1 GBP = 92.50 INR                       

BREAKING NEWS

ഫാദര്‍ ജോര്‍ജ് തോമസ് ചേലക്കല്‍ ലെസ്റ്റര്‍ മദര്‍ ഓഫ് ഗോഡ് പള്ളി വികാരിയായി ചുമതല ഏറ്റെടുത്തു

Britishmalayali
kz´wteJI³

ലെസ്റ്ററിലെ സീറോ മലബാര്‍ വിശ്വാസികളെ സംബന്ധിച്ചിടത്തോളം ആഹ്ലാദത്തിന്റെ ദിനമായിരുന്നു ഇന്നലെ. ഏറെ നാളത്തെ കാത്തിരിപ്പിന്റെ ഫലമായി ഫാദര്‍ ജോര്‍ജ് തോമസ് ചേലക്കല്‍ ലെസ്റ്റര്‍ മദര്‍ ഓഫ് ഗോഡ് പള്ളി വികാരിയായുള്ള അധിക ചുമതല ഏറ്റെടുത്തു.

നോട്ടിങ്ഹാം രൂപത അധ്യക്ഷന്‍ പാട്രിക് പിതാവ് സെന്റ് എഡ്വേഡ്, മദര്‍ ഓഫ് ഗോഡ് ദേവാലയങ്ങളുടെ വികാരിയായി ചുമതല നല്‍കുകയുണ്ടായി. കൂടാതെ ലെസ്റ്ററിലെ സീറോ മലബാര്‍ അംഗങ്ങളുടെ ആധ്യത്മിക കാര്യങ്ങളുടെ ചുമതലയും ഫാദര്‍ ജോര്‍ജ് തോമസില്‍ നിക്ഷിപ്തമാക്കി. തുടര്‍ ദിനങ്ങളില്‍ എല്ലാ ഞായര്‍ ദിവസങ്ങളിലുള്ള സീറോ മലബാര്‍ കുര്‍ബാന സാധ്യമാകും. 

ഫാദര്‍ ജോര്‍ജ് തോമസിന്റെ മദര്‍ ഓഫ് ഗോഡ് പള്ളിയിലെ പ്രഥമ ദിനം ഇടവക അംഗങ്ങളില്‍ ആവേശവും ഉണര്‍വും ഉണ്ടാക്കുകയുണ്ടായി. ഇംഗ്ലീഷ് കമ്മ്യൂണിറ്റിയും  സന്തോഷത്തോടെ ഫാദര്‍ ജോര്‍ജ് തോമസിനെ സ്വീകരിക്കുകയുണ്ടായി. 700ല്‍പരം അംഗങ്ങള്‍ വിശ്വാസ നിറവില്‍ സായാഹ്ന കൃതജ്ഞതാ സ്‌തോത്ര ബലിയില്‍ പങ്കുചേര്‍ന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category