
പ്രവാസി ഇന്ത്യക്കാര്‍ ഭാഗഭാക്കായ വിവാഹത്തട്ടിപ്പുകളുമായി ബന്ധപ്പെട്ട പരാതികള്‍ പെരുകുന്ന സാഹചര്യത്തില്‍ ഇതിനെ തടയിടുന്നതിന് കടുത്ത നടപടികളുമായി കേന്ദ്രഗവണ്മെന്റ് രംഗത്തെത്തി. ഇത് പ്രകാരം ഇന്ത്യയില്‍ നിന്നോ ഇന്ത്യയ്ക്ക് പുറത്തുള്ള ഇന്ത്യക്കാരെയോ വിവാഹം കഴിച്ചാല്‍ 30 ദിവസത്തിനകം രജിസ്ട്രേഷന് നിര്‍ബന്ധമാക്കാന്‍ പോവുകയാണ്. ഈ നിയമം ലംഘിച്ചാല്‍ എയര്‍പോര്‍ട്ടില്‍ വച്ച് പാസ്പോര്‍ട്ട് പിടിച്ചെടുക്കുന്നതടക്കമുള്ള കടുത്ത നടപടികള്‍ പ്രവാസികള്‍ നേരിടേണ്ടി വരുമെന്നാണ് മുന്നറിയിപ്പ്.
ഇത് സംബന്ധിച്ച കോടതി നോട്ടീസ് അവഗണിക്കുന്ന പ്രവാസികളുടെ നാട്ടിലെ സ്വത്തുക്കള്‍ പിടിച്ചെടുക്കാനും നീക്കമുണ്ട്. ഇത്തരത്തില്‍ പ്രവാസികളുടെ തട്ടിപ്പ് തടയാന്‍ ശക്തമായ ബില്‍ രാജ്യസഭയില്‍ അവതരിപ്പിച്ചിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. പുതിയ നീക്കമനുസരിച്ച് പ്രവാസികളായ പുരുഷന്മാര് വിവാഹം 30 ദിവസത്തിനകം നിര്‍ബന്ധമായും രജിസ്ട്രര്‍ ചെയ്തിരിക്കണമെന്ന വ്യവസ്ഥയുള്ള ബില്‍ തിങ്കളാഴ്ച രാജ്യസഭയില്‍ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് അവതരിപ്പിച്ചിട്ടുണ്ട്. ഈ വിധത്തില്‍ വിവാഹം രജിസ്ട്രര്‍ ചെയ്യാന്‍ വിസമ്മതിക്കുന്നവരുടെ പാസ്പോര്‍ട്ട് എയര്‍പോര്‍ട്ടില്‍ വച്ച് പിടിച്ചെടുക്കാനും വിദേശകാര്യമന്ത്രാലയത്തിന്റെ വെബ്സൈറ്റിലൂടെ സമന്‍സ് നല്കി കോടതി നടപടി കൈക്കൊള്ളാനും ബില്‍ വ്യവസ്ഥ ചെയ്യുന്നു.
പ്രവാസി ഇന്ത്യക്കാരായ പുരുഷന്മാര് ഇന്ത്യക്കാരിയെയോ പ്രവാസിയായ ഇന്ത്യക്കാരിയെയോ വിവാഹം കഴിക്കുന്ന സന്ദര്‍ഭം വന്നാല്‍ പ്രസ്തുത ബില്ലിലെ വ്യവസ്ഥകള്‍ അവര്‍ക്ക് ബാധകമാകുമെന്നുറപ്പാണ്. ഇന്ത്യക്കാര്‍ തമ്മില്‍ വിദേശത്ത് നടത്തുന്ന വിവാഹവും വിദേശ വിവാഹ നിയമമനുസരിച്ച് ചുമതലപ്പെടുത്തിയിട്ടുള്ള വിവാഹ ഓഫീസര്‍ മുമ്പാകെ 30 ദിവസങ്ങള്‍ക്കുള്ളില്‍ രജിസ്ട്രര്‍ ചെയ്യണമെന്നാണ് ബില്‍ നിഷ്കര്‍ഷിക്കുന്നത്. പാര്‍ലിമെന്റ് സമ്മേളനം ഇന്ന് അവസാനിക്കാന്‍ പോവുന്ന വേളയിലാണ് പ്രസ്തുത ബില്‍ അവതരിപ്പിച്ചതെങ്കിലും രാജ്യസഭയിലാണ് ഇത് അവതരിപ്പിച്ചിരിക്കുന്നതെന്നതിനാല്‍ ബില്‍ നിലനില്‍ക്കുമെന്നുറപ്പാണ്.
