1 GBP = 89.80 INR                       

BREAKING NEWS

നാലോ അതില്‍ അധികമോ കുട്ടികള്‍ പിറന്നാല്‍ ജീവിതകാലം മുഴുവന്‍ അമ്മയ്ക്ക് ഇന്‍കം ടാക്സ് അടയ്ക്കേണ്ട; 7000 പൗണ്ട് വിലയുള്ള സെവന്‍ സീറ്റര്‍ കാര്‍ വെറുതെ തരും; പ്രസവിക്കാന്‍ സാധ്യതയുള്ള യുവതികള്‍ക്ക് വിവാഹത്തിന് പലിശ കുറഞ്ഞ ലോണ്‍; കുടിയേറ്റക്കാരെ ഒഴിവാക്കി ജനസംഖ്യ കൂട്ടാന്‍ ഹംഗറിയുടെ പദ്ധതിയിങ്ങനെ

Britishmalayali
kz´wteJI³

രാജ്യത്ത് താഴ്ന്ന് വരുന്ന ജനന നിരക്കിനെ വര്‍ധിപ്പിക്കാനും കുടിയേറ്റക്കാരെ ആശ്രയിക്കാതെ സ്വന്തം കാലില്‍ നില്‍ക്കുന്നതിനുമായി ഹംഗറിയില്‍ വിചിത്രമായ പദ്ധതികള്‍ പ്രഖ്യാപിച്ച് അവിടുത്തെ പ്രധാനമന്ത്രി വിക്ടര്‍ ഓര്‍ബന്‍ രംഗത്തെത്തി. ഇത് പ്രകാരം നാലോ അതില്‍ അധികമോ കുട്ടികള്‍  പിറന്നാല്‍ ജീവിതകാലം മുഴുവന്‍ അമ്മയ്ക്ക് ഇന്‍കം ടാക്സ് അടയ്ക്കേണ്ടതില്ല. കൂടാതെ  7000 പൗണ്ട് വിലയുള്ള സെവന്‍ സീറ്റര്‍ കാര്‍ വെറുതെ തരുകയും ചെയ്യും.  പ്രസവിക്കാന്‍ സാധ്യതയുള്ള യുവതികള്‍ക്ക് വിവാഹത്തിന് പലിശ കുറഞ്ഞ ലോണ്‍ അനുവദിക്കുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്യുന്നു. കുടിയേറ്റക്കാരെ ഒഴിവാക്കി ജനസംഖ്യ കൂട്ടാന്‍ ഹംഗറിയുടെ പദ്ധതിയിട്ടിരിക്കുന്നത് ഇത്തരത്തിലാണ്. 

ഞായറാഴ്ച രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴാണ് ഓര്‍ബന്‍ ഈ അപൂര്‍വ വാഗ്ദാനങ്ങള്‍ മുന്നോട്ട് വച്ചിരിക്കുന്നത്.  തുടര്‍ച്ചയായി മൂന്നാം ടേമില്‍ ഹംഗറിയുടെ പ്രധാനമന്ത്രിയായി ഓര്‍ബന്‍ അധികാരമേറ്റത് കഴിഞ്ഞ വര്‍ഷം ഏപ്രിലിലായിരുന്നു.  ഹംഗറി എന്ന രാജ്യം അതിജീവിക്കുന്നതിന് വേണ്ടിയാണ് പുതിയ പദ്ധതികള്‍ക്ക് മുന്‍കൈയെടുത്തിരിക്കുന്നതെന്നാണ് ഓര്‍ബന്‍ പറയുന്നത്. ഇമിഗ്രേഷനില്ലാതെ സ്വന്തം കാലില്‍ നില്‍ക്കുന്നതിന് ഹംഗറി നടത്തുന്ന നീക്കമാണിതെന്നും അദ്ദേഹം അവകാശപ്പെടുന്നു. 

രാജ്യത്തോട് ചെയ്ത പ്രസംഗത്തില്‍ തന്റെ ഭരണത്തിലൂടെ രാജ്യത്തിന് എത്തിച്ചേരാന്‍ സാധിച്ചിരിക്കുന്ന സാമ്പത്തിക നേട്ടങ്ങളും ഓര്‍ബന്‍ എടുത്ത് കാട്ടിയിരുന്നു.  അതായത് തന്റെ ഭരണകാലത്ത് തൊഴിലില്ലായ്മ കുറയ്ക്കാനും ദാരിദ്ര്യത്തോട് ഫലപ്രദമായി പടപൊരുതാനും സാധിച്ചുവെന്നും ഓര്‍ബന്‍ എടുത്ത് കാട്ടുന്നു.  മേയ് മാസത്തില്‍ നടക്കുന്ന യൂറോപ്യന്‍ പാര്‍ലിമെന്റ് തെരഞ്ഞെടുപ്പിലേക്കും അദ്ദേഹം ജനത്തിന്റെ ശ്രദ്ധ ക്ഷണിച്ചിട്ടുണ്ട്.  നിലവില്‍ യൂറോപ്യന്‍ യൂണിയന്റെ നേതൃത്വത്തിലുള്ളവര്‍ യൂറോപ്പിനെ കുടിയേറ്റക്കാരെ കൊണ്ടു നിറയ്ക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിക്കുന്നു.  

നിലവില്‍ യൂറോപ്യന്‍ ജനത ചരിത്രപരമായി നിര്‍ണാകമായ കാലത്തിലൂടെയാണ് കടന്ന് പോകുന്നതെന്നും അദ്ദേഹം ജനത്തെ ഓര്‍മിപ്പിക്കുന്നു. കുടിയേറ്റത്തിന് അനുകൂലമായി പ്രവര്‍ത്തിക്കുന്നവര്‍ സമ്മിശ്ര ജനതയുള്ള ഒരു രാജ്യത്തെ സൃഷ്ടിക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം മുന്നറിയിപ്പേകുന്നു.  യൂറോപ്പിലെ ഇടതുപക്ഷക്കാര്‍ കുടിയേറ്റക്കാരെ ഇവിടേക്ക് ആകര്‍ഷിച്ച്  ഇവിടുത്തെ സംസ്‌കാരത്തെയും കുടുംബജീവിതത്തെയും ക്രിസ്ത്യന്‍ ജീവിതരീതികളെയും നശിപ്പിക്കാനാണ് വഴിയൊരുക്കുന്നതെന്നും അദ്ദേഹം ആരോപിക്കുന്നു.  ഓര്‍ബന്റെ കുടിയേറ്റ വിരുദ്ധ പ്രസംഗത്തില്‍ പ്രതിഷേധം രേഖപ്പെടുത്തി ഹംഗറിയിലെ പ്രധാനപ്പെട്ട പ്രതിപക്ഷ പാര്‍ട്ടിയിലെ അംഗങ്ങള്‍  ബുഡാ കാസിലില്‍ ഓര്‍ബനെതിരെ കടുത്ത പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category