1 GBP = 92.30 INR                       

BREAKING NEWS

പണമാണു ജീവിതത്തിലെ ലക്ഷ്യമെങ്കില്‍ സ്വകാര്യ ആശുപത്രിയില്‍ ഡോക്ടറായി പ്രാക്ടീസ് ചെയ്യുന്നതായിരുന്നു കൂടുതല്‍ ലാഭകരം; സിസ്റ്റത്തിനൊപ്പം നിന്ന് ആദര്‍ശങ്ങളില്‍ നിന്നു വ്യതിചലിക്കാതിരിക്കുകയാണ് വെല്ലുവിളി! ദേവികുളത്ത് രേണുരാജ് കൈയടി നേടുമ്പോള്‍ ഐഎസുകാരിയുടെ പഴയ വാക്കുകള്‍ കുത്തിപ്പൊക്കി ചര്‍ച്ചയാക്കി സോഷ്യല്‍ മീഡിയ; കൈയേറ്റ മാഫിയയെ കുടിയൊഴുപ്പിക്കാന്‍ കരുതലോടെ സബ് കളക്ടര്‍ മുന്നോട്ട് തന്നെ

Britishmalayali
kz´wteJI³

കൊച്ചി: ദീര്‍ഘദൃഷ്ടിയുള്ള ചോദ്യം. ഔദ്യോഗിക ജീവിതത്തില്‍ രാഷ്ട്രീയം, പണം, അധികാരം തുടങ്ങിയവയുടെ സ്വാധീനമുണ്ടായാല്‍ എന്തു ചെയ്യും? 'പണമാണു ജീവിതത്തിലെ ലക്ഷ്യമെങ്കില്‍ സ്വകാര്യ ആശുപത്രിയില്‍ ഡോക്ടറായി പ്രാക്ടീസ് ചെയ്യുന്നതായിരുന്നു കൂടുതല്‍ ലാഭകരം. സിസ്റ്റത്തിനൊപ്പം നില്‍ക്കുകയും വ്യക്തിപരമായ ആദര്‍ശങ്ങളില്‍ നിന്നു വ്യതിചലിക്കാതിരിക്കുകയുമാണ് എന്റെ മുന്നിലുള്ള വെല്ലുവിളി. ഒരു ദിവസം കൊണ്ടു സമൂഹത്തെ മാറ്റിമറിക്കാം എന്ന അതിമോഹമൊന്നുമില്ല. ഒരു കാര്യം എനിക്കുറപ്പിച്ചു പറയാനാകും, ന്യായമായ ആവശ്യവുമായി എന്റെ മുന്നില്‍ എത്തുന്ന ഒരു സാധാരണക്കാരനും അനാവശ്യമായി ഒരു തവണ കൂടി എന്റെ മുന്നില്‍ വരേണ്ടി വരില്ല.-ദേവികുളം സബ്കളക്ടര്‍ രേണു രാജ് വിദ്യാര്‍ത്ഥികളുമായുള്ള സംവാദത്തിനിടെ പറഞ്ഞ വാക്കുകളാണ് ഇവ. സിപിഎം പാര്‍ട്ടി ഓഫിസിലെ റെയ്ഡിലൂടെ കൈയടി നേടിയ ഐപിഎസുകാരി ചൈത്ര തെരേസ മാത്യുവിന് പിന്നാലെ രേണുവും ഇടത് സര്‍ക്കാരിനെ വിറപ്പിക്കുകയാണ്.

