1 GBP = 92.30 INR                       

BREAKING NEWS

പെന്‍ ഡ്രൈവ് കണ്ടെത്താനുള്ള അന്വേഷണം തുടരുമ്പോള്‍ വീണ്ടും ദിലീപിന്റെ വിദേശ യാത്ര; ദുബായിലെത്തുന്നത് ബിസിനസ് പാര്‍ട്ട്ണര്‍മാരുമായി ചര്‍ച്ച ചെയ്യാനെന്ന് വിലയിരുത്തല്‍; ദേ പുട്ടിന്റെ പ്രചരണത്തിനുള്ള ഇത്തവണത്തെ യാത്രയിലും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് സര്‍വ്വത്ര സംശയം; ഗള്‍ഫിലും നടനെ നിരീക്ഷിക്കാന്‍ രഹസ്യ പൊലീസിനെ അയയ്ക്കും; അടിക്കടിയുള്ള നടന്റെ വിദേശയാത്രയില്‍ സംശയങ്ങള്‍ കണ്ട് പൊലീസ്

Britishmalayali
kz´wteJI³

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ തുടങ്ങാനിരിക്കെ നടന്‍ ദിലീപ് വിദേശത്ത് പോകുന്നതിനെ സംശയത്തോടെ കണ്ട് പൊലീസ്. കേസിലെ നിര്‍ണ്ണായക തെളിവായ പെന്‍ ഡ്രൈവ് ഇനിയും കണ്ടെത്താനായിട്ടില്ല. ഇത് കേസിന് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍. ഈ പെന്‍ ഡ്രൈവ് വിദേശത്തേക്ക് കടത്തിയെന്നും പൊലീസിന് സംശയമുണ്ട്. അതുകൊണ്ട് തന്നെ ദിലീപിന്റെ ഓരോ വിദേശയാത്രയേയും സംശയത്തോടെയാണ് പൊലീസ് വീക്ഷിക്കുന്നത്. ഇത്തവണത്തെ യാത്രയും അങ്ങനെ തന്നെ. അതുകൊണ്ട് ദിലീപിനൊപ്പം പൊലീസും ദുബായിലേക്ക് വിമാനം കയറും.

കഴിഞ്ഞ ഒക്ടോബറില്‍ ദേ പുട്ടിന്റെ ഉദ്ഘാടനത്തിനായി ദുബായിലും നവംബര്‍ 15 മുതല്‍ ജനുവരി അഞ്ചുവരെ സിനിമാ ചിത്രീകരണത്തിനായി ബാങ്കോക്കിലും ഡിസംബര്‍ 15 മുതല്‍ ജനുവരി 30 വരെ ജര്‍മനിയിലും പോയിരുന്നു. കോടതിയുടെ അനുമതിയോടെയായിരുന്നു യാത്ര. ഇതില്‍ നവംബറിലെ യാത്രയില്‍ പൊലീസും അതീവ രഹസ്യമായി ദുബായിലെത്തിയിരുന്നു. തെളിവ് നശിപ്പിക്കാനും കേസ് അട്ടിമറിക്കാനുമുള്ള ചര്‍ച്ചകള്‍ക്കാണ് ദിലീപ് ദുബായിലെത്തുന്നതെന്നാണ് പൊലീസിന് സംശയം. അതുകൊണ്ടാണ് പൊലീസ് നിരീക്ഷണത്തിന് എത്തിയത്. എന്നാല്‍ ആദ്യ യാത്രയില്‍ ദിലീപിന്റെ ഭാഗത്ത് നിന്ന് അസ്വാഭാവികമായതൊന്നും നടന്നില്ല. സിനിമാ ഷൂട്ടിങ് പ്രതീക്ഷിച്ചതയാണ്. എന്നാല്‍ ഇത്തവണത്തേതും തീര്‍ത്തും ദുരൂഹമാണെന്ന് പൊലീസ് വിലയിരുത്തുന്നു.

കേസിലെ പ്രതിയായ ദിലീപിന് വിദേശത്തു പോകാന്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് അനുമതി നല്‍കിയത്. ബിസിനസ് സംരംഭമായ ദേ പുട്ടിന്റെ ദോഹയിലെ പ്രവര്‍ത്തനത്തിനായി നാളെ മുതല്‍ 21 വരെ ദോഹ, ദുബായ് എന്നിവിടങ്ങളില്‍ പോകാനാണ് അനുമതി. വിദേശത്തു നടത്തേണ്ട കാര്യങ്ങള്‍ വിശദമാക്കാത്തതിനാല്‍ പ്രോസിക്യൂഷന്‍ ഹര്‍ജിയെ എതിര്‍ത്തെങ്കിലും കേസ് പരിഗണിച്ച കോടതി ഉപാധികളോടെ അനുമതി നല്‍കുകയായിരുന്നു. എല്ലാം രഹസ്യമാക്കിയുള്ള ദിലീപിന്റെ യാത്രയാണ് പൊലീസിനെ കുഴക്കുന്നത്. ഈ സാഹചര്യത്തിലാണ് ദുബായില്‍ ദിലീപിനെ നിരീക്ഷിക്കാന്‍ പൊലീസും രഹസ്യമായി പോകുന്നത്.

തിരിച്ചെത്തിയാലുടന്‍ പാസ്‌പോര്‍ട്ട് കോടതിയില്‍ ഹാജരാക്കുക, ദോഹയിലും ദുബായിയിലും ലഭ്യമാകുന്ന അഡ്രസും ഫോണ്‍ നമ്പറും ഹാജരാക്കുക, മാധ്യമങ്ങള്‍ക്ക് അഭിമുഖം നല്‍കരുത് എന്നീ വ്യവസ്ഥകളിലാണ് അനുമതി നല്‍കിയത്.അതിനിടെ 'ദേ പുട്ട്' റസ്റ്റോറന്റ് ശൃംഖലയുടെ പ്രചാരണത്തിനായാണ് ദിലീപ് ദുബായിലേക്ക് പോകുന്നതെന്നാണ് സൂചന. യുവനടിയെ ആക്രമിച്ച കേസിന്റെ വിചാരണ സംബന്ധിച്ചു ഹൈക്കോടതിയുടെ നിര്‍ണായക തീരുമാനം വരാനിരിക്കേയാണു യാത്ര. തീര്‍ത്തും അപ്രതീക്ഷിതമായാണ് ദിലീപ് വിദേശയാത്രയ്ക്ക് അനുമതി തേടി കോടതിയെ സമീപിച്ചത്.

വിചാരണയ്ക്ക് വനിതാ ജഡ്ജി വേണമെന്നാവശ്യപ്പെട്ട് നടി നല്‍കിയ അപേക്ഷ ഹൈക്കോടതിയുടെ പരിഗണനയിലാണ്. വിചാരണ എറണാകുളം ജില്ലയ്ക്ക് പുറത്തേക്കു മാറ്റുന്നതിനെതിരേ മുഖ്യ പ്രതി സുനില്‍കുമാര്‍ ഹൈക്കോടതിയെ സമീപിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തിലാണ് ദിലീപിന്റെ വിദേശയാത്ര സദുദ്ദേശ്യപരമല്ലെന്നു പൊലീസ് സംശയിക്കുന്നത്. ട പള്‍സര്‍ സുനി നല്‍കിയ ഹര്‍ജിയും ദിലീപിന് അനുകൂലമാണെന്നാണു വിലയിരുത്തല്‍. തൃശൂര്‍, എറണാകുളം ജില്ലകളിലെ വനിതാ ജഡ്ജിമാരുടെ വിവരം ഹൈക്കോടതി തേടിയിരുന്നു. മൂന്നു പേരുകള്‍ പരിഗണിച്ച കോടതി പാലക്കാട് ജില്ലയിലെ വനിതാ ജഡ്ജിമാരുടെ വിവരവും ആവശ്യപ്പെട്ടിട്ടുണ്ട്.

കേസ് തൃശൂര്‍ ജില്ലയിലേക്ക് മാറ്റണമെന്ന ആവശ്യം പ്രോസിക്യൂഷന്‍ ഉന്നയിച്ചേക്കും. കേസിലെ പ്രതികളെല്ലാം വിയ്യൂര്‍ ജയിലിലാണെന്നതാണു കാരണം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category