1 GBP = 86.00INR                       

BREAKING NEWS

14ന് മറ്റൊരു വോട്ടിംഗ്; 25 ന് അന്തിമകരാര്‍; 27 ന് കരാറില്‍ വോട്ടിംഗ്; മാര്‍ച്ച് 21നും രണ്ടിനും യൂറോപ്പുമായുള്ള അന്തിമ ചര്‍ച്ചകള്‍; 29ന് കരാര്‍ വഴിയോ അല്ലാതെയോ യൂറോപ്പ് വിടുകയോ ബ്രെക്സിറ്റ് തീയതി മാറ്റുകയോ; ബ്രെക്സിറ്റില്‍ ഇനിയുള്ള പ്രധാന തീയതികള്‍ ഇവ

Britishmalayali
kz´wteJI³

മാര്‍ച്ച് 29ന് യുകെ യൂറോപ്യന്‍ യൂണിയന്‍ വിട്ട് പോകുമെന്നാണ് നേരത്തെ തന്നെ തീരുമാനമായ കാര്യം. എന്നാല്‍ ഇനി വരുന്ന ഏതാനും ദിവസങ്ങളില്‍ ബ്രെക്സിറ്റുമായി ബന്ധപ്പെട്ട് നിരവധി പ്രധാനപ്പെട്ട കരുനീക്കങ്ങള്‍ നടക്കുമെന്ന വ്യക്തമായ റിപ്പോര്‍ട്ടാണ് പുറത്ത് വന്നിരിക്കുന്നത്. ഇത് പ്രകാരം ഫെബ്രുവരി 14ന് ബ്രെക്സിറ്റിന് മേല്‍ എംപിമാര്‍ മറ്റൊരു വോട്ട് രേഖപ്പെടുത്തുന്നതായിരിക്കും. തുടര്‍ന്ന് മാര്‍ച്ച് 21നും 22നും യൂറോപ്പുമായുള്ള അന്തിമ ചര്‍ച്ചകള്‍ നടക്കുകയും ചെയ്യും. മാര്‍ച്ച് 29ന് കരാര്‍ വഴിയോ അല്ലാതെയോ യൂറോപ്പ് വിടുകയോ ബ്രെക്സിറ്റ് തീയതി മാറ്റുകയോ ചെയ്യുന്നതായിരിക്കും. ഇത്തരത്തിലാണ് ബ്രെക്സിറ്റില്‍ ഇനിയുള്ള പ്രധാന തീയതികളില്‍ നിര്‍ണായകമായ നീക്കങ്ങള്‍ സംഭവിക്കാന്‍ പോകുന്നത്.

ഫെബ്രുവരി 14ന് എംപിമാര്‍ തെരേസയുടെ ബ്രെക്സിറ്റ് ഡീലിന് മേലുള്ള വിധിയായിരിക്കില്ല പുതിയ വോട്ടെടുപ്പിലൂടെ നടപ്പിലാക്കുന്നത്. മറിച്ച് ബ്രെക്സിറ്റ് പ്രശ്നം തങ്ങള്‍ പരിഗണിക്കുന്നുവെന്ന തരത്തില്‍ ന്യൂട്രലായി നിന്ന് കൊണ്ടുളള ഒരു ചര്‍ച്ചയെ തുടര്‍ന്നുള്ള വോട്ടെടുപ്പായിരിക്കുമിത്.  എന്നാല്‍ നിലവിലെ ബ്രെക്സിറ്റ് ഡീലിന് മേല്‍ ഒരു പറ്റം നിര്‍ണായകമായ ഭേദഗതികള്‍ അന്നേ ദിവസം മേശപ്പുറത്ത് വയ്ക്കുന്നതായിരിക്കും.

ബ്രെക്സിറ്റ് തിയതി മാര്‍ച്ച് 29നപ്പുറത്തേക്ക് നീട്ടുന്നതിനുള്ള നിര്‍ദേശങ്ങളും ഇതിലുള്‍പ്പെടുന്നുണ്ട്. തെരേസയുടെ ബ്രെക്സിറ്റ് ഡീലിന് മേല്‍ മറ്റൊരു അര്‍ത്ഥവത്തായ വോട്ട് രേഖപ്പെടുത്തുന്നതിന് ഫെബ്രുവരി 26ന് ലേബര്‍ സമ്മര്‍ദം ചെലുത്തുന്നതായിരിക്കും. ഡീലിന് മേല്‍ വീണ്ടും വിലപേശാന്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്നും തെരേസ അവസരം നേടിയാലും ഈ നീക്കത്തില്‍ നിന്നും ലേബര്‍ പിന്മാറിയേക്കില്ല.ഷാം എല്‍-ഷെയ്ഖില്‍ വച്ച്  മറ്റ് യൂറോപ്യന്‍ യൂണിയന്‍ നേതാക്കന്‍മാര്‍ക്കും അറബ് ലീഗിനും ഒപ്പം  ഫെബ്രുവരി 24നും 25നും നടത്തുന്ന സമ്മിറ്റില്‍ വച്ച് തെരേസക്ക് ബ്രെക്സിറ്റുമായി ബന്ധപ്പെട്ട മറ്റൊരു പാക്കേജ് നേടിയെടുക്കാന്‍ അവസരം ലഭിച്ചേക്കും.

എന്നാല്‍ ഈ സമ്മിറ്റില്‍ എത്ര പേര്‍ പങ്കെടുക്കുമെന്ന് ഇനിയും വ്യക്തത ലഭിച്ചിട്ടില്ല. ഈ തിയതിക്കകം ഡീല്‍ പൂര്‍ത്തിയാക്കാന്‍ തെരേസക്ക് സാധിക്കുമോയെന്നും തീരുമാനമായിട്ടില്ല. തെരേസക്ക് ഫൈനല്‍ ഡീല്‍ നേടാന്‍ സാധിച്ചാലും ഇല്ലെങ്കിലും എംപിമാര്‍ക്ക് ഡീലിന് മേല്‍ മറ്റൊരു വോട്ടിന്  ഫെബ്രുവരി 27ന് അവസരം ലഭിച്ചേക്കും. ഇതിലൂടെ ടോറി റിമെയിനര്‍മാരെ ശാന്തരാക്കാനും അവര്‍ കലാപത്തിന് ഇറങ്ങുന്നത് പ്രതിരോധിക്കാനുമാണ് ഡൗണിംഗ് സ്ട്രീറ്റ് ശ്രമിക്കുന്നത്. മാര്‍ച്ച് 21നും 22നും തെരേസ മേയ് ബ്രസല്‍സില്‍ വച്ച് നടക്കുന്ന യൂറോപ്യന്‍ യൂണിയന്‍ സമ്മിറ്റില്‍ പങ്കെടുക്കും.

ഒരു കരാറിലെത്തുന്നതിനുളള  ഏറ്റവും അവസാനത്തെ അവസരമായിരിക്കുമിത്. ബ്രെക്സിറ്റ് വൈകിപ്പിക്കുന്നതിന് തെരേസ ഈ അവസരത്തില്‍ ശ്രമിച്ചേക്കാമെന്നും സൂചനയുണ്ട്. ഇതിനെ തുടര്‍ന്ന് മാര്‍ച്ച് 26ന് കോമണ്‍സില്‍ നടക്കുന്ന വോട്ട് നിര്‍ത്തി വയ്ക്കാനോ റദ്ദാക്കാനോ തെരേസ ശ്രമിച്ചേക്കും. തുടര്‍ന്ന് മാര്‍ച്ച് 29ന് യുകെ യൂറോപ്യന്‍ യൂണിയനില്‍ നിന്നും ഡീലോട് കൂടിയോ അല്ലെങ്കില്‍ ഡീലില്ലാതെയോ വിട്ട് പോകുന്നതായിരിക്കും. ആര്‍ട്ടിക്കിള്‍ 50 പ്രകാരമുള്ള പ്രക്രിയ യൂറോപ്യന്‍ യൂണിയന്‍ നേതാക്കള്‍ നീട്ടിയില്ലെങ്കിലോ അല്ലെങ്കില്‍ റദ്ദാക്കിയില്ലെങ്കിലോ മാത്രമേ മാര്‍ച്ച് 29ന് വിടുതല്‍ പ്രക്രിയ നടക്കുകയുള്ളുവെന്നും സൂചനയുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category