1 GBP = 92.30 INR                       

BREAKING NEWS

പാസ്പോര്‍ട്ടും സര്‍ട്ടിഫിക്കറ്റുകളും മറ്റ് രേഖകളും ആദ്യം സൂത്രത്തില്‍ കൈക്കലാക്കി! ജര്‍മ്മനിയിലെ ജോലിക്കുള്ള വിസയ്ക്കെന്ന് പറഞ്ഞ് ലക്ഷങ്ങള്‍ തട്ടി! വിസ ഉടന്‍ ശരിയാകുമെന്ന ഫോണ്‍ സന്ദേശത്തിന് ശേഷം പിന്നെ അനക്കമില്ല; കോട്ടയം സ്വദേശിയുടെ പരാതിക്ക് പിന്നാലെ വിസാ തട്ടിപ്പ് വീരന്‍ പിടിയിലായത് ചെന്നൈയില്‍ നിന്ന്

Britishmalayali
kz´wteJI³

കോട്ടയം: പാസ്പോര്‍ട്ട് അടക്കമുള്ള രേഖകളും മറ്റ് പ്രധാന സര്‍ട്ടിഫിക്കറ്റുകളും കൈക്കലാക്കിയ ശേഷം ജര്‍മ്മനിയില്‍ ജോലിക്കായുള്ള വിസ ശരിപ്പെടുത്താമെന്ന് പറഞ്ഞ് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ തിരുവനന്തപരും സ്വദേശി അറസ്റ്റില്‍. വലിയവേളി തൈവിളാകം ഡെനി ആന്റണി(26)യെയാണു ചെന്നൈയില്‍ നിന്ന് എസ്ഐ: എം.ജെ. അരുണിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. കോട്ടയം വെസ്റ്റ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ നിര്‍മ്മല്‍ ബോസിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.

പണം നഷ്ടമായെന്ന് കാട്ടി കോട്ടയം കോടിമത സ്വദേശി അതുല്‍ അജയനാണ് പരാതി നല്‍കിയത്. ഡെനിയെ ഇപ്പോള്‍ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. ഇയാള്‍ ഇത്തരത്തില്‍ ഒട്ടേറെ പേരുടെ കൈയില്‍ നിന്നും പണം തട്ടിയിട്ടുണ്ടെന്നാണ് വിവരം. ആദ്യം കോട്ടയം ഈസ്റ്റ് സ്റ്റേഷനിലായിരുന്നു ഡെനിയെ പറ്റി പരാതി വന്നത് പിന്നീട് ഇത് വെസ്റ്റിലേക്ക് മാറ്റുകയായിരുന്നു.

ആറു മാസം മുമ്പു സുഹൃത്തുകള്‍ മുഖേനയാണ് അതുലുമായി പ്രതി ബന്ധപ്പെട്ടത്. തുടര്‍ന്ന് പാസ്‌പോര്‍ട്ടും സര്‍ട്ടിഫിക്കറ്റുകളും മറ്റു രേഖകളും ഇയാള്‍ വാങ്ങി. വിസയുടെ ആവശ്യങ്ങള്‍ക്കായി രണ്ടര ലക്ഷം രൂപയും തട്ടിയെടുത്തു. മാസങ്ങള്‍ കഴിഞ്ഞിട്ടും പണമോ സര്‍ട്ടിഫിക്കറ്റോ വിസയോ ലഭിക്കാതെ വന്നതോടെയാണു തട്ടിപ്പിനിരയായെന്നു പരാതിക്കാരനു മനസിലായത്. വിളിക്കുമ്പോള്‍ ഉടന്‍ വിസ ശരിയാകുമെന്നായിരുന്നു ഡെനിയുടെ മറുപടി. പിന്നീട് ഫോണ്‍ എടുക്കാതായി.

രണ്ടാഴ്ച്ചയ്ക്ക് മുന്‍പ് ഇയാള്‍ എവിടെയുണ്ടെന്ന സൂചന നല്‍കി കോട്ടയം ഈസ്റ്റ് സറ്റേഷനില്‍ ലഭിച്ച വിവരത്തെ തുടര്‍ന്നാണ് ഇയാളെ ചെന്നൈയില്‍ നിന്നും പിടികൂടിയത്. തിരുവനന്തപുരം, വയനാട്, അങ്കമാലി, ചങ്ങനാശേരി എന്നിവിടങ്ങളില്‍ ഇയാള്‍ക്കെതിരേ കേസുണ്ടെന്നു പൊലീസ് അറിയിച്ചു. സമാനമായ രീതിയില്‍ അങ്കമാലി ഭാഗത്ത് തട്ടിപ്പ് നടത്തിയതിന് ഇയാളെ കോടതി ശിക്ഷിച്ചിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category