1 GBP = 86.00INR                       

BREAKING NEWS

ഓണമുണ്ണാന്‍ രാജമാണിക്യത്തെപ്പോലെ രേണുക രാജ് ഐഎഎസും യുകെയില്‍ എത്തുമോ? ചെറുപ്പക്കാരായ ഉദ്യോഗസ്ഥര്‍ ബ്രിട്ടനും അമേരിക്കയും അഭയ കേന്ദ്രമാക്കുന്നു

Britishmalayali
കെ ആര്‍ ഷൈജുമോന്‍

കവന്‍ട്രി: നട്ടെല്ലുള്ള സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ക്ക് ഇരട്ട ചങ്കുകാര്‍ക്കൊപ്പം നീന്താന്‍ പറ്റുന്ന ഇടമല്ല കേരളമെന്നതിന്റെ ഏറ്റവും ഒടുവിലത്തെ എപ്പിസോഡാണ് ദേവികുളം സബ് കളക്ടര്‍ രേണു രാജ് ഐ എ എസ് നേരിടുന്ന അവഹേളനം. ഏതാനും വോട്ടുകളുടെ ബലത്തില്‍ അഞ്ചു വര്‍ഷത്തേക്ക് ജനപ്രതിനിധിയായ ഒരു എം എല്‍ എ ജനാധിപത്യത്തിന് രാജഭരണ കാലത്തേക്കാള്‍ ദാര്‍ഷ്ട്യം ഉണ്ടെന്ന മട്ടില്‍ ചാനലുകളില്‍ പോലും വന്നിരുന്നു അട്ടഹസിക്കുമ്പോള്‍ തങ്ങള്‍ ഇത്തരം അവഹേളനം കേള്‍ക്കാന്‍ ബാധ്യസ്ഥരല്ലെന്ന ചിന്തയാണ് യുവ സിവില്‍ സര്‍വീസില്‍ പടരുന്നത്. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍ പോലും കേള്‍ക്കാത്ത തരം രാഷ്ട്രീയ പീഡനം അനുഭവിക്കുന്ന നാടായി കേരളം മാറിയതില്‍ അസ്വസ്ഥരായ സിവില്‍ സര്‍വീസുകാര്‍ ഈ സര്‍ക്കാരിന്റെ കാലത്തു മറ്റെന്തെങ്കിലും ചെയ്യുകയാണ് കൂടുതല്‍ മെച്ചം എന്ന ധാരണയില്‍ ഉപരി പഠനത്തിന് ബ്രിട്ടനും അമേരിക്കയും തിരഞ്ഞെടുക്കുകയാണ്. ചിലരാകട്ടെ നീണ്ട കാലത്തേ പരിശീലനത്തിന് സഹായകമാകും വിധം വിവിധ സ്‌കോളര്‍ഷിപ്പുകള്‍ക്കും ശ്രമിക്കുന്നു.

ഇത്തരത്തില്‍ ലണ്ടനില്‍ പഠിക്കാന്‍ എത്തിയ മുന്‍ എറണാകുളം കളക്ടര്‍ രാജമാണിക്യം ഓടി നടന്നു മലയാളികള്‍ സംഘടിപ്പിക്കുന്ന പരിപാടികളില്‍ പങ്കെടുത്തു സ്നേഹം പങ്കു വയ്ക്കുന്നതും ഇത്തരം മികച്ച ജീവനക്കാരെ നഷ്ടപ്പെടുത്തുന്ന കേരളത്തിനുള്ള മറുപടിയായി കൂടി മാറുകയാണ്. എന്നാല്‍ ഇതൊന്നും തങ്ങളെ ബാധിക്കുന്നതല്ലെന്ന മട്ടില്‍ മാധ്യമങ്ങളെ സന്തോഷിപ്പിക്കാന്‍ താത്കാലികമായി മുട്ടുമടക്കിയ ശേഷം വര്‍ധിച്ച വീര്യത്തോടെ വീണ്ടും കടന്നാക്രമിക്കുന്ന ശൈലി മന്ത്രിമാരും എം എല്‍ എ മാരും സ്വീകരിക്കുമ്പോള്‍ കേരളത്തിലെ ഭരണചക്രത്തിന്റെ നെടിയാണികളായ ഉദ്യോഗസ്ഥര്‍ അനങ്ങാപ്പാറ നയം സ്വീകരിക്കും എന്നതിന്റെ വ്യക്തമായ ഉദാഹരണമാണ് ഇപ്പോള്‍ സെക്രെട്ടറിയേറ്റില്‍ കെട്ടിക്കിടക്കുന്ന ലക്ഷത്തിലേറെ ഫയലുകള്‍. ഓരോ ഫയലിലും ഓരോ മനുഷ്യരുടെ ജീവിതമാണ് എന്ന് അധികാരം ഏല്‍ക്കുമ്പോള്‍ മുഖ്യമന്ത്രിയുടെ അധികാരത്തണലിലാണ് ഈ ഫയലുകള്‍ ഉറങ്ങുന്നത് എന്നതാണ് ഏറെ വിചിത്രം. പുത്തനച്ചി പുരപ്പുറം തൂക്കും എന്നതിനപ്പുറം ഒന്നും ആ വാക്കുകളില്‍ ഉണ്ടായിരുന്നില്ല എന്നതാണ് സര്‍ക്കാരും ഉദ്യോഗസ്ഥരും തമ്മില്‍ ഉള്ള ഏറ്റുമുട്ടല്‍ തെളിയിക്കുന്നത്.

ഈ സര്‍ക്കാരിന്റെ കാലത്തു വിദേശത്തേക്ക് രക്ഷപ്പെട്ട ജീവനക്കാരുടെ എണ്ണം ഏറെയാണ്, അതും ജനപ്രിയരായ ഉദ്യോഗസ്ഥര്‍ തന്നെയാണ് നാട് വിട്ടത് എന്നതും പ്രത്യേകതയാണ്. ഇത്രയും മുതിര്‍ന്ന ഉദ്യോഗസ്ഥരെ പോലും നിയമം നടപ്പാക്കാന്‍ അനുവദിക്കില്ലെങ്കില്‍ സാധാരണക്കാരായ തങ്ങളെക്കൊണ്ട് എന്ത് ചെയ്യാന്‍ സാധിക്കും എന്നതാണ് മറ്റു ജീവനക്കാരുടെ നിലപാട്. രാഷ്ട്രീയവല്‍ക്കരണം പോലീസില്‍ മാത്രമല്ല മുഴുവന്‍ രംഗത്തും വ്യാപിപ്പിക്കാന്‍ ഉള്ള സര്‍ക്കാരിന്റെ ശ്രമമാണ് ഇത്തരം നീക്കങ്ങള്‍ എന്ന ആക്ഷേപവും ശക്തമാണ്. റിസോര്‍ട് മാഫിയ കയ്യടക്കിയ ദേവികുളത്തു ഇപ്പോള്‍ നാലാമത്തെ സബ് കളക്ടര്‍ ആണ് പിണറായി സര്‍ക്കാരിന്റെ അപ്രീതി നേരിടുന്നത് എന്നും കൗതുകകരമാണ്. ഇതിനര്‍ത്ഥം സര്‍ക്കാര്‍ അവിഹിതമായി പ്രവര്‍ത്തിക്കുന്നു എന്ന് തന്നെയാണ്. തുടര്‍ച്ചയായി എത്തുന്ന സബ് കളക്ടര്‍മാര്‍ക്ക് തങ്ങളുടെ ജോലി ചെയ്യാനാവാത്ത വിധം രാഷ്ട്രീയ ഭൂമാഫിയ സംഘടിതമായി പ്രവര്‍ത്തിക്കുന്നു എന്നാണ് ഇപ്പോള്‍ സമൂഹം തിരിച്ചറിയുന്നതും.

ദേവികുളത്തു ആദ്യം രാഷ്ട്രീയക്കാരുടെ കണ്ണില്‍ കരടായി മാറിയത് ആര്‍ ഡി ഓ ചുമതല വഹിച്ച സബീന്‍ സമദാണ്. കക്കൂസ് മാലിന്യം പുഴയില്‍ ഒഴുകിയതിനു 52 റിസോര്‍ട്ടുകള്‍ക്കു സ്റ്റോപ്പ് മെമോ നല്‍കിയപ്പോള്‍ റിസോര്‍ട്ടുകാരേക്കാള്‍ ചൊടിച്ചത് രാഷ്ട്രീയക്കാര്‍ക്കാണ്. പകരക്കാരനായി എത്തിയത് യുവസിംഹമായി മാറിയ ശ്രീറാം വെങ്കിട്ടരാമനാണ്. തലയ്ക്കു സ്ഥിരതയില്ലാത്തവന്‍ എന്നുവരെ മന്ത്രിയുടെയും എം എല്‍ എയുടെയും ശകാരം ഇദ്ദേഹത്തിനെതിരെ തിരിഞ്ഞു. പുരുഷന്‍ ആയതിനാല്‍ ഇപ്പോള്‍ രേണു രാജിന് ലഭിക്കും വിധം സാമൂഹ്യ പിന്തുണ തുടക്കത്തില്‍ ശ്രീറാമിന് ലഭിച്ചില്ലെന്ന് മാത്രം എല്ലാ അവഹേളനവും അദ്ദേഹം ഒറ്റയ്ക്ക് ഏറ്റെടുക്കുക ആയിരുന്നു. ഇദ്ദേഹത്തിന് പകരം വി ആര്‍ പ്രേംകുമാര്‍ എത്തി. കോപ്പിയടിച്ചു പരീക്ഷ പാസായവന്‍ എന്ന് സ്‌കൂള്‍ ഫൈനല്‍ പോലും പാസാകാന്‍ കഴിയാത്ത മന്ത്രിയുടെ വായില്‍ നിന്നും കേള്‍ക്കേണ്ടി വന്നു. പ്രേം കുമാറിനെ ശബരിയിലേക്കു കടത്തിയാണ് പകരം രേണു ചുമതലയില്‍ എത്തിയത്.

