1 GBP = 86.00INR                       

BREAKING NEWS

അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ പി ജയരാജനെ കുരുക്കിലാക്കി സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു; സിപിഎം ജില്ലാ സെക്രട്ടറിക്കെതിരെ ചുമത്തിയതു കൊലപാതകവും ഗൂഢാലോചനയും അടക്കമുള്ള കുറ്റങ്ങള്‍; ടി വി രാജേഷിനെതിരെയും ഗൂഢാലോചനാ കുറ്റം; ഷുക്കൂറിനെ കൊലപ്പെടുത്തിയത് സിപിഎം നേതാക്കള്‍ സഞ്ചരിച്ച വാഹനം തടഞ്ഞെന്നാരോപിച്ച് രണ്ടര മണിക്കൂര്‍ ബന്ദിയാക്കി വിചാരണ ചെയ്ത ശേഷം; ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്ത വേളയില്‍ സിപിഎമ്മിനെ 'കൊലയാളി പാര്‍ട്ടിയാക്കാന്‍' അവസരം കിട്ടിയ സന്തോഷത്തില്‍ കോണ്‍ഗ്രസും ബിജെപിയും

Britishmalayali
kz´wteJI³

കണ്ണൂര്‍: എം.എസ്.എഫ് പ്രവര്‍ത്തകനായിരുന്ന അരിയില്‍ ഷുക്കൂറിനെ കൊലപ്പെടുത്തിയ കേസില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജനെതിരെ കൊലപാതക കുറ്റത്തിനൊപ്പം ഗൂഢാലോചനാ കുറ്റവും ചുമത്തിയാണ് കുറ്റപത്രം തലശേരി കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. കേസില്‍ ടി വി രാജേഷ് എംഎല്‍എക്കെതിരെയും ഗൂഢാലോചന കുറ്റം ചുമത്തിയിട്ടുണ്ട്. സംഭവത്തില്‍ പ്രതികരിക്കാനില്ലെന്ന് ജയരാജന്‍ വ്യക്തമാക്കി.

302, 120 ബി എന്നീ വകുപ്പുകള്‍ അനുസരിച്ചുള്ള കുറ്റങ്ങള്‍ ജയരാജനെതിരെ ചുമത്തിയാണ് സിബിഐ തലശ്ശേരി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. ടി.വി രാജേഷ് എംഎല്‍എയ്‌ക്കെതിരെ ഗൂഢാലോചനക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. രണ്ടാഴ്ച മുമ്പാണ് തലശ്ശേരി സെഷന്‍സ് കോടതിയില്‍ കുറ്റപത്രം നല്‍കിയത്. കേസിന്റെ ആദ്യ ഘട്ടത്തില്‍ 118 വകുപ്പ് പ്രകാരം ഷുക്കൂറിനെ പാര്‍ട്ടിക്കാര്‍ പിടികൂടിയ വിവരം അറിഞ്ഞിട്ടും കൊലപാതകം നടത്തുന്നത് തടയാന്‍ ശ്രമിച്ചില്ല എന്ന കുറ്റമായിരുന്നു ജയരാജനെതിരെ ചുമത്തിയിരുന്നത്. എന്നാല്‍ സിബിഐ നടത്തിയ തുടരന്വേഷണത്തൊടുവിലാണ് ജയരാജനെതിരെ കൊലക്കുറ്റം ചുമത്തി കുറ്റപത്രം നല്‍കിയത്. മാധ്യമപ്രവര്‍ത്തകര്‍ അടക്കമുള്ളവരില്‍ നിന്നും സിബിഐ മൊഴി എടുത്തിരുന്നു.

സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജന്‍ യാത്ര ചെയ്ത കാറിന് നേരേ ആക്രമണമുണ്ടായതിന്റെ തുടര്‍ സംഭവമാണ് ഷുക്കൂര്‍ വധം എന്നാണ് പൊലീസിന്റെ അന്വേഷണ റിപ്പോര്‍ട്ട്. ആക്രമണത്തില്‍ പരിക്കേറ്റ പി.ജയരാജന്‍, ടി.വി.രാജേഷ് എംഎല്‍എ എന്നിവര്‍ തളിപ്പറമ്പ് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ആശുപത്രി മുറിയില്‍വെച്ച് ഇവരുടെ സാന്നിധ്യത്തില്‍ സിപിഎം പ്രാദേശിക നേതാക്കള്‍ ഗൂഢാലോചന നടത്തുകയും കൊല നടത്താന്‍ നിര്‍ദേശിക്കുകയും നടപ്പാക്കുകയും ചെയ്‌തെന്നാണ് കേസ്. കേസില്‍ പൊലീസ് പി.ജയരാജനെ അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ നെഞ്ചുവേദനയുണ്ടെന്ന കാരണം പറഞ്ഞ് ജയിലില്‍ കിടക്കാതെ കസ്റ്റഡിയിലായിരുന്നു ജയരാജന്‍ കഴിഞ്ഞിരുന്നത്.

കേസ് നേരത്തേ ലോക്കല്‍ പൊലീസ് അന്വേഷിച്ച് തലശ്ശേരി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജന്‍, ടി.വി. രാജേഷ് എംഎല്‍എ എന്നിവരുള്‍പ്പെടെ 33 സിപിഎം പ്രവര്‍ത്തകരാണു കേസിലെ പ്രതികളായിരുന്നു. എന്നാല്‍, ലോക്കല്‍ പൊലീസിന്റെ അന്വേഷണം തൃപ്തികരമല്ലെന്നാരോപിച്ചു ഷുക്കൂറിന്റെ മാതാവ് ആത്തിക്ക ഹൈക്കോടതിയെ സമീപിച്ചതിനെ തുടര്‍ന്നു കേസ് സിബിഐക്കു വിട്ടതും തുടര്‍ അന്വേഷണം നടന്നതും.

2012 ഫെബ്രുവരി 20നു കണ്ണൂര്‍ തളിപ്പറമ്പ് പട്ടുവം അരിയിലില്‍ സിപിഎം നേതാക്കള്‍ സഞ്ചരിച്ച വാഹനം മുസ്ലിം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ആക്രമിച്ചതിനു പകരമായി എംഎസ്എഫ് നേതാവു ഷുക്കൂറിനെ സിപിഎം പ്രവര്‍ത്തകര്‍ നേതാക്കളുടെ അറിവോടെ ഗൂഢാലോചന നടത്തി കൊലപ്പെടുത്തിയെന്നാണു കേസ്. കൂടെയുണ്ടായിരുന്ന സക്കരിയക്ക് ഗുരുതരമായി വെട്ടേറ്റിരുന്നു. പാര്‍ട്ടി കോടതിയുടെ തീരുമാന പ്രകാരമാണ് ഷുക്കൂറിനെ കൊലപ്പെടുത്തിയതെന്നായിരുന്നു പുറത്തുവന്ന വാര്‍ത്തകള്‍.

ഇപ്പോള്‍ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ പി ജയരാജനെ മത്സരിക്കുമെന്ന സൂചനകള്‍ അടക്കം പുറത്തുവന്ന ഘട്ടത്തിലാണ് സിബിഐ കുറ്റപത്രം സമര്‍പ്പിക്കുന്നതെന്നതും ശ്രദ്ധേയമാണ്. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്ത വേളയില്‍ സിപിഎമ്മിനെ കൊലയാളി പാര്‍ട്ടിയാക്കാന്‍ ബിജെപിക്കും കോണ്‍ഗ്രസിനുമുള്ള അവസരമാണ് കൈവന്നിരിക്കുന്നത്. തെരഞ്ഞെടുപ്പ് വേളയില്‍ കേസിലെ തുടര്‍നടപടികള്‍ നീങ്ങുന്നത് സിപിഎമ്മിനെയും പ്രതിരോധത്തിലാക്കും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category