സബ് കലക്ടര്‍മാര്‍ വാഴാത്ത സ്ഥലമാണ് ഇടുക്കി. കഴിഞ്ഞ എട്ടു വര്‍ഷത്തിനിടെ ഇവിടെ വന്നുപോയത് 14 സബ് കലക്ടര്‍മാര്‍. ഏറ്റവുമൊടുവില്‍ വി.ആര്‍. പ്രേംകുമാറിനെ മാറ്റിയപ്പോഴാണ് ഡോ. രേണു രാജ് പുതിയ സബ് കലക്ടറായത്. ശ്രീറാം വെങ്കിട്ടറാമിനെ പോലുള്ളവര്‍ക്ക് അവധിയെടുത്ത് പഠനത്തിന് പോകേണ്ട സാഹചര്യമൊരുക്കിയ ദേവികുളത്തെ മുള്‍കിരീടം. എന്നാല്‍ ഇതൊന്നും രേണുവിനെ ഭയപ്പെടുത്തിയില്ല. രേണു കൂസാക്കാത്ത നടപടികളുമായി മുമ്പോട്ടു പോകുമ്പോള്‍ വെട്ടിലാകുന്നത് സിപിഎം എംഎല്‍എ രജേന്ദ്രനാണ്. നവോത്ഥാന വനിതാ മതില്‍ തീര്‍ത്ത സര്‍ക്കാരിനെ തീര്‍ത്തും പ്രതിസന്ധിയിലാക്കുകയാണ് സബ് കളക്ടര്‍. എന്നാല്‍ വനിതാ നവോത്ഥാന മുദ്രാവാക്യം ചര്‍ച്ചയാക്കിയ സിപിഎമ്മിന് കുറച്ചു കാലമെങ്കിലും ദേവികുളത്ത് രേണുവിനെ ഇരുത്തേണ്ടി വരും. അതുകൊണ്ട് തന്നെ മൂന്നാറിലെ കൈയേറ്റക്കാര്‍ ഭീതിയിലുമാണ്.

എറണാകുളം, തൃശൂര്‍ എന്നിവടങ്ങളില്‍ നിന്നു വ്യത്യസ്തമായിരുന്നു ഇടുക്കി രേണുവിന്. ഇടുക്കി ജില്ലയിലെ ആദ്യ വനിതാ സബ്കലക്ടര്‍ പ്രതീക്ഷിച്ചതിന് അപ്പുറത്തേക്കാണ് പോകുന്നത്. അതൊണ്ട് തന്നെയാണ് സോഷ്യല്‍ മീഡിയയുടെ നിലയ്ക്കാത്ത കൈയടി ഈ ഡോക്ടര്‍ക്ക് കിട്ടുന്നത്. അഴിമതിവീരന്മാര്‍ ഭയന്ന് വിറയ്ക്കുകയാണ്. അതിനിടെ രേണു രാജിനോട് അപമര്യാദയായി പെരുമാറിയ എസ് രാജേന്ദ്രന്‍ എംഎല്‍എക്കെതിരെ സമൂഹമാധ്യമങ്ങളിലും രോഷം പുകയുകയാണ്. കലക്ടറെ പിന്തുണച്ച് ഒട്ടേറെ പേരാണ് രംഗത്തെത്തിയത്. ഇക്കൂട്ടത്തില്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ തന്റെ സഹപ്രവര്‍ത്തകയായിരുന്ന രേണുരാജിനെ പിന്തുണച്ച് ഡോ. നെല്‍സണ്‍ പങ്കുവച്ച കുറിപ്പും ശ്രദ്ധനേടുകയാണ്. 'അതായത്, പ്രിയപ്പെട്ട ജനപ്രതിനിധീ, സാധാരണ കുടുംബത്തില്‍ നിന്ന് പഠിച്ച് എന്‍ട്രന്‍സ് എഴുതി ഗവണ്‍മെന്റ് മെഡിക്കല്‍ കോളജില്‍ കയറാനുള്ള റാങ്ക് നേടി, അതിനു ശേഷം ഡോക്ടറായി, അവിടെനിന്ന് വീണ്ടും പഠിച്ച് ഐഎഎസ് നേടിയ ഒരാളുടെ ബുദ്ധി അളക്കാന്‍ തല്‍ക്കാലം താങ്കള്‍ പോരാ...' അദ്ദേഹം കുറിച്ചു. ഈ പോസ്റ്റ് ഇന്നലെ മറുനാടന്‍ വാര്‍ത്തയാക്കിയിരുന്നു. ഇതോടെ ഇത് വൈറലായി മാറുകയായിരുന്നു.

എട്ടു വര്‍ഷത്തിനിടെ ദേവികുളത്ത് 14 സബ് കലക്ടര്‍മാരാണു വന്നു പോയത്. മൂന്നാറിലെ കൈയേറ്റങ്ങള്‍ക്കെതിരെ നിയമ നടപടികള്‍ ആദ്യം വാര്‍ത്തയില്‍ വന്നത് 2007ല്‍ ആയിരുന്നു. അന്നത്തെ മുഖ്യമന്ത്രി വി എസ്. അച്യുതാനന്ദന്‍ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാനുള്ള ചുമതല കെ. സുരേഷ്‌കുമാര്‍, ഋഷിരാജ് സിങ്, രാജു നാരായണസ്വാമി എന്നിവര്‍ക്കാണ് നല്‍കിയത്. സിപിഎം നേതാക്കന്മാരുടെ കൈയേറ്റങ്ങള്‍ക്കെതിരെയും കൈയേറ്റ സ്ഥലത്തുള്ള സിപിഐ ഓഫിസിനെതിരെയും നടപടി വന്നതോടെ രാഷ്ട്രീയ വിവാദമായി. മേയില്‍ തുടങ്ങിയ ഒഴിപ്പിക്കല്‍ നടപടി ജൂണില്‍ സമാപിച്ചു.സൂര്യനെല്ലി പാപ്പാത്തിച്ചോലയിലെ കയ്യേറ്റം ഒഴിപ്പിക്കാന്‍ ശ്രമിച്ചതോടെയാണു ദേവികുളം സബ് കലക്ടര്‍ ശ്രീറാമിനെതിരെ സിപിഎം നേതൃത്വം തിരിഞ്ഞത്. അന്ന് ശ്രീറാമിനെതിരെ വിമര്‍ശനവുമായി മന്ത്രി എംഎം മണിയും എസ് രാജേന്ദ്രന്‍ എംഎല്‍എയും സിപിഎം ജില്ലാ സെക്രട്ടറി കെ.കെ. ജയചന്ദ്രനും രംഗത്തെത്തി. പിന്നീട് ശ്രീറാമിനെ സ്ഥലം മാറ്റി. വി.ആര്‍. പ്രേംകുമാര്‍ കൊട്ടാക്കമ്പൂരില്‍ ജോയ്സ് ജോര്‍ജ് എംപിയുടെയും കുടുംബത്തിന്റെയും പട്ടയം റദ്ദാക്കിയതോടെ ഇടുക്കിയില്‍ നിന്ന് പുറത്തായി. തുടര്‍ന്നാണ് ദേവികുളത്ത് ആദ്യ വനിതാ സബ് കലക്ടറായി ഡോ. രേണു രാജ് എത്തിയത്. ഇത് സിപിഎമ്മിന് സമ്മാനിച്ചത് ഊരാക്കുടുക്കാണ്. ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് രേണു രാജിനെ മാറ്റുമോ എന്നതാണ് ഉയരുന്ന ചോദ്യം. എന്നാല്‍ തെരഞ്ഞെടുപ്പില്‍ നവോത്ഥാനം ചര്‍ച്ചയാക്കാന്‍ യുവ ഐഎഎസുകാരിയെ തൊട്ടാല്‍ കഴിയുമോ എന്ന ആശങ്കയും സിപിഎമ്മിനുണ്ട്.