എന്നാല്‍ തല്‍ക്കാലം ഈ സര്‍ക്കാരിന്റെ ആട്ടും തുപ്പും കേട്ട് കഴിയേണ്ട കാര്യം തനിക്കില്ല എന്ന് തീരുമാനിച്ചു ശ്രീറാം നേരെ പോയത് ഹാര്‍വാര്‍ഡിലേക്കാണ്. ഇദ്ദേഹത്തിനൊപ്പം മിടുക്കരായ നാല് സിവില്‍ സര്‍വീസുകാര്‍ കൂടി വിദേശ പഠനത്തിന് എത്തി. ഇക്കൂടെ ലണ്ടനില്‍ രാജമാണിക്യവും ജി ആര്‍ ഗോകുല്‍, മൃണ്മയി ജോഷി ശശാങ്ക്, സ്വാഗത് ആര്‍ ഭണ്ഡാരി എന്നിവരും കൂടി പറന്നതോടെ കേരളം അഭിമാനിയായ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ക്ക് ഉള്ള സ്ഥലമല്ല എന്ന വികാരം യുവ ഉദ്യോഗസ്ഥര്‍ക്കിടയില്‍ പടരുകയാണ്. ടി വി അനുപമയും രേണു രാജുവും ഒക്കെ ഏറെ സമ്മര്‍ദം സഹിച്ചാണ് ഇപ്പോള്‍ ജോലി ചെയ്യുന്നതും.

പബ്ലിക് പോളിസിയില്‍ മാസ്റ്റര്‍ ഡിഗ്രി എടുക്കുന്നതിനാണ് രാജമാണിക്യം രണ്ടു വര്‍ഷത്തേക്ക് ലണ്ടന്‍ കിങ്‌സ് യൂണിവേഴ്സിറ്റിയില്‍ ജോയിന്‍ ചെയ്തിരിക്കുന്നത്. പൊതുജന കാര്യത്തില്‍ മാസ്റ്റര്‍ ഡിഗ്രിക്ക് വേണ്ടിയാണു മുന്‍ ഇടുക്കി കളക്ടറായ ജി ആര്‍ ഗോകുല്‍ അമേരിക്കയിലെ പ്രിന്‍സ്ടണ്‍ യൂണിവേഴ്സ്റ്റിറ്റി തിരഞ്ഞെടുത്തത്. ഡോക്ടര്‍ കൂടിയായ ശ്രീറാം പൊതുജന ആരോഗ്യ വിഷയത്തില്‍ മാസ്റ്റര്‍ ഡിഗ്രി ചെയ്യുന്നതിനാണ് ഹാര്‍വാര്‍ഡ് തന്നെ തിരഞ്ഞെടുത്തത്. എന്നാല്‍ മൃണ്മയി ജോഷിയാകട്ടെ രാജമാണിക്യത്തെ പോലെ യുകെയിലേക്കാണ് പറന്നത്. ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയില്‍ പബ്ലിക് പോളിസിയില്‍ മാസ്റ്റര്‍ ഡിഗ്രി ചെയ്യുകയാണ് ഈ യുവ ഓഫിസര്‍. ഭണ്ഡാരി അമേരിക്കയിലെ ഹൂസ്റ്റണില്‍ ബിസിനസ് അഡ്മിനിസ്ട്രേഷന്‍ കോഴ്‌സിലാണ് മാസ്റ്റര്‍ ഡിഗ്രിയെടുക്കുന്നത്  ഇത്രയധികം സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ ഒറ്റയടിക്ക് ലീവ് എടുത്തു നാട് വിടുന്നത് അപൂര്‍വമാണ്. ഇവര്‍ക്ക് പിന്നാലെ ലീവിന് ശ്രമിച്ച പലര്‍ക്കും സര്‍ക്കാര്‍ കണ്ണുരുട്ടി ലീവ് നിഷേധിക്കുക ആയിരുന്നു എന്നും കേള്‍ക്കുന്നു. സ്‌കോളര്‍ഷിപ് ലഭിച്ചവര്‍ സര്‍ക്കാരിന്റെ ഇണ്ടാസിനു കാത്തു നില്‍ക്കാതെ ശമ്പളം പോലും വേണ്ടെന്നു വച്ചാണ് അവധി അപേക്ഷ നല്‍കിയത്.

