1 GBP = 86.00INR                       

BREAKING NEWS

മൂന്ന് കൊല്ലത്തിനിടയില്‍ ആറ് തവണ കാന്‍സര്‍ പരിശോധന നടത്തിയപ്പോഴും എല്ലാം സുരക്ഷിതമെന്ന് റിപ്പോര്‍ട്ട്; എന്നിട്ടും നഴ്സിനെ തേടി മരണം; ബ്രിസ്റ്റോള്‍ എന്‍എച്ച്എസ് ആശുപത്രിക്കെതിരെ നിയമനടപടിയുമായി നഴ്സിന്റെ കുടുംബം

Britishmalayali
kz´wteJI³

ഴിഞ്ഞ 13 വര്‍ഷങ്ങളായി എന്‍എച്ച്എസിന് വേണ്ടി ജോലി ചെയ്യുന്ന  ജൂലി ഓ കോര്‍ണര്‍ എന്ന നഴ്സ്  സെര്‍വിക്കല്‍ കാന്‍സര്‍ ബാധിച്ച് ഈ മാസം മരിച്ച സംഭവം വന്‍ വിവാദമാകുന്നു. രോഗലക്ഷണങ്ങളുണ്ടായപ്പോള്‍ ഈ നഴ്സിനെ മൂന്ന് കൊല്ലത്തിനിടയില്‍ ആറ് തവണ കാന്‍സര്‍ പരിശോധന നടത്തിയപ്പോഴും എല്ലാം സുരക്ഷിതമെന്ന റിപ്പോര്‍ട്ടായിരുന്നു ലഭിച്ചിരുന്നത്.  എന്നിട്ടും  നഴ്സിനെ തേടി മരണമെത്തിയതിനാല്‍ ഇവരുടെ കുടുംബം കടുത്ത നടപടികളിലേക്ക് നീങ്ങുകയാണെന്നാണ് റിപ്പോര്‍ട്ട്. ഇത് പ്രകാരം നഴ്സിനെ പരിശോധിച്ച  ബ്രിസ്റ്റോള്‍ എന്‍എച്ച്എസ് ആശുപത്രിക്കെതിരെ നിയമനടപടിയുമായാണ് അവര്‍ മുന്നോട്ട് പോകുന്നത്. 

രണ്ട് മക്കളുടെ അമ്മയായ തന്റെ അകാലമരണത്തിന് ഉത്തരവാദികള്‍ നോര്‍ത്ത് ബ്രിസ്റ്റോള്‍ ട്രസ്റ്റിലെ ഡോക്ടര്‍മാരാണെന്ന് മരിക്കുന്നതിന് തൊട്ട് മുമ്പ് ആശുപത്രിക്കിടക്കയില്‍ നിന്നും പകര്‍ത്തിയ വീഡിയോയില്‍ ജൂലി ആരോപിക്കുന്നുണ്ട്. രോഗം കാരണം വളരെ പ്രയാസപ്പെട്ട് പതിഞ്ഞ ശബ്ദത്തിലാണ് ഈ നഴ്സ് ഈ വീഡിയോയിലൂടെ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത് വിട്ടിരിക്കുന്നത്.  ഡോക്ടര്‍മാരുടെ പിടിപ്പ് കേട് കാരണം താന്‍ ദുരിതയാതനകള്‍ അനുഭവിച്ച് കൊണ്ടിരിക്കുന്നുവെന്നാണ് ഈ വീഡിയോയിലൂടെ അവര്‍ വെളിപ്പെടുത്തുന്നത്.  

