1 GBP = 92.30 INR                       

BREAKING NEWS

ഒരു വശത്ത് പ്രിയങ്ക തരംഗമായി മാറുമ്പോഴും മറുവശത്ത് ഭര്‍ത്താവ് റോബര്‍ട്ട് വാദ്രയുടെ മേലുള്ള അഴിമതിക്കുരുക്ക് മുറുകുന്നു; പ്രിയങ്കയുടെ ഭര്‍ത്താവ് ലോകം എമ്പാടും ബിനാമി പേരില്‍ സ്വത്തുക്കള്‍ വാരിക്കൂട്ടിയെന്ന് സംശയിച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്; ലണ്ടനിലെ 26 കോടിയുടെ വീടിന് പിന്നാലെ ഇപ്പോള്‍ ചോദ്യം ചെയ്യുന്നത് ദുബായില്‍ ജുമൈറയിലെ 14 കോടിയുടെ വീടിന്റെ വിശദാംശങ്ങള്‍

Britishmalayali
kz´wteJI³

കോണ്‍ഗ്രസ് നേതാവ്  പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വാദ്രയ്ക്ക് എതിരെയുള്ള എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം വ്യാപിക്കുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ഇത് പ്രകാരം ദുബായിലെ ജുമൈറയില്‍ വാദ്ര ബിനാമി പേരില്‍ വാങ്ങിയെന്ന് ആരോപിക്കപ്പെടുന്ന 14 കോടിയുടെ വീടുമായി ബന്ധപ്പെട്ട വിശദാംശങ്ങളെക്കുറിച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്  വാദ്രയെ ചോദ്യം ചെയ്യുന്നുണ്ട്. ലണ്ടനിലെ 26 കോടി രൂപയുടെ ഫ്ലാറ്റുമായി വാദ്രയ്ക്ക് എന്താണ് ബന്ധമെന്നറിയാന്‍ ഇതിന് മുമ്പ് അദ്ദേഹത്തെ ചോദ്യം ചെയ്യലിന് വിധേയനാക്കിയിരുന്നു.

ചുരുക്കിപ്പറഞ്ഞാല്‍ വാദ്ര ലോകമെമ്പാടും ബിനാമി പേരില്‍ വ്യാപകമായ തോതില്‍ സ്വത്തുക്കള്‍ വാങ്ങിക്കൂട്ടുന്നുവെന്ന എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സംശയം വര്‍ധിച്ചിരിക്കുകയാണ്. കോണ്‍ഗ്രസിന്റെ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കുയര്‍ന്ന് ഒരു വശത്ത് പ്രിയങ്ക ഗാന്ധി തരംഗമായി മാറുമ്പോഴാണ് മറുവശത്ത് വാദ്രയുടെ മേലുള്ള അഴിമതിക്കുരുക്ക് മുറുകുന്നതെന്നത് ശ്രദ്ധേയമാണ്. ലണ്ടനിലെ ബ്രിയാന്‍സ്റ്റന്‍ സ്‌ക്വയറിലെ 12, എല്ലോര്‍ടന്‍ ഹൗസിലുള്ള ഫ്ലാറ്റുമായി വാദ്രയ്ക്കുള്ള ബന്ധത്തെക്കുറിച്ചറിയാനായിരുന്നു എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വാദ്രയെ ഇതിന് മുമ്പ് ചോദ്യം ചെയ്തിരുന്നത്.

ദുബായ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സ്‌കൈലൈറ്റ് ഇന്‍വെസ്റ്റ്മെന്റ്സില്‍ വാദ്ര നടത്തിയെന്ന് കരുതുന്ന വലിയ നിക്ഷേപത്തെക്കുറിച്ചും ചോദ്യം ചെയ്യുന്നുണ്ട്.  ഇന്ത്യയില്‍ ഒരിക്കല്‍ വാദ്രയുടെ പേരിലുണ്ടായിരുന്ന കമ്പനിയായ സ്‌കൈലൈറ്റ് ഹോസ്പിറ്റാലിറ്റി പ്രൈവറ്റ് ലിമിറ്റഡിന്റെ പേരിനോട് സാമ്യമുള്ള പേരാണ് ഇതിനുള്ളതെന്നതാണ് സംശയം വര്‍ധിപ്പിച്ചിരിക്കുന്നത്. ദല്‍ഹി-എന്‍സിആറിലും രാജസ്ഥാനിലെ ബിക്കാനിറിലും സംശയകരമായ ഭൂമിയിടപാടുകള്‍ ഈ കമ്പനി നടത്തിയതിനെ തുടര്‍ന്ന് അന്വേഷണം ശക്തമായിരുന്നു. ഇതിനെ തുടര്‍ന്ന് വാദ്ര തന്റെ അമ്മയ്ക്കൊപ്പം രാജസ്ഥാന്‍ ഹൈക്കോടതിക്ക് മുമ്പില്‍ ഹാജരായിരുന്നു. രാജസ്ഥാനില്‍ ഈ കമ്പനി നടത്തിയ ഭൂമിയിടപാടിനെക്കുറിച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ടീം അന്വേഷണം നടത്തുന്നുമുണ്ട്.

സ്‌കൈലൈറ്റ് ഇന്‍വെസ്റ്റ്മെന്റ്സില്‍ ഓഹരി ഉടമസ്ഥതയുള്ള സിസി തമ്പി എന്ന വ്യക്തിയുമായി വാദ്രയ്ക്കുള്ള ബന്ധത്തെക്കുറിച്ചാണ് അന്വേഷിക്കുന്നുണ്ടെന്നാണ് ഉറവിടങ്ങള്‍ വെളിപ്പെടുത്തുന്നത്. ഈ കമ്പനി ഒരു ഷെല്‍ കമ്പനിയാണെന്നും ഇതിന്റെ പേരില്‍ ബിസിനസ് നടക്കുന്നില്ലെന്നുമുള്ള സംശയവും ഉയര്‍ന്നിട്ടുണ്ട്.  അഭയാര്‍ത്ഥിയായ ആയുധ വില്‍പനക്കാരന്‍ സഞ്ജയ് ബന്‍ഡാരിയില്‍ നിന്നും 2010 ജൂണില്‍ ഈ കമ്പനി ലണ്ടനിലെ ബ്രിയാന്‍സ്റ്റണ്‍ സ്‌ക്വയറിലെ ഫ്ലാറ്റ് വാങ്ങിയെന്നാണ് കരുതുന്നത്. ഇതിനുള്ള പണം ബന്‍ഡാരിയുടെ സ്ഥാപനത്തിലേക്കായിരുന്നു കൈമാറിയിരുന്നത്.

സ്‌കൈലൈറ്റ് ഇന്‍വെസ്റ്റ്മെന്റുമായി തനിക്കുള്ള ബന്ധം വാദ്ര ശക്തമായി നിഷേധിച്ചിട്ടുണ്ട്. ബന്‍ഡാരി ആദായനികുതി വകുപ്പിന്റെ അന്വേഷണത്തിലായതിനെ തുടര്‍ന്ന് സ്‌കൈലൈറ്റ് ഇന്‍വെസ്റ്റ്മെന്റിന്റെ പേര് 2013 മാര്‍ച്ചില്‍ മേയ് ഫെയര്‍ ഇന്‍വെസ്റ്റ്മെന്റ് എന്നാക്കി മാറ്റിയിരുന്നു.വാദ്രയുടെ സഹായിയായ തമ്പി സ്‌കൈലൈറ്റ് ഇന്‍വെസ്റ്റ്മെന്റിലെ നൂറ് ശതമാനം ഓഹരികളും നിയമവിരുദ്ധമായി ട്രാന്‍സ്ഫര്‍ ചെയ്തുവെന്നാണ് ആരോപണം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category