വിവരംകെട്ട രാഷ്ട്രീയക്കാര്‍ക്കിടയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ സിവില്‍ സര്‍വീസ് വലിച്ചെറിഞ്ഞാലും മികച്ച ഡിഗ്രി കയ്യില്‍ ഉണ്ടെങ്കില്‍ ഇഷ്ടപ്പെട്ട മറ്റു ജോലികളിലേക്ക് മാറാനും അവസരമുണ്ട് എന്ന ലക്ഷ്യവും ഇത്തരം സ്പെഷ്യലൈസേഷന്‍ പഠനത്തിന് പിന്നില്‍ യുവ ഓഫിസര്‍മാര്‍ ലക്ഷ്യമിടുന്ന ഘടകമാണ്. സ്പേസ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഇലക്ട്രോണിക്സ് തുടങ്ങിയ മേഖലകളില്‍ സര്‍ക്കാരിന്റെ നിക്ഷേപം കൂടുന്നതും ഇത്തരം മേഖലകളിലേക്ക് സിവില്‍ സര്‍വീസുകാരെ ആകര്‍ഷിക്കുന്ന ഘടകമാണ്. ഐ പി എസിനും ഐ എഫ് എസിനും ഗ്ലാമര്‍ നഷ്ടപ്പെട്ടു കൂടുതല്‍ പേരും ഇപ്പോള്‍ ഐ എ എസ തിരഞ്ഞെടുക്കുന്നതും ഈ ലക്ഷ്യത്തോടെയാണ്. ജിജി തോംസണെ പോലെയുള്ളവര്‍ ഒരു വ്യാഴവട്ടം സര്‍ക്കാരിനെ സേവിച്ച ശേഷമാണ് സോഷ്യല്‍ സയന്‍സില്‍ മാസ്റ്റര്‍ കരസ്ഥമാക്കിയത്. ഇപ്പോള്‍ അത്തരം ട്രെന്റ് ചെറുപ്പക്കാരില്‍ പടരുമ്പോള്‍ രാഷ്്ട്രീയക്കാരുടെ അവഹേളനം അതിനുള്ള വഴി മരുന്നാക്കി മാറ്റുകയാണ് യുവ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍. സര്‍ക്കാരില്‍ നിന്നും മൂന്നു വര്‍ഷം അവധി എടുത്ത ഐ എ എസ ഓഫിസര്‍ ബി അശോകിനെ പോലുള്ളവര്‍ ലക്ഷ്യമിടുന്നതും സ്വന്തം കഴിവുകള്‍ പ്രയോഗിക്കാന്‍ ഉള്ള സുരക്ഷിതം ഇടം തേടലാണ്. ഇദ്ദേഹം ഇപ്പോള്‍ കൊച്ചിയില്‍ ചിന്മയ യൂണിവേഴ്സ്റ്റിറ്റിയുടെ തലപ്പത്താണ്. സര്‍ക്കാര്‍ മേഖലയില്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ സ്വകാര്യ മേഖല ഏറ്റെടുക്കാന്‍ ഉണ്ടാകും എന്നതും ഉയര്‍ന്ന വിദ്യാഭ്യാസം കൂടുതല്‍ കരസ്ഥമാക്കാന്‍ യുവ ഓഫിസറാമാരെ പ്രേരിപ്പിക്കുന്ന ഘടകമാണ്.

രാജീവ് ഗാന്ധി പ്രധാനമന്ത്രി ആയിരിക്കുമ്പോഴാണ് സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ക്ക് വിദേശ പഠനത്തിന് പോകാന്‍ അവസരം നല്‍കി തുടങ്ങിയത്. നിലവില്‍ വിരമിക്കാന്‍ അഞ്ചു വര്‍ഷം ബാക്കിയുള്ളവര്‍ക്ക് പോലും ഇത്തരം അവസരങ്ങള്‍ അനുവദിക്കാറുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category