സംസാരിക്കാന്‍ പ്രയാസമായതിനാല്‍ ഇടയ്ക്ക് ജൂലി നിര്‍ത്താന്‍ നിര്‍ബന്ധിതയായപ്പോള്‍ ഭര്‍ത്താവ് കെവിന്‍ തന്റെ ഭാര്യക്കുണ്ടായ ദുര്യോഗത്തെ കുറിച്ച് വിശദീകരിക്കുന്നുണ്ട്.  മൂന്ന് വര്‍ഷങ്ങള്‍ക്കിടെ എന്‍എച്ച്എസ് ആശുപത്രിയില്‍ ഭാര്യയെ പലവട്ടം പലവിധ പരിശോധനകള്‍ക്ക് വിധേയമാക്കിയിരുന്നുവെങ്കിലും ഡോക്ടര്‍മാര്‍ക്ക് കാന്‍സര്‍ കണ്ടെത്താന്‍ സാധിച്ചിരുന്നില്ലെന്നാണ് അദ്ദേഹം വെളിപ്പെടുത്തുന്നത്. ഇവിടുത്തെ പാത്തോളജിസ്റ്റുകള്‍ക്കും ഗൈനക്കോളജിസ്റ്റുകള്‍ക്കും ജൂലിയുടെ കാന്‍സര്‍ കണ്ടെത്താന്‍ തുടക്കത്തില്‍ തന്നെ അവസരങ്ങളേറെ ലഭിച്ചിരുന്നുവെങ്കിലും അവരുടെ കഴിവ് കേട് കാരണം അതുണ്ടായില്ലെന്നും അതിനാല്‍ ഭാര്യയുടെ രോഗം മൂര്‍ച്ഛിക്കുകയായിരുന്നുവെന്നും കെവിന്‍ ആരോപിക്കുന്നു. 

ബോര്‍ഡ് ഓഫ് ഡയറക്ടറേറ്റിന് സംഭവിച്ച തെറ്റ് മനസിലാക്കിക്കൊടുക്കാനാണ് ഈ വീഡിയോയിലൂടെ ഈ വൈകിയ വേളയില്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറയുന്നു.  ഇനിയൊരു രോഗിക്കും ഇത്തരം ദുരനുഭവമുണ്ടാകരുതെന്നാണ് ഈ വീഡിയോ പുറത്തിറക്കുന്നതിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വിശദീകരിക്കുന്നു. തന്റെ ഭാര്യയുടെ കേസില്‍ എന്ത് കൊണ്ടാണ് ഇത്തരമൊരു പിഴവ് സംഭവിച്ചതെന്ന് വിശദമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. ഈ വീഡിയോ പകര്‍ത്തി മൂന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് ജൂലി മരിച്ചത്. 

സ്മിയര്‍ ടെസ്റ്റ്, ബയോപ്സി, നിരവധി ക്ലിനിക്കല്‍  പരിശോധനകള്‍ തുടങ്ങിയവ  നടത്തിയപ്പോഴും തനിക്ക് കാന്‍സറില്ലെന്നാണ് ഡോക്ടര്‍മാര്‍ ഉറപ്പിച്ച് പറഞ്ഞിരുന്നതെന്നും ഈ വീഡിയോയിലൂടെ ജൂലി വെളിപ്പെടുത്തുന്നുണ്ട്. എന്നാല്‍ അവസാനം മൂന്ന് വര്‍ഷത്തിന് ശേഷം അസ്വസ്ഥതകള്‍ മൂര്‍ച്ഛിച്ചപ്പോള്‍ ഒരു പ്രൈവറ്റ് കണ്‍സള്‍ട്ടന്റിനെ ചെന്ന് കണ്ടപ്പോഴാണ്  തനിക്ക് കാന്‍സറുണ്ടെന്ന് സ്ഥിരികരിക്കാന്‍ ജൂലിക്ക് സാധിച്ചത്. ബ്രിസ്റ്റോളിലെ സെന്റ് പീറ്റേര്‍സ് ഹോസ്പിസില്‍ വച്ചായിരുന്നു കഴിഞ്ഞ യാഴ്ച ജൂലി മരിച്ചത്. നിരവധി സ്ത്രീകള്‍ക്ക് ഇത്തരത്തിലുള്ള പലവിധ കാന്‍സറുകള്‍ നേരത്തെ കണ്ടെത്തുന്നതില്‍ എന്‍എച്ച്എസ് ആശുപത്രികള്‍ പരാജയമാണെന്നും അതിനാല്‍ ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം വേണമെന്നുമാണ് ജൂലിയുടെ കുടുംബം ശക്തമായി ആവശ്യപ്പെട്ടിരിക്കുന്നത്. 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category