1 GBP = 91.80INR                       

BREAKING NEWS

പത്ത് വര്‍ഷം യുകെയില്‍ ജീവിച്ചിട്ടും ജോലിയോ പിആറോ ഇല്ലാത്ത എത്ര പേരെ നമ്മള്‍ കണ്ട് മുട്ടിയിട്ടുണ്ടാകും? എല്ലാ സ്വപ്‌നങ്ങളും നശിച്ച് പോയ ചാക്കോച്ചന്റെ അന്ത്യാഭിലാഷം എങ്കിലും സാധിച്ച് കൊടുക്കണ്ടെ? പെണ്‍മക്കളുടെ ചോദ്യത്തിന് മുമ്പില്‍ നിസ്സഹായയായി നില്ക്കുന്ന ദീപയുടെ കണ്ണുനീര്‍ നമുക്ക് തുടക്കാം

Britishmalayali
kz´wteJI³

ത്ത് വര്‍ഷമായി യുകെയില്‍ ജീവിച്ചിട്ടും പിആര്‍ ലഭിക്കാത്ത ഒരാളെ നിങ്ങള്‍ കണ്ട് മുട്ടിയിട്ടുണ്ടോ? കള്ളവണ്ടി കയറി എത്തിയവരെക്കുറിച്ചും അഭയാര്‍ത്ഥി വിസയ്ക്ക് ശ്രമിക്കുന്നവരെ കുറിച്ചുമല്ല പറയുന്നത്. സ്റ്റുഡന്റ് വിസക്കാര്‍ ആണെങ്കില്‍ അവര്‍ക്ക് പത്ത് വര്‍ഷം നില്കാന്‍ കഴിയുകയുമില്ല. വിസയൊക്കെ ശരിയാണെങ്കിലും സമയദോഷം കൊണ്ട് പിആര്‍ വരെ എത്താതിരിക്കുകയും ജോലി ചെയ്യാന്‍ കഴിയാതെ പോകുകയും ചെയ്ത ഹതഭാഗ്യ കുടുംബമായിരുന്നു ചാക്കോച്ചന്റേത്. അനാരോഗ്യം കൂടി കൂട്ടിന് വന്നതോടെ സഹധര്‍മ്മിണിക്കും ജോലി മുടങ്ങി. ഒടുവില്‍ പതിയെ പതിയെ നടന്നെത്തി മരണം കൂട്ടികൊണ്ട് പോയപ്പോള്‍ ബാക്കിയാവുന്നത് അനിശ്ചിതത്വങ്ങളും സങ്കടങ്ങളും മാത്രമാണ്.
ചാക്കോച്ചന്‍ ജീവിച്ചിരുന്നപ്പോള്‍ സ്വപ്നങ്ങളൊക്കെ വെറും സ്വപ്‌നങ്ങളായി മാത്രം അവശേഷിച്ചു. നാട്ടിലെ സമ്പാദ്യത്തിന്റെ വേരറുത്ത് യുകെയിലേക്ക് കുടിയേറുമ്പോള്‍ മനസ് നിറയെ സ്വപ്‌നങ്ങള്‍ ആയിരുന്നു. തനിക്കും ഭാര്യക്കും മികച്ച ജോലി പെണ്‍മക്കള്‍ക്ക് മികച്ച വിദ്യാഭ്യാസം. അങ്ങനെ അങ്ങനെ ഒരുപാട് സ്വപ്‌നങ്ങള്‍.. നമ്മള്‍ എല്ലാവരെയും പോലെ തന്നെ ചാക്കോച്ചനും ദീപയും സ്വപ്‌നം കണ്ടു. യുകെയിലെത്തി ഏറെ വൈകാതെ രോഗം വില്ലനായെത്തിയപ്പോള്‍ എല്ലാ സ്വപ്‌നങ്ങളും അരികിലെക്ക് മാറ്റി വച്ച് യാതനകളുടെ മഹാപര്‍വ്വം താണ്ടി തന്നെ ആയിരുന്നു നടപ്പ്. ചാക്കോച്ചനെ ശ്രുശ്രൂഷിക്കാന്‍ ദീപകൂടി വേണ്ടി വന്നതോടെ വരുമാന മാര്‍ഗം അടഞ്ഞു. ഒടുവില്‍ പെട്ടെന്ന് ആ ദിപം അണഞ്ഞപ്പോള്‍ എങ്കിലും ഒരു മോഹം എങ്കിലും സഫലമാക്കാനുള്ള നെട്ടോട്ടത്തിലാണ് അവര്‍. അതുകൊണ്ടാണ് ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന് ചാക്കോച്ചന് വേണ്ടി ഫണ്ട് ശേഖരിക്കാന്‍ രംഗത്തിറങ്ങിയത്.

