായ നട്ടെല്ല് എന്ന ഉത്തരത്തിനു ക്ലാസ് നയിച്ച ഡോ. നിത്യ കൃഷ്ണന്റെ വക സമ്മാനമായി കയ്യടിയും. ചിന്മയ മിഷന്റെ നേതൃത്വത്തില്‍ ആരംഭിച്ച പഠന വേദിയിലാണ് ഈ രസകരമായ അനുഭവം പങ്കുവയ്ക്കപ്പെട്ടത്. മനുഷ്യന്റെ ദൃശ്യമായ നട്ടെല്ല് ശരീരത്തിന് ബലം നല്‍കി നിവര്‍ന്നു നില്‍ക്കാന്‍ സഹായിക്കുമ്പോള്‍ അദൃശ്യമായ നട്ടെല്ലായി കണക്കാക്കപ്പെടുന്ന മനസാണ് ജീവിത മൂല്യങ്ങള്‍ മുറുകെ പിടിക്കാന്‍ സഹായിക്കുന്നതെന്നും മനസിന് കരുത്തുണ്ടായാല്‍ ഏതു പ്രയാസങ്ങളെയും നിവര്‍ന്നു നിന്നു നേരിടാന്‍ സാധിക്കുമെന്നും കുട്ടികളുമായി സംവാദം നടത്തി ഡോ. നിത്യ കൃഷ്ണന്‍ വ്യക്തമാക്കി. നിത്യയുടെ ചോദ്യങ്ങള്‍ സംശയമായി എത്തിയപ്പോള്‍ അഞ്ചു വയസുകാരന്‍ മുതല്‍ ടീനേജുകാര്‍ വരെയുള്ള കുട്ടികള്‍ കൃത്യമായി ഉത്തരം നല്‍കിയാണ് പഠന ക്ലാസിനെ സജീവമാക്കിയത്. 

ഇതോടൊപ്പം നിര്‍മ്മലമായ മനസ് സൂക്ഷിക്കുകയാണ് ജീവിതത്തിലെ ഏറ്റവും മഹത്തായ കാര്യമെന്നും ഡോ. നിത്യ കൃഷ്ണന്‍ ചൂണ്ടിക്കാട്ടി. ഉയര്‍ന്ന ഉദ്യോഗമോ പദവിയോ പണമോ ഒന്നും നിര്‍മ്മലമായ മനസിന് മുന്നില്‍ ചെറുതായി പോകുകയാണ്. കളങ്കിതമായ മനസിന് ജീവിതത്തിലെ ഒരു നേട്ടവും സ്ഥായിയായി നിര്‍ത്താനാകില്ല. മനസ്സില്‍ അഴുക്കില്ലെങ്കില്‍ എല്ലാ നന്മയും ജീവിതത്തില്‍ സംഭവിച്ചിരിക്കുമെന്നും അവര്‍ ഉദാഹരണത്തോടെ കുട്ടികള്‍ക്ക് വ്യക്തമാക്കി. അഴുക്കു പിടിച്ച ഗ്ലാസില്‍ വെള്ളം നിറച്ചു അതു കുടിക്കാന്‍ സാധിക്കുമോ എന്ന് ആരാഞ്ഞപ്പോള്‍ മുഴുവന്‍ കുട്ടികളും നിരാകരിക്കുക ആയിരുന്നു. ഇത്തരത്തില്‍ അഴുക്കു പിടിച്ച മനസിനെയും നമ്മള്‍ നിരാകരിക്കണമെന്നും നിത്യ വ്യക്തമാക്കിയപ്പോള്‍ വളരെ നിസാരമായി ഒരു ഗൗരവ വിഷയം കുട്ടികളുടെയും മുതിര്‍ന്നവരുടെയും മനസ്സില്‍ പതിയുക ആയിരുന്നു.

കവന്‍ട്രി, നനീട്ടന്‍, റഗ്ബി മുതലായ സ്ഥലങ്ങളിലെ കുട്ടികള്‍ക്ക് ഹൈന്ദവ, ഭാരതീയ സംസ്‌കാരം പകരുന്നതിനു വേണ്ടിയാണു മാസത്തില്‍ ഒരിക്കല്‍ എന്ന നിലയില്‍ ക്ലാസുകള്‍ ആരംഭിച്ചിരിക്കുന്നത്. മുതിര്‍ന്ന കുട്ടികള്‍ക്കായി സ്‌കൂള്‍ പഠന പദ്ധതിയില്‍ ആവശ്യമായ സഹായം ചെയ്യുന്നതിനുള്ള പ്രത്യേക സമയവും ക്രമീകരിച്ചിട്ടുണ്ട്. പഠന പദ്ധതിയില്‍ ചേരാന്‍ താല്‍പര്യമുള്ളവര്‍ കവന്‍ട്രി ഹിന്ദു സമാജം വനിത പ്രതിനിധി പ്രിയ രാജേഷിനെയാണ് ബന്ധപ്പെടേണ്ടത്. യുകെയിലെ ഏറ്റവും പ്രശസ്തയായ റീനല്‍ ട്രാന്‍സ്പ്ലാന്റ് വിദഗ്ധ കൂടിയാണ് ഡോ നിത്യ കൃഷ്ണന്‍. മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്കായി ക്ളാസുകള്‍ നയിക്കുന്ന നിത്യ കൃഷ്ണന്‍ ഏറെക്കാലമായി ചിന്മയ മിഷനുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണ്. കവന്‍ട്രി യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ മുതിര്‍ന്ന കണ്‍സള്‍ട്ടന്റായ ഡോ നിത്യ കൃഷ്ണന്‍ ഹെല്‍ത് ആന്‍ഡ് ലൈഫ് സയന്‍സ് രംഗത്തെ ബ്രിട്ടനില്‍ അറിയപ്പെടുന്ന അക്കാദമിക് വിദഗ്ധ കൂടിയാണ്.

യുകെയിലെ ജീവിത സാഹചര്യങ്ങളില്‍ ഒറ്റപെട്ടു പോകുന്ന ഇന്ത്യന്‍ വംശജരായ കുട്ടികള്‍ക്ക് ജീവിതത്തില്‍ കരുത്തോടെ വളരാന്‍ ആവശ്യമായ മാര്‍ഗ നിര്‍ദേശം നല്‍കുകയാണ് യുകെ ചിന്മയ മിഷന്‍ ഏറ്റെടുത്തിരിക്കുന്ന ദൗത്യം. ഭാരതീയ മൂല്യങ്ങളുടെ അടിത്തറ കുട്ടികള്‍ക്കായി കണ്ടെത്തുന്ന ചിന്മയ മിഷന്‍ കുടുംബ മൂല്യങ്ങളുടെ ആവശ്യകതയില്‍ ഊന്നിയാണ് ഇത്തരം ക്ലാസുകള്‍ വിഭാവനം ചെയ്യുന്നത്.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക -[email protected]

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category