1 GBP = 86.00INR                       

BREAKING NEWS

തുറന്ന ബസിന് മുകളിലും ജീപ്പിന് മുകളിലും ഇരുന്ന് കൈവീശി കാട്ടിയും ഫ്ളയിങ് കിസ് നല്‍കിയും കാത്ത് നിന്നവരുടേയെല്ലാം നെഞ്ചില്‍ കുളിര്‍ വാരിയെറിഞ്ഞ് പ്രിയങ്കയുടെ ജൈത്രയാത്ര; കണ്ണീരോടും കൈയടിയോടെയും ഇന്ദിരയെന്ന് വിളിച്ച് പ്രവര്‍ത്തകര്‍; കോണ്‍ഗ്രസ് നാമവിശേഷമായ ഹിന്ദി ഹൃദയ ഭൂമി തിരിച്ചു പിടിക്കാനുള്ള ദൗത്യവുമായി ആദ്യം തെരുവില്‍ ഇറങ്ങിയ പ്രിയങ്കയെ ജനങ്ങള്‍ ഏറ്റുവാങ്ങിയത് ഡയാനാ രാജാകുമാരിയെ പോലെ

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: ആകര്‍ഷക സൗന്ദര്യത്തിന്റെ ഉടമയും സ്വഭാവ ലാളിത്യം കൊണ്ട് ശ്രദ്ധേയ വ്യക്തിത്വവുമായിരുന്ന ഡയാനാ രാജകുമാരി. ലോകമെങ്ങും ആരാധകര്‍ കൗതുകത്തോടെയും പ്രതീക്ഷയോടെയും കണ്ട ബ്രിട്ടണിലെ രാജകുമാരി. അപ്രതീക്ഷിത മരണം അവരെ കൊണ്ടു പോയി. ഭരണത്തിന്റെ കരുത്തുമായി ഇന്ത്യയെ ഭരിച്ച ഇന്ദിരാ ഗാന്ധി. പാവങ്ങളുടെ മനസ്സ് അറിഞ്ഞായിരുന്നു കോണ്‍ഗ്രസിനെ ജനകീയ പാര്‍ട്ടിയായി മാറ്റി ഇന്ദിര മുന്നോട്ട് പോയത്. ഇന്ദിരയുടേയും ഡയാനയുടേയും പ്രത്യേകതകളുമായി ഇതാ ഒരു പുതിയ രാഷ്ട്രീയ നക്ഷത്രം. ഉത്തര്‍പ്രദേശില്‍ ഇന്നലെ കണ്ടത് പ്രിയങ്കാ ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശമാണ്. ഉത്തര്‍പ്രദേശില്‍ തരംഗമുയര്‍ത്തി പ്രിയങ്കാ ഗാന്ധി വാധ്രയുടെ തെരഞ്ഞെടുപ്പു പ്രചാരണത്തിനു തുടക്കം. കോണ്‍ഗ്രസ് അധ്യക്ഷനും സഹോദരനുമായ രാഹുല്‍ ഗാന്ധി, ജ്യോതിരാദിത്യ സിന്ധ്യ എന്നിവര്‍ക്കും മറ്റു നേതാക്കള്‍ക്കുമൊപ്പം പ്രിയങ്ക നടത്തിയ റോഡ്‌ഷോയില്‍ തലസ്ഥാന നഗരമിളകി.

2022 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ യുപിയുടെ ഭരണം പിടിക്കാന്‍ ലക്ഷ്യമിടുന്ന കോണ്‍ഗ്രസ്, പ്രിയങ്കയെ അവിടെ പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഭാവിയില്‍ ഉയര്‍ത്തിക്കാട്ടുമെന്നാണ് സൂചന. യുപിയിലെ തങ്ങളുടെ പുതിയ നേതാവിനു കരുത്തു പകരാന്‍ പ്രിയങ്ക സേനയ്ക്കു രൂപം നല്‍കി പാര്‍ട്ടിയുടെ സംസ്ഥാന ഘടകവും പുതു വഴിയിലൂടെ നീങ്ങുകയാണ്. പ്രിയങ്കയ്ക്കായി ജീവന്‍ വരെ നല്‍കാന്‍ തയ്യാര്‍ എന്ന പ്രതിജ്ഞയെഴുതിയ പിങ്ക് ടീഷര്‍ട്ട് ധരിച്ച യുവാക്കളാണു സേനയിലെ അംഗങ്ങള്‍. പ്രിയങ്ക പ്രചാരണത്തിനിറങ്ങുന്ന സ്ഥലങ്ങളിലെല്ലാം പ്രവര്‍ത്തകരില്‍ ആവേശമുയര്‍ത്താന്‍ അവരെത്തും. പ്രിയങ്കയെ സേന പിന്തുടരും. ഇതെല്ലാം വോട്ടായി മാറുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷ. അത് വാനോളം ഉയര്‍ത്തുന്നതാണ് ഇന്നലെ യുപിയില്‍ കണ്ട കാഴ്ചകള്‍. പ്രിയങ്കയെ കാണാനെത്തിയവരെല്ലാം ഇന്ദിര പുനരവതരിച്ചതിന്റെ ആവേശത്തിലായിരുന്നു. പ്രിയങ്കയുടെ പുഞ്ചിരി പ്രവര്‍ത്തകരുടെ കണ്ണില്‍ കണ്ണീരാണ് നിറച്ചത്. കണ്ണു നീര്‍ തുടച്ചും അവര്‍ ഭാവി ഇന്ദിരയ്ക്കായി മുദ്രാവാക്യം വിളിച്ചു. പ്രവര്‍ത്തകരെ തന്നിലേക്ക് അടുപ്പിക്കാനുള്ള മാസ്മരികത പ്രിയങ്കയ്ക്കുണ്ടെന്ന് ഇന്ത്യന്‍ രാഷ്ട്രീയത്തെ ബോധ്യപ്പെടുത്തുന്നതായിരുന്നു ഇന്നലത്തെ റോഡ് ഷോ.

ഇന്ദിരാ ഗാന്ധിയുടെ തലയെടുപ്പോടെ 20 കിലോമീറ്ററോളം നീണ്ട യുപിയിലെ റോഡ് ഷോയില്‍ അവര്‍ക്ക് എങ്ങും വന്‍ വരവേല്‍പ്പാണു ലഭിച്ചത്. ഉച്ചത്തില്‍ മുദ്രാവാക്യം വിളികളും ചെണ്ടമേളവും മുഴക്കി പിന്തുടര്‍ന്ന പ്രവര്‍ത്തകരില്‍ കൈകൂപ്പിയും വീശിയും അവര്‍ ആവേശമുയര്‍ത്തി. ചിലപ്പോള്‍ കൈയുയര്‍ത്തി വിജയചിഹ്നം കാട്ടി. യാത്രയ്ക്കായി പ്രത്യേകം രൂപകല്‍പ്പന ചെയ്ത ട്രക്കിലായിരുന്നു നേതാക്കള്‍ നീങ്ങിയത്. തുറന്ന ബസിന് മുകളിലും ജീപ്പിന് മുകളിലും ഇരുന്ന് കൈവീശി കാട്ടിയും ഫ്ളയിങ് കിസ് നല്‍കിയും കാത്ത് നിന്നവരുടേയെല്ലാം നെഞ്ചില്‍ കുളിര്‍ വാരിയെറിഞ്ഞാണ് പ്രിയങ്കയുടെ രാഷ്ട്രീയ യാത്ര തുടങ്ങിയത്. കോണ്‍ഗ്രസുകാര്‍ക്ക് ഇതൊരു പുതിയ പ്രതീക്ഷയാണ്. അതുകൊണ്ട് തന്നെ കണ്ണീരണിഞ്ഞ കണ്ണുകള്‍ക്കിടയിലും കൈയടിയോടെ ഇന്ദിരയെന്ന് വിളിച്ച് പ്രവര്‍ത്തകര്‍ പ്രിയങ്കയെ തങ്ങളുടെ ഭാവി നേതാവാണ് അവരെന്ന് അറിയിച്ചു. ഇതെല്ലാം പ്രിയങ്കയുടെ മുഖത്തും പ്രതിഫലിച്ചു. മുഖത്തെ മധുരിക്കുന്ന ചിരി പട്ടിണിക്കാരെ പോലും എല്ലാം മറന്ന് ചിരിക്കാന്‍ പ്രേരിപ്പിക്കുന്നതായിരുന്നു. കോണ്‍ഗ്രസ് നാമവിശേഷമായ ഹിന്ദി ഭൂമി തിരിച്ചു പിടിക്കാനുള്ള ദൗത്യവുമായി തെരുവില്‍ ഇറങ്ങിയ പ്രിയങ്ക പുതിയ പ്രതീക്ഷയാണ് പ്രവര്‍ത്തകര്‍ക്ക് നല്‍കുന്നത്. കോണ്‍ഗ്രസ് നാമാവശേഷമായ മണ്ണില്‍ നെഹ്‌റുകുടുംബത്തിന്റെ താരം വന്‍ ചലനമുണ്ടാക്കുമെന്നാണ് പ്രതീക്ഷ.

താഴ്ന്നു കിടക്കുന്ന വൈദ്യുതി ലൈനുകളില്‍ തട്ടാതിരിക്കാന്‍ ഇടയ്ക്ക് എസ്യുവി വാഹനത്തിലക്കു നേതാക്കള്‍ മാറിയിരുന്നു. വാഹനത്തിനു മുകളില്‍ അവര്‍ ചമ്രംപടിഞ്ഞിരുന്നു. ഇടയ്ക്ക് ചൂടുചായയ്ക്കായി നിര്‍ത്തി. അല്‍പ്പനേരം കുശലം പറയാനും സമയം കണ്ടെത്തി. വഴിനീളെ ആയിരക്കണക്കിനു പോസ്റ്ററുകളും പതാകകളും കമാനങ്ങളും നിറഞ്ഞിരുന്നു. ഇന്ദിരാ ഗാന്ധിയായി ചിത്രീകരിച്ചുള്ള കൂറ്റന്‍ബോര്‍ഡുകളും സ്ഥാനംപിടിച്ചിരുന്നു. ഇതിനു മുമ്പും പ്രിയങ്ക റോഡ്‌ഷോ നടത്തിയിട്ടുണ്ടെങ്കിലും സോണിയയും രാഹുലും മത്സരിക്കുന്ന മണ്ഡലങ്ങളില്‍ അത് ഒതുങ്ങി. ഇതാദ്യമായാണ് ഈ മണ്ഡലങ്ങള്‍ക്കു പുറത്തു വീഥികള്‍ കീഴടക്കി മുന്നേറിയത്. പാര്‍ട്ടി അവസാന തുറുപ്പുചീട്ടായാണ് യു.പി. പിടിക്കാന്‍ പ്രിയങ്കയെ ഇറക്കിയിരിക്കുന്നത്. കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പില്‍ കേവലം രണ്ടു സീറ്റിലൊതുങ്ങിയ കോണ്‍ഗ്രസിന്റെ പഴയപ്രതാപം വീണ്ടെടുക്കാണ്‍ പ്രിയങ്കയിലൂടെ കഴിയുമെന്നാണഅ പ്രതീക്ഷ.

കിഴക്കന്‍ യു.പിയില്‍ ചുമതലയുള്ള 40 മണ്ഡലത്തിലെ തെരഞ്ഞെടുപ്പു കാര്യങ്ങളുമായി ബന്ധപ്പെട്ടു മൂന്നുദിവസം പാര്‍ട്ടിഓഫീസില്‍ പ്രിയങ്ക ചര്‍ച്ച നടത്തും. തുടര്‍ന്നു മണ്ഡലങ്ങളില്‍ പര്യടനം നടത്തിയശേഷമായിരിക്കും ഡല്‍ഹിയിലേക്കു മടങ്ങുക. 'നാം കൈകോര്‍ത്താല്‍ പുതിയൊരു രാഷ്ട്രീയം കൊണ്ടുവരാമെന്നു ഞാന്‍ പ്രതീക്ഷിക്കുന്നു. ഇതിന്റെ ഗുണം എല്ലാവര്‍ക്കും കിട്ടും'-പാര്‍ട്ടിയുടെ 'ശക്തി' ആപ്പിലൂടെ ഞായറാഴ്ച പ്രിയങ്കയുടെ ശബ്ദസന്ദേശം പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് യുപിയെ ഇളക്കിമറിച്ചുള്ള റോഡ് ഷോ. 'മാറ്റത്തിലേക്കുള്ള കൊടുങ്കാറ്റ് ഇതാ വന്നെത്തി' എന്ന് ആയിരങ്ങള്‍ തൊണ്ടകീറി വിളിച്ച പ്രവര്‍ത്തകരാണ് പ്രിയങ്കയ്ക്കും പ്രതീക്ഷയാകുന്നത്. റോഡ് ഷോയ്ക്കിടെ നടക്കാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിലെ വിജയം മാത്രമല്ല, 2022 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ യുപിയുടെ ഭരണം പിടിക്കാനും കോണ്‍ഗ്രസ് പോരാടുമെന്നു പ്രഖ്യാപിച്ച രാഹുല്‍, താന്‍ പ്രിയങ്കയിലര്‍പ്പിച്ചിട്ടുള്ള വലിയ ദൗത്യം വെളിപ്പെടുത്തി.

ഉച്ചയ്ക്ക് 12.30നു ലക്നൗവില്‍ വിമാനമിറങ്ങിയ പ്രിയങ്കയും രാഹുലും സിന്ധ്യയും അവിടെ നിന്ന് യുപി കോണ്‍ഗ്രസ് ആസ്ഥാനം വരെ റോഡ് ഷോ നടത്തുകയായിരുന്നു. ഇതിനുവേണ്ടി പ്രത്യേകം തയാറാക്കിയ ബസിന്റെ മുകളില്‍ കയറിനിന്ന പ്രിയങ്കയെ നോക്കി പ്രവര്‍ത്തകര്‍ വിളിച്ചു പറഞ്ഞു: 'ഇതാ ഇന്ദിര!' സുരക്ഷാവലം ഭേദിച്ച് എത്തിയവരെ ചേര്‍ത്തുപിടിച്ച് പ്രിയങ്ക കുശലം ചോദിച്ചു. ഒപ്പമുണ്ടാവണമെന്ന് ആവശ്യപ്പെട്ടു. ഹസ്രത്ത്ഗഞ്ചിലെ പ്രശസ്തമായ ചായക്കടയ്ക്കു മുന്നിലെത്തിയപ്പോള്‍, വാഹനം നിന്നു. മണ്‍പാത്രത്തില്‍ നിറച്ച 3 കപ്പ് ചായ എത്തി. സിന്ധ്യയ്ക്കും രാഹുലിനും സംസ്ഥാനത്തെ പാര്‍ട്ടി അധ്യക്ഷന്‍ രാജ് ബബ്ബറിനും പ്രിയങ്ക അതു കൈമാറി. ഇതെല്ലാം പ്രവര്‍ത്തകര്‍ക്കും പുതിയ കാഴ്ചകളായി. സാധാരണക്കാര്‍ക്കൊപ്പം താനുണ്ടാകുമെന്ന സന്ദേശമാണ് ഇതിലൂടെ പ്രിയങ്ക നല്‍കിയത്. പ്രവര്‍ത്തകര്‍ എറിഞ്ഞ പൂമാലകള്‍ അവര്‍ക്കു തിരികെ നല്‍കി. ജനക്കൂട്ടത്തിനിടയില്‍ നിന്ന പ്രവര്‍ത്തകന്റെ കുഞ്ഞിനെ മടിയിലിരുത്തി മുത്തം നല്‍കി.

'മോദിയുടെ ഉരുക്കു കോട്ടയിളക്കാന്‍ ഇതാ എത്തി പ്രിയങ്ക; ഇവളിലുണ്ട് ഇന്ദിര' എന്നായിരുന്നു ഉയര്‍ന്ന് കേട്ട മുദ്രാവാക്യങ്ങള്‍. റോഡ് ഷോ വൈകിട്ട് അഞ്ചരയോടെ പാര്‍ട്ടി ആസ്ഥാനത്തെത്തി. വാഹനത്തില്‍ നിന്നിറങ്ങിയ പ്രിയങ്ക ജനങ്ങളുടെ കൈപിടിച്ചു നീങ്ങി. പ്രിയങ്ക ഗാന്ധിയെ രംഗത്തിറക്കിയതിലൂടെ കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത് ബിജെപിയുടെ അടിത്തറയിളക്കലാണ്. കേന്ദ്രത്തില്‍ ബിജെപിയെ പുറത്താക്കുന്നതിനുള്ള ഫലപ്രദ മാര്‍ഗം യുപിയിലൂടെയാണെന്ന കോണ്‍ഗ്രസ് തിരിച്ചറിഞ്ഞ് കഴിഞ്ഞു. എസ്പി - ബിഎസ്പി കക്ഷികളുമായി രഹസ്യ ചര്‍ച്ചകള്‍ക്കു പ്രിയങ്ക അണിയറ നീക്കങ്ങള്‍ നടത്തും. ഒന്നിച്ചു നിന്ന് ബിജെപിയുടെ പരാജയം ഉറപ്പാക്കുക എന്ന കോണ്‍ഗ്രസ് സന്ദേശവുമായി അഖിലേഷ് യാദവിനെയും (എസ്പി), മായാവതിയെയും (ബിഎസ്പി) സമീപിക്കും.

ബിജെപിയുടെ കരുത്തായ ബ്രാഹ്മണ - സവര്‍ണ വോട്ട് ബാങ്കില്‍ വിള്ളല്‍ വീഴ്ത്തുകയാണ് പ്രിയങ്കയുടെ ലക്ഷ്യം. തിരഞ്ഞെടുപ്പ് ഗോദയില്‍ പ്രിയങ്കയിലൂടെ കരുത്തറിയിക്കാന്‍ കോണ്‍ഗ്രസിനു സാധിച്ച സാഹചര്യത്തില്‍, 12 സീറ്റുകളിലെങ്കിലും ധാരണയ്ക്കുള്ള സാധ്യതകള്‍ പരിശോധിക്കുമെന്ന് എസ്പി വൃത്തങ്ങള്‍ പറഞ്ഞു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ എസ്പിയുമായുള്ള സഖ്യത്തിന് അഖിലേഷുമായി കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്ന് ചര്‍ച്ചകള്‍ നടത്തിയത് പ്രിയങ്കയായിരുന്നു. ഇത് വിജയിക്കുകയും ചെയ്തു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category