7000 പൗണ്ടാണ് അവര്‍ക്ക് ആവശ്യം.എന്നാല്‍ 10000 പൗണ്ട് എങ്കിലും ശേഖരിച്ച് അവരുടെ കണ്ണുനീരിന് താത്കാലികമായെങ്കിലും ശമനം ഉണ്ടാക്കി കൊടുക്കാന്‍ ആണ് ഞങ്ങള്‍ ശ്രമിക്കുന്നത്. ഞങ്ങളുടെ ആഹ്വാനം ഏറ്റെടുത്ത് ചാക്കോച്ചന് വേണ്ടി ആദ്യ ദിവസം വായനക്കാര്‍ 3644 പൗണ്ട് നല്കിയപ്പോള്‍ രണ്ടാം ദിവസം 2165 പൗണ്ട് കൂടി എത്തിച്ച് ഇതുവരെ 5809 പൗണ്ടായി മാറിയിട്ടുണ്ട്. നമുക്ക് ഒരുമിച്ച ചേര്‍ന്ന് പരിശ്രമിച്ചാല്‍ ഒന്നോ രണ്ടോ ദിവസം കൊണ്ട് ഇത് 10000 പണ്ട് ആക്കി ഉയര്‍ത്താം. ശ്രമിക്കില്ലേ പ്രിയപ്പെട്ടവരെ... ചാക്കോച്ചന്റെ അന്ത്യാഭിലാഷം എങ്കിലും സാധിച്ച് സന്തോഷം പകരാന്‍ നമുക്ക് ശ്രമിച്ച് കൂടെ?
പലതവണ ആവര്‍ത്തിച്ച കാര്യം ഒരിക്കല്‍ കൂടി പറയട്ടെ. നിങ്ങളുടെ സ്‌നേഹവും മനസുമാണ് വേണ്ടത്. ഒരുപാട് പണം ഒന്നും തരണ്ട. ഒരു പത്ത് പൗണ്ട് വീതം പരാമവധി പേര്‍ നലകട്ടെ. നിങ്ങള്‍ പത്ത് പൗണ്ട് നല്കിയാല്‍ ഞങ്ങള്‍ അത് 12.5 പൗണ്ടായി ദീപക്ക് നലകും. അത് ഞങ്ങളുടെ ഉറപ്പാണ്. കഴിഞ്ഞ ആറ് വര്‍ഷമായി വായനക്കാര്‍ക്ക് നല്കി പാലിച്ച് പോന്ന ഉറപ്പ്. ബ്രിട്ടീഷ് സര്‍ക്കാര്‍ നല്കുന്ന ഗിഫ്റ്റ് എയ്ഡാണിത് എന്ന് മറക്കേണ്ട. അതുകൊണ്ട് ഞങ്ങള്‍ ഇതിനൊപ്പം കൊടുക്കുന്ന വിര്‍ജിന്‍ മണി ലിങ്ക് വഴി പണം തരണം. എങ്കിലേ ഗിഫ്റ്റ് എയ്ഡ് ലഭിക്കൂ. എങ്കിലെ പൂര്‍ണമായും സുതാര്യമാകൂ.. ആര്‍ക്ക് വേണമെങ്കിലും ലിങ്കില്‍ ക്ലിക്ക് ചെയ്ത് ഇതുവരെയുള്ള തുകയറിയാം. നിങ്ങള്‍ നല്കിയ തുക മുഴുവന്‍ കൊടു്‌ത്തോ എന്ന് നോക്കാം. കാരണം ഞങ്ങള്‍ ചെലവിനുള്ള കാശ് പോലും വായനക്കാരുടെ കരുണയില്‍ നിന്നും പങ്ക് പറ്റാറില്ല.
ചാക്കോച്ചന്റെ കുടുംബത്തെ സഹായിക്കാന്‍ ഇതുവരെ ലഭിച്ചത് 5809 പൗണ്ട്
ദുരിതങ്ങളും കഷ്ടപ്പാടുകളും മുടങ്ങാതെ എത്തിയ ചാക്കോച്ചന്റെ കുടുംബത്തിനായി ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ വായനക്കാരില്‍ നിന്നും രണ്ട് ദിവസം കൊണ്ട് സമാഹരിച്ചത് 5809 പൗണ്ടാണ്. വിര്‍ജിന്‍ മണി അക്കൗണ്ട് വഴി ഗിഫ്റ്റ് എയ്ഡ് അടക്കം 5244 പൗണ്ടാണ് ലഭിച്ചത്. ബാങ്ക് അക്കൗണ്ടിലേക്ക് ഇതുവരെ 565 പൗണ്ടുമാണ് നല്‍കിയിരിക്കുന്നത്. ഇങ്ങനെയാണ്5809 പൗണ്ട് സമാഹരിച്ചത്.

ചാക്കോച്ചന്റെ പൊതുദര്‍ശനം നാളെ ബ്രിഡ്‌ലിങ്ടണില്‍
കഴിഞ്ഞ വ്യാഴാഴ്ച്ച മരണം വിളിച്ച ചാക്കോച്ചന് നാളെ യുകെ മലയാളി സമൂഹം അന്ത്യാഞ്ജലി അര്‍പ്പിക്കും. ബുധനാഴ്ച്ച ഒവര്‍ ലേഡി ആന്റ് സെയ്ന്റ് പീറ്റേഴ്‌സ് ചര്‍ച്ചില്‍ വൈകുന്നേരം 5 മണിയോടെ മൃതദേഹം എത്തിക്കും. തുടര്‍ന്ന് ശ്രുശ്രൂഷകള്‍ നടക്കും.ചാക്കോച്ചന് അന്ത്യോമപചാരം അര്‍പ്പിക്കാന്‍ എത്തുന്നവര്‍ക്ക് വിപുലമായ കാര്‍ പാര്‍ക്കിങ് സൗകര്യം ഒരുക്കിയിട്ടുണ്ട്. ട്രയിനില്‍ എത്തുന്നവര്‍ക്ക് ബ്രിഡ്‌ലിങ്ടണ്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും 5 മിനിറ്റ് ദൂരം നടന്നെത്താവുന്ന ദൂരത്തിലാണ് സംസ്‌കാര ശ്രുശ്രൂഷകള്‍ ഒരുക്കിയിട്ടുള്ളത്. കൂടുതല്‍ വിവരങ്ങള്‍ക്കായി ജോബിന്‍:- 07838064300 നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്.
അഡ്രസ്: OUR LADY AND SAINT PETERS CHURCH, Victoria road, Bridlington YO15
പാര്‍ക്കിങിന്:
North street, Bridlington, YO15 2DY. 0.1 mile ,
2. Moor field road car park 
Moor field road, Bridlington, YO16 4LE
Field House Surgery, Bridlington, YO15 2AT
Free roadside parking available in this area.
കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് ചാക്കോച്ചനെ മരണം വിളിച്ചത്.കഴിഞ്ഞ മൂന്നു വര്‍ഷമായിമോട്ടോര്‍ ന്യൂറോണ്‍ഡിസീസ് എന്ന അപൂര്‍വ രോഗത്തിന് ചികിത്സയില്‍ ആയിരുന്നു ചാക്കോച്ചന്‍. വീട്ടില്‍ ഒരുക്കിയ പ്രത്യേക ആം ചെയറില്‍ ഓക്സിജന്‍ സിലിണ്ടറിന്റെ സഹായത്തോടെ ആയിരുന്നു ചാക്കോച്ചന്റെ ജീവിതം കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി മുന്‍പോട്ട് പോയികൊണ്ടിരുന്നത്.മേലൂര്‍ ചാലക്കുടി സ്വദേശിയായ ചാക്കോച്ചന്‍ ബ്രിഡ്ലിംഗ്ടണില്‍ കുടുംബ സമേതം താമസിച്ചു വരികയായിരുന്നു. ദീപ ആണ് ഭാര്യ. പ്രൈമറി ക്ളാസുകളില്‍ പഠിക്കുന്ന രണ്ട് പെണ്‍കുട്ടികളും അടങ്ങുന്നതാണ് കുടുംബം. ഒന്‍പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആദ്യമായി യുകെയില്‍ എത്തിയപ്പോള്‍ സ്റ്റോക്ക് ഓണ്‍ ട്രെന്റിലും പിന്നീട് ദീപക്ക് വര്‍ക്ക് പെര്‍മിറ്റ് നേടി ഡെവണിലും താമസിച്ചിരുന്നു. ഏകദേശം മൂന്നു വര്‍ഷം മുമ്പാണ് ബ്രിഡ്‌ലിംഗ്ടണിലേക്ക് എത്തിയത്.
ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ചുവടെ:
Name: British Malayali Chartiy Foundation
Account number: 72314320
Sort Code: 40 47 08
Reference: Chackochan Appeal
IBAN Number: GB70MIDL40470872314320
ഇന്നലെ ബാങ്ക് അക്കൗണ്ടിലേക്ക് ലഭിച്ച തുകയുടെ സ്‌റ്റേറ്റ്‌മെന്റ് ചുവടെ:

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category