1 GBP = 86.00INR                       

BREAKING NEWS

ബ്രെക്സിറ്റ് നടന്നാലും ഇല്ലെങ്കിലും ഏപ്രിലില്‍ തെരേസ മേയ് സ്ഥാനം ഒഴിയും; പകരം ബോറിസ് ജോണ്‍സന്‍ എത്താതിരിക്കാനുള്ള നീക്കങ്ങള്‍ക്ക് ഇപ്പോഴേ ആക്കം കൂട്ടി പ്രധാനമന്ത്രി

Britishmalayali
kz´wteJI³

വരുന്ന സമ്മറില്‍ താന്‍ പ്രധാനമന്ത്രി സ്ഥാനം ഒഴിയുമെന്ന് തെരേസ മേയ് തന്റെ സുഹൃത്തുക്കള്‍ക്ക് സൂചനയേകിയെന്ന് റിപ്പോര്‍ട്ട്. അതായത് ബ്രെക്സിറ്റ് നടന്നാലും ഇല്ലെങ്കിലും വരുന്ന ഏപ്രിലില്‍ തെരേസ രാജി വയ്ക്കുമെന്നാണ് വെളിപ്പെട്ടിരിക്കുന്നത്. ബ്രെക്സിറ്റ് കഴിഞ്ഞ് ആഴ്ചകള്‍ക്കം തെരേസ സ്ഥാനമൊഴിയാന്‍ തയ്യാറാകുന്നുവെന്നാണ് അവരോട് അടുത്ത വൃത്തങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ തനിക്ക് പകരം പാര്‍ട്ടിയിലെ  തന്റെ പ്രധാന എതിരാളി ബോറിസ് ജോണ്‍സന്‍ പ്രധാനമന്ത്രി കസേരയില്‍ എത്താതിരിക്കാനുള്ള നീക്കങ്ങള്‍ക്ക് തെരേസ ഇപ്പോല്‍ തന്നെ ആക്കം കൂട്ടിയെന്നും റിപ്പോര്‍ട്ടുണ്ട്. ബ്രെക്സിറ്റ് സമയത്തിന് നടത്തുകയെന്ന ലക്ഷ്യം മാത്രമേ ഇപ്പോള്‍  തെരേസക്ക് മുന്നിലുള്ളുവെന്നാണ് എംപി ഉറവിടങ്ങള്‍ വെളിപ്പെടുത്തുന്നത്. 

യൂറോപ്യന്‍ യൂണിയനില്‍ നിന്നും യുകെ വിട്ട് പോകുന്ന ഉടന്‍ പാര്‍ട്ടിയില്‍ തനിക്ക് പിന്‍ഗാമിയെ തീരുമാനിക്കുന്നതിനായി നേതൃമത്സരത്തിന് തെരേസ ആഹ്വാനം ചെയ്യുമെന്നാണ് ദി സണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. തനിക്ക് പകരം ബോറിസ് അധികാരത്തിലേറുന്നത് ഫലപ്രദമായി തടഞ്ഞ് നിര്‍ത്തുന്നതില്‍ തെരേസ വിജയിക്കുമെന്ന പ്രതീക്ഷയാണ് അവരുടെ അനുയായികള്‍ പുലര്‍ത്തുന്നത്. ഒക്ടോബറില്‍ പാര്‍ട്ടിയുടെ വാര്‍ഷിക കോണ്‍ഫറന്‍സ് നടക്കുന്ന വേദിയില്‍ വച്ച്  ടോറി നേതൃത്വ മത്സരത്തിന് തെരേസ തിരികൊളുത്തുമെന്നാണ് കാബിനറ്റ് മിനിസ്റ്റര്‍മാര്‍ സൂചന നല്‍കുന്നത്. 

താന്‍ രാജി വയ്ക്കാന്‍ പോകുന്നുവെന്ന് ബ്രെക്സിറ്റിന് ശേഷം തെരേസ പ്രഖ്യാപിക്കുന്നതോടൊപ്പം തന്റെ പിന്‍ഗാമിയെ കണ്ടെത്തുന്നതിന് പാര്‍ട്ടി പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്യുകയും ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബ്രെക്സിറ്റ് ഡെഡ്ലൈനായ മാര്‍ച്ച് 29ന് ശേഷം തെരേസ സ്ഥാനം വിട്ട് പോകുമെന്നാണ് തെരേസയുടെ അടുത്ത സുഹൃത്തും ഇന്റര്‍നാഷണല്‍  ട്രേഡ് സെക്രട്ടറിയുമായ ലിയാം ഫോക്സുമായി അടുത്ത ഉറവിടം വെളിപ്പെടുത്തിയിരിക്കുന്നത്. സമ്മറോടെ തെരേസ സ്ഥാനം വിടുമെന്നാണ് ലിയാംഫോക്സ് പറയുന്നതെന്നാണ് മുതിര്‍ന്ന ടോറി ഉറവിടവും വെളിപ്പെടുത്തിയിട്ടുണ്ട്.

തനിക്ക് പിന്‍ഗാമിയായി ഏറ്റവും ഉചിതമായ വ്യക്തി തന്നെ അധികാരത്തിലെത്തുന്നതിനാണ് തെരേസ ശ്രമിക്കുന്നതെന്നാണ് ഈ ഉറവിടം സ്ഥിരീകരിച്ചിരിക്കുന്നത്.എന്നാല്‍ ആരെയാണ് തന്റെ പിന്‍ഗാമിയായി പരിഗണിക്കുന്നതെന്ന യാതൊരു സൂചനയും തെരേസ ഇതുവരെ നല്‍കിയിട്ടുമില്ല.  ഇത് സംബന്ധിച്ച തെരേസയുടെ പദ്ധതിയെക്കുറിച്ച് അവരുടെ ഭര്‍ത്താവ് ഫിലിപ്പിന് മാത്രമേ അറിയുകയുളളുവെന്നാണ് ഒരു മുതിര്‍ന്ന നമ്പര്‍ പത്ത് ഉറവിടം വെളിപ്പെടുത്തുന്നത്.  ഇക്കാര്യം തങ്ങളോടോ മറ്റ് കാബിനറ്റ് മിനിസ്റ്റര്‍മാരോടോ തെരേസ പങ്ക് വച്ചിട്ടില്ലെന്നും ആ ഉറവിടം പറയുന്നു. 

എന്നാല്‍ തനിക്ക് പകരമുള്ള വ്യക്തിയെ അവരോധിക്കുന്നതില്‍ തെരേസ കടുത്ത താല്‍പര്യം പുലര്‍ത്തുന്നുണ്ട്.  എന്നാല്‍ തന്റെ നേതൃത്വത്തിന് കടുത്ത ഭീഷണി ഉയര്‍ത്തിയ ബോറിസ് ജോണ്‍സന്‍ പോലുളള നേതാക്കള്‍ പ്രധാനമന്ത്രി സ്ഥാനത്തെത്തുന്നതിനെ തെരേസ പല്ലും നഖവുമുപയോഗിച്ച് പ്രതിരോധിക്കുന്നുണ്ടെന്ന് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. എന്നാല്‍ മുന്‍ ഫോറിന്‍ സെക്രട്ടറി കൂടിയായ ബോറിസ് ജോണ്‍സന്‍ ഈ ആഴ്ച തന്റെ നിലപാടുകളില്‍ മൃദുത്വം പുലര്‍ത്താന്‍ തുടങ്ങിയിട്ടുണ്ട്.  

ഇദ്ദേഹത്തിന്റെ നിലപാട് കാബിനറ്റിനെ സംബന്ധിച്ചും തെരേസയെ സംബന്ധിച്ചും നിര്‍ണായകമാണ്. യൂറോപ്യന്‍ യൂണിയനുമായുണ്ടാക്കാന്‍ പോകുന്ന ബാക്ക്സ്റ്റോപ്പ് കരാറിന് സമയപരിധി നിശ്ചയിക്കണമെന്നാണ് ബോറിസ് ആവശ്യപ്പെടുന്നത്. എന്നാല്‍ മാത്രമേ താന്‍ തെരേസയുടെ ഡീലിനെ പിന്തുണക്കുകയുളളുവെന്നാണ് ബോറിസിന്റെ നിലപാട്. എന്നാല്‍ ബാക്ക് സ്റ്റോപ്പ് എഗ്രിമെന്റ് 2022ലെ പൊതുതെരഞ്ഞെടുപ്പിന് മുമ്പ് കാലഹരണപ്പെടുന്ന വിധത്തിലായിരിക്കണം നടപ്പിലാക്കേണ്ടതെന്ന ആവശ്യം ബോറിസ് പുലര്‍ത്തുന്നുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category