ഇതെല്ലാം മനസ്സിലാക്കിയാണ് രേണു രാജും മുമ്പോട്ട് പോകുന്നത്. റവന്യൂവകുപ്പിന്റെ അനുമതി വേണമെന്ന ഹൈക്കോടതിയുടെ 2010-ലെ ഉത്തരവിന് വിരുദ്ധമാണ് മൂന്നാറിലെ ഷോപ്പിങ് കോംപ്ലക്സ് നിര്‍മ്മാണമെന്നത് ഹൈക്കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്താനാണ് രേണുവിന്റെ നീക്കം. വണ്‍ എര്‍ത്ത് വണ്‍ ലൈഫ് എന്ന സംഘടനയുടെ ഹര്‍ജിയിലായിരുന്നു 2010-ലെ ഉത്തരവ്. പഞ്ചായത്ത് സെക്രട്ടറി, പ്രസിഡന്റ്, കരാറുകാരന്‍, എംഎല്‍എ. തുടങ്ങിയവരുടെ അറിവോടെയാണിതെന്ന കാര്യം ചൂണ്ടിക്കാട്ടിയുള്ള റിപ്പോര്‍ട്ട് ചീഫ് ജസ്റ്റിസിന് ചൊവ്വാഴ്ച സമര്‍പ്പിച്ചേക്കും. തിങ്കളാഴ്ച വൈകീട്ട് ഹൈക്കോടതിയിലെത്തിയ ദേവികുളം സബ് കളക്ടര്‍ ഡോ. രേണു രാജ് അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ രഞ്ജിത്ത് തമ്പാനുമായി ചര്‍ച്ച നടത്തിയിരുന്നു. അനധികൃത നിര്‍മ്മാണം സംബന്ധിച്ച് ഹൈക്കോടതിയെ അറിയിക്കുമെന്ന് രേണുരാജ് പറഞ്ഞു. സ്റ്റോപ്പ് മെമോ നല്‍കിയിട്ടും നിര്‍മ്മാണം തുടരുന്ന സാഹചര്യത്തിലാണ് നടപടിയാവശ്യപ്പെടുന്നത്. ഇത് അവഗണിക്കാന്‍ അഡീഷണല്‍ അഡ്വക്കേറ്റ് ജനറലിനും കഴിയില്ല.

അതിനിടെ രേണു രാജിനെ അധിക്ഷേപിച്ച് പരാമര്‍ശം നടത്തിയ വിഷയത്തില്‍ എസ് രാജേന്ദ്രന്‍ എംഎല്‍എയ്ക്കെതിരെ സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് നടപടിയെടുത്തു. എംഎല്‍എയുടെ പരാമര്‍ശം ശരിയല്ലെന്നും രാജേന്ദ്രന്റെ പരാമര്‍ശങ്ങളെ പാര്‍ട്ടി പൂര്‍ണ്ണമായും തള്ളിക്കളയുന്നതായും ജില്ലാ സെക്രട്ടറിയേറ്റ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. രാജേന്ദ്രന്‍ ഒരു ജനപ്രതിനിധി എന്ന നിലയ്ക്ക് വിഷയത്തില്‍ ഇടപെട്ട് പരിഹാരംകാണുകയായിരുന്നു വേണ്ടെന്നും എന്നാല്‍ സബ് കളക്ടര്‍ക്കെതിരെ അദ്ദേഹം മോശമായി പ്രതികരിക്കുന്ന ദൗര്‍ഭാഗ്യകരമായ സാഹചര്യമുണ്ടായെന്നും ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രന്‍ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു. വിഷയത്തില്‍ പാര്‍ട്ടി ചര്‍ച്ച ചെയ്ത് ഉചിതമായ നടപടി സ്വീകരിക്കും. സബ് കളക്ടര്‍ക്കെതിരെ രാജേന്ദ്രന്റെ പരാമര്‍ശം മോശമായിപ്പോയെന്ന വിലയിരുത്തലുമായി മന്ത്രി എംഎം മണിയും രംഗത്തെത്തി. എംഎല്‍എയുടെ ഖേദപ്രകടനവും തെറ്റായ രീതിയിലായിരുന്നുവെന്നും മന്ത്രി പറഞ്ഞു.

ഇതിനിടെ, എംഎല്‍എ ഔദ്യോഗിക കൃത്യനിര്‍വണത്തെ തടസ്സപ്പെടുത്താനുള്ള ശ്രമമാണ് നടത്തിയതെന്ന് സബ് കളക്ടര്‍ രേണു രാജ് വ്യക്തമാക്കി. എന്നാല്‍ തന്നെ പൊതുജനമധ്യത്തില്‍ അവഹേളിക്കുന്ന പരാമര്‍ശം അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണെന്നും സബ് കളക്ടര്‍ പറഞ്ഞു. മൂന്നാറില്‍ ഉത്തരവിന്റെ ലംഘനം നടന്നത് ഹൈക്കോടതിയില്‍ അറിയിക്കുമെന്നും കോടതി നിര്‍ദ്ദേശം അനുസരിച്ച് മുന്നോട്ടു പോകുമെന്നും രേണു രാജ് പറഞ്ഞു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category