ദി രജിസ്ട്രേഷന് ഓഫ് മാര്യേജ് ഓഫ് നോണ്‍-ഇന്ത്യന്‍ ബില്‍,2019 എന്നാണീ ബില്‍ അറിയപ്പെടുന്നത്. ഇതനുസരിച്ച് കോടതികള്‍ക്ക് ഈ നിയമം ലംഘിക്കുന്ന എന്‍ആര്‍ഐകളുടെ സ്ഥാവരവും ജംഗമവുമായ വസ്തുക്കളെല്ലാം പിടിച്ചെടുക്കാന്‍ കോടതികള്‍ക്ക് അധികാരമുണ്ടാകും. ഇവരെ നിയമലംഘകരുടെ ഗണത്തില്‍ പെടുത്തി പ്രഖ്യാപിക്കുകയും ചെയ്യും. എന്‍ആര്‍ഐകള്‍ ആസൂത്രണം ചെയ്യുന്ന വ്യാജവിവാഹക്കെണിയില് പെട്ട് പോയ ഇന്ത്യന്‍ സ്ത്രീകളുടെ കേസുകള്‍ വേഗത്തില്‍ നീക്കുന്നതിന് പുതിയ ബില്‍ വഴിയൊരുക്കും.
ഇത്തരം കുറ്റങ്ങള്‍ ചെയ്യുന്നവരുടെ പാസ്പോര്‍ട്ട് അല്ലെങ്കില്‍ യാത്രാരേകഖള് തുടങ്ങിയവ പിടിച്ചെടുക്കുന്നതിനോ റദ്ദാക്കുന്നതിനോ ദി പാസ്പോര്‍ട്ട് ആക്ടും കോഡ് ഓഫ് ക്രിമിനല്‍ പ്രൊസീജിയറും ഭേദഗതി ചെയ്യുമെന്നാണ് ഈ ബില്‍ വ്യക്തമാക്കുന്നത്.ഇതിലൂടെ കുറ്റവാളിയുടെ വസ്തുവകകള്‍ പിടിച്ചെടുക്കുന്നതിനും കോടതികള്‍ക്ക് അധികാരം ലഭിക്കും. പുതിയ ബില്‍ പ്രകാരം ഒരു എന്‍ആര്‍ഐ ഇന്ത്യന്‍ പൗരത്വമുള്ളയാളെ വിവാഹം ചെയ്യുമ്പോള്‍ അത് പ്രാദേശിക നിയമങ്ങള്‍ പ്രകാരം രജിസ്ട്രര്‍ ചെയ്തിരിക്കണം.
എന്നാല്‍ വിവാഹം വിദേശത്ത് വച്ചാണ് നടക്കുന്നതെങ്കില്‍ വിദേശ രാജ്യങ്ങളില്‍ ഇതിനായി നിയോഗിച്ചിരിക്കുന്ന ഓഫീസര്‍മാരുടെ മുമ്പില്‍ രജിസ്ട്രര്‍ ചെയ്യണം. എന്‍ആര്‍ഐ ഇന്ത്യയിയിലുള്ള സ്ത്രീയെ വിവാഹം ചെയ്യുമ്പോഴും ഇന്ത്യക്ക് പുറത്തുള്ള ഇന്ത്യന്‍ സ്ത്രീയെ വിവാഹം ചെയ്യുമ്പോഴും ഈ ബില്ലിലൂടെ നിര്‍ദേശിക്കപ്പെട്ട നിയമം ബാധകമാണ് . എന്‍ആര്‍ഐ ആയ പുരുഷന്മാര് തങ്ങളുടെ ഭാര്യമാരെ വിദേശരാജ്യങ്ങളില്‍ ഉപേക്ഷിക്കുന്നതുമായി ബന്ധപ്പെട്ട നിരവധി പരാതികള്‍ വിദേശകാര്യമന്ത്രാലയത്തിന് ലഭിക്കുന്നുണ്ടെന്ന് സുഷമാസ്വരാജ് അടുത്തിടെ വെളിപ്പെടുത്തിയിരുന്നു.
ഇതിന് പുറമെ എന്‍ആര്‍ഐക്കാരായ പുരുഷന്മാര് ഭാര്യമാരെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്ന പരാതികളും ലഭിച്ച് വരുന്നുണ്ട്. എന്‍ആര്‍ഐക്കാരായ ഭര്ത്താക്കന്മാര് ഉപേക്ഷിച്ചുവെന്ന 3328 പരാതികളാണ് ഇന്ത്യന്‍ സ്ത്രീകളില്‍ നിന്നും 2015 ജനുവരിക്കും 2017 നവംബറിനും ഇടയില്‍ ലഭിച്ചതെന്നാണ് മിനിസ്ട്രി ഓഫ് എക്സ്റ്റേണല്‍ അഫയേര്‍സ് വെളിപ്പെടുത്തുന്നത്.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam