
തിരുവനന്തപുരം : സ്വാമി സന്ദീപാനന്ദ ഗിരിയുടെ ആശ്രമത്തിന് മുന്നിലെ വാഹനങ്ങള്‍ക്ക് തീവച്ച കേസിലെ അന്വേഷണം എങ്ങുമെത്തുന്നില്ല. ആശ്രമത്തിന് തീവച്ചതറിഞ്ഞ് അതിവേഗം ഓടിയെത്തിയ മുഖ്യമന്ത്രി പിണറായി വിജയനും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും എല്ലാത്തിനും പിന്നില്‍ സംഘപരിവാറുകാരാണെന്ന് ആരോപിച്ചു. തന്ത്രിയും പന്തളം കൊട്ടാരവുമാണ് ഗൂഢാലോചന നടത്തിയതെന്ന് സന്ദീപാനന്ദ ഗിരിയും സമ്മതിച്ചു. അന്വേഷണത്തിന് പ്രത്യേക സംഘവുമെത്തി. എന്നാല്‍ ഇതുവരെ ഒരു തുമ്പും കിട്ടിയില്ല. സ്വാമിയുടെ ആശ്രമത്തിന് തീവച്ചതിന് പിന്നില്‍ വലിയ തിരക്കഥയുണ്ടെന്ന് ആര്‍എസ്എസ് സംശയിക്കുന്നു. ഇത് പുറത്തുകൊണ്ടു വരാന്‍ അവര്‍ തന്നെ സമരത്തിനിറങ്ങുകയാണ്. സംഘപരിവാറിനെ മോശമാക്കാനുള്ള ഗൂഢാലോചനയാണ് ആശ്രമം തീവയ്പ്പെന്നാണ് ഉയരുന്ന സംശയം.
ശബരിമലയിലെ സ്ത്രീ പ്രവേശനത്തില്‍ നവോത്ഥാനത്തിനൊപ്പമായിരുന്നു സന്ദീപാനന്ദ ഗിരി. ഇതിലെ വൈരാഗ്യം തീര്‍ക്കാന്‍ സംഘപരിവാര്‍ ആശ്രമത്തില്‍ അക്രമം നടത്തിയെന്നാണ് മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും ആരോപിച്ചത്. ഇത് തന്നെയായിരുന്നു സന്ദീപാനന്ദ ഗിരിയും പറഞ്ഞത്. ഇതോടെ ശബരിമലയിലെ ആചാര സംരക്ഷണത്തിന് മുന്നില്‍ നില്‍ക്കുന്നവരെ പ്രതിക്കൂട്ടിലാക്കി പ്രസ്താവനകളെത്തി. എന്നാല്‍ അന്വേഷണത്തില്‍ ഒന്നും കിട്ടിയില്ല. അതിനിടെ കത്തിയെരിയുമ്പോള്‍ 'തത്സമയം' ദൃശ്യങ്ങള്‍ പകര്‍ത്തിയ ക്യാമറാമാനെ തേടി പൊലീസ് ഓടുകയാണെന്ന വാദവും എത്തുന്നു. ഇയാളുടെ രേഖാചിത്രം പ്രത്യേകാന്വേഷണസംഘം തയാറാക്കിയെങ്കിലും വ്യക്തത ലഭിച്ചിട്ടില്ല. പ്രതിയുടെ രേഖാചിത്രം പൊലീസ് തയാറാക്കിയെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് ഉന്നതകേന്ദ്രങ്ങള്‍ വ്യക്തമാക്കി. തയ്യാറാക്കിയത് ക്യാമറമാന്റെ രേഖാചിത്രമാണ്.
സ്ഥലത്തുണ്ടായിരുന്ന ക്യാമറാമാന്റെ രേഖാചിത്രമാണ് പൊലീസ് തയ്യാറാക്കിയത്. ഇയാളെ ആദ്യം കണ്ട ദമ്പതികളുടെ സഹായത്തോടെ, പൊലീസ് തയാറാക്കിയത്. സംഭവം നടന്ന് 100 ദിവസത്തിലേറെയായെങ്കിലും പ്രതികളെ കണ്ടെത്താന്‍ പൊലീസിനു കഴിഞ്ഞില്ല. ഇതിനിടെയാണ് അവിടെയുണ്ടായിരുന്ന ക്യാമറാമാനെ കുറിച്ചുള്ള വിവരങ്ങള്‍ പൊലീസിന് ലഭിച്ചത്. പുലര്‍ച്ചെ കുണ്ടമണ്‍ കടവിലെ ആശ്രമത്തിനു തീപിടിക്കുന്നതറിഞ്ഞ് ആദ്യം ഓടിയെത്തിയ ദമ്പതികളാണ് ഒരാള്‍ ക്യാമറയില്‍ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതു കണ്ടത്. ഏതെങ്കിലും ടി.വി. ചാനല്‍ ക്യാമറാമാനാണെന്നാണ് അവരും പിന്നീടെത്തിയവരും കരുതിയത്. തീ പടരുമ്പോഴും അണയ്ക്കുമ്പോഴുമെല്ലാം ഇയാള്‍ സ്ഥലത്തുണ്ടായിരുന്നു. സംഭവവുമായി ബന്ധപ്പെട്ടു വാര്‍ത്താ ചാനലുകള്‍ സംപ്രേഷണം ചെയ്തത് ഏറെക്കുറെ ഒരേ ദൃശ്യങ്ങളായിരുന്നു. ഇത് ഇയാള്‍ പകര്‍ത്തിയതാണോ എന്നും സംശയമുണ്ട്.
ഈ സാഹചര്യത്തില്‍ ദൃക്സാക്ഷികളുടെ മൊഴികളുടെ അടിസ്ഥാനത്തില്‍ ഈ ക്യാമറാമാന്റെ രേഖാചിത്രം തയാറാക്കി അന്വേഷിക്കുകയാണിപ്പോള്‍ പൊലീസ്. സംഭവത്തേക്കുറിച്ച് ഇയാള്‍ക്കു മുന്‍കൂട്ടി വിവരം ലഭിച്ചിരിക്കാമെന്നും പൊലീസ് പറയുന്നു. അതിനിടെ രേഖാചിത്രം പുറത്തു വിടാതിരിക്കാന്‍ സമ്മര്‍ദ്ദമുണ്ടെന്ന് സംഘപരിവാറും ആരോപിക്കുന്നു. ആര് എസ് എസിനെ കുറ്റക്കാരായി ചിത്രീകരിച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കാനുള്ള ശ്രമമാണ് സന്ദീപാനന്ദ ഗിരിയുടെ ആശ്രമ ആക്രമണമെന്നാണ് പരിവാറുകാരുടെ നിലപാട്. അതുകൊണ്ടാണ് കുറ്റവാളികളെ പൊലീസ് പിടിക്കാത്തതെന്നും പറയുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഡെപ്യൂട്ടി പൊലീസ് കമ്മിഷണര്‍ ആര്. ആദിത്യയുടെ നേതൃത്വത്തില്‍ സംഘം രൂപീകരിച്ചിരുന്നു. പിന്നീട് ആദിത്യ ശബരിമല ഡ്യൂട്ടിക്കു പോയി. പിന്നാലെ അവധിയുമെടുത്തു. ഇതോടെ കേസ് അന്വേഷണം ഏതാണ്ട് നിലച്ച മട്ടിലുമായി. ഇതിനിടെയാണ് ക്യാമറാമാന്റെ കാര്യം പുറത്തു വരുന്നത്.
ശബരിമല യുവതീപ്രവേശവുമായി ബന്ധപ്പെട്ട് സംസ്ഥാനം സംഘര്‍ഷഭരിതമായ സന്ദര്‍ഭത്തിലാണ്, കഴിഞ്ഞ ഒക്ടോബര്‍ 27-നു സ്വാമി സന്ദീപാനന്ദ ഗിരിയുടെ തിരുവനന്തപുരത്തെ ആശ്രമം അഗ്നിക്കിരയായത്. സ്വാമി സന്ദീപാനന്ദ ഗിരിയുടെ ആശ്രമത്തിനു നേരെയുണ്ടായ ആക്രമണത്തിന്റെ ഉത്തരവാദിത്തം ബിജെപിക്കെന്നു ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് അന്ന് ആരോപിച്ചിരുന്നു. ആക്രമണത്തിനു സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍പിള്ള മറുപടി പറയണമെന്നും കടകംപള്ളി പറഞ്ഞു. കേരളീയ സമൂഹത്തിനു പരിചിതമല്ലാത്ത ഒരു മാര്‍ഗമാണിത്. ഉത്തരേന്ത്യയിലേതിനു സമാനമായ രീതിയില്‍ ഫാസിസ്റ്റ് തേര്‍വാഴ്ചയ്ക്കുള്ള ശ്രമമാണു ശബരിമല പ്രശ്നമുണ്ടായപ്പോള്‍ മുതല്‍ വര്‍ഗീയ വാദികളും മതഭ്രാന്തന്മാരും നടത്തുന്നത്. സമാന്തരമായി വയര്‍ലെസ് സെറ്റുകളുടെ ശേഖരവുമായി ഒരു മാന്യന് നില്ക്കുന്ന കാഴ്ചയും കേരളം കണ്ടു. ഏതു മാര്‍ഗ്ഗത്തിലൂടെയും മതേതര കേരളത്തിന്റെ നന്മയെ ഇല്ലാതാക്കുകയാണ് അവരുടെ ലക്ഷ്യം. അതിനെതിരെ പ്രതിഷേധിക്കണം. സന്ദീപാനന്ദ ഗിരിക്കൊപ്പമായിരിക്കും മതേതര കേരളമെന്ന കാര്യത്തില്‍ സംശയം വേണ്ട - കടകംപള്ളി പറഞ്ഞിരുന്നു. സമാന ആരോപണമാണ് മുഖ്യമന്ത്രിയും ഉയര്‍ത്തിയത്.
ആക്രമണങ്ങളിലൂടെ സന്ദീപാനന്ദഗിരിയുടെ ആശയങ്ങളെയും പ്രത്യയശാസ്ത്രങ്ങളെയും ഇല്ലായ്മ ചെയ്യാമെന്നു കരുതിയെങ്കില്‍ അവര്‍ വിഡ്ഢികളുടെ സ്വര്‍ഗത്തിലാണ് ജീവിക്കുന്നതെന്നു വരുന്ന കേരളം മനസ്സിലാക്കിത്തരും. ആശയങ്ങളെ ആശയങ്ങള്‍ കൊണ്ടാണു നേരിടേണ്ടത്. ഇഷ്ടമില്ലാത്തതു പറയുന്നവരെ ശാരീരികമായി ഉപദ്രവിക്കുകയും കൊലപ്പെടുത്തുകയും ചെയ്യുന്ന ഫാസിസ്റ്റ് സമീപനത്തിനു കേരളത്തില്‍ സ്ഥാനമില്ലെന്നും സിപിഎം നേതാക്കള്‍ വിശദീകരിച്ചിരുന്നു. ഇത്തരമൊരു കേസിലാണ് പിണറായിയുടെ കീഴിലുള്ള പൊലീസിന് പ്രതികളെ ആരേയും പിടിക്കാനാവാത്തത്.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam