1 GBP = 92.50 INR                       

BREAKING NEWS

സെന്റ്തോമസ് ജാക്കോബൈറ്റ് സിറിയന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ചിന് പുതിയ അമരക്കാര്‍; പൗലോസ് കാക്കാശേരി സെക്രട്ടറി

Britishmalayali
ടോമിച്ചന്‍ കൊഴുവനാല്‍

ലണ്ടന്‍: ഊര്‍ജ്ജസ്വലമായ പ്രവര്‍ത്തനങ്ങളിലൂടെ യുകെയിലെ നിറസാന്നിധ്യമായ സെന്റ് തോമസ് ജാക്കോബൈറ്റ് സിറിയന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ചിന് പുതിയ ഭരണസമിതി ചുമതലേറ്റു. ജനുവരി 20 ന് പള്ളി സഹ വികാരി ഫാ: എബിന്‍ മാര്‍ക്കോസിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന പൊതുയോഗത്തില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ജെഎസ്ഒസി ലണ്ടന്‍ 2019, 2020 പ്രവര്‍ത്തന വര്‍ഷത്തേക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞടുത്തു.
 
പൗലോസ് കാക്കാശേരി (സെക്രട്ടറി), ബിജു ജേക്കബ് (ട്രഷറര്‍), സിബി യോഹന്നാന്‍ (ജോയിന്റ് സെക്രട്ടറി, ഷീജാമോള്‍ കയൂരിക്കല്‍ (വനിതാ സമാജം സെക്രട്ടറി), നിബു കുര്യാക്കോസ്, ബേസില്‍ ജോണ്‍, ജോജി ജോയി, ജിന്‍സ് പോള്‍, സജി ചാക്കോ, സിറില്‍ കുര്യന്‍, ജെയിംസ് മാത്യു (എക്സ് ഓഫീഷ്യോ) സന്തോഷ് അലക്സാണ്ടര്‍ എക്സ് ഓഫീഷ്യോ) എന്നിവരാണ് പുതിയ കമ്മിറ്റിയംഗങ്ങള്‍.

യുകെയുടെയും അയര്‍ലന്റിന്റെയും ചുമതലയുള്ള പാത്രിയാക്കല്‍ വികാരി ഡോക്ടര്‍ മാത്യൂസ് മാര്‍ അന്തിമോസ് തിരുമേനിയുടെ അനുഗ്രഹാശംസകളോടെ മാതൃകാപരമായ ആത്മീയ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ മുന്നേറുവാന്‍ പുതിയ ഭരണ സമിതിക്കാവട്ടെ എന്ന് പള്ളി വികാരി ഫാ: ബിജി മാര്‍ക്കോസ് ചിറത്തിലാട്ട്, സഹ വികാരി ഫാ: എബിന്‍ മാര്‍ക്കോസും ആശംസിച്ചു.

ഈസ്റ്റ് ണ്ടനിലെ റോംഫോഡില്‍ എല്ലാം ഞായറാഴ്ചകളിലും സൗത്ത് ലണ്ടനിലെ ക്രോയിഡോണില്‍ എല്ലാ നാലാമത്തെ ശനിയാഴ്ചകളിലും വിശുദ്ധ കുര്‍ബാന നടത്തി വരുന്നു.

ദേവാലയത്തിന്റെ വിലാസം
Taunton Road
Romford
Greater London
RM3 7ST
(Contact: 07859053798)
(Holy Mass every Sundays from 9.30 Am till 12.30PM)
&
St.Mary's and St.Shenouda Coptic Orthodox Church
Rickman Hill , coulsdon
CR5 3DS
London Borough of Croydon
(Contact: 07909483244)
(Holy Mass every 4th saturday from 10 am till 12.30pm)

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category