
ബ്രിട്ടീഷ് മലയാളികള്‍ക്കിടയില്‍ നടക്കുന്ന ഏറ്റവും വലിയ ബാഡ്മിന്റണ്‍ മത്സരങ്ങളില്‍ ഒന്നായ ബിജു അഗസ്റ്റിന് മെമ്മോറിയല്‍ ഡബിള്‍സ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിനു ഇനി ദിവസങ്ങള്‍ മാത്രം. ഫ്രണ്ട്സ് സ്പോര്‍ട്ടിങ് ക്ലബ് മാഞ്ചസ്റ്റര്‍, രണ്ടായിരത്തിപത്തു മുതല്‍ നടത്തിവരുന്ന ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന്റെ മുന്‍ സംഘാടകനായിരുന്ന ബിജു അഗസ്റ്റിന്റെ ഓര്‍മ്മക്കായി നടത്തപ്പെടുന്ന ഓള് യുകെ ബാഡ്മിന്റണ്‍ ടൂര്്ണമെന്റിലേക്കുളള രജിസ്ട്രേഷന് ഇപ്പോഴും തുടരുകയാണ്. 32 ടീമുകള്‍ പങ്കെടുക്കുന്ന മത്സരത്തില്‍ രജിസ്റ്റര്‍ ചെയ്യാന്‍ താല്‍പ്പര്യം ഉള്ള വര്‍ക്ക് ഇനിയും അവസരം ഉണ്ടെന്നു സംഘാടകര്‍ അറിയിച്ചിട്ടുണ്ട്.
യുകെയുടെ പല ഭാഗങ്ങളില്‍ നിന്നായി ഇതിനോടകം ഒട്ടേറെ ടീമുകള്‍ തങ്ങളുടെ പങ്കാളിത്തം ഉറപ്പിച്ചു കഴിഞ്ഞു. താല്‍പ്പര്യം ഉള്ള ടീമുകള്‍ ചുവടെ കൊടുത്തിരിക്കുന്ന ഗൂഗിള്‍ ഫോമിലോ, ഫോണ്‍ നമ്പറിലോ ബന്ധപെട്ടു തങ്ങളുടെ രജിസ്ട്രേഷന് പൂര്‍ത്തിയാക്കണം എന്ന് ഫ്രണ്ട് സ്പോര്‍ട്ടിങ് ക്ലബ് സംഘടകര്‍ അറിയിക്കുന്നു.
ടൂര്‍ണമെന്റിന്റെ ഒരുക്കങ്ങള്‍ എല്ലാം ഏകദേശം പൂര്‍ത്തി ആയിക്കഴിഞ്ഞു. മാഞ്ചസ്റ്ററിലെ മികച്ച കോര്‍ട്ടുകളില്‍ ഒന്നായWoodhouse Park Lifrstyle Centre , 206Portway, Whythenshawe, വച്ചാണ് നാലാമത് ബിജു അഗസ്റ്റിന് മെമ്മോറിയല്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് നടക്കുന്നത്. ഇ മാസം 17 ന് രാവിലെ 9 മുതല്‍ വൈകുന്നേരം 4 വരെ ആവേശോജ്ജ്വലമായാ ഓള് യുകെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് അരങ്ങേറുന്നത്. ഇന്റര്‍മീഡിയറ്റ് പ്ലേയേഴ്സിനു വേണ്ടി മാത്രമായാണ് ഈ വര്‍ഷം ടൂര്‍ണ്ണമെന്റ് നടത്തുന്നത്. വിന്നിങ് ടീമിന് 200 പൗണ്ട് പ്രൈസ് മണിയോടൊപ്പം ട്രോഫിയും സെര്‍ട്ടിഫിക്കറ്റും ലഭിക്കുന്നു. റണ്ണേഴ്സ് അപ്പ് ടീമിന് ട്രോഫിയും സര്‍ട്ടിഫിക്കറ്റും അതോടൊപ്പം 100 പൗണ്ട് പ്രൈസ് മണിയും ലഭിക്കുന്നതാണ്. ടൂര്‍ണമെന്റിന്റെ സെമി ഫൈനലില്‍ കടക്കുന്ന എല്ലാ ടീമുകള്‍ക്കും ട്രോഫിയും സര്ട്ടിഫിക്കറ്റസും ലഭിക്കുന്നതാണ്.
എല്ലാം ബാഡ്മിന്റണ്‍ കളിക്കാര്‍ക്കും പ്രോത്സാഹനം കൊടുക്കുക എന്ന ഉദ്ദേശത്തോടെ നടത്തുന്ന ഈ മത്സരത്തില്‍ ഒരു ടീമില്‍ കളിക്കുന്ന രണ്ടുപേരും മലയാളി ആകണമെന്ന നിര്‍ബന്ധം ഉണ്ടായിരിക്കുക ഇല്ല. യുകെയിലെ എല്ലാ ബാഡ്മിന്റണ്‍ പ്രേമികളെയും അടുത്ത ഞായറാഴ്ച വിഥിന്‍ഷോയിലെ വുഡ്്്ഹൗസ് പാര്‍ക്ക് ലൈഫ് സ്റ്റൈല്‍ സെന്ററിലേക്ക് ക്ഷണിച്ചു കൊള്ളുന്നു. ടൂര്ണമെന്റിനേ കുറിച്ചുള്ള രജിസ്ട്രേഷന് ഫീസ് ഉള്‍പ്പെടയുള്ള വിശദമായ വിവരങ്ങള്‍ക്ക് ഇതോടൊപ്പം നല്‍കിയിരിക്കുന്ന ഫോണ്‍ നമ്പറിലോ ഇ മെയില്‍ അഡ്രസ്സിലോ ബന്ധപെടുക. രജിസ്ട്രേഷന് വേണ്ടിയുള്ള ഗൂഗിള്‍ ഫോം ഇതോടൊപ്പം ചേര്‍ക്കുന്നു.
Contact Number- Ramki (Friends sporting club Treasurer) 07983640632
E mail ID : [email protected]


ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam